Tuesday, December 2, 2008

വാസന്തിയുടെ പ്രേതം - അവസാന ഭാഗം

പിറ്റേന്ന് കുളിക്കാനായി ഞങ്ങള്‍ ഉമിക്കരി കൈയിലും ഈര്‍ക്കില്‍ നടുകെ പിളര്‍ന്നു ചെവിയിലും തിരുകി നേരെ അമ്പലകുളത്തിലേക്ക് നടന്നു. അന്നേരമാണ് മറിയാമ്മ ചേച്ചി വീടിന്റെ വാതില്‍ക്കല്‍ നില്ക്കുന്നു. അവരുടെ കട തുറക്കുന്നെ ഉള്ളു. എന്തേലും ചോദിക്കുന്നതിനു മുന്നേ മറുപടി വന്നു. " എന്റെ കുറുപ്പേ കള്ളന്മാരുടെ ശല്യം ഉണ്ടെന്നു തോന്നുന്നു. ഈ ജിമ്മി (നായ) എന്ത് കുരയയിരുന്നു ഇന്നലെ പോരാഞ്ഞിട്ട്‌ കണ്ടില്ലേ മുറ്റം കാണിച്ചു വച്ചേക്കണേ, ഇന്നലെ തുടല്‍ പൊട്ടിച്ചതും പോരാഞ്ഞ് റിച്ച് മോന്റെ കിലുക്കാന്‍ മുറ്റത്ത് കിടന്നത് ഇവന്റെ തുടലില്‍ ഉടക്കി, ഇവന്‍ ഇന്നലെ അതും കൊണ്ടു എന്ത് ബഹളം ആയിരുന്നു. ഈ കിലുക്കം കേട്ടാണ് ഞങ്ങള്‍ ഇന്നലെ രാത്രില്‍ ഉണര്‍ന്നത്. അതും പോരാഞ്ഞിട്ട്‌ ആരെക്കെയോ ഓടുകയോ ബഹളവോ, എനിക്കറിയില്ലേ എന്റെ കര്‍ത്താവെ, ഏത് സാമദ്രോഹികള്‍ ആണോ" ഞാന്‍ പയ്യെ നമ്ബോലനെ നോക്കി, അവന്‍ പറഞ്ഞു "ആര്‍ക്കറിയാം ചേച്ചി കള്ളമാര്‍ ആവാന്‍ വഴിയില്ല, വല്ലോരും സെക്കന്റ് ഷോ കഴിഞ്ഞു പോയതാരിക്കും. ഞങ്ങള്‍ ഇന്നലെ നേരത്തെ ടീവീ കണ്ടു കിടന്നുറങ്ങി. എന്നിട്ടാ ബാടാ കുറുപ്പേ എന്ന് വിളിച്ചു കുളിക്കാന്‍ നടന്നു. അവന്‍ കുളത്തിന്റെ കരയില്‍ എത്തിയതും പറഞ്ഞു "വാസന്തി കഥ പറഞ്ഞു ഇന്നലെ എന്നെ ഓടിച്ചതും പോരെ, അടിച്ചതിന്റെ പറ്റു കൂടെ കളഞ്ഞ തെണ്ടി" എന്ന് പറഞ്ഞു കുളത്തിലേക്ക് തള്ളിയിട്ടു. അങ്ങനെ ഞങ്ങളുടെ ഇടയില്‍ ഈ സംഭവം പയ്യെ സ്റ്റോപ്പ് ആയി. എങ്കിലും വാസന്തി ഉറങ്ങുന്ന പറമ്പ് വഴി ആരും പോകാതെ കാട് പിടിച്ചു കിടന്നു.

ശ്രീകുട്ടന്റെ പെങ്ങളുടെ കല്യണം മാരാരിക്കുളം അമ്പലത്തിലെ Auditorium-ത്തില്‍ വച്ചായിരുന്നു. രാത്രിയില്‍ ഞങ്ങള്‍ നാല് പേര്‍ എന്തോ അത്യാവിശ്യത്തിന് അമ്പലത്തില്‍ പോയിട്ട് തിരിച്ചു പോരാന്‍ നേരം മഹാദേവയില്‍ കേറി തുണ്ട് കണ്ടിറങ്ങിയപ്പോള്‍ ലേറ്റ് ആയി. തിരിച്ചു കലവൂര്‍ എത്തി കല്യാണ വീട്ടിലേക്ക് നടന്നു. ശ്രീകുട്ടന്റെ വീട് റോഡ് സൈഡില്‍ നിന്നും ഉള്ളിലായിട്ടാണ്. വാസന്തിയുടെ പറമ്പില്‍ കൂടി ക്രോസ് ചെയ്‌താല്‍ പെട്ടന്ന് എത്താം. കൂടാതെ രണ്ടു സൈക്കിളും ഉണ്ട്. സൈക്കിള്‍ രണ്ടും ഞങ്ങള്‍ റോഡില്‍ തന്നെ വച്ചു പൂട്ടി. സൈക്കിള്‍ കൊണ്ടു ഓടാന്‍ ബുദ്ധിമുട്ടല്ലേ സോറി ഐ മീന്‍ സൈക്കിള്‍ തള്ളാന്‍ ബുദ്ധിമുട്ടല്ലേ, എന്തായാലും വൈകിട്ട് മുതല്‍ വിട്ടു വിട്ടു നിക്കണ കാരണം വല്യ പേടി ഇല്ല, എന്നാലും പറമ്പിന്റെ ആ ഒരു ലൂക്കും നല്ല ഇരുട്ടും ചെറിയൊരു ആന്തല്‍ ഉണ്ടാക്കി. നമ്പോലന്‍ പറഞ്ഞു പണ്ടു നീ ഇതു പോലെ ഒന്നു ഓടിയേ ഒര്ര്‍കുന്നുണ്ടോ, എടാ പ്രേതം എന്ന സാധനം ഇല്ല. ജീവിച്ചിരുന്ന ആള്‍ക്കാരെ പേടിച്ചാല്‍ മതി" എന്ന് പറഞ്ഞതും വെളിയിലെ അളിയന്റെ വീടിന്റെ വാതുക്കലെ മൂവാണ്ടന്‍ മാവെന്നു ഒരു മാങ്ങാ വീണതും ഒരുമിച്ചു. ആദ്യം കാറിയത് നമ്പോലന്‍. കാറ് എന്ന് പറഞ്ഞാല്‍ ഒരു തരം കാറല്‍ എന്ന് പറയുന്നതിലും നല്ലത് ഒരു സ്പെഷ്യല്‍ കുരവ ഇട്ടെന്നു പറഞ്ഞാല്‍ മതി. ഞാന്‍ ചോദിച്ചു എന്തെ ധൈര്യം ഇല്ലേ. നമ്പോലന്‍ വിടുവോ, അവന്‍ ഞങ്ങളേം കൂട്ടി നേരെ നടന്നു. ഒരു ടോര്‍ച്ചു പോലുമില്ല. ഞങ്ങള്‍ മൂന്നുപേരും (ഞാന്‍, അമ്പലക്കാടന്‍, അപ്പാച്ചി) അവന്റെ പുറകെ നടന്നു. കശുമാവിന്‍ തോപ്പ് കഴിഞ്ഞു. ഇനിയാണ് ദൈവമേ വാസന്തി യുടെ കുഴിമാടം. ഞാന്‍ ഡിസന്റ് ആയി അമ്പലക്കടനെ ചേര്ത്തു പിടിച്ചു, അഥവാ ഓടിയാലും എന്നേം കൊണ്ടു ഓടിയാല്‍ മതി. ഞങ്ങള്‍ എന്ട്രീ ചെയ്തപ്പോലെ, കരികിലകളുടെ മുകളില്‍ കൂടി എലിയും പെരുച്ചഴിയും ഒളിമ്പിക്സ് തുടങ്ങി, ചിലവ 100, 200 meter ഓട്ടത്തില്‍ ആയിരുന്നെന്കില്‍, ചിലവ huddles-ഇല്‍ ആയിരുന്നു ഭാഗ്യം പരീക്ഷിച്ചത്.

അപ്പാച്ചി സൈനു അവിടെ വച്ചു തന്നെ, ഹനുമാര്‍ക്കും, അയ്യപ്പനും നേര്ച്ച നേര്‍ന്നു. അമ്പലക്കാടന്‍ എന്റെ കാതില്‍ പറഞ്ഞു "അളിയാ എന്റെ അരയില്‍ ചരടുണ്ട്, അതുകൊണ്ട് ചിലപ്പോള്‍ വെറുതെ വിടുമായിരിക്കും അല്ലെ" ഞാന്‍ പറഞ്ഞു " നിനക്കു ചരട് മാത്രമല്ലെ ഉള്ളു, എനിക്ക് ചരടും അരഞാനോം നല്ലൊരു ഏലസും കിടപ്പുണ്ട്. എലസില്ലെന്കില്‍ രക്ഷയില്ല" പേടിച്ചിട്ടാണോ അതോ എന്തോ അവന്‍ തെറി പറഞ്ഞില്ല പകരം എന്നെ മേലുള്ള പിടിത്തം കൂടി വന്നു. വാസന്തിയുടെ കുഴിമാടം ഇപ്പോള്‍ അടുക്കുവാന്‍ തുടങ്ങി. ഞങ്ങള്‍ ഒന്നു നിന്നു. ആ കുഴിമാടത്തില്‍ നല്ല പൊക്കത്തില്‍ ഏതാണ്ടൊക്കെ വളര്ന്നു നില്ല്ക്കുന്നു. ഇനി അങ്ങോട്ട് കാഞ്ഞിരം, തമ്പകം, അങ്ങനെ കുറെ വൃക്ഷങ്ങളുടെ സമ്മേളനം ആണ്. പെട്ടന്നാണ് കറന്റ് പോയി. അക്കെയുള്ള ആശ്വാസം തോട്ടുചിരയിലെ വെട്ടം ആയിരുന്നു. അതും പോയി. എല്ലാവരും പരസ്പരം കെട്ടി പിടിച്ചു. മുന്മേ ബലം പിടിച്ച നമ്പോലന്‍ ഞങ്ങളുടെ നടുക്ക് നിക്കാന്‍ ഇടിച്ചു കേറി. ഞാന്‍ ഒന്നു വെറുതെ ആ കുഴിമാടതിലേക്ക് നോക്കി. എന്നിട്ട് പതുക്കെ എല്ലാരോടും പറഞ്ഞു "എടാ നോക്ക് അവിടെ ആരോ ഇരിക്കുന്നു. അത് അനങ്ങുന്നു. പക്ഷെ എന്താ ഇങ്ങനെ നീളത്തില്‍ ആടുന്നെ". പക്ഷെ ഞാന്‍ പറയാതെ തന്നെ, അവരുടെ മുഖഭാവം കാണാതെ തന്നെ, എനിക്ക് മനസിലായി അവരും കണ്ടിരിക്കുന്നു. കൃത്യം കുഴിമാടതിന്റെ നടുക്ക് കാട്ടുചെടികളുടെ ഇടയില്‍ ഒരു വെളുത്ത രൂപം. കുഴിമാടതിന്റെ നടുക്ക് നിന്നാണോ എന്തോ ഒരു കര കര ശബ്ദം. ഞാന്‍ അമ്പലക്കടനോട് പറഞ്ഞു "ഇനി പ്രേതങ്ങളുടെ മീറ്റിങ്ങ് വല്ലതും നടക്കുവാണോ. വല്ല കല്ലിടല്‍ കര്‍മ്മ്മവും മറ്റും". അപ്പാച്ചി എന്റെ വാ പൊത്തി, എന്നിട്ട് പറഞ്ഞു "മിണ്ടാതെ *&^%, പ്രേതത്തെ കളിയാക്കല്ല്, ദോഷമാണ്" എന്ന്. സത്യത്തില്‍ എനിക്ക് ചിരിയും വന്നു. കാരണം അവന്‍ എവിടെ പോകാന്‍ ഇറങ്ങിയാലും കാണുന്ന മരത്തെലും, മതിലെലും, എന്തിന് പോസ്റ്റില്‍ പോലും തൊട്ടു തോഴുതെ പോകാറുള്ളൂ. ഇനി ഇവന്‍ പ്രേതത്തിന്റെ ഭക്തന്‍ ആവുമോ എന്ന് പോലും ഞാന്‍ ചിന്തിച്ചു പോയി.

പെട്ടന്നാണ് ആ രൂപം പൊങ്ങുകയും താഴുകയും ചെയ്യാന്‍ തുടങ്ങി. പക്ഷെ കുഴിമാടത്തില്‍ നിന്നും അനങ്ങുന്നില്ല. ഞങ്ങള്‍ പരസ്പരം വിയര്‍പ്പില്‍ കുളിച്ചു. പക്ഷെ നമ്പോലന്‍ പതുക്കെ പറഞ്ഞു. "നമ്മല്ല്ക് ഇതു നോക്കാം എന്താണെന്നു. നമ്മള്‍ നാല് പേര്‍ ഇല്ലേ. എന്താണെന്നു അറിയാം". രണ്ടും കല്‍പ്പിച്ചു ഞങ്ങള്‍ നാല്‍വര്‍ സംഘം ആ കുഴിമാടതിലേക്ക് പയ്യെ നീങ്ങി. കൊല്ലണേല്‍ കൊല്ലട്ടെ. നാളെത്തെ പത്രത്തില്‍ ഞങ്ങള്‍ നാല് പേര്‍ പ്രേതത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വാര്ത്താ വരും. ദൈവമേ ഈ പറമ്പില്‍ കിടക്കുന്ന അവസ്ഥ. കൊള്ളാവുന്ന ഒരു ഫോട്ടോ പോലുമില്ല. അങ്ങനെ ചിന്തിച്ചു നീങ്ങി. പെട്ടന്ന് നമ്ബോലന്റെ കാലില്‍ എന്തോ ഒന്നുടക്കി. നല്ല തകര്‍പ്പന്‍ ഒരു പട്ടിക കഷ്ണം. അത് അവന്‍ കൈയില്‍ എടുത്തു. എന്നിട്ട് വാസന്തിയുടെ കുഴിമാടതിലേക്ക് നീങ്ങി. ഞങ്ങള്‍ അതിനടുത്ത് ചെന്നിട്ടും ആ രൂപത്തിന് ഒരു മാറ്റവും ഇല്ല. പക്ഷെ ഒരു കാര്യം വ്യക്തമായി ആ ചെടികളുടെ ഇടയില്‍ എന്തോ ഉണ്ട്. പക്ഷെ പകുതി മാത്രം. ഞങ്ങള്‍ ഒന്നു ഞെട്ടി രണ്ടു കല്‍പ്പിച്ചു എന്തോ ഒരു പ്രേരണയില്‍ ഞാന്‍ പറഞ്ഞു "അടിയെടാ നമ്പോലാ" പറഞ്ഞു തീര്‍ന്നതും ചെടിയില്‍ നിന്നും ഒരു രൂപം പുറത്തേക്ക് ചാടി വിത്ത് ഡയലോഗ്.

"അയ്യോ തല്ലല്ലേ, ഞാന്‍ പാമ്പാടി മധു ആണേ" നൂറേല്‍ പറക്കാന്‍ നിന്ന ടീമെല്ലാം ഒരു നിമിഷം നിന്നു. ഞാന്‍ അല്‍പ ദൂരം എത്തിയിരുന്നു. ഒടുവില്‍ മധു അണ്ണന്‍ ടോര്‍ച്ചു തെളിച്ചു മുഖത്തടിച്ചപ്പോള്‍ ആണ് വിശ്വാസം ആയതു. വെളുത്ത ഷര്‍ട്ട് ഇട്ടു, കൈയില്‍ കുറച്ചു കവര്‍ പിടിച്ചു മധു അണ്ണന്‍ നിക്കുന്നു. ഞങ്ങള്‍ ചോദിച്ചു "എന്താ ഇതു, നിങ്ങള്‍ എവിടെ എന്തോ ചെയ്യുവാ, എല്ലാരും കോറസ് ആയി ചോദിച്ചു. അണ്ണന്‍ പറഞ്ഞു "എടാ പൂവേ ഞാന്‍ ഇവിടെ കുറച്ചു ചാരായത്തിന്റെ കവര്‍ കുഴിച്ചിട്ടിരുന്നു. കല്യാണത്തിനു സാധനം തീര്‍ന്നാല്‍ എടുക്കാന്‍ വേണ്ടി. അത് എടുക്കാന്‍ വന്നതാ. ആന്റണി മാമ്മന്‍ ചാരായം നിരോധിചേക്കുവല്ലോ, കല്യാണ വീട്ടില്‍ വച്ചു വല്ല പ്രശനം ഉണ്ടായാല്‍ എന്തോ ചെയ്യും, അതിനാ ഇവിടെ കൊണ്ടു വച്ചത്. ഇവിടെ ആകുമ്പോള്‍ ആരും തൊടത്തില്ല" ഞങ്ങള്‍ ചോദിച്ചു അപ്പോള്‍ "അണ്ണന് പേടിയില്ലേ അതും ഒറ്റയ്ക്ക് ഇങ്ങോട്ട് പോരാനും കുഴിച്ചിടാനും, പിന്നെ പാതിരാത്രില്‍ ഒറ്റയ്ക്ക് വന്നു അത് തോണ്ടാനും" അണ്ണന്റെ മറുപടി ഇതാരുന്നു. "എടാ മക്കളെ ഈ പ്രേതങ്ങള്‍ ഡിസന്റ് ആണ്. നി നോക്കിക്കേ ഒരൊറ്റ കവര്‍ പോലും വാസന്തി തൊട്ടിട്ടില്ല, തോടുകേല്ല. പിന്നെ എല്ലാം തോന്നല്‍ ആണ്. അല്ലേല്‍ അവളുടെ പ്രേതം എന്നെ കൊല്ലണ്ട സമയം കഴിഞ്ഞില്ലേ, നിങ്ങള്‍ വന്നതും എല്ലാം ഞാന്‍ കണ്ടാരുന്നു. നോക്കണേല്‍ നോക്കെട്ടെ ഇല്ലേല്‍ പേടിച്ചു നാലും ഓടട്ടെ എന്നോര്‍ത്താണ് ഞാന്‍ മിണ്ടാതിരുന്നെ. ഓടും എന്നെനിക്കു ഉറപ്പായിരുന്നു. എന്നിട്ട് നാളത്തെ പുതിയ വാസന്തി കഥ ഇതാകുമെല്ലോ, ഞാന്‍ വാസന്തിയുടെ ഒരു ഗതി കേടെ എന്നൊക്കെ ഓര്‍ത്തു നോക്കുമ്പോള്‍ നിങ്ങള്‍ പോണില്ല. പക്ഷെ നിങ്ങള്‍ തല്ലും എന്ന് ഉറപ്പയപ്പോളാണ് ഞാന്‍ ചാടി മുന്നോട്ടു വന്നത്." ഞങ്ങള്‍ അഭിമാനത്തോടെ പരസ്പരം നോക്കി. എനിട്ട്‌ ആ പറമ്പില്‍ ഇരുന്നു തന്നെ കൂടി. പാവം വാസന്തി അച്ചാര് കൊണ്ടു തരാനും വന്നില്ല, ഉപദ്രവിക്കാനും വന്നില്ല.


ഇന്നു ആ വഴി സജീവമാണ്. കൊച്ചു കുട്ടികള്‍ പോലും പേടിയില്ലാതെ പോവും. കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ ഞാനും അമ്പലക്കടനും അപ്പച്ചിയും, നമ്ബോലനും, പിന്നെ സാക്ഷാല്‍ പാമ്പാടി മധു അണ്ണനും കൂടിയതും ആ കശുമാവിന്‍ തോപ്പില്‍ ആയിരുന്നു. പഴയ കഥകള്‍ അയവിറക്കി, വാസന്തിയുടെ സ്വന്തം പറമ്പില്‍. (അവസാനിച്ചു)

വാര്കഷ്ണം : ദയവായി നിങ്ങള്‍ എന്തെകിലും കണ്ടു പേടിച്ചാല്‍ അത് സ്ഥിതികരിക്കുക, ഇല്ലെന്കില്‍ മനസ്സില്‍ എന്നും അതൊരു കനല്‍ ആയി കിടക്കും, മറ്റൊരു സന്ദര്‍ഭത്തില്‍ നമ്മളെ ശരിക്കും ഭയപെടുത്താന്‍.

15 comments:

രാജീവ്‌ .എ . കുറുപ്പ് said...

ദയവായി നിങ്ങള്‍ എന്തെകിലും കണ്ടു പേടിച്ചാല്‍ അത് സ്ഥിതികരിക്കുക, ഇല്ലെന്കില്‍ മനസ്സില്‍ എന്നും അതൊരു കനല്‍ ആയി കിടക്കും, മറ്റൊരു സന്ദര്‍ഭത്തില്‍ നമ്മളെ ശരിക്കും ഭയപെടുത്താന്‍.

ഈ ഒരു സംഭവം ഞാന്‍ നേരിട്ടു അനുഭവിച്ചതാണ്‌. അന്ന് അതിന്റെ സത്യം അറിഞത് കാരണം ഇന്നു വലിയ പേടിയില്ല

Pahayan said...

അനുമോദിച്ചതിന്‌ നന്ദി..ഏഴാം ക്ലാസ്സില്‍ നിര്‍ത്തീതാണ്‌ കവിതയെഴുത്തെന്ന പണി..പിന്നെ ഉച്ചക്ക്‌ ഉണ്ണാന്‍ പോകുമ്പോള്‍ ഒരു ദിവസം ഒരു തോന്നല്‍, യുദ്ധാനന്തരം എന്തു സംഭവിക്കുമെന്ന്‌...അതാണെഴുതിയത്‌..എന്തായാലും പ്രോത്സാഹനമായി..നന്ദി പിന്നെയും പിന്നെയും

Pahayan said...

ചേട്ടാ ഗംഭീരായിട്ട്‌ണ്ട്‌ ചില ഭാഗങ്ങളെത്തിയപ്പോള്‍ മസില്‌ പരമാവധി പിടിച്ചിട്ടും ചിരിച്ചു പോയി..എന്തായാലും ഇനി സാധനം തീര്‍ന്നാല്‍ മധുച്ചേട്ടനെ അന്വേഷിച്ചാല്‍ പോരേ..അതോ ആള്‌ ഡീസന്റായോ?

പകല്‍കിനാവന്‍ | daYdreaMer said...

അയാൾ കഥയെഴുതുകയായിരുന്നു

കൊള്ളാം കുറുപ്പെ... തുറന്നെഴുത്ത്‌ ഇഷ്ടപ്പെട്ടു. തുടരുക.
ആശംസകൾ

രാജീവ്‌ .എ . കുറുപ്പ് said...

പഹയന്‍ ആദ്യത്തെ കമന്റിനു നന്ദി. പിന്നെ കുറ്റങ്ങളും കുറവുകളും ചൂണ്ടി കാണിച്ചു തരണം.

പകല്കിനാവാന്‍ അണ്ണാ വന്നതിനും വായിച്ചതിനും പ്രോല്‍സാഹനത്തിനും നിറഞ്ഞ നന്ദി

Anil cheleri kumaran said...

പൊങ്ങുകയും താഴുകയും ചെയ്യുന്നു എന്നെഴുതിയപ്പോ എന്തൊക്കെയോ പ്രതീക്ഷിച്ചു.. ശെ... ഈ കുറുപ്പിന്റെ ഒരു കാര്യം..
എന്നിട്ടവസാനം ഒരുപദേശവും!! പിന്നേ.. കൈയ്യില്‍ വെച്ചാ മതി.

രാജീവ്‌ .എ . കുറുപ്പ് said...

എനിക്കറിയാമായിരുന്നു കുമാരന്‍ അണ്ണന്‍ ഏതാണ്ട് പ്രതീക്ഷിച്ചു എന്ന്. പറ്റിച്ചേ പൂയ് . അണ്ണാ വല്‍സന്‍ എന്ന് പറഞ്ഞതു മനസ്സിലായോ

chithrakaran ചിത്രകാരന്‍ said...

കുമാരന്‍ പറഞ്ഞതുപോലെ പൊങ്ങുകയും താഴുകയും ചെയ്തെന്നെഴുതിയത് ഒരു ചതിതന്നെയാണ്. :)

വരവൂരാൻ said...

കുറുപ്പേ പ്രേത കഥ രാത്രി വായിക്കാമെന്നു കരുതി. നാട്ടിൽ നഷ്ടപ്പെട്ട സുഹൃത്തുബന്ധവും പിന്നെ ഈ പ്രേതവും യക്ഷിയും കഥകളും വീണ്ടും മനസ്സിലേക്ക്‌ എത്തിച്ചതിനു ഒത്തിരി നന്ദി. മനോഹരമായിരുന്നു അവതരണം ഈ കണക്കു
പുസ്തകവും

പാവം വാസന്തി അച്ചാര് കൊണ്ടു തരാനും വന്നില്ല, ഉപദ്രവിക്കാനും വന്നില്ല.
അണ്ണാ ചിരിച്ചു പാളി പോയി

Anil cheleri kumaran said...

manassilaayillallo.....

രാജീവ്‌ .എ . കുറുപ്പ് said...

ചിത്രകാരന്‍ വളരെ നന്ദി ഉണ്ട്. സത്യത്തില്‍ പുള്ളി ചിരട്ട കൊണ്ടാണ് കുഴിച്ചത്, അതും മുട്ടേല്‍ നിന്നു കൊണ്ടു. അതിന്റെ ഇളക്കം കണ്ടപ്പോള്‍ ഞങ്ങല്ല്ക് ആ സമയത്തു അങ്ങനത്തെ ചിന്ത വന്നതേ ഇല്ല. കാരണം മനസ്സില്‍ അങ്ങനെ ഓര്‍ത്താല്‍ വാസന്തി പെടലിക്ക്‌ പിടിക്കുമോ എന്നുള്ള പേടിയായിരുന്നു.

കുമാരന്‍ അണ്ണാ വല്‍സന്‍ ഞങ്ങളുടെ നാട്ടിലെ ചെറുപ്പക്കാരുടെ കോഡ് ഭാഷ ആണ്. വാഴയിലയില്‍ ഓല പടക്കത്തിന്റെ ആകൃതിയില്‍ ആവിയില്‍ ചുട്ടെടുക്കും. മുടിഞ്ഞ ടേസ്റ്റ് ആണ്. ഇനി അണ്ണന്‍ തന്നെ ഊഹിച്ചു നോക്ക് എന്തിന്റെ കോഡ് ആയിരിക്കുമെന്ന്.

വരവൂരാന്‍ അണ്ണാ വണ വണക്കം. ഞാന്‍ ആണെന്കില്‍ വിഷമിച്ചിരിക്കുവാരുന്നു. കണ്മണിയെ കണ്ടില്ലല്ലോ എന്ന പാട്ടും പാടി. നമ്മള്‍ക്ക് ഒന്നു കൂടെണ്ടേ ആ വാസന്തിയുടെ സ്വന്തം പറമ്പില്‍

Pahayan said...

എന്റെ പിറന്നാള്‍ സമ്മാനം ബ്ലോഗില്‍ വച്ചിട്ടുണ്ട്‌..എടുക്കാന്‍ മറക്കരുത്‌..ഇഷ്‌ടായോന്നും പറയണം..

Sunil said...

nalloru cheru kadha lalithamaya shaili, kooduthalenthu venam ithu janakeeyamakan, nanmakal mathram nerunnu.

ningludey swantham,
Sunil

Pahayan said...

്‌എനിക്കു കിട്ടിയ ഏറ്റവും നല്ല പിറന്നാള്‍ സമ്മാനം..താങ്ക്‌സ്‌ണ്‌ട്ട്‌ട്ടോ...

ശ്രീ said...

വാസന്തിയുടെ പ്രേതത്തെ അങ്ങനെ പിടികൂടി അല്ലേ?

ആ അവസാനം പറഞ്ഞത് വളരെ ശരിയാണ് മാഷേ. എന്തെങ്കിലും കേട്ട് അതങ്ങ് വിശ്വസിയ്ക്കും മുന്‍‌പ് എന്താണ് സംഭവമെന്ന് സ്ഥിതീകരിച്ചില്ലെങ്കില്‍... എന്നും അത് മനസ്സില്‍ കിടക്കും.

ഇതിനു സമാനമായ അനുഭവങ്ങള്‍ (പേടി) പണ്ടുണ്ടായിട്ടുണ്ട്. :)