അങ്ങനെ നാട്ടില്‍ നിന്നും ഞാന്‍ വിഷു അടിച്ചുപൊളിച്ചു തിരിച്ചെത്തി. എല്ലാവരോടും പറഞ്ഞ പോലെ കണ്ടത്തില്‍ ആന്‍ഡ് എലിപ്പന ഷാപ്പിലെ ഫോട്ടോസ് എടുക്കാന്‍ പറ്റിയില്ല. കാരണം ഷാപ്പുകള്‍ മിക്കതും തിരഞെടുപ്പ് കാരണം അവധിയില്‍ ആയിരുന്നു. ഷാപ്പിന്റെ പുറകില്‍ നിപ്പന്‍ അടിച്ചാണ് ഓരോ ദിവസവും മുന്നോട്ടു നീക്കിയത്. എങ്കിലും കുറച്ചു ഫോട്ടോസ് ട്രൈ ചെയ്തിട്ടുണ്ട്. അതിന്റെ ഫോട്ടോസ് താഴെ കൊടുക്കുന്നു.
കണ്ടത്തില്‍ ചെന്ന അന്ന് തന്നെ കള്ളില്ല. ലേലം എന്തോ നടക്കുവാരുന്നു. പിന്നെ നേരെ കലവൂര്‍ ഷാപ്പില്‍ പോയി. വെറും രണ്ടു കുപ്പി കിട്ടി. അമ്പലക്കാടന്‍ കൂടെ ഉണ്ടായിരുന്നു. അതാണ് തുടക്കം.
അതിനു ശേഷം കലവൂരിലെ ബാറുകള്‍ സന്ദര്‍ശിച്ചു എങ്കിലും ലൈസന്‍സ് പുതുക്കല്‍ പ്രശ്നം വില്ലന്‍ ആയി അവതരിച്ചു. പൂട്ടിയ ഗേറ്റ് കണ്ടു ചങ്ക് പിടഞ്ഞു. പിന്നെ നേരെ ആലപ്പുഴ ടൌണില്‍ വന്നു കോമള്‍ ബാറില്‍ നോക്കി. ഭാഗ്യം തുറന്നിട്ടുണ്ട്.
അവിടിരുന്നു അപ്പാച്ചിയുമായി രണ്ടെണ്ണം വിടാം എന്നോര്‍ത്തപ്പോള്‍, ഇടിതങ്ങി ആന്‍ഡ് ഫാന്റം ബിജു വിളിച്ചു പറഞ്ഞു സാധനം വാങ്ങി കൊണ്ട് പോര്, വെളിയില്‍ ഇരിക്കാം എന്ന്. നേരെ വെളിയില്‍ എത്തി വന്ന ദിവസം അങ്ങനെ ആഘോഷം ആക്കി മാറ്റി. അതിന്റെ ഫോട്ടോസ് താഴെ.
അടുത്ത ദിവസം രാവിലെ, തുറവൂര്‍ നരസിംഹ ക്ഷേത്രം, ചോറ്റാനിക്കര, വൈക്കം ക്ഷേത്ര ദര്‍ശനം അപ്പാചിയുമായി. വരുന്ന വഴി എലിപ്പന, ഒരു രക്ഷയുമില്ല, നോ കള്ള്. ഉച്ച കഴിഞ്ഞു നേരെ നെടുമുടി. കിട്ടി സൊയമ്പന്‍ സാധനം. എന്താ ഒരു സമയം. കൂടെ പൂതോപ്പ് ജോസ്. ഇതാണ് പടം.
കൂട്ടിനു സൊയമ്പന്‍ കപ്പയും, പന്നി വറുത്തതും, എന്താ ഒരു ടേസ്റ്റ്,
അടുത്ത ദിവസം കൈനകരി ഷാപ്പ്,
ഇതിനിടക്ക് കൈനകരി ഷാപ്പിന്റെ മുന്നില്‍ കണ്ട മനോഹരമായ ഒരു കാഴ്ച
കിടിലന്‍ ആമ ഇറച്ചി, കപ്പ, വരാല് കറി
അടുത്ത ദിവസം കാടനും ഞാനും കൂടി, പൊന്നാട് ഷാപ്പില്‍, അവിടെ മുയല്‍ ഇറച്ചി കിട്ടി, എന്റെ ദൈവമേ , എന്തൊരു സ്വാദ് തള്ളെ.
പിന്നെ അപ്പാച്ചി പത്താം തീയതി ദുബൈക്ക് തിരിച്ചു പോയി . ഭയങ്കര കരച്ചില്‍ ആയിരുന്നു. കലവൂര്‍ മുതല്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് വരെ കരഞ്ഞു. ഞങ്ങളെ പിരിഞ്ഞ വിഷമം കൊണ്ട് അല്ല. അന്ന് ബാര്‍ ആന്‍ഡ് ഷാപ്പ് അവധി ആയിരുന്നു. ബ്ലാക്കില്‍ പോലും സാധനം കിട്ടിയില്ല.
ഈസ്റ്റര്‍ ഉച്ച ഭക്ഷണം വരെ ഷാപ്പില്‍ ആയിരുന്നു, പൂന്തോപ്പ് ജോസ് സ്പോണ്‍ സര്‍ ചെയ്തു.
ഇത് വിഷു ആഘോഷം, സാധനം ഒപ്പിച്ച പാട് ഞങ്ങള്ള്‍ക്ക് അറിയാം. കണി കാണാന്‍ പോയിട്ട് മണി (കൈ നീട്ടം) പോലും കിട്ടിയില്ല
പിന്നെ ഒരല്‍പം പാട്ടും കൂത്തും
പിന്നെ കലാശ കൊട്ട്,
വാള് വക്കല്ല് കൊല്ലും ഞാന്‍
എന്റെ ഓള്‍ഡ് കാസ്ക് ഭഗവതിയേ, കാത്തു രക്ഷിക്കണേ
പിന്നെ മടക്ക യാത്ര. ഇനി അടുത്ത "ഒരു അവധി കാലത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് "
26 comments:
പ്രിയപ്പെട്ട കൂട്ടുകാരെ എല്ലാവര്ക്കും സുഖം എന്ന് കരുതുന്നു. ഞാനും ഒരു വിഷു അവധിക്കാലം ആഘോഷിച്ചു തിരിച്ചെത്തി. അതിന്റെ ചില ഫോട്ടോസ് നിങ്ങളുമായി പങ്കു വക്കുന്നു.
[നിയമപ്രകാരമുള്ള മുന്നറിയിപ്പ് : മദ്യപാനം ആരോഗ്യത്തിന് ഹാനികരം ആണ്]
അതു ശരി... അപ്പോ വിഷുവായിട്ട് ഒറ്റ ഷാപ്പു പോലും വിട്ടില്ല അല്ലേ?
ശ്രീയേട്ടാ ഇതൊക്കെ അല്ലെ ജീവിതത്തിലെ ഒരു രസങ്ങള്‍, നന്ദി a
കുറുപ്പേ.. നിയമ പ്രകാരം കൊല്ലും ഞാന്‍..!
:)
അടിച്ചു പൊളിച്ചു അല്ലെ... ! ആ വള്ളം വെള്ളമടി കിടിലം ചിത്രം... !
പകലെ അനുഭവിച്ചോ, മര്യാദക്ക് വിളിച്ചതല്ലേ നാട്ടിലേക്കു, യോഗം വേണം യോഗം, നന്ദി ഉണ്ടേ കേട്ടോ
എതെന്നോന്നാ മാഷെ ... നിങ്ങള്‍ നാട്ടില്‍ ഉണ്ടായിരുന്നെ മറ്റു കുടിയന്മ്മാര്‍ കഷ്ടപെട്ടെനെല്ലോ
ഇനി ആ ഏരിയായിൽ ഏതെങ്കിലും ഷാപ്പ് ബാക്കിയുണ്ടൊ..?!!
ഇതിൽ ഏതു ഷാപ്പിലെ കള്ളാ ഒറിജിനൽ...?
അടുത്ത പ്രാവശ്യം നാട്ടിൽ വരുമ്പോൾ ഒന്നു കറങ്ങാനാ...
അടുത്ത വട്ടം വരുമ്പോ മാപ്രാണം ഷാപ്പിലൊന്ന് കേറി നോക്കണേ....(ഇശ്ശി വഴി വരേണ്ടി വരും, ന്നാലും!)
നമ്മടെ കുറൂന്റെ സ്വന്താ....
കുട്ടന്‍ മേന്‍ന്നും ഇഷ്ടാ!
(വെളിച്ചപ്പാട് പിന്നീക്കൂടെയാ അകത്ത് കേറുക എന്ന് കേട്ടു)
വെറുതെ ഓരോ പടങ്ങളു കാണിച്ച് കൊതിപ്പിക്കുകയാ അല്ലേ?...................:)
ദുഷ്ടാ.....
ഇതൊന്നും ആഘോഷിക്കാന്‍ കഴിയാത്ത എന്നേപ്പോലുള്ളവരെ ഇങ്ങനെ കൊതിപ്പിക്കേണ്ടിയിരുന്നില്ല.
വിഷുക്കാലത്ത് മലയാളി റെക്കോഡ് മദ്യമാണു അകത്താക്കിയതെന്നാണു കണക്ക്. അതു മാറ്റി മറുനാടന്‍ മലയാളി എന്നാക്കണം.. എന്ത് അടിയാണിഷ്ടാ!!!
ശാരദ നിലാവ്, നന്ദി വരവിനും കമന്റിനും, കുടിയന്മാര്‍ കഷ്ടപ്പെട്ട്. അത് സത്യം തന്നെ
വീ കെ ഒത്തിരി നന്ദി, പിന്നെ കൈനകരി ഷാപ്പ് ആണ് നല്ലത്,
കൈതമുള്ള്, ശശിയേട്ടാ ഒത്തിരി സന്തോഷം തോന്നി കമന്റ് കണ്ടപ്പോള്‍. എന്തായാലും ശശിയേട്ടന്‍ പറഞ്ഞത് കാരണം എത്ര ദൂരം ആണേലും മാപ്രാണം ഷാപ്പില്‍ അടുത്ത തവണ പോകും. നന്ദി
മാറുന്ന മലയാളീ ഒത്തിരി നന്ദി വരവിനും കമന്റിനും, ഇനിയും വരണം
രാമേട്ടാ വിഷമിക്കണ്ട, നമ്മള്‍ക്ക് ഒന്ന് കൂടാം. ഈ പടങ്ങള്‍ എടുത്ത എല്ലാ ഷാപ്പിലും രാമേട്ടനെ കൊണ്ട് പോവും, OPR ഭഗവാന്‍ ആണേ സത്യം
കുമാരേട്ടാ നല്ല പരിപാടിയ കാണിച്ചേ, സ്റ്റേഷനില്‍ വരാന്നു പറഞ്ഞിട്ട് വന്നില്ലല്ലോ. ഞാന്‍ കണ്ടത്തിലും എലിപ്പനെലും ഒക്കെ നോക്കി.
അപ്പോള്‍ അടിച്ചു പൊളിച്ച് തിരിച്ച് എത്തി അല്ലേ:)
aashamsakal sakhave.. ashamsakal
thirichethi alle???
പ്രദീപ് ചേട്ടാ ഒത്തിരി നന്ദി വരവിനും കമന്റിനും
കിഷോര്‍ ലാല്‍ സഖാവെ നന്ദി
കുറുപ്പേ,ചങ്ങാതീ,
എനിക്കിഷ്ടായീ ട്ടോ ഈ ബ്ലോഗും,എഴുത്തും.നാട്ടിലോട്ട് വരുമ്പ ഞാൻ തീർച്ചയായും വരും,തന്റെ എലിപ്പന
ഷാപ്പിലോട്ട്.( ഫോറിൻ അടിച്ചു മടുത്തു.ഇനി അൽപം നാടൻ ആകാം)
:)
തുമ്പൻ said...
നന്ദി പ്രിയ സുഹൃത്തേ, തീര്‍ച്ചയായും നമ്മള്‍ക്ക് ഒരുമിച്ചു കൂടാം
"പിന്നെ അപ്പാച്ചി പത്താം തീയതി ദുബൈക്ക് തിരിച്ചു പോയി . ഭയങ്കര കരച്ചില്‍ ആയിരുന്നു. കലവൂര്‍ മുതല്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് വരെ കരഞ്ഞു. ഞങ്ങളെ പിരിഞ്ഞ വിഷമം കൊണ്ട് അല്ല. അന്ന് ബാര്‍ ആന്‍ഡ് ഷാപ്പ് അവധി ആയിരുന്നു. ബ്ലാക്കില്‍ പോലും സാധനം കിട്ടിയില്ല."
എന്നാലും കുറുപ്പേ,
ഇതാണോ ജീവിതത്തിലെ പച്ചയായ സത്യങ്ങള്‍???
:)
അരുണ്‍ വണക്കം, അതിന്റെ ഒരു വീഡിയോ കൂടി ഉണ്ട്, അവന്‍ തെറി പറയും എന്നുള്ള കാരണം ഇട്ടില്ല. പിന്നെ ഇതൊക്കെയല്ലേ യഥാര്‍ത്ഥ സത്യങ്ങള്‍.
അടിപൊളി കള്ളടി!!!!!
ബലിത വിചാരം, വളരെ നന്ദി
എന്റെ ദൈവങ്ങളേ എന്നായീ കാണുന്നേ...
അവധിക്ക് പോയിട്ട് വീട്ടിലോട്ട് കേറീല്ലല്ലേ മാഷേ...
ഫുള്‍ടൈം തണ്ണിയായിരുന്നല്ലേ...
athu thakarthuu ttaa
:)
ശ്രീ ഇടമ, നന്ദി
രാമന്‍ നന്ദി സുഹൃത്തേ
വശം വദന്‍ നന്ദി
തള്ളേ കൊള്ളാം ,നമ്മുടെ നാട്ടിലെ എല്ലാ ഷാപ്പിലും താങ്കളുടെ സാന്നിധ്യം എത്തിയതിൽ അതിയായ സന്തോഷമുണ്ട്.മേൽ പറഞ്ഞ കലവൂർ,എലിപ്പനത്ത് ഷാപ്പുകളുടെ പ്രാന്തപ്രദേശങ്ങളിലാണ് എന്റെ ഭവനം.പിന്നെ കൈനകരിയിലെ ഷാപ്പിനെ പറ്റി പ്രതിപാതിച്ചതിലും സന്തോഷമുണ്ട്.ആ കറുപ്പിൽ വെളുത്ത വരകളുള്ള ഷർട്ടിട്ട വ്യക്തിയെ പരിചയമുണ്ടോ എന്നൊരു സംശയം...അത് കൈനകരി ഷാപ്പിലെ ഫോട്ടോയാണോ ???
Post a Comment