Tuesday, March 24, 2009

ഒരു പ്രച്ഛന്ന വേഷം വരുത്തിയ വിന (അവസാന ഭാഗം)

പ്രച്ഛന്ന വേഷ മല്‍സരം ആരംഭിച്ചു, അന്നേരം എന്റെ അനിയന്‍ കുറുപ്പ് വന്നു നമ്ബോലനോട് പറഞ്ഞു "അളിയാ സ്റ്റേജ് ന്റെ പുറകിലത്തെ കാട്ടില് ഒരു ഭ്രാന്തന്‍ ഇരിക്കുന്നു, നമ്മളുടെ പരിപാടി പൊളിക്കാന്‍ ആരേലും ഇളക്കി വിട്ടതാണോ എന്നറിയില്ല" . നമ്ബോലനും അനിയനും ഞാനും കൂടി കാട്ടിനുള്ളില്‍ കേറി നോക്കുമ്പോള്‍ ഒരു ഭ്രാന്തന്‍ ഇരുന്നു ഒരു പയന്റ് തീര്‍ക്കുന്നു. നമ്പോലന്‍ ഒരു വടി എടുക്കാന്‍ എന്നോട് ആംഗ്യം കാണിച്ചു. ഭ്രാന്തന്‍ ഞങ്ങളെ കാണുന്നുമില്ല. പുള്ളി പയന്റ് തീര്‍ക്കാന്‍ ഉള്ള ശ്രമം നടുത്തുന്നു. ഞാന്‍ പോയി ഒരു കവിളന്‍ മടല്‍ എടുത്തു നമ്ബോലന്റെ കൈയ്യില്‍ കൊടുത്തു. പെട്ടന്ന് ആ ഭ്രാന്തന്‍ വെട്ടി തിരിഞ്ഞു അലറി കൊണ്ട് ഞങ്ങള്‍ക്ക് നേരെ ഒറ്റ ചാട്ടം. ആദ്യം എല്ലാരും ഒന്ന് പതറി എങ്കിലും നമ്പോലന്‍ പെട്ടന്ന് പറന്നു റോഡില്‍ പോയ ധൈര്യം വീണ്ടു എടുത്തു കൈയിലിരുന്ന മടലിനു ചറു പറ പൂശി,(എണ്ണാന്‍ പറ്റിയില്ല ഇല്ലേല്‍ എത്ര എന്ന് പറയാമാരുന്നു) ഭ്രാന്തന്‍ അലറി കരഞ്ഞു കൊണ്ട് നമ്ബോലനോട് പറഞ്ഞു " തല്ലെല്ലെ ഞാന്‍ നിന്റെ അച്ഛനാടാ, ഭ്രാന്തന്‍ അല്ലെ, പ്രച്ഛന്ന വേഷം ആണെടാ ദ്രോഹി". നമ്പോലന്‍ കണ്ണ് തള്ളി നിക്കേ സിധപ്പായി കമ്പ്ലീറ്റ്‌ വേഷങ്ങള്‍ അഴിച്ചു മാറ്റി നിലത്തേക്ക്‌ ചാഞ്ഞു. ഞങ്ങള്‍ പെട്ടന്ന് ഓടി ചെന്ന് പുള്ളിയെ തങ്ങി ഇരുത്തി.നമ്പോലന്‍ വന്നു പറഞ്ഞു "അച്ഛന് എന്നാല്‍ ഇത് നേരത്തെ പറയാന്‍ മേലാരുന്നോ, ഞങ്ങളുടെ നേരെ ചാടി കൊണ്ട് വന്നെ എന്തിനാ" അദ്ദേഹം പറഞ്ഞു "എടാ ഒന്ന് പേടിപ്പിക്കാന്‍ നോക്കിയതാ, അത് എനിക്ക് പണിയായി" ശരീരം മുഴുവന്‍ അടി കൊണ്ട പാടുകള്‍ ചുമന്നു തിണര്‍ത്തു കിടക്കുന്നു.

പുള്ളിക്കാരന്‍ അവസാനം നിമിഷം ഒരു സര്‍പ്രൈസ് കൊടുക്കാന്‍ ആയിരുന്നു ഈ വേഷം കെട്ടിയത്. ചാളുവ കുട്ടന്‍ ആണ് ഈ ഐഡിയ കൊടുത്തതും ഒരുക്കിയതും, എന്നിട്ട് പതിയെ കാട്ടില് ഇരുത്തി ഈ പയന്റ് ധൈര്യം കിട്ടാന്‍ പിടിപ്പിച്ചോ, ഞാന്‍ പോയി കൊറിക്കാന്‍ എന്തേലും കൊണ്ട് വരാം എന്ന് പറഞ്ഞു പുള്ളി പോയ സമയത്താണ് അനിയന്‍ കുറുപ്പ് കണ്ടതും തെറ്റുധരിച്ചതും, അടി വീണതും. അത് മനസിലാക്കാന്‍ കാരണം കുറച്ചു കഴിഞ്ഞു ചാളുവ കൊറിക്കാന്‍ ഉള്ള ഐറ്റംസ് ആയി വന്നപ്പോള്‍ സിധപ്പായി പറഞ്ഞ വാക്കുകള്‍ ആണ് "ചാളുവ കുട്ടാ നീ ഒറ്റ ഒരുത്തനാണ് ഇതിനെല്ലാം കാരണം, മര്യാദക്ക് പരിപാടി കണ്ടു കൊണ്ടിരുന്ന എന്നെ പ്രച്ഛന്ന വേഷം കെട്ടിച്ചു, ദെ ഇപ്പോള്‍ മകന്റെ തല്ലും മേടിച്ചു തന്നു, നിന്നെ ഞാന്‍ ഇതേ മടലിനു തല്ലും" ചാളുവ കണ്ണും മിഴിച്ചു നിന്ന് ഞങ്ങളെ ഓരോരുത്തരെ നോക്കി. ഞാന്‍ സംഭവിച്ച കാര്യങ്ങള്‍ പറഞ്ഞു. പിന്നെ പുള്ളിയെ ഞങ്ങള്‍ താങ്ങി ആരും കാണാതെ ചളുവാ കുട്ടന്റെ വീട്ടില്‍ കൊണ്ട് വന്നു കിടത്തി. മുറിവില്‍ നമ്പോലന്‍ ചൂടൊക്കെ വച്ച് മരുന്ന് പുരട്ടുമ്പോള്‍ സിധപ്പായി ദയനീയമായി അവനോടു ചോദിച്ചു "എടാ നീ അറിയാതെ തന്നെ തല്ലിയതല്ലേ, അല്ലാതെ എസ് എസ് എല്‍ സീ തോറ്റപ്പോള്‍ നിന്നെ ഞാന്‍ കെട്ടിയിട്ടു തല്ലിയതിന്റെ പ്രതികാരം തീര്‍ത്തത് അല്ലല്ലോ" സന്ദര്‍ഭം നോക്കാതെ തന്നെ ഞാന്‍ ചിരിച്ചു, സിധപ്പായി എന്നെ ഒന്ന് രൂക്ഷമായി നോക്കിയിട്ട് പുള്ളിയും ചിരിച്ചു, പിന്നെ അതൊരു കൂട്ട ചിരിയായി മാറാന്‍ അധിക സമയം വേണ്ടി വന്നില്ലാ.

************************************************************************************
ഞാന്‍ തിരിച്ചു പോരുന്ന തലേന്ന് ഞങ്ങള്‍ കണ്ടത്തില്‍ ഷാപ്പില്‍ ഒത്തു കൂടി കള്ളിന്റെ കുപ്പികള്‍ കാലിയാക്കി കൊണ്ടിരുന്നപ്പോള്‍ ഞാന്‍ അവനോടു ഒരു കാര്യം പറഞ്ഞു "എടാ മധുസൂദനന്‍ നായരുടെ കവിത ഇല്ലെ, കല്യാണ സൌഗന്ധികം അതില്‍ ഞാന്‍ ചെറിയ മാറ്റം വരുത്തി. ഒന്ന് കേള്‍പ്പിക്കെട്ടെ" അവന്‍ പറഞ്ഞു "ഒന്ന് കേള്‍ക്കെട്ടെ, നിനക്ക് ഭാവി ഉണ്ടോ എന്ന് നോക്കാം " ഞാന്‍ ചൊല്ലാന്‍ തുടങ്ങി.
"ഭ്രാന്തന്‍ കൈ കാല്‍ കുടഞ്ഞു എഴുന്നേറ്റു,
കാറി കൂവി എന്റെ തോളത്തു കൈ വച്ച് ഇങ്ങനെ ഓതി
കാട്ടില്‍ ഇരുന്നു പയന്റ് അടിക്കുന്ന ഭ്രാന്തന്‍ അല്ല ഞാന്‍ നിന്റെ അച്ഛനാണ്
എന്നെ കണ്ടിട്ട് അറിഞില്ല മകനായ നീ" അപ്പഴേക്കും അവന്‍ എന്റെ മുതുകത്തു ഇടി തുടങ്ങിയിരുന്നു.
*************************************************************************************


കണ്ടത്തില്‍ ഷാപ്പ്‌ ഭഗവതിയെ മനസ്സില്‍ ധ്യാനിച്ച് ഇത് അവസാനിപ്പിക്കുന്നു.

22 comments:

രാജീവ്‌ .എ . കുറുപ്പ് said...

അങ്ങനെ ഒരു നാടന്‍ വിഭവം അവസാനിപ്പിച്ച്, ഇഷ്ടമാവുമോ എന്തോ. എന്തായാലും അടുത്ത പോസ്റ്റ് "കണ്ടത്തില്‍ ആന്‍ഡ് എലിപ്പന ഷാപ്പിലെ കള്ളിന്റെം, കറിയുടെയും ഫോട്ടോസ് ആണ്.

Anil cheleri kumaran said...

അങ്ങനെ ആ മഹാഭാഗ്യം എനിക്കും കൈവന്നു.
തേങ്ങ ഇല്ലാ. ഭയങ്കര വിലയല്ലേ. അടിച്ചു എന്നു സങ്കല്‍പ്പിച്ചോ.
കള്ളു ഷാപ്പിന്റെ ബ്രാന്ഡ് അമ്പാസഡറാണോ കുറുപ്പ്.

രാജീവ്‌ .എ . കുറുപ്പ് said...

കുമാര്‍ജി എന്നെ ആക്കിയിരുന്നേല്‍ ഈ ജന്മം ധന്യം ആയേനെ, നന്ദി തേങ്ങക്ക് മുടിഞ്ഞ വിലയാ, വെറുതെ അടിച്ചു കളയണ്ട. അടിച്ചൂന്നു സങ്കല്‍പ്പിച്ചാല്‍ മതി

ശ്രീ said...

ഹ ഹ. പാവം സിധപ്പായി. അങ്ങനെ മകന്റെ അടി കൊള്ളാനും യോഗം കാണുമായിരിയ്ക്കും
:)

പകല്‍കിനാവന്‍ | daYdreaMer said...

കുറുപ്പേ... ഹഹഹ കലക്കന്‍.. അവസാനം പാവം മധുസൂദനന്‍ കവിതയും കലക്കി... !

എന്തായാലും കുറുപ്പിന്റെ പോസ്റ്റുകള്‍ വായിച്ചു എലിപ്പനയോടും കണ്ടത്തിലിനോടും ഒരു പ്രണയം... !

രാജീവ്‌ .എ . കുറുപ്പ് said...

ശ്രീയേട്ടാ നന്ദി, ഇഷ്ടമായല്ലോ അത് മതി.

പകലേ, കുമാര്‍ജി എന്നെ ഷാപ്പിന്റെ Ambassador ആക്കി. പിന്നെ തന്നെ അവിടെ ഒന്ന് കൊണ്ട് പോണം എന്നാണ് എന്റെ ആഗ്രഹം. പ്രോത്സാഹനത്തിനു ഒരു ഫുള്‍ സമര്‍പ്പിക്കുന്നു.

കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkat said...

kalakki...

ithu ella achanmarkkum oru padamayirikkatte.."makkale ariyikkathe prachanna veshathil panketukkaruthu.."

രാജീവ്‌ .എ . കുറുപ്പ് said...

കിഷോര്‍ ആദ്യമായി വന്നതിനു നന്ദി, ഒപ്പം അഭിപ്രായത്തിനും

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ന്റെ സിധപ്പായീ....

നരിക്കുന്നൻ said...

"എടാ നീ അറിയാതെ തന്നെ തല്ലിയതല്ലേ, അല്ലാതെ എസ് എസ് എല്‍ സീ തോറ്റപ്പോള്‍ നിന്നെ ഞാന്‍ കെട്ടിയിട്ടു തല്ലിയതിന്റെ പ്രതികാരം തീര്‍ത്തത് അല്ലല്ലോ"

എനിക്കും ഒരു സംശയം. എത്ര വേഷം കെട്ടിയാലും അച്ഛനെ മാറുമോ?

ചിരിപ്പിച്ചു കെട്ടോ.

പി.സി. പ്രദീപ്‌ said...

ഹ ഹ ഹ .... കുറുപ്പേ കലക്കി. നല്ല രീതിയില്‍ അവതരിപ്പിച്ചു. ഇതേ പോലത്തെ സംഭവം ഇവിടെ ഒരു ക്ലബ്ബിലും ഉണ്ടായി. ഇതു വായിച്ചപ്പോല്‍ അതാ ഓറ്മ വന്നത് .ഇനിയും എഴുതുക.

രാജീവ്‌ .എ . കുറുപ്പ് said...

രാമേട്ടാ ഇഷ്ടപ്പെട്ടു എന്ന് വിശ്വസിക്കുന്നു, നന്ദി

നരിക്കുന്നെല് നരി അണ്ണാ വണക്കം, ഞങ്ങള്‍ ഇക്കാര്യം അവനോടു ചോദിച്ചതാണ്. വരവിനും അഭിപ്രായത്തിനും നന്ദി

പ്രദീപ് അണ്ണാ, വരവിനും അഭിപ്രായത്തിനും നന്ദി, അനുഗ്രഹിക്കുക

വരവൂരാൻ said...

കുറുപ്പേ... നിന്റെ പോസ്റ്റുകളും ഈ ഷാപ്പിലെ ഫോട്ടോയും ഒക്കെ കൂടി എന്നെ നീ ഷാപ്പിലെ ഒരു സ്ഥിരം കുറ്റിയാക്കുമെന്നു തോന്നുന്നു.

ഇതും ഷാപ്പിലെ കറി പോലെ നല്ല എരിവും പുളിയുമുണ്ട്‌. ആശംസകൾ

അടുത്ത പോസ്റ്റ് "കണ്ടത്തില്‍ ആന്‍ഡ് എലിപ്പന ഷാപ്പിലെ കള്ളിന്റെം, കറിയുടെയും ഫോട്ടോസ് ആണ്
കാത്തിരിക്കുന്നു

രാജീവ്‌ .എ . കുറുപ്പ് said...

വരവൂരാന്‍ അണ്ണാ, വണ വണക്കം, നിങ്ങളെ ഞാന്‍ അവിടെ കൊണ്ട് പോയി കള്ളില്‍ കുളിപ്പിക്കും നോക്കിക്കോ. അറിഞ്ഞില്ലേ, കുമാര്‍ജി എന്നെ കള്ളുഷാപ്പിന്റെ ബ്രാന്‍ഡ് ambassador ആക്കി. അപ്പോള്‍ ഒത്തിരി നന്ദി കേട്ടോ.

പാവത്താൻ said...

രണ്ടു ഭാഗവും കൂടി ഒന്നിച്ചാണു വായിച്ചത്‌.ആ ഷാപ്പിലേക്കുള്ള വഴി ഒന്നു വിശദമായി എഴുതണേ... നല്ല കള്ളാണെന്നു വായിച്ചപ്പോൾ മനസ്സിലായി. ഞാനും ഷാപ്പിൽ കയറിയാൽ കവിത ചൊല്ലും. നമ്പോലന്റെയും കാടന്റെയും ഓരോ ഫോട്ടം കൂടി കൊടുത്താൽ ഉപകാരം. മുൻ കരുതലിനാണേ.....

രാജീവ്‌ .എ . കുറുപ്പ് said...

പാവത്താന്‍ അടുത്ത പോസ്റ്റില്‍ എല്ലാം വിശദമായി ഉണ്ടാവും. ഫോട്ടോയും ഇടാന്‍ ശ്രമിക്കാം
വരവിന് നന്ദി, ഒപ്പം കമന്റിയതിനും

പാവത്താൻ said...

എന്റെ കയ്യിൽ ഒരു നല്ല ക്യാമറ ഉണ്ട്‌. അടുത്ത പോസ്റ്റിനു വേണ്ട എന്തു സഹായവും ഫ്രീ ആയി ചെയ്യാൻ ഞാൻ ഒരുക്കമാണ്‌.ആഹാരവും പാനീയവും മാത്രം തന്നാൽ മതി. വണ്ടിക്കൂലി പോലും വേണ്ടാ.....

രാജീവ്‌ .എ . കുറുപ്പ് said...

പാവത്താനെ ഈ ആത്മാര്‍ത്ഥതക്കു മുന്നില്‍ അടിയന്‍ ഒരു കലം മുന്തിരി കള്ള് സമര്‍പ്പിക്കുന്നു. ബാക്കി നേരില്‍ കാണുമ്പൊള്‍. വീണ്ടും നന്ദി

അരുണ്‍ കരിമുട്ടം said...

ഇഷ്ടമാവുമോ എന്നോ?
ഇഷ്ടമായി മാഷേ,അവസാനിപ്പിച്ചതല്ല,ഈ നാടന്‍ വിഭവം.
എന്നാലും ഷാപ്പില്‍ വച്ച് കവിത മാറ്റിയല്ലോ?

രാജീവ്‌ .എ . കുറുപ്പ് said...

അരുണ്‍ ഇഷ്ടമായതില്‍ സന്തോഷം, നന്ദി

Kunjipenne - കുഞ്ഞിപെണ്ണ് said...

നന്നായി.........പക്ഷെ ആ ഷാപ്പ്‌ ഉം ..പോട്ടെ......

രാജീവ്‌ .എ . കുറുപ്പ് said...

കുഞ്ഞി പെണ്ണെ ഒത്തിരി നന്ദി.