Monday, June 22, 2009

എന്ന് ജീവന്റെ സ്വന്തം ചിക്കന്‍ പോക്സ്‌ - രണ്ട്

കുഞ്ഞമ്മവനും കുടുംബത്തിനും ചിക്കന്‍ പോക്സ്‌ ഇതിനു മുന്‍പ് വന്ന കാരണം പടരും എന്ന പേടി ഇല്ലായിരുന്നു. എന്തോ കാരുണ്യം തോന്നി ജീവന് അവര്‍ മരുന്ന് വാങ്ങി കൊടുത്തു. രണ്ടു ദിവസത്തിനുള്ളില്‍ ചിക്കന്‍ പോക്സ്‌ അയാളുടെ ശരീരത്തില്‍ ചുവന്ന കുരുക്കള്‍ കൊണ്ട് അത്ത പൂക്കളം തീര്‍ത്തു.

അനങ്ങാന്‍ വയ്യാത്ത ശരീര വേദന, കുളിക്കാന്‍ വയ്യ, കിടക്കാന്‍ വയ്യ, സഹിക്കാന്‍ വയ്യാത്ത നാറ്റം വേറെ. ചെവിയുടെ മടക്കിലും, ചുണ്ടിലും തലയിലും, എല്ലാം കുരുക്കള്‍ വന്നു നിറഞ്ഞിരുന്നു. അതിനിടയില്‍ ചിലത് പൊട്ടി പഴുത്തു കറുപ്പ് കുത്തുകള്‍ അയാളുടെ ദേഹത്ത് സമ്മാനിച്ച്‌ കൊണ്ടിരുന്നു.

ഒരു ചെറിയ സ്റ്റീല്‍ പാത്രം, ഒരു ചെറിയ സ്റ്റീല്‍ ഗ്ലാസ്‌ അയാളുടെ കട്ടിലിനെ അരികിലെ ജനാല പടിയില്‍ വിശ്രമിച്ചു. എന്തായാലും കുഞ്ഞമാമ്മ അയാള്‍ക്ക് ഭക്ഷണം നല്‍കിയിരുന്നു. കൂടെ പാര്‍കില്‍ നിന്നും കൊണ്ട് വന്ന ആരിവേപ്പിന്റെ ഇലകള്‍ അമ്മാവന്‍ കട്ടിലില്‍ വിരിച്ചു കൊടുത്തു, ചെറിയൊരു ആശ്വാസം. അമ്മായി അയാളെ തിരിഞു പോലും നോക്കിയില്ലാ. ഇടക്ക് കേള്‍ക്കുന്ന പിറു പിറുപ്പുകള്‍ അയാള്‍ കേള്‍ക്കുണ്ടായിരുന്നു. "എന്തൊരു നാറ്റം ആ റൂമില്‍, ഒരു കാര്യം ഞാന്‍ പറഞ്ഞേക്കാം, അമ്മാവന്‍ തന്നെ എല്ലാം കഴുകി വൃത്തിയാക്കി ഇട്ടോണം, ദൈവമേ കുട്ടികള്‍ അങ്ങോട്ട്‌ പോവുന്നില്ലല്ലോ അത് തന്നെ ഭാഗ്യം". ഉച്ചക്ക് കുട്ടികള്‍ സ്കൂളില്‍ നിന്നും അയല്‍വക്കത്തെ ഗുപ്താജിയുടെ വീട്ടില്‍ വന്നിരിക്കും, വൈകിട്ട് അയാളുടെ അമ്മാവനോ, അമ്മായിയോ ആരു നേരത്തെ വരുന്നോ അപ്പോള്‍ മാത്രം വീട്ടില്‍ വരും. ഇടയ്ക്കു ഒരു ദിവസം അമ്മു വാതില്‍ക്കല്‍ എത്തി നോക്കിയപ്പോള്‍, അയാള്‍ അവളെ കൈ കാട്ടി വിളിച്ചു, ആ കുഞ്ഞു പറഞ്ഞു

"അമ്മാ പറഞ്ഞു ഭയ്യയുടെ അടുത്ത് പോയാല്‍ അസുഖം വരും എന്ന്, ഞാന്‍ വരില്ലാ, അമ്മ തല്ലും" നിറഞ്ഞു വന്ന കണ്ണുകളുടെ മുകളില്‍ അയാള്‍ പുതപ്പു വലിച്ചിട്ടു. ശരീരത്തിലെ കുരുക്കള്‍ സൃഷ്‌ടിച്ച വേദനയിലും വലുതായി അയാളുടെ മനസിലും ചിക്കന്‍ പോക്സിന്റെ വേദന പടരാന്‍ തുടങ്ങി ഇരുന്നു.

വീട്ടില്‍ നിന്നും വന്ന ഫോണ്‍ വിളികള്‍ പോലും അയാളെ ആശ്വസിപ്പിച്ചില്ലാ. "ഗുരുത്വ ദോഷം, അല്ലാതെന്തു, എത്രെയോ പേര്‍ പോവുന്നു, ഡല്‍ഹി, ബോംബെ, അങ്ങനെ, ഇവന്‍ എവിടെ പോയാലും അവനെ പ്രശ്നങ്ങള്‍ തേടി എത്തും, എന്തെ ഇങ്ങനെ ഒരു ജന്മം" അച്ഛന്റെ ശാപവാക്കുകള്‍ കേട്ട് അയാള്‍ മെല്ലെ മന്ദഹസിച്ചു, "ഇത് പോലെ ഒരു ശാപം പിടിച്ച ജന്മം എങ്ങനെ എന്റെ വയറ്റില്‍ പിറന്നോ എന്റെ ദേവി" അമ്മയുടെ ജല്പനങ്ങള്‍ കേട്ടില്ല എന്ന് നടിച്ചു അയാള്‍ വിരലില്‍ പഴുത്തു നിന്ന കുരുക്കള്‍ പൊട്ടിച്ചു ആശ്വാസം കൊണ്ടു. ചെറിയമ്മയുടെ കരച്ചില്‍ പോലും ജീവന് അന്യമായി തോന്നി. കാരണം ഉള്ളില്‍ തന്നോടു തന്നെ നിറയുന്ന വെറുപ്പ്‌, വെറുപ്പ്‌ മാത്രം, സ്വന്തം ജന്മത്തെ, സ്വന്തം രൂപത്തെ വെറുത്ത ജീവന്‍ അന്നുമുതല്‍ ചിക്കന്‍ പോക്സിനെയും വെറുത്തു തുടങ്ങി.

അടുത്ത പ്രഭാതത്തില്‍ ഒരു ഫോണ്‍ വിളി കേട്ടാണ്‌ അയാള്‍ ഉണര്‍ന്നത്, കുഞ്ഞമാമ്മ ഫോണ്‍ എടുക്കുന്നതും കുറച്ചു കഴിഞ്ഞു അമ്മായിയുടെ കരച്ചിലും അയാള്‍ കേട്ടു. "അമ്മായിയുടെ അച്ഛന്‍ അത്യാസന്ന നിലയില്‍ ആയി ഹോസ്പിറ്റലില്‍ ആണ്" എന്ന വാര്‍ത്തയാണ്‌ അതെന്നു അയാള്‍ക്ക്‌ മനസിലായി. അമ്മായിയുടെ കരച്ചിലിലും ജീവന്റെ നേരയുള്ള കുത്ത് വാക്കുകള്‍ തൊടുത്തു വിടാന്‍ അവര്‍ മറന്നില്ലാ "വലതു കാലെടുത്ത്‌ വച്ചപ്പോള്‍ തന്നെ ഞാന്‍ കരുതിയതാ, നിങ്ങള്‍ ഒരുത്തനെ പറഞ്ഞാല്‍ മതിയെല്ലോ, കണ്ടില്ലേ ഓരോന്ന് വരുന്നേ, വീട്ടുകാര്‍ക്കോ വേണ്ട, പിന്നെന്തിനു ചുമക്കണം, കുഞ്ഞമാമ്മ അല്ലെ കുഞ്ഞമാമ്മ" ജീവന്റെ വീട്ടില്‍ നിന്നും അമ്മായിയെ ആശ്വസിപ്പിക്കാന്‍ അയാളുടെ അമ്മ വിളിച്ചപ്പോള്‍ കേട്ട വാക്കുകള്‍ അയാളെ വീണ്ടും വീണ്ടും വെറുപ്പിന്റെ ആഴങ്ങളിലേക്ക്‌ തള്ളിയിട്ടു. "രാധേച്ചി ഞങ്ങള്‍ നാളെ കാലത്തേ തന്നെ തിരിക്കും, ഇവനെ ഒറ്റയ്ക്ക് ഇങ്ങനെ ഇട്ടേച്ചു പോവെണ്ടേ എന്നോര്‍ക്കുമ്പോള്‍"

പുതപ്പിനടിയില്‍ കിടന്നു അയാള്‍ ആലോചിച്ചു ഇപ്പോള്‍ വീട്ടില്‍ അമ്മ പറയുന്നുണ്ടാവും "കണ്ടില്ലേ അച്ഛന് വയ്യഞ്ഞിട്ടും, അവള്‍ക്കു അവന്റെ അസുഖത്തില്‍ എന്താ ഒരു ശ്രദ്ധ, അന്യ വീട്ടില്‍ നിന്നും വന്ന കുട്ടി ആയിട്ടും സ്വന്തം മോനെ പോലെ അല്ലെ അവള്‍ പരിപാലിക്കുന്നെ" അച്ഛന്റെ മറുപടി "നല്ലത് നായക്ക് പറഞ്ഞിട്ടില്ല, എന്നിട്ടും അവളെ കുറ്റം പറയാനാ നിന്റെ മോന് സമയം" കപടത നിറഞ്ഞ ഈ ലോകം പോലും ജീവന് അന്യമായി. അതിലും ഏറെ അയാളെ വിഷമിപ്പിച്ചത് നാളെ മുതല്‍ താന്‍ ഒറ്റയ്ക്ക്, ആരുമില്ല കൂട്ടിനു, അകത്തെ മുറിയില്‍ ഒരുക്കങ്ങള്‍ നടക്കുന്നു, കുഞ്ഞമാമ്മ കുട്ടികളെ വൈകിട്ട് അമ്മായിയുടെ ചേച്ചിയുടെ വീട്ടില്‍ കൊണ്ടു ചെന്ന് ആക്കി, തിരിച്ചു വന്നപ്പോള്‍ രണ്ടു ഫ്ലൈറ്റ് ടിക്കറ്റ്‌ അയാളുടെ അമ്മാവന്റെ കൈവശം ഉണ്ടായിരിന്നു. കുഞ്ഞമാമ്മ അയാളുടെ അടുത്ത് വന്നിരുന്നു, എന്നിട്ട് പറഞ്ഞു "മരുന്നുകള്‍ എല്ലാം വാങ്ങിച്ചു വച്ചിട്ടുണ്ട്, ഗ്ലൂകൊസ് ഇടക്ക് കലക്കി കഴിക്കണം, കുറച്ചു ഫ്രൂട്സ്‌ ഫ്രിഡ്ജില്‍ ഇരിപ്പുണ്ട്, പിന്നെ എന്തേലും ആവശ്യം ഉണ്ടേല്‍ നേരെ മുന്നിലെ ജെയിന്‍ അങ്കിളിനെ വിളിച്ചാല്‍ മതി, ഞാന്‍ പറഞ്ഞിട്ടുണ്ട്, ഞങ്ങള്‍ നാളെ കാലത്തേ തന്നെ തിരിക്കും, കാര്യങ്ങള്‍ അറിഞ്ഞല്ലോ നീ, ഞാന്‍ തിരിച്ചു വന്നിട്ട് നിനക്ക് ഒരു താമസ സ്ഥലം നോക്കാം, അവള്‍ സമ്മതിക്കുന്നില്ല" എന്ന് പറഞ്ഞു കുഞ്ഞമാമ്മ അകത്തേക്ക് പോയി.

പിറ്റേന്ന് കാലത്ത് അവര്‍ യാത്ര ആയി, അമ്മായി ഇറങ്ങാന്‍ നേരം ജീവനോട്‌ പറഞ്ഞു, "വിലിപിടിപ്പുള്ള കുറെ സാധനങ്ങള്‍ ഉണ്ട് ഇവിടെ, വാതിലും തുറന്നിട്ടു കിനാവും കണ്ടിരുന്നാല്‍, കള്ളന്മാര് കേറി കൊണ്ടു പോവും, നാടല്ല ഇത്, തുറന്നു മലത്തി ഇട്ടു നടക്കാന്‍, നടക്കു മനുഷ്യാ, നല്ല ട്രാഫിക്‌ ആവും, ഇപ്പളെ"

അങ്ങനെ അവര്‍ യാത്ര ആയി, ജീവന്‍ പതിയെ ജനല്‍ തുറന്നിട്ടു. തണുപ്പ് കുറഞ്ഞു വരുന്നു. ഒന്ന് കുളിക്കണം. എന്ത് വരുന്നെലും വരട്ടെ, അയാള്‍ കുറച്ചു വെള്ളം ചൂടാക്കി. ആരിവേപ്പിന്റെ ഇലകള്‍ ഇട്ടു നന്നായി തിളപ്പിച്ചു. പിന്നെ കുളിമുറിയില്‍ കയറി പാകത്തിന് തണുത്ത വെള്ളം ചേര്‍ത്ത് ആ ചൂടിനെ മയപെടുത്തി. പിന്നെ കുളിക്കാന്‍ തുടങ്ങി. ചൂട് വെള്ളം വീണപ്പോള്‍ വേദന ഉണ്ട് എങ്കില്‍ തന്നെയും എന്തൊരു ആശ്വാസം, ആരിവേപ്പിന്റെ ഇലകള്‍ കൊണ്ടു തന്നെ ശരീരം കത്തുന്ന വേദനയോടെ ഉരച്ച് കഴുകി. വേദന അയാള്‍ അറിഞ്ഞതെ ഇല്ലാ, അയാള്‍ പൂര്‍ണമായും തന്നെ തന്നെ വെറുത്തു കഴിഞ്ഞല്ലോ. ഉണങ്ങിയ തുണി കൊണ്ടു ദേഹം മുഴുവന്‍ ഒപ്പി ആഹാ നല്ല ഭംഗി, ചുവന്നു തുടുത്തിരിക്കുന്നു, കണ്ണാടിയില്‍ നോക്കി അയാള്‍ പുഞ്ചിരിച്ചു, ഇപ്പോള്‍ കണ്ടാല്‍ സായിപ്പിനെ പോലെ ഉണ്ട്, പണ്ട് വെളുക്കാന്‍ വേണ്ടി എന്തൊക്കെ കാണിച്ചിരിക്കുന്നു, ഒരു പ്രയോജനവും ഉണ്ടായില്ല, ചിക്കെന്‍ തൊലി ഉരിഞ്ഞ പോലെ, അത് കൊണ്ടായിരിക്കും ഇതിനെ ചിക്കന്‍ പോക്സ്‌ എന്ന് വിളിക്കുന്നെ, എന്തായാലും കൊള്ളാം, പതിയെ വന്നു കട്ടിലില്‍ ഇരുന്നു അയാള്‍ മരുന്ന് പുരട്ടി, അല്പം ഗ്ലൂക്കോസ് കലക്കി കഴിച്ചു.

ജീവന്‍ പതിയെ കട്ടിലിലേക്ക് ചാഞ്ഞു, പിന്നെ ഗാഡമായ നിദ്രയില്‍ ആയി അയാള്‍, രാവിലെ ആരോ വാതിലില്‍ മുട്ടുന്ന കേട്ടാണ്‌ അയാള്‍ ഉണര്‍ന്നത്, എണിക്കാന്‍ ആഞ്ഞ ജീവന് അനങ്ങാന്‍ സാധിച്ചില്ല, ശരീരം മുഴുവന്‍ ഇടിച്ചു നുറുക്കുന്ന വേദന, പുതപ്പു അവിടെ അവിടെ ആയി ഒട്ടി പിടിച്ചു ഇരിക്കുന്നു. തല പൊങ്ങുന്നില്ലാ, വാതിലില്‍ തന്നെ പേരെടുത്തു ആരോ വിളിക്കുന്നു, ആരെന്ന് വ്യക്തമല്ല, ചെവി പോലും ശരിക്ക് കേള്‍ക്കുന്നില്ലാ, ഒരു വിധത്തില്‍ നിരങ്ങി ജീവന്‍ വാതിലിന്റെ കുറ്റി എടുത്തു, മുന്നില്‍ വല്യച്ചന്‍, അധിക നേരം അങ്ങനെ നിക്കാന്‍ ആകാതെ അയാള്‍ വല്യച്ഛന്റെ മുകളിലേക്ക് ചാഞ്ഞു.
അദ്ദേഹം ജീവനെ തങ്ങി കട്ടിലില്‍ കിടത്തി, എന്നിട്ട് ചോദിച്ചു "നീ എന്തിനാ കുളിച്ചേ, എപ്പഴേ കുളിക്കാന്‍ പാടില്ലാ, ഇത് കൂടും, അതും ഇതെല്ലം ഉരചു പൊട്ടിച്ചേ എന്തിനാ, അത് പോട്ടെ നീ വല്ലതും കഴിച്ചോ" ഇല്ലെന്ന് ജീവാന്‍ തലയാട്ടി. അപ്പോള്‍ തന്നെ ആ മനുഷ്യന്‍ ഓടി താഴേക്ക്‌ പോയി രണ്ടു ഗ്ലാസ്‌ ജ്യൂസ്‌ വാങ്ങി ഓടി എത്തി. പതിയെ ജീവന്റെ അടുത്തിരുന്നു മെല്ലെ മെല്ലെ അവനെ കുടിപ്പിച്ചു. എന്നിട്ട് പറഞ്ഞു "ഞാന്‍ കഴിക്കാന്‍ എന്തേലും വാങ്ങി വരട്ടെ" "വേണ്ട എനിക്ക് വിശപ്പില്ല, തല നേരെ നിക്കുന്നില്ലാ, ഒന്ന് കിടക്കട്ടെ" എന്നാല്‍ ഞാന്‍ ഇറങ്ങുവാ നീ വാതില്‍ അടച്ചു കുറ്റിയിട്ടോ, എന്തേലും ഉണ്ടേല്‍ വിളിക്കണം" " ശരി വിളിക്കാം" അദ്ദേഹം യാത്ര പറഞ്ഞു ഇറങ്ങി. വാതില്‍ കുറ്റി ഇട്ടു ഒരു വിധത്തില്‍ ജീവന്‍ കട്ടില്‍ എത്തി, കട്ടിലിലേക്ക് വീണു എന്ന് പറയുന്നതാവും ശരി. (തുടരും)

22 comments:

രാജീവ്‌ .എ . കുറുപ്പ് said...

ഈ പ്രാവിശ്യം അവസാനിപ്പിക്കണം എന്നോര്‍ത്ത് എങ്കിലും നടന്നില്ല, ക്ഷമീര്

Anil cheleri kumaran said...

സ്വന്തം അനുഭവം തന്നെയാണോ?
ഇതിലൊന്നും കള്ളു കുപ്പികള്‍ കാണുന്നില്ലല്ലൊ..
സീരിയസ്സായ എഴുത്ത്. തുടരുക..

അരുണ്‍ കായംകുളം said...

കുറുപ്പളിയാ,
വന്‍ പ്രശ്നമാണല്ലോ?
ജീവനെ സഹായിക്കാന്‍ ആരുമില്ലേ?
പിന്നെ ഇതേ അവസ്ഥ(സഹായത്തിനു ആരുമില്ലാതെ ചിക്കന്‍ പോക്സ്) വന്ന് കിടന്നാ ഒരു ബ്ലോഗര്‍ ഉണ്ട്, മൊട്ടുണ്ണി.
പക്ഷേ അദ്ദേഹത്തിനു ഇതേ പോലെ ശാപവാക്കുകളില്ലാരുന്നു, എല്ലാരും വിളിച്ച് ആശ്വസിപ്പിച്ചു.
അതാ ഓര്‍മ്മ വന്നത്

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

തുടരട്ടങ്ങനെ തുടരട്ടെ..

വശംവദൻ said...

"ചിക്കെന്‍ തൊലി ഉരിഞ്ഞ പോലെ, അത് കൊണ്ടായിരിക്കും ഇതിനെ ചിക്കന്‍ പോക്സ്‌ എന്ന് വിളിക്കുന്നെ" :) നന്നായിട്ടുണ്ട്‌.

രാജീവ്‌ .എ . കുറുപ്പ് said...

പ്രിയപ്പെട്ടാ കുമാരേട്ടാ നന്ദി,

അരുണേ, ഒരുപാട് നന്ദി, ബന്ധുക്കള്‍ അവരുടെ സ്വഭാവം കാണിക്കുന്നത് ഇത് പോലുള്ള അസുഖങ്ങള്‍ വന്നു കിടക്കുമ്പോള്‍ ആണ്, മോട്ടുണ്ണി ഭാഗ്യവാന്‍,

രാമേട്ടാ വരവിന് നന്ദി

വശംവദൻ said...നന്ദി മാഷെ

വരവൂരാൻ said...

കുറുപ്പേ എന്റെ അസുഖവും ഒരാഴ്ചകൊണ്ടു മാറി ഞാൻ ഇപ്പോൾ ഓഫിസ്സിൽ പോവാൻ തുടങ്ങി..ആരുമില്ലാത്ത്തു കൊണ്ട്‌ ദൈവം തുണച്ചതാവും. സഹമുറിയൻ പോലും അറിഞ്ഞില്ലാ എനിക്കു ചിക്കാനാ എന്നുള്ളതു കുറച്ചേ വന്നുള്ളു. എന്തായാലും ജീവനു ആശംസകൾ... തുടരുക

കണ്ണനുണ്ണി said...

ജീവന്റെ വേദന എന്നെയും വേദനിപ്പിക്കുന്നു കുറുപ്പേ... വേഗം ആ പയ്യന്‍സിന്റെ അസുഖം മാറ്റിക്കേ

രാജീവ്‌ .എ . കുറുപ്പ് said...

വരവൂരാന്‍ അസുഖം ഭേദം ആയി എന്നറിഞ്ഞതില്‍ സന്തോഷം, വരവിന് നന്ദി
കണ്ണപ്പാ അസുഖം ദെ ഇപ്പം ശരിയാക്കി തരാം കേട്ടാ

കുഞ്ഞായി | kunjai said...

നല്ല എഴുത്ത് മാഷേ
തുടരുക

Unknown said...

പണ്ട് ഞാനെ ഒരു തുടരൻ ഉണ്ടായിരുന്നുള്ളു ഇപ്പോ മൊത്തം തുടരനാണ്
കൊള്ളാം നല്ല കഥ
അനുഭവമാണോ

രാജീവ്‌ .എ . കുറുപ്പ് said...

കുഞ്ഞായി, നന്ദി
അനൂപ്‌ കോതനല്ലൂര്‍ നന്ദി

ശ്രീ said...

ഒരു വര്‍ഷം മുന്‍‌പ് എനിയ്ക്കും വന്നിരുന്നു ഈ അസുഖം. 2 ആഴ്ച കിടപ്പിലായിരുന്നു.

ജീവന്റെ കഥയില്‍ ആത്മാംശം ഉണ്ടോ മാഷേ? എന്തായാലും തുടരട്ടെ...

Sureshkumar Punjhayil said...

Ithrapettenno... Ayilla, Thudaratte.. Iniyum. Manoharam, Ashamsakal...!!!

രാജീവ്‌ .എ . കുറുപ്പ് said...

ശ്രീയേട്ടാ, ഈ ജീവനുമായി എനിക്കൊരു ബന്ധവും ഇല്ലാ, നന്ദി

സുരേഷ് അളിയാ, നന്ദി മാഷെ

സന്തോഷ്‌ പല്ലശ്ശന said...

കൊള്ളാ നല്ല എഴുത്ത്‌ വായിച്ചു പോകാന്‍ സുഖം

Sabu Kottotty said...

അങ്ങ്നെ തീര്‍ത്ത്ട്ട് ബ്ടയ്ക്കാ മണ്ട്ണത്... കുത്തിര്‍ന്ന്ക്കാണ്ട് എയ്ത്, ബായ്ച്ചണോന്ന് തോന്നണുണ്ട് അതാ ബ്ബ്ട ബന്നെ, മുയുവം എയ്തി പോയാ മതി...

priyag said...

ഈ ജീവനെ വേഗം ഒന്ന് രക്ഷപെടുതൂ

രാജീവ്‌ .എ . കുറുപ്പ് said...

സന്തോഷ്‌ പല്ലശന നന്ദി മാഷെ

കൊണ്ടോട്ടിക്കാരന്‍ ഇപ്പം ശരിയാക്കി തരാം

ഉണ്ണിമോള്‍ വരവിന് നന്ദി

Faizal Kondotty said...

കൊള്ളാം .. തുടരുക

വയനാടന്‍ said...

തുടരട്ടെ

രാജീവ്‌ .എ . കുറുപ്പ് said...

ഫൈസല്‍, നന്ദി പ്രിയ സുഹൃത്തേ

വയനാടന്‍, ഒരു പാട് നന്ദി