Thursday, January 22, 2009

ഉണ്ട ചോറിനു നന്ദി

ഒന്നാം ക്ലാസ്സ് മുതല്‍ നാലാം ക്ലാസ്സ് വരെ ഞാന്‍ പഠിച്ചത് പ്രീതികുളങ്ങര എല്‍ പീ സ്കൂളില്‍ ആയിരുന്നു. വീടിനടുത്ത് തന്നെ ആയിരുന്നു പ്രസ്തുത സ്കൂള്‍. ഓര്‍മ്മകള്‍ ഒത്തിരി സന്തോഷങ്ങള്‍ സമ്മാനിക്കുന്ന സുവര്‍ണ കാലം എന്ന് വേണേല്‍ പറയാം. ഞാന്‍ ആകപ്പാടെ ഇച്ചിരിയെ ഉണ്ടായിരുന്നുള്ളു. എങ്കിലും വീട് അടുത്തായതിനാലും അച്ഛന്‍ ഓഫീസിലേക്ക് സൈകിളില്‍ പാസ് ചെയ്യുന്ന റോഡ് ഉള്ളതിനാലും, കൂടാതെ എന്‍റെ മാമന്റെ വീട് സ്കൂളിന് അടുത്തായതിനാലും, സ്കൂളിന്‍റെ അടുത്തെ കട നടത്തുന്ന കുഞ്ഞുമോന്‍ ചേട്ടന്‍ അച്ഛന്റെ സുഹൃത്ത് ആയതിനാലും ചെറിയ തോതില്‍ പുലി അയിരുന്നു ഞാനും. അന്ന് നാലാം ക്ലാസ്സിലെ പുലി ആയിരുന്നു ഞൊട്ട ബിനു. അന്നേ അവന് നല്ല പൊക്കവും നല്ല തടിയും ഉണ്ടായിരുന്നു. മിക്കവര്‍ക്കും അവനെ പേടി ആയിരുന്നു. മുഷ്ടി ചുരുട്ടി നടുവിരല്‍ അല്പം പുറത്തേക്ക് തള്ളി ഞൊട്ട ഇടുന്ന സ്റ്റൈലില്‍ അവന്‍ നടുവിന് ഇടിക്കും. മുടിഞ്ഞ വേദന ആണ്. ഞാന്‍ വരുന്നതിനു മുന്നേ അവന്‍ ആ സ്കൂളില്‍ ഉണ്ട്. അളിയന്റെ പരിപാടി സ്കൂള്‍ administration ആണ്‌. എന്ന് വച്ചാല്‍ കഞ്ഞിപ്പുര കാക്കല്‍, ചെടികളുടെ ഇന്‍ ചാര്‍ജ്, കിണറ്റില്‍ തൊട്ടി പോയാല്‍ എടുക്കല്‍, അടുത്ത വീട്ടിലെ മാവിലെ കശുവണ്ടി എണ്ണി തിട്ടപ്പെടുത്തല്‍, പറ്റും എങ്കില്‍ കുഞ്ഞുമോന്റെ കടയില്‍ വൈകിട്ട് കൊടുത്തു ഫിനാന്‍സ് മെച്ചപെടുത്തല്‍ അങ്ങനെ ഒത്തിരി കാര്യങ്ങള്‍ ഉള്ള administrator. ഞാന്‍ രണ്ടാം ക്ലാസ്സ് ജയിച്ചു മൂന്നില്‍ വന്ന സമയം. (ചുമ്മാ ജയിപ്പിച്ചു വിട്ടു). അന്ന് നാലാം ക്ലാസ്സിലെ ആള്‍ക്കാര്‍ ആണ് സീനിയേര്‍സ്. (പ്രീ ഡിഗ്രി കാര്‍ക്ക് ഡിഗ്രീക്കാര്‍ സീനിയേര്‍സ് എന്ന പോലെ).

ഈ ഞൊട്ട ബിനുവിനു പണ്ടേ എന്നെ ഇഷ്ടമല്ല. തരം കിട്ടുമ്പോള്‍ ഇവന്‍ എന്നെ ഉപദ്രവിക്കും. എന്‍റെ മാമന്‍റെ വീട് സ്കൂളിന് അടുത്താണ് . ഉച്ചക്ക് ഞാന്‍ എന്‍റെ കൂട്ടുകാരുമായി അവിടെ ചെന്നു അവിടുത്തെ പേരക്ക, ചാമ്പക്ക, എന്നിവ അണ്ണാന്‍ കാലി ആക്കുന്നതിനു മുന്നേ കാലിയാക്കുക. അമ്മായിയുടെ കണ്ണ് വെട്ടിച്ച് കശുവണ്ടി പറിച്ചു സ്കൂളിന്‍റെ വെളിയില്‍ നില്ക്കുന്ന എന്‍റെ ഉറ്റ സുഹൃത്ത് ഊഞ്ഞാല്‍ ഗിരിഷിനു എറിഞ്ഞു കൊടുക്കുക, അമ്മായി ഞാന്‍ മാവേല്‍ ഇരിക്കുന്ന കണ്ടാല്‍ പതുക്കെ താഴെ ഇറങ്ങി ഇന്നസെന്റ് ആയി "കശുമാങ്ങാ ഇറുക്കാന്‍ കേറിയതാ" എന്ന് പറഞ്ഞു കൂളായി പോരുക, (അമ്മായി പോക്കറ്റ് പരിശോധിച്ചാല്‍ ഉണ്ട കിട്ടും, ഉണ്ട ........ കിട്ടും) പറ്റുമെങ്കില്‍ അമ്മായി അകത്തു കടയില്‍ കൊടുത്തു കാശു മേടിക്കാന്‍ വയ്ക്കുന്ന കശുവണ്ടിയും അടിച്ച് മാറ്റുമായിരുന്നു. എന്നിട്ട് അല്പം ദൂരയുള്ള ശ്രീധരന്‍ അപൂപ്പന്റെ കടയില്‍ കൊടുത്തു കോല്‍ ഐസ് തിന്നുക. (കുഞ്ഞുമോന്‍ ചേട്ടന്റെ കടയില്‍ കൊടുത്താല്‍ പുള്ളി ഉടന്‍ ക്രൈം ബ്രാഞ്ച് ആയി മാറും, പിന്നെ കേസ് സി ബി ഐക്ക് വിടും. പിന്നെ അച്ഛന്റെ അമ്മയുടെ വക ഡമ്മി പരീക്ഷണം, ഉരുട്ടല്‍, ഇത്യാദി കലാപരിപാടികള്‍ അരങ്ങേറും, അത് പേടിച്ചിട്ടല്ല, പിന്നെ അമ്മായി അടിച്ചതിന്റെ അകത്തു കേറ്റില്ല, ഫിനന്ഷ്യല്‍ ക്രിസിസ് ഉണ്ടാവും, സാമ്പത്തിക നില തകരാറില്‍ ആവും)

ഒരിക്കല്‍ ഞാന്‍ സ്കൂള്‍ എല്ലാം വിട്ടു വളപ്പിലെ മാമന്‍റെ വീട്ടില്‍ നിന്നും പാല് വാങ്ങാന്‍ പോയി. സ്കൂള്‍ ക്രോസ് ചെയ്തു വേണം പോകാന്‍. പാലും വാങ്ങി തിരിച്ചു സ്കൂളിന്‍റെ ഓടില്‍ ഇരിക്കുന്ന പ്രാവിനെ കല്ലെറിഞ്ഞു ഞാന്‍ വീടിലേക്ക്‌ പോകുന്ന നേരം. അന്ന് ഇന്നത്തെ പോലെ സ്കൂളിന് മതിലോ വേലിയോ ഒന്നും ഇല്ലാ. ചുമ്മാ ഒരു രസത്തിനു ഞാന്‍ സ്കൂളില്‍ കയറി. അന്നേരം ടീച്ചേര്‍സ് റൂമിന്റെ അടുത്ത് നിന്നും ഭയങ്കര സൌണ്ട്. ഞാന്‍ പതിയെ വര്‍ധിച്ച ആകാംഷയോടെ അടഞ്ഞിരുന്ന വാതില്‍ കൂടി നോക്കി. അകത്തു ഞൊട്ട ബിനുവിന്റെ നേതൃത്തത്തില്‍ സ്കൂളില്‍ കളിക്കാനുള്ള നാടകത്തിന്‍റെ റിഹേഴ്സല്‍ നടക്കുന്നു. കുറച്ചു സീനിയര്‍ ടീം ആന്‍ഡ് ജൂനിയര്‍ ടീം കുറെ ബെഞ്ച്‌ കൂട്ടിയിട്ട്‌ നാടകത്തിന്റെ തട്ട് പോലെ ആക്കി അതിന്‍റെ മുകളില്‍ നില്‍പ്പുണ്ട്‌. ദാസപ്പന്‍ സാറിന്‍റെ ചെയറില്‍ ബിനു ഒരു ബുക്കും ആയി ഇരിക്കുന്നു. കൈയില്‍ ഒരു ശീമ കൊന്നയുടെ പത്തല്‍ പിടിച്ചിട്ടുണ്ട്. മുടിഞ്ഞ ഡയലോഗ് ആകാശത്തില്‍ പറന്നു കളിക്കുന്നു. ആകാംഷ കൂടി ഞാന്‍ വാതില്‍ തള്ളിയതും വിജാഗിരി ഇളകി ഇരുന്ന വാതില്‍ ഫ്രണ്ട്സ് സിനിമയില്‍ അലമാര വീണ പോലെ ഒറ്റ വീഴ്ച. ഒണ്‍ലി വണ്‍ സൈഡ്. എല്ലാവരും ഞെട്ടി തിരിഞ്ഞു നോക്കി. കൈയില്‍ പാല്‍ പാത്രവുമായി ജൂനിയര്‍. ഞാന്‍ ആകെ വിരണ്ടു. വാതില്‍ പൊളിച്ചതിന് അടി കിട്ടും എന്ന് പേടിച്ചിട്ടല്ല. ബിനുവിന്റെ നോട്ടം എന്റെ സപ്ത നാഡികളും തളര്‍ത്തി കളഞ്ഞു.

എനിക്കിട്ടു രണ്ടെണ്ണം പണ്ടേ തന്നം എന്ന് കരുതിയിരുന്ന അവന്‍ കൈയിലെ വടിയുമായി ചാടി വന്നു. ഞാന്‍ പുറകോട്ടു ഓടിയതും പാല്പത്രവുമായി താഴെ. ബിനു പുറകെ, അങ്ങോട്ടും ഇങ്ങോട്ടും മല്‍പിടുത്തം ആയി. ഞാന്‍ ആവുന്ന കരഞ്ഞു പറഞ്ഞു എന്നെ തല്ലല്ല് ഇനി എങ്ങനെ ചെയില്ല എന്ന്. അള മുട്ടിയാല്‍ ചേരയും കടിക്കില്ലേ, ഞാന്‍ ഒരു വിധത്തില്‍ ഓടി കഞ്ഞിപുരയില്‍ കയറി. കാലില്‍ തടഞ്ഞത് ഒരു വിറകിന്റെ കഷ്ണം. അവന്‍ ആണെന്കില്‍ വിടുന്ന ഭാവം ഇല്ല. കരച്ചിലും, ദേഷ്യവും, അപമാനവും എല്ലാം ഒരു നിമിഷം കൊണ്ടു വിറകില്‍ ആവാഹിച്ചു കൊടുത്തു ഒരെണ്ണം നെറ്റിക്ക് നോക്കി. ആദ്യം ഒരു വെളുത്ത പാടു അവന്റെ നെറ്റിയില്‍ പ്രത്യക്ഷപെട്ടു. പിന്നെ ദേ ചോര വരാന്‍ തുടങ്ങി. നെറ്റിയില്‍ പൊത്തി പിടിച്ചു അവന്‍ നിലത്തു ഇരുന്നു. ഞാന്‍ അടിക്കുമെന്ന് അവന്‍ പ്രതീക്ഷിച്ചില്ല. അതോടെ അളിയന്‍ പൂച്ചയായി കരയാന്‍ തുടങ്ങി.

ഇവന്റെ കരച്ചില്‍ കെട്ട് ബാക്കി എല്ലാരും ഓടി എത്തി. ആരും എന്നെ തല്ലിയില്ല, കിരീടത്തിലെ മോഹന്‍ലാലിന്‍റെ ഇഫക്ട് ആയി എനിക്ക്. അങ്ങനെ ഇവനെ പൊക്കി എടുത്തു നേരെ ലൂര്‍ദ് ഹോസ്പിറ്റലില്‍ പോയി. വലിയ കുഴപ്പമില്ലായിരുന്നു. മുറിവൊക്കെ മരുന്ന് വച്ചു കെട്ടി അവനെ വീട്ടില്‍ കൊണ്ടാക്കാന്‍ ചെന്നു. അപ്പോള്‍ എനിക്ക് പേടിയായി ഇവന്‍ പുലിയാണ് എങ്കില്‍ ഇവന്റെ അച്ഛന്‍ എന്താവും. ഞാന്‍ പറഞ്ഞു "ബിനു നിന്റെ അച്ഛന്‍ എന്നെ തല്ലുമോ" അവന്‍ എന്റെ കൈയില്‍ പിടിച്ചിട്ടു പറഞ്ഞു. "എടാ എന്റെ ചെറുപ്പത്തിലെ എന്റെ അച്ഛനും അമ്മയും മരിച്ചു പോയി, എന്റെ ചേട്ടന്‍ ആണ് എന്നെ വളര്‍ത്തിയത്‌, അച്ഛനും അമ്മയും ഇല്ലാത്തതിന്റെ കുഴപ്പം ആയിരിക്കാം ഞാന്‍ എങ്ങനെ ആയതു." എന്റെ കണ്ണ് നിറഞ്ഞു തുളുമ്പി. ഞാന്‍ അവനെ കെട്ടി പിടിച്ചു കരഞ്ഞു പോയി. വീട്ടില്‍ ചെന്നപ്പോള്‍ അവന്റെ ചേട്ടന്‍ & ചേട്ടത്തി ചോദിച്ചു കാര്യങ്ങള്‍. അവന്‍ പറഞ്ഞു നാടകത്തിന്റെ റിഹേഴ്സല്‍ നടന്നപ്പോള്‍ ബെഞ്ച്‌ ഒടിഞ്ഞു വീണത്‌ ആണ് എന്ന്. ഞാന്‍ അവനെ ആക്കി വീട്ടില്‍ വന്നു അമ്മയോട് പാല് കളഞ്ഞു പോയത് ഉള്‍പ്പടെ കമ്പ്ലീറ്റ്‌ കാര്യങ്ങള്‍ പറഞ്ഞു. അമ്മ പറഞ്ഞു "നാളെ നീ ഉച്ചക്ക് ഉണ്ണാന്‍ വീട്ടില്‍ വാ, അവനെയും വിളിച്ചോ". എനിക്ക് പക്ഷെ ഒരു പേടിയുണ്ടായിരുന്നു. ഇനി അവന്‍ സ്കൂളില്‍ വച്ചു വീണ്ടും പ്രതികാരം തീര്‍ക്കാന്‍ തല്ലുമോ എന്ന്. പിറ്റേന്ന് സ്കൂളില്‍ എത്തി, ബിനു നേരത്തെ വന്നു, ഒരു ബെന്ചിന്റെ കാല് ഓടിച്ചിട്ട്‌ എന്നും, സത്യം അറിയാവുന്ന എല്ലാരേയും ഭീഷണി പെടുത്തി, ആരോടും ഒന്നും പറയരുത് എന്നും, ടീച്ചറും മറ്റും ചോദിച്ചപ്പോള്‍ ബെഞ്ച്‌ ഒടിഞ്ഞു വീണതാണെന്നും ഉള്ള കാര്യങ്ങള്‍ പറഞ്ഞതായി ഞാന്‍ കാക്ക സുര പറഞ്ഞു അറിഞ്ഞു. എന്നെ കണ്ടു ബിനു ഓടി വന്നു. ഞാന്‍ പറഞ്ഞു "അമ്മ ഇന്നു നിന്നോട് ഉച്ചക്ക് വീട്ടില്‍ വരാന്‍ പറഞ്ഞു, നീ വരുമോ" അവന്‍ വരാമെന്ന് ഏറ്റു. ഉച്ചക്ക് ബെല്ലടിക്കാന്‍ ഞാന്‍ കാത്തിരുന്നു (തുടരും)

21 comments:

രാജീവ്‌ .എ . കുറുപ്പ് said...

ചെറിയൊരു സ്കൂള്‍ സ്മരണ, എന്റെ മനസിനെ ഒത്തിരി വേദനിപ്പിച്ച ഒരു സംഭവം വലുതാക്കി പോസ്റ്റുന്നു. തെറ്റുകള്‍ ക്ഷമിക്കുമല്ലോ

വികടശിരോമണി said...

{{{{ഠേ}}}}
കയ്ഞ്ഞു.ഇനി പൂളച്ചിറ ഷാപ്പിൽ കാണാം.എലിപ്പന ഷാപ്പിൽ ഞാൻ പറ്റു കൊടുക്കാനുണ്ട്.

പകല്‍കിനാവന്‍ | daYdreaMer said...

ആദ്യത്തെ കുപ്പി ഈ വികടന്‍ കുടിചെച്ചു പോയ്കളഞ്ഞല്ലോ... എന്നാലും സാരല്ല്യ...
വിശദമായി പിന്നെ വരാം.. വായിച്ചിട്ടില്ല....!!

Nithyadarsanangal said...

ഈ സ്കൂള്‍ സ്മരണ കൊള്ളാട്ടോ...
മറക്കാത്ത സ്മരണകള്‍ ഒരനുഗ്രഹം തന്നെ...
ആശംസകള്‍.

Anil cheleri kumaran said...

....മുടിഞ്ഞ ഡയലോഗ് ആകാശത്തില്‍ പറന്നു കളിക്കുന്നു....അതു കലക്കി.
രസായിട്ടുണ്ട് ബാല്യസ്മരണകള്‍. വേഗമെഴുതു ബാക്കി ഭാഗം.

പകല്‍കിനാവന്‍ | daYdreaMer said...

പഴയ ആ നാടന്‍ ഓര്‍മകളിലേക്ക് കൂട്ടികൊണ്ടു പോയ എന്‍റെ പ്രിയ സുഹൃത്തിനു ഒത്തിരി നന്ദി... തന്‍റെ ഈ തുറന്നെഴുത്ത് നന്നാവുന്നുണ്ട്.. എങ്കിലും ചിലയിടങ്ങളില്‍ കുറച്ചുകൂടി മെച്ച പ്പെടുതാമായിരുന്നുവെന്നു തോന്നി.. തുടര്‍ച്ച ഇതിലും നന്നാക്കണം...ആശംസകളോടെ ...

പകല്‍കിനാവന്‍...

രാജീവ്‌ .എ . കുറുപ്പ് said...

തേങ്ങ അടിച്ച വികടന്‍ അണ്ണാ നന്ദി. പിന്നെ എലിപ്പന ഷാപ്പിലെ കുട്ടന്‍ തിരക്കി. എനിക്കും അവിടെ പറ്റു ഉണ്ട് , അത് കൊണ്ടു ഇപ്പോള്‍ കണ്ടതിലോട്ടു മാറ്റി

പകലെ വിലയേറിയ അഭിപ്രായത്തിനു നന്ദി. രണ്ടാം ഭാഗം ശരിയാക്കാന്‍ നോക്കാം, ഉറപ്പൊന്നുമില്ല, ഞാന്‍ അടുത്തെ ഒഴിക്കട്ടെ

കുമാരന്‍ അണ്ണാ വണ വണക്കം. അടുത്ത ഭാഗം ഉടന്‍ പോസ്റ്റ് ചെയ്യാം

നിത്യ ദര്‍ശനങ്ങള്‍ വന്നതിനും വായിച്ചതിനും, കമന്റ് ഇട്ടതിനും നന്ദി

വരവൂരാൻ said...

പാലും വാങ്ങി തിരിച്ചു സ്കൂളിന്‍റെ ഓടില്‍ ഇരിക്കുന്ന പ്രാവിനെ കല്ലെറിഞ്ഞു ഞാന്‍ വീടിലേക്ക്‌ പോകുന്ന നേരം.
എന്റെ കണ്ണ് നിറഞ്ഞു തുളുമ്പി. ഞാന്‍ അവനെ കെട്ടി പിടിച്ചു കരഞ്ഞു പോയി.
അമ്മ പറഞ്ഞു "നാളെ നീ ഉച്ചക്ക് ഉണ്ണാന്‍ വീട്ടില്‍ വാ, അവനെയും വിളിച്ചോ".
കുറെ കുഞ്ഞി കുറുബുകളും കുറെ നന്മ നിറഞ്ഞ മനസ്സുകളും പങ്കു വെച്ചതിനു കുറുപ്പേ നന്ദി, തുടരുക ആശംസകൾ

Jayasree Lakshmy Kumar said...

പോസ്റ്റിന്റെ വലിപ്പമല്ല ഞാൻ കണ്ടത്. നിഷ്കളങ്കമായ കുറേ മനസ്സുകളുടെ വലിപ്പം. ഇഷ്ടായീട്ടോ പോസ്റ്റ് :)

ഇരുമ്പുഴിയൻ said...

നല്ല പൊസ്റ്റ്.. തീർച്ചയയും അഭിനന്ദനം അറ്ഹിക്കുന്നത്..

വീണ്ടും വരാം

അരുണ്‍ കായംകുളം said...

എല്ലാം ഓക്കെ,പെട്ടന്ന് തുടരട്ടെ

ഹന്‍ല്ലലത്ത് Hanllalath said...

നന്നായിരിക്കുന്നു...
അടുത്ത ഭാഗത്തിനായി കാക്കുന്നു..

ആശംസകള്‍..

രാജീവ്‌ .എ . കുറുപ്പ് said...

ലക്ഷ്മി ചേച്ചി ഒത്തിരി നന്ദി,
ഇര ഒരു പാടു നന്ദി ഉണ്ട്
അരുണ്‍ അണ്ണാ കല്യാണ തിരക്കാണോ, എന്തായാലും നന്ദി
hAnLLaLaTh ഒത്തിരി നദി ഉണ്ട്.

മൊട്ടുണ്ണി said...

please visit & leave your comment
http://mottunni.blogspot.com/

ജിപ്പൂസ് said...

കുറുപ്പേട്ടാ കലക്കീ ട്ടോ...
ലക്ഷ്മിച്ചേച്ചി പറഞ്ഞ പോലെ ഞാനും കണ്ടത് നിഷ്കളങ്കമായ കുറേ മനസ്സുകളേയാണു.ശ്രമിച്ചാല്‍ ഇത്തിരി കൂടി നന്നാവും ന്നു തോന്നുന്നു.
ന്തായാലും അഭിനന്ദനങ്ങള്‍.

അരുണ്‍ കായംകുളം said...

കല്യാണതിരക്ക് ഒക്കെ കഴിഞ്ഞു മച്ചാ,ഞാന്‍ തിരിച്ച് വന്നു.ബാക്കി ആയോ?

രാജീവ്‌ .എ . കുറുപ്പ് said...

മോട്ടുണ്ണി, ജിപ്പൂസ്, നന്ദി,
അരുണ്‍ അടുത്തത് ഉടന്‍ ഇടാം

പകല്‍കിനാവന്‍ | daYdreaMer said...

കുറുപ്പേയ് ... പുതിയത് ,,, പുതിയത്... ആരാധകരെ നിരാശരാക്കല്ലേ,... അല്ലെങ്കി ഞങ്ങള് വേറെ ഷാപ്പീ പോകും...ങാ പറഞ്ഞേക്കാം...!!

ശ്രീഇടമൺ said...

തുടരട്ടങ്ങനെ തുടരട്ടെ....*
വീണ്ടും വരാം...*

ആശംസകളോടെ...*

രാജീവ്‌ .എ . കുറുപ്പ് said...

ശ്രീഇടമൺ said... നന്ദി നന്ദി നന്ദി

സബിതാബാല said...

preethikulangara ammayum maarankulangara bhagavathiyum rakshikkatte.....