Thursday, January 8, 2009

പരശുരാമന്റെ മഴുവും നമ്പോലനും

ഇതൊരു സംഭവ കഥയാണ്. നമ്പോലന്‍ എന്ന് പറയുന്ന എന്റെ ഒരു സുഹൃത്ത് നാട്ടില്‍ ഉണ്ട്. ബാല മംഗളത്തിലെ നമ്പോലന്‍ എന്ന കഥ പത്രം അവനെ കണ്ടാണ്‌ അതിന്റെ അണിയറ പ്രവര്‍ത്തകര്‍ സൃഷ്ടി ച്ചത് എന്ന് തോന്നുമാറുള്ള രൂപ സാദ്രിശ്യം അവനെ നാട്ടിലെ ഹീറോ ആക്കി മാറ്റി. ആശാന്‍ നല്ലൊരു കലാകാരന്‍ കൂടി ആണ്. നല്ല മനോഹരമായി ചിത്രങ്ങള്‍ വരക്കും. ഗണപതിയെ വരച്ചാല്‍ ഹനുമാനും ശിവനെ വരച്ചാല്‍ കാളിയുടെ രൂപവും ഒക്കെ ആയി പോകുന്നത് അവന്റെ കുറ്റമല്ല നമ്മള്‍ക്ക് ഭാവന ഇല്ലാഞ്ഞിട്ടാണ് എന്ന് വരെ ആശാന്‍ പറഞ്ഞു കളയും. ഇവന്റെ പിതാവ് ഒരു ആര്‍ട്ടിസ്റ്റ് ആണ്. അദ്ദേഹം നല്ലൊരു ചിത്ര കാരന്‍ ആണെന്കിലും ഇവന്‍ അതിന്റെ ഏഴ് അയലത്ത് വരില്ല.

ഒരിക്കല്‍ സിധപ്പായി (നിര്‍മാതാവ് ഓഫ് നമ്പോലന്‍) ഒരിക്കല്‍ പരശുരാമനെ ഏതോ ഒരു പരിപാടിക്ക്‌ വേണ്ടി വരച്ചു കൊണ്ടിരിക്കുന്ന നേരം, എന്തോ അത്യാവിശ്യത്തിന് പുള്ളി പുറത്തേക്ക് പോയി. അന്നേരമാണ് രണ്ടെണ്ണം വിട്ടേച്ചു ഞങ്ങള്‍ അവന്റെ വീട്ടില്‍ ലാന്‍ഡ്‌ ചെയ്തത്. അമ്പല മുറ്റത്തെ ആല്‍ തറയില്‍ കാറ്റു പിടിച്ചപോലെ ഞങ്ങള്‍ നിന്നപ്പോള്‍ ഞാന്‍ ചുമ്മാ പറഞ്ഞു "അളിയാ ഇതില്‍ ഒരു സാധനം വരച്ചിട്ടിലാ നിന്റെ അച്ഛന്‍." നമ്പോലന്‍ പടത്തില്‍ ഒന്നു സൂക്ഷിച്ചു നോക്കി. യെസ് സം തിംഗ് മിസ്സിംഗ്‌. പരശുരാമന്റെ ആയുധം ഇല്ല. ഞങ്ങള്‍ എല്ലാവരും കൂടി പറഞ്ഞു "അളിയാ നീ ഇതു കമ്പ്ലീറ്റ്‌ ചെയ്യ്. നിന്റെ കഴിവ് കാണിക്കാന്‍ പറ്റിയ അവസരം. അച്ഛനും ഹാപ്പി ആവും. ഫുള്‍ ക്രെഡിറ്റ് നിനക്ക്‌". പക്ഷെ അളിയന് പരശുരാമന്റെ ആയുധം വലിയ പിടിയില്ല. അവന്‍ ചോദ്യഭാവത്തില്‍ ഞങ്ങളെ നോക്കി. ഉടന്‍ അമ്പലക്കാടന്‍ ഒരു നിര്‍ദേശം വച്ചു, "അത് ഞാന്‍ പറഞ്ഞു തരാം. അങ്ങനെ നമ്പോലന്‍ സംഭവം അമ്പലക്കാടന്റെ captaincy-യില്‍ ഓരോ നിര്‍ദേശം അനുസരിച്ച് നല്ല ഫുള്‍ പാമ്പായി അവന്‍ വരച്ചു തീര്ത്തു. എന്നിട്ട് ശിക്കാരി ശംഭു നിക്കണ പോലെ ഒന്നു നിന്നു പടത്തെ നോക്കി. ഞങ്ങള്‍ എല്ലാരും കൈയടിച്ചു.

അങ്ങനെ പടത്തിന്റെ മുകളില്‍ തുണിയും ഇട്ടു ഞങ്ങള്‍ പലവഴിക്ക് പിരിഞ്ഞു. പിറ്റേ ദിവസം വലിയ ഒച്ചയും ബഹളം കേട്ടാണ് ഞാന്‍ ഉണര്‍ന്നത്. കണ്ണും തിരുമ്മി പുറത്തേക്ക് വരുമ്പോള്‍ അമ്പലക്കാടന്‍ എന്റെ മുന്‍പില്‍ കൂടി ഒരു മിന്നല് പോലെ പാഞ്ഞു പോകുന്നു. എനിക്കൊന്നും മനസിലായില്ലാ. പെട്ടന്ന് നമ്ബോലനും ഒരു മിന്നലെ പോലെ പായുന്നു. അപ്പോള്‍ എനിക്ക് ഏകദേശം ഓര്‍മ്മ വന്നു. ഇതു പരശുരാമന്‍ വിഷയം ആണ്. ഞാന്‍ ബഹളം നടക്കുന്ന നമ്ബോലന്റെ വീട്ടില്‍ ചെന്നു. സിധപ്പയുടെ വീട്ടില്‍ കുറച്ചു ആളുകള്‍. അത് ശരി ക്ലബ്ന്റെ ആള്‍ക്കാര്‍ പടം കൊണ്ടു പോകാന്‍ വന്നതാണ്‌. ക്ലബ്ബിന്റെ സെക്രട്ടറി തമ്പി അണ്ണന്‍ മുണ്ടൊക്കെ മടക്കി കുത്തി കുറെ തെറിയും വിളിക്കുന്നു. എന്നിട്ട് പറയുന്നു "മക്കള്‍ എങ്ങനെ തുടങ്ങിയാല്‍ എന്ത് ചെയ്യും" പക്ഷെ അവര്‍ എന്തിനാണ് ചൂടാവുന്നത്. സിധപ്പായി തലയ്ക്കു കൈ കൊടുത്തു ഇരിക്കുന്നു. എന്നെ കണ്ടതും പുള്ളി ആന ഇടഞ്ഞോടി വന്നപോലെ ഒരു വരവ്. ചുമ്മാതല്ല ദവന്മാര്‍ ഓടിയത്. സിധപ്പായി ചോദിച്ചു "കുറുപ്പേ നീ ഉണ്ടായിരുന്നൊ ഇന്നലെ, കണ്ടില്ലേ ഇതേല്‍ കാണിച്ചിരിക്കുന്നെ, എപ്പോള്‍ ദേ ഇവരുടെ തെറിയും കേള്‍കേണ്ടി വന്നു. നിങ്ങള്‍ക്കറിയാമോ ഒരിക്കല്‍ ഞാന്‍ സരസ്വതിയെ വരച്ചു വച്ചപ്പോള്‍ കഴുത്തേല്‍ പാമ്പിനെ വരച്ച ദുഷ്ടനാണ്‌ അവന്‍"" ഞാന്‍ പറഞ്ഞു "അതിനിപ്പോള്‍ എന്താ പറ്റിയെ അവന്‍ ഒരു മഴു അല്ലെ വരച്ചോളൂ. നിങ്ങളെ ഹെല്പ് ചെയ്തതല്ലേ" പുള്ളി കൈയിലിരുന്ന ബ്രഷ് നിലത്തു എറിഞ്ഞു പറഞ്ഞു. "നീ ആ പടത്തില്‍ നോക്ക്, ഇതാണോ പരശുരാമന്റെ മഴു *&^%$#@" പടത്തില്‍ നോക്കിയ ഞാനും ഒന്നു ഞേട്ടി പോയി. പരശുരാമന്റെ കൈയില്‍ ഒരു തകര്‍പ്പന്‍ കോടാലി. ഒരു കയറിന്റെ കുറവ് മാത്രം.

ഞാനും നൂറേല്‍ പറന്നെന്നു പ്രത്യേകം പറയണ്ടല്ലോ. എന്റെ വീടിനു കിഴക്ക് പുറത്തെ കണ്ടത്തില്‍ നമ്ബോലനും അമ്പലക്കാടനും പൊരിഞ്ഞ ഇടി. ഞാന്‍ ചെന്നു പിടിച്ചു മാറ്റി. നമ്പോലന്‍ ചീറി കൊണ്ടു പറഞ്ഞു. "എടാ കുറുപ്പേ ഇന്നു രാവിലെ അച്ഛന്‍ എന്നെ പട്ടിക കഷ്ണതിനാണ് അടിച്ച് എഴുനെല്‍പ്പിച്ചത്. ഇവന്‍ പറഞ്ഞതല്ലേ ഇവന് മഴു അറിയാമെന്ന്." ഞാന്‍ ചോദിച്ചു "എടാ അമ്പലക്കാട, നിയല്ലേ പറഞത് അറിയാമെന്ന്. അവന്‍ ദയനിയമായി പറഞ്ഞു "കുറുപ്പേ എനിക്കി മഴു അത്ര പിടിയില്ലായിരുന്നു, പിന്നെ നിങ്ങളോട് പറഞ്ഞു പോയല്ലോ എന്നോര്‍ത്ത് ഇരിക്കുമ്പോള്‍ ഇവന്റെ അടുക്കളയുടെ അരികില്‍ കോടാലി ഇരിക്കുന്നത് കണ്ടു. പിന്നെ അത് നോക്കിയാണ് ഇവന് പറഞ്ഞു കൊടുത്തെ. ഒരര്‍ത്ഥത്തില്‍ ഇതെല്ലം സാധനം ഒന്നല്ലേ, ഇച്ചിരി നീളം കൂടുതല്‍ ഉണ്ടെന്നല്ലേ ഉള്ളു." അത് കേട്ടതും നമ്പോലന്‍ ഒന്നു ശാന്തനായി എന്നെ നോക്കി പറഞ്ഞു "ശരിയല്ലേ നമ്മള്‍ക്ക് അച്ഛനോട് പറഞ്ഞാലോ, വേണേല്‍ ക്ലബ്ബിന്റെ നടത്തിപ്പുകാരന്‍ തമ്പി അണ്ണനോടും പറയാം. ഞാന്‍ തലേല്‍ കൈ വച്ചു ഇരുന്നു പോയി, എന്നിട്ട് പറഞ്ഞു "നമ്പൂ നീ എളുപ്പം വീട്ടില്‍ ചെല്ല് അവിടെ ക്ലബ്ബിന്റെ നടത്തിപ്പുകാരന്‍ തമ്പി അണ്ണന്‍ നിന്റെ അച്ഛനിട്ട് ഇടി തുടങ്ങി, എന്നതാടാ ഇതു പരശുരാമന്‍ മരം വെട്ടാന്‍ പോകുവാണോ" എന്ന് ചോദിച്ചു കൊണ്ടു."

23 comments:

രാജീവ്‌ .എ . കുറുപ്പ് said...

പ്രിയപ്പെട്ടവരേ, കുറച്ചു ഇടവേള വന്നിരുന്നു. സഹോദരിയുടെ വിവാഹ തിരക്കില്‍ ആയി പോയി. ഒരു പുതിയ പോസ്റ്റ് ഇടുന്നു നിങ്ങള്ക്ക് ഇഷ്ടവും എന്ന വിശ്വാസത്തില്‍. എല്ലാര്ക്കും നന്മ നിറഞ്ഞ പുതു വര്‍ഷം നേരുന്നു

പകല്‍കിനാവന്‍ | daYdreaMer said...

കുറുപ്പണ്ണാ ഇതു കലക്കി... ഈ കോടാലി കൊണ്ടു പരശു അണ്ണന്‍ എറിഞ്ഞാരുന്നെന്കി
കേരളത്തില്‍ ആകെ രണ്ടു ജില്ലയെ കാണതോല്ലായിരുന്നു... കുറുപ്പ് എല്ലാം (ഈ ഞാനും ) വെള്ളത്തിന്‌ അടിയിലായേനെ... !!
പുതിയത് ഉടനെ പോരട്ടെ... ആശംസകള്‍...

കമെന്റാന്‍ താമസിച്ചത് സ്റ്റുഡിയോ യില്‍ ബോസ്സ് എന്റെ നെഞ്ചത്തു ഇരിക്കുവായിരുന്നു... !! അതുകൊണ്ടാ... ഷമീ...

വരവൂരാൻ said...

' ഒരര്‍ത്ഥത്തില്‍ ഇതെല്ലം സാധനം ഒന്നല്ലേ, ഇച്ചിരി നീളം കൂടുതല്‍ ഉണ്ടെന്നല്ലേ ഉള്ളു." ഞാനും അതു തന്നെയാണു ആലോചിച്ചത്‌. കൂലി കുറച്ചു കൂടുതൽ വാങ്ങണമായിരുന്നു . ഇതു ആധുനിക പരശ്ശുരാമനാ എന്നങ്ങു കാച്ചാമായിരുന്നില്ലേ, കല്യാണം മംഗളമായി നടന്നു എന്നു കരുതുന്നു. ആശംസകൾ എല്ലാവർക്കും

Areekkodan | അരീക്കോടന്‍ said...

കലക്കി... കലക്കി...

ajeesh dasan said...

kuruppannaaaa...
kalakkiii....
iniyum ithupolula takarppan ezhuthukal pratheekshikkunnu...
aashamsakal..

ശ്രീവല്ലഭന്‍. said...

കലക്കി :-)

Unknown said...

കലക്കീട്ടാ..

Anil cheleri kumaran said...

കല്ല്യാണം ക്ഷണിച്ചില്ലല്ലോ. .
എന്നാലും മംഗളാശംസകള്‍.
മഴുവും കോടാലിയും തമ്മിലെന്താ വ്യത്യാസം..
രസായിട്ടുണ്ട്.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

അല്ലാ? ശരിക്കും പരശുരാമന്‍ മരം വെട്ടുകാരനായിരുന്നോ?

നന്നായിട്ടുണ്ട്.

Jayasree Lakshmy Kumar said...

പാവം പരശുരാമൻ. അങ്ങേരെക്കൊണ്ടിനി എന്തൊക്കെ ആയുധം എടുപ്പിക്കുമോ?!

പോസ്റ്റ് കലക്കി

പാവത്താൻ said...

"രണ്ടെണ്ണം വിട്ടേച്ചാണ്‌ അവന്റെ വീട്ടിൽ ലാന്റ്‌ ചെയ്തത്‌" എന്നു പറഞ്ഞപ്പോൾ ഞാൻ കരുതി പരശുരാമന്‌ മഴുവിനു പകരം വാളായിരിക്കും ഫിറ്റ്‌ ചെയ്തതെന്ന് എന്തായാലും മൂർച്ചയുള്ള സാധനം തന്നെ സമ്മതിച്ചു.

രാജീവ്‌ .എ . കുറുപ്പ് said...

പകലെ തേങ്ങ അടിച്ചതിനു നന്ദി, പിന്നെ ബോസിന് രണ്ടെണ്ണം കൊടുക്കാം വേണേല്‍ ,
വരവൂരാന്‍ അഭിപ്രായങ്ങള്‍ക്കു നന്ദി, എന്നും ഈ പ്രോല്സാഹനം വേണം, കണ്ടത്തിലേക്ക്‌ വരണില്ലെ.
അരീക്കോടന്‍ മാഷേ, ഒരുപാടു നന്ദി,
അജീഷ് അണ്ണാ ഒരു പാടു നന്ദി,
ശ്രീവല്ലഭന്‍ മാഷേ നന്ദിയോടെ കൈ കൂപ്പുന്നു
തൂലിക ജാലകം ഒത്തിരി നന്ദി
എന്റെ കുമാരെട്ടെനെ ക്ഷണിക്കേണ്ട കാര്യം ഉണ്ടോ, നമ്മുടെ സഹോദരിയല്ലേ
രാമചന്ദ്രന്‍ മാഷേ ഇതെവിടെയാണ്, അടിയങ്ങളെ മറന്നോ എന്നൊരു സന്ദേഹം
ലക്ഷ്മി ചേച്ചി അനുഗ്രഹം ഇങ്ങനെ തന്നോണം, ഒത്തിരി നന്ദി
പാവത്താന്‍ ഞാനായിരുന്നു എങ്കില്‍ അത് തന്നെ വരച്ചേനെ, നന്ദി

പാറുക്കുട്ടി said...

പാവം പരശു അണ്ണൻ

ഓമന said...

ഇപ്പോഴാണ്‌ മഴുവും കോടാലിയും തമ്മിലുള്ള വിത്യാസം മനസ്സിലായത് ..
നന്നായിരിക്കുന്നു .... ആശംസകള്‍

രാജീവ്‌ .എ . കുറുപ്പ് said...

പാറു ചേച്ചി, ഓമന ചേച്ചി നിറഞ്ഞ മനസോടെ ഒരായിരം നന്ദി. ഇനിയും വരുമെന്ന് പ്രതീക്ഷിക്കുന്നു

ശ്രീ said...

ഹ ഹ. പരശുരാമന്‍ കോടാലിയും പിടിച്ചു നില്‍ക്കുന്ന ചിത്രം ആലോചിച്ച് ചിരിച്ചു പോയി.
:)

Appu Adyakshari said...

ഹ..ഹ.ഹ.. ചിരിച്ചു ചിരിച്ചു മരിച്ചു കുറുപ്പേ.. എല്ലാം ഭാവനയില്‍ കാണാം.. സരസ്വതിയുടെ കഴുത്തില്‍ പാമ്പ് !! ഒന്നാലോചിച്ചു നോക്കിയേ.. :-)

രാജീവ്‌ .എ . കുറുപ്പ് said...

ശ്രീയേട്ടാ താമസിച്ച് അന്നേലും വന്നല്ലോ? എനിക്ക് കമന്റ് ഇട്ടല്ലോ? സന്തോഷം.

അപ്പു അണ്ണാ ഒത്തിരി നന്ദി, വന്നതിനും, വായിച്ചതിനും, കമന്റിയതിനും

SreeDeviNair.ശ്രീരാഗം said...

വളരെ നന്നായിട്ടുണ്ട്...
ആശംസകള്‍..

Unknown said...

Hi Dost ithu kidilan thanne anna.Nambolanodu ente ashamshakal parayu.Nambolanum & kodaliyum kollam

കാമം നിമിത്തമോ ഭയം നിമിത്തമോ ധര്മത്തില്‍ നിന്ന് വ്യതിചലിക്കരുത്. സ്വന്തം ശരീരം നശിക്കെന്റി വന്നാല്‍ പോലും, അതായതു മരണം തന്നെ സംഭവിച്ചാലും, ധര്‍മം കൈ വിടരുത്. കാരണം സുഖവും ദുഖവും തത്കളികമാണ്. അവ ആകാശത്തിലെ മേഘം പോലെ തന്നെ സ്ഥിരമായി നില നില്‍ക്കുന്നവയല്ല. അതിലുപരി മനുഷ്യ ജന്മം പോലും ശാശ്വതമല്ല. ഇന്നല്ലെന്കില്‍ നാളെ അത് കൊഴിഞ്ഞേ തീരു. അപ്പോള്‍ ശശ്വതമായതെന്തു? ആത്മാവ് ഒന്ന് മാത്രം. നിത്യമായ ആത്മാവിനെ കണ്ടു ജീവിക്കുക. ആത്മാവിനെ കണ്ടു ജീവിക്കുന്നവര്‍ അരുതാത്തത് ചെയ്യരുത്. എന്ന് മാത്രമല്ല എപ്പോഴും ശ്രദ്ധയോടെ ധര്മാനിരതരായി കഴിയണം - ഭാരത ഗായത്രി

ഇരുമ്പുഴിയൻ said...

ഒരര്‍ത്ഥത്തില്‍ ഇതെല്ലം സാധനം ഒന്നല്ലേ, ഇച്ചിരി നീളം കൂടുതല്‍ ഉണ്ടെന്നല്ലേ ഉള്ളു.

:)

പകല്‍കിനാവന്‍ | daYdreaMer said...

കുറുപ്പേ മാറ്റിയ കളറുകള്‍ ചേരുന്നുണ്ട്... ഇടയ്ക്ക് വന്നു എത്തി നോക്കാറുന്റ്ടു കേട്ടോ... പിന്നെ ആ ഷാപ്പിന്റെ കാര്യം എന്തായി... ആമക്കറി... !!

Sunil said...

Dear Rajeev, Nannayttundu, ellam oru proffessional touch akunnundu ketto.