പ്രിയപ്പെട്ട കൂട്ടുകാരെ,
അങ്ങനെ ഞാന്‍ ഈ വര്‍ഷത്തെ വിഷു ആഘോഷിക്കാന്‍ നാട്ടിലേക്ക് തിരിക്കുന്നു. ഈ ആഴ്ച മൂന്നാം തീയതി ആണ് എന്റെ യാത്ര. നാടിന്റെ പച്ചപ്പും, പച്ച മണ്ണിന്റെ ഗന്ധവും മനസിന് കുളിര്‍മ ഏകുന്ന ഇളം കാറ്റും എല്ലാം ഇപ്പഴേ എന്നെ പൊതിയാന്‍ തുടങ്ങി. അമ്മ ഉണ്ടാക്കി വയ്ക്കുന്ന ചൂട് ഇടലിയും തേങ്ങ ചമ്മന്തിയും കഴിക്കാന്‍ കൊതിയായിട്ട് വയ്യ. പടിപ്പുര വാതില്ക്കല് അക്ഷമനായി വരവും പ്രതീക്ഷിച്ചു കാത്തിരിക്കുന്ന അച്ഛന്റെ രൂപം ഇപ്പഴേ തെളിയാന്‍ തുടങ്ങി.
വീട്ടില്‍ എത്തി ഒരു കുളിയൊക്കെ പാസാക്കി സമാധാനമായി മനസ് നിറഞ്ഞു വിസ്തരിച്ചു ഒന്ന് ഭക്ഷണം കഴിച്ചു പുറത്തു വരുമ്പോളേക്കും, അപ്പാച്ചി, നമ്പോലന്, ഇടിതാങ്ങി, അമ്പലക്കാടന്, ചീവീട് എല്ലാം വാതുക്കല് എത്തിയിട്ടുണ്ടാവും. അമ്മയുടെ ഒരു ഡബിള്‍ സെറ്റ് മുണ്ട് എടുത്തു ഉടുത്തു, ഒരു ഷര്‍ട്ട് വലിച്ചു കേറ്റി, വണ്ടിയുടെ താക്കോല്‍ കൈയില്‍ എടുത്തു പറന്നു റോഡിലേക്ക് പോവുമ്പോള്‍, അച്ഛനോട് വിളിച്ചു പറയാന്‍ മറക്കില്ല. "ദെ വരുന്നു" അപ്പഴേ അറിയാം, ഇനി പാതി രാത്രിയില്‍ നോക്കിയാല്‍ മതി.
പിന്നെ പറയണ്ടല്ലോ, കണ്ടത്തില്‍ ഷാപ്പില് വന്നു ആദ്യം ഹാജര്‍ ബുക്കില്‍ ഒപ്പ് വച്ച്, അവിടുന്ന് തുടങ്ങി, പ്ലാസ വഴി, എലിപ്പന. കലശ കൊട്ട് ഇത്തവണ നെടുമുടി ഷാപ്പില് ആണ് പിള്ളേര് ബുക്ക് ചെയ്തിരിക്കണേ.
ഇനി ഇരുപതു ദിവസം ഒന്ന് സ്വസ്ഥമായി ജോലിയുടെ ടെന്‍ഷന്‍ ഇല്ലാതെ, ബോസ്സിന്റെ തെറി വിളി കേള്‍ക്കാതെ, ഡല്‍ഹിയുടെ കനത്ത ചൂടെല്‍ക്കാതെ, ഒന്ന് അറുമാദിക്കണം. അപ്പോള്‍ ആരൊക്കെ കൂടെ വരുന്നു എന്ന് പറയുക. തിരിച്ചു വന്നിട്ട് ഒരു കിടിലന്‍ എലിപ്പന & കണ്ടത്തില്‍ ഷാപ്പിന്റെ ഫോട്ടോസ് ആന്‍ഡ് വിവരണം ഇട്ടേക്കാം കേട്ടോ. എന്നെ ബന്ധപെടാനുള്ള മേല്‍വിലാസം താഴെ കൊടുക്കുന്നു.
കുറുപ്പ്
എലിപ്പന ഷാപ്പ് അല്ലേല്‍ കണ്ടത്തില്‍ ഷാപ്പ്
അകത്തെ മുറിയില്‍ നാലാം നമ്പര്‍ കാലൊടിഞ്ഞ ഡസ്ക്
കലവൂര്‍
ആലപ്പുഴ
അപ്പോള്‍ വന്നിട്ട് കാണാം
CHEEEERSSSSSSSSS
18 comments:
പ്രിയപ്പെടവരെ ചെറിയൊരു ഇടവേള, തിരിച്ചു വന്നിട്ട് കാണാം. എല്ലാവര്ക്കും എല്ലാ നന്മകളും നേരുന്നു
ചൂടാറുന്നതിനു മുന്‍പ് വിട്ടോളൂ...
വാളുവച്ചു പുഴയുണ്ടാക്കരുതു..
വോട്ട് സമയമാണു.. വഴുക്കും...
ബക്കര്‍ നന്ദി, ഉപദേശം ശിരസാ വഹിക്കുന്നു.
മകനെ ആക്രാന്തം കാണിക്കാതെ സമാധാനമായി പോയി വരൂ... ( പഹയാ ) !!
:) സൂക്ഷിച്ചു നടന്നോ... (Take Care)
കുശുമ്പ്... അല്ലാതെന്താ...
പകലെ അപ്പോള്‍ വീണ്ടും വീണ്ടും സന്ധിക്കും വരെ വണക്കം, താന്‍ കൂടി ഉണ്ടാവണം എന്നായിരുന്നു മോഹം, അതി മോഹം അല്ലാതെന്തു!
വീണ്ടും സന്ധിക്കും വരെ വണക്കം,
അജീഷ് ഒത്തിരി നന്ദി, അപ്പോള്‍ വീണ്ടും കാണാം
നാട്ടില്‍ വന്നിട്ട് എനിക്ക് വാങ്ങിത്തരാതെ പോയാ...
വിവരം അറിയും മോനേ...!
ഞാന്‍ സ്റ്റേഷനില്‍ കാത്തു നില്‍ക്കണോ?
വിഷു ആശംസകള്‍.... ഒരു കുടം കള്ളു ഞങ്ങള്‍ക്കു വേണ്ടി മാറ്റി വക്കാന്‍ മറക്കരുതു..
കണ്ടത്തില്‍ ഷാപ്പിലേ കള്ളടിക്കാന്‍ ഞാനും വരട്ടയോ നിന്റെ കൂടെ...
കുറുപ്പേ,
പാടില്ല പാടില്ല കള്ളുമടിച്ച്... പാടേ മറന്നൊന്നും ചെയ്തേക്കല്ലേ:)
പോയി അടിച്ചുപൊളിച്ച് വരൂ അനിയാ.
കുമാരന് said...കുമാരേട്ടന്റെ കമന്റ് വായിച്ചു ചിരിച്ചു തകര്‍ത്തു. പിന്നേ നമ്മള്‍ക്ക് സ്റ്റേഷനില്‍ നിന്നും നേരിട്ട് എലിപ്പനത് പോവാം കേട്ടോ
കിഷോര്‍ലാല്‍ പറക്കാട്ട് said..കിഷോര്‍ നന്ദി, എന്തരു അപ്പി ഒരു കുടം, ഷാപ്പുകള്‍ തന്നെ മാറ്റി വച്ചേക്കാം പോരെ
പി.സി. പ്രദീപ് said...പ്രദീപേട്ടാ നന്ദി, പിന്നേ ഈ പാട്ട് നമ്മള്‍ക്ക് ഷാപ്പില് ഇരുന്നു രണ്ടെണ്ണം അടിച്ചോണ്ട് പാടാമായിരുന്നു
യാത്രാമംഗളങ്ങൾ!
പാറു ചേച്ചി ഒത്തിരി നന്ദി
പോയ് വരുമ്പോളെന്ത് കോണ്ടുവരും...
ആര് പീ ആര് ഒത്തിരി നന്ദി, പോയ് വരുമ്പോള്‍ കള്ള് കൊണ്ട് വരും, കുടം നിറയെ
എന്റെ കുറുപ്പേ....
എഴുതി കൊതിപ്പിച്ചതു പോരാഞ്ഞ് താഴെ ഒരു പടം കൂടെ ഇട്ട് കരയിപ്പിക്കണമായിരുന്നോ..???
കള്ളടി..വാളുവെയ്പ്പ്..
വാളുവെയ്പ്പ്..കള്ളടി..
ഇതൊക്കെ ഒരു യോഗം.. അല്ലാതെന്തു പറയാന്‍..ബാറാം തമ്പുരാനേ..
ആ സമയത്ത് ഞാനു നാട്ടിലുണ്ടാവും ഒരു ഷാപ്പു ഞാനും തപ്പിപിടിക്കുന്നുണ്ട്. ആശംസകൾ
കുരുപ്പെ,
വിസു അഴിപൊളി ആന്നെന്ന് തോന്നുന്നു,ഞാനും പ്പോ ഷാപ്പിലാ
Post a Comment