Monday, September 14, 2009

"മൂന്നാം ക്ലാസ്സിലെ ചോറ്റു പാത്രം" - എന്റെ ഇഷ്ട ബ്ലോഗ്‌

ഞാന്‍ രാജീവ്‌, "മൂന്നാം ക്ലാസ്സിലെ ചോറ്റു പാത്രം" എന്ന ബ്ലോഗ്‌ എഴുതുന്നു. എന്റെ ഇഷ്ട ബ്ലോഗ്‌ എന്ന പംക്തിയില്‍ ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്ന ബ്ലോഗ്ഗര്‍, ഞാന്‍ ഏറ്റവും ആരാധിക്കുന്ന കുറുപ്പിന്റെ കണക്കു പുസ്തകത്തിലെ ശ്രീ കുറുപ്പ് മാഷ് (ഫ പരട്ട ഇയാള് എന്നെ എന്നെ സ്കൂളില്‍ അല്ല, ആശാന്‍ കളരീല്‍ പോലും പഠിപ്പിച്ചിട്ടില്ല )

കണക്കു പുസ്തകം ഒരു പുസ്തകമാക്കി ഇറക്കുന്നു എന്ന് കേട്ടു ഞാന്‍ ഒത്തിരി ആവേശം കൊണ്ടു കോരിത്തരിച്ചു പോയി. (കണക്കു കൂട്ടാന്‍ അറിയാത്ത ഇയാള് ഇറക്കിയത് തന്നെ, കണക്കു കൂട്ടുന്നത്‌ കൈ വിരലും കാല്‍ വിരലും കൊണ്ടാണ്, അതും കഴിഞ്ഞാല്‍ പിന്നെ ഓഫീസിലെ പ്യൂണിന്റെ കൈയും കാലും വേണം. കോരി തരിക്കാന്‍ ഇത് എന്തര് നളിനി ജമീലെടെ പുസ്തകാ )

പ്രശസ്ത ലാറ്റിന്‍ അമേരിക്കന്‍ അഫ്ഗാനിസ്ഥാന്‍ എഴുത്തുകാരനായ ഉബുണ്ടു കിബുടു അബുന്ടുവിന്റെ രചന ശൈലിയോട് ഏകദേശം അടുത്ത് നില്‍ക്കുന്ന ശൈലി ആണ് ഇദ്ദേഹത്തിന്റെ. (ആര് ഒബുന്ടു, അക്ക ചക്ക എന്തേലും പറയണ്ടേ, ഇതിലും ഭേദം മുത്ത്‌ ചിപ്പി കഥ എഴുതുന്ന തമ്പി അളിയന്‍ തന്നെ)

മനുഷ്യന്റെ അന്തരാത്മാവില്‍ നിന്നും ഉയരുന്ന ആത്മ ചോദനകളുടെ അമൂര്‍ത്ത രൂപത്തിന്റെ പ്രതിഫലനങ്ങള്‍ ഭൂഖണ്ഡാനന്തര ബാലിസ്ടിക് മിസയിലിന്റെ ചില മിന്നലാട്ടങ്ങള്‍ ഇദ്ദേഹത്തിന്റെ രചനകളില്‍ നിറഞ്ഞു നില്‍ക്കുന്നു (ഹോ ശ്വാസം മുട്ടി ചത്തേനെ, വൈകിട്ട് രണ്ടെണ്ണം വിട്ടു ഭൂഖണ്ഡം മുഴുവന്‍ കറങ്ങി ഇന്ത്യ വിട്ട മിസ്സയില് പോലെ വന്നു ഇങ്ങേരു റൂമില്‍ കിടക്കണ കാണണം, ആനന്ദ ധാര നമ്മള്‍ക്ക് വരും)

പച്ച പാവാട, മഞ്ഞ ബ്ലൌസ്, നീല സാരി, അങ്ങനെ എത്ര മഹത്തായ സൃഷ്ടികള്‍ ഇദ്ദേഹത്തിന്റെ ബ്ലോഗിലെ പൊന്‍ തൂവലുകള്‍ ആണ് (ഡല്‍ഹിയിലെ ചാന്ദിനി ചോവ്കിലെ തെരുവില്‍ ഈ മഞ്ഞ, ചുവപ്പ്, നീല ഇതൊക്കെ ആണ് വില്‍പ്പന, പ്രൊഫൈലില്‍ എങ്ങാണ്ട് ഒരു ജര്‍മന്‍ കമ്പനിയില്‍, അല്ല ഈ വനിതകളുടെ മിക്ക ബ്രാണ്ടുകളും വിദേശി ആണ്)

ഡിസംബറിന്റെ നഷ്ടം എന്ന കരളലിയിക്കുന്ന, കരഞ്ഞു പോകുന്ന കഥയില്‍ തുടങ്ങി തുടരന്‍ പോസ്റ്റുകള്‍ തുരു തുരാ എഴുതാന്‍ ഉള്ള ഇദ്ദേഹത്തിന്റെ രചന പാടവം മറ്റു ബ്ലോഗ്ഗര്‍ മാര്‍ക്ക് ഇല്ല എന്നത് സത്യം (പിന്നെ മറ്റു ബ്ലോഗ്ഗെര്മാര്‍ക്ക് ഇതല്ലേ പണി, തുടരന്‍ വായിച്ചല്ല കരയുന്നെ, ഇത് വായിച്ചല്ലോ എന്നോര്‍ത്താണ്. ഒരു വട്ടം അബദ്ധത്തില്‍ കമന്റി പോയവര്‍ പിന്നെ ഐ ഡി ഡിലീറ്റ് ചെയ്തു പുതിയ ബ്ലോഗ്‌ തുറക്കും, അനോണി ആയി പോലും കമന്റ്‌ കൊടുക്കുകേല ഒരാളും. )

ഇദേഹം മറ്റുള്ള ബ്ലോഗുകളില്‍ പോയി എന്റെ പോസ്റ്റ്‌ വായിച്ചു കമന്റ്‌ ഇടണം എന്ന് ആവശ്യപെടാറില്ല, അതാണ് അദ്ദേഹത്തെ മറ്റു ബ്ലോഗര്‍മാരില്‍ നിന്നും വ്യത്യസ്തന്‍ ആക്കുന്നത് (അത് സത്യമാ, മെയില്‍ ഒന്നും ആര്‍ക്കും അയക്കില്ല, ഡയറക്റ്റ് ഫോണില്‍ വിളിച്ചു കരഞ്ഞു പറയും, ദുഫൈല് ഉള്ള പകല്‍ കിനവന്‍ മാഷ് ഇയാളുടെ ശല്യം കാരണം നമ്പര്‍ വരെ മാറ്റി)

ബ്ലോഗിലെ കുലപതിയായ ശ്രീ അരവിന്ദ് ഇദ്ദേഹത്തെ കുറിച്ച് അരുണിന്റെ(കായംകുളം സൂപ്പര്‍ ഫാസ്റ്റ്) എന്റെ ഇഷ്ട ബ്ലോഗ്‌ എന്ന പംക്തിയില്‍ കമന്റിലൂടെ ഇദ്ദേഹത്തെ പ്രശംസിക്കുക ഉണ്ടായി. അതിന്റെ യാതൊരു അഹങ്കാരവും കാണിക്കാത്ത വിനയശീലന്‍ ആയ ബ്ലോഗ്ഗര്‍ ആണ് കുറുപ്പ്. ശ്രീ അരവിന്ദിന്റെ കമന്റിനെ കുറിച്ച് ചോദിച്ചപ്പോള്‍ "ഏതു അരവിന്ദ്, ഏതു മൊത്തം ചില്ലറ, ഓഹോ അങ്ങനെയും ബ്ലോഗ്ഗര്‍ ഉണ്ടോ, എങ്കില്‍ "മൊത്തം നോട്ട്" എന്ന പുതിയ ബ്ലോഗ്‌ ഞാന്‍ തുടങ്ങും, ഹ ഹഹ എന്നോടാ കളി " എന്ന് പറഞ്ഞു എന്നെ വിസ്മയിപ്പിച്ച മഹാന്‍ (പാവം അരവിന്ദേട്ടന്‍, പേരും ബ്ലോഗും മാറി എഴുതിയതാണ് എന്ന് പറഞ്ഞു ഇയാള്‍ക്ക് മെയില്‍ അയച്ചു, പിന്നെ അരുണിന് കുറെ ചീത്തയും കിട്ടി, അരവിന്ദ് മാഷ് ആകെ അറിയുന്നത് ഓ എന്‍ വീ കുറുപ്പിനെ മാത്രം)

ഈ ജന പ്രിയ ബ്ലോഗ്ഗേറെ തേടി ഞാന്‍ സൌത്ത് ഡെല്‍ഹിലെ പോഷ്‌ ഏരിയ ആയ വസന്ത്‌ വിഹാറിലെ ഒരു ഫ്ലാറ്റില്‍ ചെല്ലുമ്പോള്‍, ഒരു കൂട്ടം കമ്പ്യൂട്ടറുകളുടെ മുന്നില്‍ ആയിരുന്നു ഡിസന്റ് ബോഡി (മാന്യ ദേഹം), ആസിയാന്‍ കരാറില്‍ ബ്ലോഗ്‌ ഉള്‍പെടുത്തണം, മലയാളം ബ്ലോഗേഴ്സ്നു മാത്രമായി പെന്‍ഷന്‍ അനുവദിക്കണം എന്നും മറ്റും പറഞ്ഞു ഇന്റര്‍നാഷണല്‍ കോളുകളില്‍ ആയിരുന്നു ഈ വ്യക്തി. (അമ്മയാണെ ഉള്ള സത്യം പറയാം, കണ്ടത്തില്‍ ഷാപ്പിന്റെ പിന്നിലെ തോട്ടുവക്കില്‍ ഒരു കൂട്ടം ചട്ടിയുടെയും കാലത്തിന്റെയും ഇടയില്‍ ആയിരുന്നു പുള്ളി, മെടഞ്ഞ ഓലയില്‍ കുത്തിയിരുന്ന് ആസിയാന്‍ കരാറിനെ കുറിച്ചല്ല പറഞ്ഞത്, അയല എങ്ങനെ വരഞ്ഞു മസാല ചേര്‍ക്കാം എന്നായിരുന്നു. കൂട്ടത്തില്‍ കറി വെപ്പുകര്‍ക്ക് പെന്‍ഷന്‍ അനുവദിക്കുക എന്ന് പറഞ്ഞു ഷാപ്പ്‌ മുതലാളി ശശി അണ്ണനെ തെറി വിളിക്കേം ചെയ്തു, കൂടാതെ വരാല് കറിയുടെ മഹത്വവും. അത് തന്നെ.... ഷാപ്പിലെ കറി വപ്പുകാരന്‍ ആണ് പുള്ളി, പ്രൊഫൈലില്‍ പറഞ്ഞത് എത്ര സത്യം, രണ്ടു കുപ്പി എനിക്ക് ഫ്രീ ആയി മേടിച്ചു തന്നു, അതടിച്ചു ഞാന്‍ വന്നു ഈ പോസ്റ്റും എഴുതി, അല്ലാതെ ഞാന്‍ എന്താ ചെയ്ക,ആസിയാന്‍ കരാറിന്റെ സര്‍വരാഷ്ട്ര സമ്മേളനത്തില്‍ മലയാളം ബ്ലോഗ്ഗേര്‍സിനു വേണ്ടി വാദിച്ചു വിയര്‍ത്തൊലിക്കുന്ന കുറുപ്പിന്റെ ഫോട്ടോ ദാണ്ടെ

41 comments:

രാജീവ്‌ .എ . കുറുപ്പ് said...

ആരും തല്ലരുത്, പ്ലീസ്

പകല്‍കിനാവന്‍ | daYdreaMer said...

ഡാ കുറുപ്പേ. നിന്നെ തല്ലുകയല്ല കൊല്ലുകയാ വേണ്ടത്.. . നീയെന്താടാ നന്നാവാത്തത് .. ഈ ഫോട്ടോ കണ്ടാല്‍ ഇപ്പൊ വരും ഒരു നൂറു കല്യാണാലോചനകള്‍..
ആയുഷ്മാന്‍ ഭവഃ..!
പുതിയ ഫോണ്‍ നമ്പര്‍ ഉം ഞാന്‍ മാറ്റാന്‍ പോകുന്നു.. :)
സംഭവം ബഹു കേമം.. :) :)

അരവിന്ദ് :: aravind said...

:-) രസിച്ചു!
(ബ്ലോഗിലെ കുലപതി..കൊലപതി ആണ്.)

ഫൊട്ടോ സുന്ദരന്‍. സൈഡ് ഫിറ്റിംഗ്സ് കൊള്ളാം ട്ടാ. ഒന്നു കൂടെ അങ്ങട് കൂര്‍പ്പിക്കാരുന്നു.
:-)

രഞ്ജിത് വിശ്വം I ranji said...

ഹോ.. ഈ കണക്കിന്റെ കുറുപ്പുപുസ്തകം.. ഛേ.. അങ്ങിനെയല്ലല്ല്.. വോ.. വേറെന്തിരോ..ഫിറ്റ് ആയതുകൊണ്ട് ബ്ലോഗിന്റെ പേരു പോലും ഓര്‍ക്കാനാവുന്നില്ലാല്ലൊ ഹെന്റെ സബറിമല മുറുഹാ...

കുറുപ്പേ അടിപോളി..

Areekkodan | അരീക്കോടന്‍ said...

രസിച്ചു!

കണ്ണനുണ്ണി said...

പോസ്റ്റ്‌ കൊണ്ട് ചിന്ത അഗ്രിഗേറ്റര്‍ നിറയ്ക്കാന്‍ കൊട്ടേഷന്‍ കൊടുത്തു കൂലിയ്ക്ക് ആളെ ഇറക്കിയവന്‍ കുറുപ്പ്!

ബ്ലോഗ്ഗര്‍ പാസ്സ്‌വേര്‍ഡ്‌ ചോദിച്ചപ്പോ മറന്നു പോയെന്ന് കളവു പറഞ്ഞവന്‍ കുറുപ്പ്!

വാര്‍ഷികപോസ്റ്റ്‌ ഇട്ടു തളര്‍ന്നു ഇരുന്ന അരുണ്‍ കായംകുളത്തിന്റെ നെഞ്ചില്‍ കമന്റ്‌ എന്ന 'S' കത്തി കുത്തി ഇറക്കി അനോണി കൂട്ടത്തിലേക്ക് ചാടി രക്ഷപെട്ടവാന്‍ കുറുപ്പ്!

ഇനിയും മറ്റെന്തോക്കെയുണ്ട് കുറുപ്പിനെ പറ്റി പുതിയ കഥകള്‍...ബൂലോകത്ത്...?

കുറുപ്പിനെ തോല്പിക്കാന്‍ ആവില്ല കുമാരാ ..

മടങ്ങി പോ...മോനെ ദിനേശാ..

രാജീവ്‌ .എ . കുറുപ്പ് said...

കുറുപ്പിന്റെ കണക്കു പുസ്തകം നന്ദി : ഓഹോ അത് ഞാന്‍ ആണല്ലേ

പകലോ : പോസ്റ്റ്‌ ഇഷ്ടായി എന്നറിഞ്ഞതില്‍ പെരുത്ത സന്തോഷം, ഞാന്‍ എന്താ നന്നാവത്തത് എന്നല്ലേ? കണ്ടത്തില്‍ ഷാപ്പിലെ വഴി നാട്ടില്‍ നിന്ന് ചോദിച്ചപ്പോള്‍ പറഞ്ഞു തന്ന എനിക്കിതു തന്നെ വരണം, പുതിയ നമ്പറില്‍ നിന്നല്ലേ ഇപ്പോള്‍ മിസ്സ്‌ കാള്‍ തന്നെ

അരവിന്ദേട്ടന്‍ : ഗുരുവേ നമ, ഇത് ഗുരു നിന്ദ അല്ല കേട്ടോ, ഇതാണ് എന്റെ ഗുരു ദക്ഷിണ, ഈ അനുഗ്രഹം എന്നും ഉണ്ടാവണം , അതെ ഇത് ഒന്ന് കൂടി മൂപ്പിക്കാമായിരുന്നു, സത്യത്തില്‍ ഈ മാസം അവസാനം ഇടാന്‍ കരുതിയതാ, പിന്നെ ആക്രാന്തം കാരണം ഇട്ടു പോയതാ.

രഞ്ജിത്ത് ഭായി : മോര് കുടിച്ചു നോക്ക്, കെട്ടു വിടും. നന്ദി കമന്റിനു

അരീക്കോടന്‍ മാഷെ : നന്ദി ഈ വരവിന്

കണ്ണനുണ്ണി: തകര്‍ത്തു വാരി, ചിരിച്ചു എന്റെ പണ്ടാരം അടങ്ങി. അരുണും കുത്ത് കൊണ്ടു, കൂട്ടത്തില്‍ കുമാരനും, ഇനി ഇവന്മാരുടെ കമന്റ്‌ എന്താവുമോ ആവോഎന്തോ . കാത്തിരിക്കാം അല്ലെ

ചേര്‍ത്തലക്കാരന്‍ said...

എന്നെ അങു കൊല്ല്, കൊല്ല്.....
കൊറച്ച്മുന്നെ വന്നു പുതിയ പൊസ്റ്റൂ പോസ്റ്റി വായിചു നോക്കൻ പറഞപ്പം ഇത്രേം ഞൻ പ്രതീഷിച്ചില്ല.... ഇതു ഒരുമaതിരി കൊലചതിയായി പോയി കുറുപ്പണ്ണാ.
അണ്ണനു ഇനീങ്കിലും ഒന്നുനന്നയികൂടെ? ഇങനെകണ്ട ഷാപ്പിൽ എല്ലം കേറിനടന്നൻ എങനാ ഒരു പെണ്ണുകിട്ടുക, അല്ല ആരാ അണ്ണനു പെണ്ണൂതരിക? അണ്ണാ അറ്റ്ലീസ്റ്റ് ഒരു പെണ്ണുകെട്ടുന്നവരെ എൻ കിലും എന്നെപോലെ ഡീസന്റ് ആകാൻ മേലെ? ഇതിലും ഭേതം ആ വെകിളിതരങ്ങൾ (ബെർളിത്തരങ്ങൾ) വായിക്കുuവായിരുന്നു (അറ്റ്ലീസ്റ്റ് ഛെയ്ത പാപങ്ങൾൽ എങ്കിലും തീർന്നേനെ)


അണ്ണ, ചുമ്മാ‍പറഞ്ഞതാട്ടോ..... വായിക്കാൻ കൊള്ളാമായിരിന്നു, ഇഷടപെട്ടൂ‍... പിന്നെ ദയവുചെയ്ത് ഇനിയും ഇതുപോലത്തേ ഒന്നും എഴുതരുതേ....

വാഴക്കോടന്‍ ‍// vazhakodan said...

ഹായ് കലക്കി ഗെഡീ, :)

അരുണ്‍ കരിമുട്ടം said...

ഞാന്‍ തോട്ടുങ്കല്‍ തോമ..
(കള്ള്‌ ചെത്തുകാരന്‍ കറിയയുടെ മ്യോന്‍!!)
എന്‍റെ ഇഷ്ടബ്ലോഗും 'കുരുപ്പിന്‍റെ' ആ പുസ്തകമാ
എന്താ എഴുത്ത്??
ഒരിക്ക വായിച്ചാ പട്ടി വെള്ളം കുടിക്കില്യ, അമ്മാതിരി പെടയാ!!

ഈ കുരുപ്പ് ഒരു സംഭവമാ.അദ്ദേഹത്തിന്‍റെ പ്രൊഫൈലില്‍ ഇങ്ങനെ കാണാം..
"ഇരുപത്തിഒന്‍പതു വര്‍ഷങ്ങള്‍ക്കു മുന്പ് ഒരു തണുത്ത വെളുപ്പാന്‍ കാലത്തു ജനനം"
ഇത് ബ്ലോഗ് തുടങ്ങിയപ്പോള്‍ ചേര്‍ത്തതാ, ഇനി വര്‍ഷങ്ങള്‍ കഴിഞ്ഞാലും ഇങ്ങനെ തന്നെ കാണും.എന്നും ഇരുപത്തി ഒമ്പത് വയസ്സ്.മധുര പതിനേഴ് എന്നൊക്കെ കേട്ടിട്ടില്ലേ, അമ്മാതിരി തന്നെ, മധുര ഇരുപത്തി ഒമ്പത്

തുടരന്‍ കഥകള്‍ ഏമാന്‍റെ വീക്ക്‌നെസ്സാ, അദ്ദേഹം ജനിച്ചത് പോലും ഒരു തുടരനാ..
(ആദ്യം കാല്‍ വന്നു, പിന്നെ കൈ, പിന്നെ വയര്‍, പിന്നെ തലയും മറ്റ് ഭാഗങ്ങളും, അവസാനം എരുമക്കുഴി ഷാപ്പി കൊണ്ട് പോയാ എല്ലാം ചേര്‍ത്ത് വച്ചത്)

അദ്ദേഹത്തിന്‍റെ രചനകള്‍ നോക്കു..
പച്ച പാവാട, മഞ്ഞ ബ്ലൌസ്, നീല സാരി..
(മാന്യമായ ഡ്രസ്സുകള്‍ എല്ലാം പറഞ്ഞതിനാല്‍ ഇവിടെ വച്ച് നിര്‍ത്തിയാല്‍ കൊള്ളാം, ഇല്ലേ കൊള്ളും!!)

കുരുപ്പിനെ കുറിച്ച് എഴുതിയ രാജീവിനു ആദരാജ്ഞലികള്‍!!
നിര്‍ത്തുന്നു..
തോമാ ഫ്രം തോട്ടുങ്കല്‍
(കെയര്‍ ഓഫ് കറിയ)

അരുണ്‍ കരിമുട്ടം said...

ഏതോ തോമാ എന്‍റെ ഐഡി ഹാക്ക് ചെയ്തിട്ട കമന്‍റിനു ഞാന്‍ ഉത്തരവാദി അല്ല കുറുപ്പേ.ഈ പോസ്റ്റ് വളരെ നന്നായിരിക്കുന്നു.രസികന്‍, കിടിലന്‍, അടിപൊളി, സൂപ്പര്‍..(നീ ചിലവ് ചെയ്യാമെന്ന് പറഞ്ഞതിനു പകരമായി ഇതി കൂടുതല്‍ എന്ത് പറയാന്‍?)
:)
കലക്കി ഗഡ്യേ@@

Sukanya said...

മൂന്നാം ക്ലാസില്‍ ചോറ്റുപാത്രം, ഇപ്പോള്‍ മുമ്പില്‍ കള്ള് കുപ്പി, എന്താ കഥ? നന്നാവാന്‍ സമയമായി.
ഇനിയും നന്നായില്ലെങ്കില്‍....... ഞങ്ങള്‍ക്ക് ഇത്ര രസകരമായ കുറിപ്പുകള്‍ (കുറുപ്പിന്റെ)വായിക്കണ്ടേ?

ശരിക്കും ഗംഭീരം.

രാജീവ്‌ .എ . കുറുപ്പ് said...

ഡാ ചേര്‍ത്തലക്കാര ഇനി ഞാന്‍ പോസ്റ്റു മാത്രമല്ല, എന്റെ പേര് പോലും എഴുതുകില്ലാ. കാരണം നിന്നെ പോലെ ഡിസന്റ്(എന്റെ ചേര്‍ത്തല ഭഗവതി) ആവാന്‍ തീരുമാനിച്ചു,

വഴക്കോടന്‍ മാഷെ നന്ദി വരവിന്

സുകന്യ ഓപ്പോളേ പോസ്റ്റിന്റെ ഒരു രസത്തിനു ഇട്ടതാ ആ ഫോട്ടോ, ഒരു തല്ലു കിട്ടും ഓപ്പോളുടെ കൈയ്യില്‍ നിന്നും എന്നാ പ്രതീക്ഷിച്ചേ, എന്തായാലും ചെവിക്കു ഒരു കിഴുക്കില്‍ തീര്‍ന്നു, ഞാന്‍ ഇന്ന് മുതല്‍ നന്നായി (ആ കുപ്പിയില്‍ കഞ്ഞി വെള്ളം ആണ് കേട്ടോ)

രാജീവ്‌ .എ . കുറുപ്പ് said...

ഡാ കള്ള്‌ ചെത്തുകാരന്‍ കറിയയുടെ മ്യോന്‍ തോട്ടുങ്കല്‍ തോമേ, എന്റെ തോളില്‍ കൈയിട്ടു ഓസിനു കള്ളും കുടിച്ചു നടന്നിട്ട് നിനക്കിപ്പോള്‍ ഞാന്‍ ജനിച്ച വര്‍ഷം തീയതി ഒക്കെ അറിയണം അല്ലെ,

എരുമാക്കുഴി ഷാപ്പില്‍ വച്ച് കറി അരക്കാന്‍ വന്ന ചേച്ചിയെ നീ അനക്കാന്‍ നോക്കിയപ്പോള്‍, ചേച്ചിയുടെ കെട്ടിയോന്‍ നിന്നെ ആദ്യം കാല്‍ , പിന്നെ കൈ, പിന്നെ വയര്‍, പിന്നെ തലയും മറ്റ് ഭാഗങ്ങളും ഈ പരുവത്തില്‍ ആക്കുമായിരുന്നു.കൂട്ടി ചേര്‍ക്കാന്‍ പോയിട്ട് കൂട്ടാന്‍ പോലും വക്കാന്‍ പറ്റില്ലാരുന്നു, അന്നും ഞാനെ ഉണ്ടായിരുന്നുള്ളു.

"കൂട്ട് മറന്നോ കുടിച്ച കള്ളിനെ മറക്കല്ലേ കുംബാരി ' (തേങ്ങി കരയുന്നു)
------------------------------
ഡാ അരുണേ തോമ കാണിച്ച പണി കണ്ടാ, എനിക്കറിയാരുന്നു നീയല്ല അതെന്നു. പേടിക്കേണ്ട അവനു ക്വട്ടേഷന്‍ കൊടുത്തു കഴിഞ്ഞു. ചെലവ് ചെയ്യാം ട്ടാ, ഇവിടെ ഒക്കെ തന്നെ കാണുമല്ലോ അല്ലെ

കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkat said...

മധുരക്കള്ളും മധുര ഇരുപത്തി ഒന്‍പതും ഒരുപോലാ‍.. ഒരിക്കലും പുളിക്കുകേലാ.. \

എങ്ങാനും പുളിച്ചാല്‍ പേരു മാറിയില്ലെ...

എന്തായാലും ബ്ലോഗിന്റെ പേരു മാറ്റേണ്ടി വരും..

“ഷാപ്പിലെ പറ്റു പുസ്തകം” എന്നാക്കേണ്ടി വരും..

ശ്രീ said...

ഹ ഹ. തകര്‍ത്തല്ലോ കുറുപ്പേട്ടാ...

Tomkid! said...

കണക്കറിയാത്ത കുറുപ്പു മാഷേ, (ഫ പരട്ട ഇയാളേ...)

ഞോണ്ടാന്‍ പറ്റിയ ഒത്തിരി ഐറ്റംസ് ഇതില്‍ ഞാന്‍ കാ‍ണുന്നു....“ബാലിസ്ടിക് മിസയിലിന്റെ ചില മിന്നലാട്ടങ്ങള്‍, ഡിസന്റ് ബോഡി (മാന്യ ദേഹം), ഈ വനിതകളുടെ മിക്ക ബ്രാണ്ടുകളും വിദേശി ആണ്“

അപാരം, അസഹനീയം! പോസ്റ്റിന്റെ കാര്യമല്ല ഉദ്ദേശിച്ചത്....തൊലിക്കട്ടി!!

:-)

ആ വിയര്‍ത്തൊലിക്കുന്ന ഫോട്ടോ ഞാനൊന്നെടുത്തോട്ടെ. ഓരോ വെള്ളമടിക്കും മുമ്പ് തൊട്ട് വണങ്ങാനാ... ഒരു കാര്യം കൂടി, വല്ല ഷാപ്പിലേം വെട്ടിക്കൂട്ട് സാധനങ്ങള്‍ ഒന്നും വലിച്ച് കേറ്റരുത്. എന്നോട് പറഞ്ഞാന്‍ നെല്ലും ശര്‍ക്കരയും അടപ്പിന്റെ അവിടെ ഗ്രാമ്പുവും ഇട്ട് വാറ്റിയ ഒന്നാന്തരം നാടന്‍ ഞാന്‍ സംഘടിപ്പിച്ച് തരില്ലേ...

Anil cheleri kumaran said...

"ഏതു അരവിന്ദ്, ഏതു മൊത്തം ചില്ലറ, ഓഹോ അങ്ങനെയും ബ്ലോഗ്ഗര് ഉണ്ടോ, എങ്കില് "മൊത്തം നോട്ട്" എന്ന പുതിയ ബ്ലോഗ് ഞാന് തുടങ്ങും

ആസിയാന് കരാറില് ബ്ലോഗ് ഉള്പെടുത്തണം, മലയാളം ബ്ലോഗേഴ്സ്നു മാത്രമായി പെന്ഷന് അനുവദിക്കണം

ഇന്ത്യ വിട്ട മിസ്സയില് പോലെ വന്നു ഇങ്ങേരു റൂമില് കിടക്കണ കാണണം, ആനന്ദ ധാര നമ്മള്ക്ക് വരും

എന്നാ അലക്കാണ് മാഷേ.. സൂപ്പർ പോസ്റ്റ്... അരവിന്ദേട്ടന്റെയും കള്ളനുണ്ണിയുടെയും അരുണിന്റെയും കമന്റുകൾ തകർത്തിടത്ത് എനിക്കെന്ത് കാര്യം!! കുറുപ്പിന്റെ പറ്റുപുസ്തകം എന്ന പേരാണ് ചേരുക. ഹ ഹ ഹ. (പെണ്ണുകാണാൻ കണ്ണൂരിലേക്കൊന്നും വരണ്ട കേട്ടൊ..)

പാവപ്പെട്ടവൻ said...

പ്രശസ്ത ലാറ്റിന്‍ അമേരിക്കന്‍ അഫ്ഗാനിസ്ഥാന്‍ എഴുത്തുകാരനായ ഉബുണ്ടു കിബുടു അബുന്ടുവിന്റെ രചന ശൈലിയോട് ഏകദേശം അടുത്ത് നില്‍ക്കുന്ന ശൈലി ആണ് ഇദ്ദേഹത്തിന്റെ.
എന്നാ പിന്നെ ഒരു അന്തി കൂടി ആകാം

വശംവദൻ said...

കുറുപ്പേ തകർത്തു വാരി ! ഫോട്ടോയും ഗംഭീരം. !!

:)

രാജീവ്‌ .എ . കുറുപ്പ് said...

കിഷോര്‍ : ഞാന്‍ ഒരു പുതിയ പേര് തപ്പി നടക്കുവാരുന്നു, "ഷാപ്പിലെ പറ്റു പുസ്തകം" ആ പേര് കൊള്ളാം

ശ്രീ : നന്ദി സുഹൃത്തേ

ടോം കിഡ്: എടാ തോമസ്കുട്ടി പറഞ്ഞു പറ്റിക്കല്ലേ നാടന്‍ ശരിയാക്കി തരണേ, നന്ദി ഉണ്ട് ട്ടാ

കുമാരന്‍ : ഒരു പാട് നന്ദി, ഈ പോസ്റ്റ്‌ ഞാന്‍ താങ്കള്‍ക്ക് ഡെഡിക്കേറ്റ് ചെയ്യുന്നു, ഈ പോസ്റ്റിനു താങ്കള്‍ തന്ന സഹകരണം ഇതിനെ ഒത്തിരി നന്നാക്കാന്‍ സഹായിച്ചു. രണ്ടു പേരാണു ഇപ്പോള്‍ എന്റെ ബ്ലോഗിന് പുതിയ പേര് നിര്‍ദേശിച്ചത് , ഒന്ന് കിഷോര്‍ പറഞ്ഞ പോലെ "ഷാപ്പിലെ പറ്റു പുസ്തകം" പിന്നെ കുമാര്‍ജി പറഞ്ഞ പോലെ "കുറുപ്പിന്റെ പറ്റു പുസ്തകം" ഏതായാലും എസ് എം എസ് കൂടെ വരട്ടെ. ഞാന്‍ പെണ്ണ് കെട്ടുന്നില്ല, താല്പര്യം ഇല്ല. അല്ലതെ പെണ്ണ് കിട്ടാഞ്ഞിട്ടല്ല,

പാവപ്പെട്ടവന്‍ : ഗ്ലാസ്‌ എടുത്തു വച്ചോ, അന്തി ഞാന്‍ കൊണ്ട് വരാം

വശം വദന്‍ : താങ്കൂ, താങ്കൂ

രഘുനാഥന്‍ said...

പ്രിയ കുറുപ്പേ ..
ചേര്‍ത്തല കലവൂരില്‍ ഉള്ള ഒരു ഷാപ്പില്‍ ഞാനും എന്റെ ചിറ്റപ്പനും (കുഞ്ഞമ്മയുടെ ഭര്‍ത്താവ്‌) കൂടി ഒരു കുപ്പിയടിക്കാന്‍ കേറിയപ്പോള്‍ ഒരുത്തന്‍ ദാണ്ടേ ഇതേ പോസ്സില്‍ തൂങ്ങി ഇരിക്കുന്നത് കണ്ടു....അയാളാണോ ഇയാള്‍ എന്നൊരു സന്ദേഹം...

mini//മിനി said...

കണക്കു പുസ്തകം അങ്ങേരുടെ കുത്തകയായതു കൊണ്ടാണ് തുറക്കാന്‍ അല്പം മടി കാണിച്ചത്. ഈ സാധനം എവിടെ വെച്ചാണ് എഴുതിയത്?

Anonymous said...

thallandammavaa...........njan nannavilla..................

Rare Rose said...

ഹി..ഹി.എന്തൊരു ആത്മബോധം..കലക്കന്‍ എഴുത്ത്..:)

രാജീവ്‌ .എ . കുറുപ്പ് said...

രഘു മാഷെ കലവൂരോ അത് ഏതാ സ്ഥലം

മിനി ടീച്ചറെ, നന്ദി, ഇതു ഷാപ്പില്‍ അല്ല ഇരുന്നു എഴുതിയെ

കാന്താരി നന്ദി, ഒപ്പം ബൂലോകത്തേക്ക് സ്വാഗതം

Rare Rose നന്ദി വരവിനും കമന്റിനും

കുഞ്ഞായി | kunjai said...

പോസ്റ്റ് രസിച്ചു മാഷെ

Sabu Kottotty said...

തോട്ടുങ്കല്‍ തോമാ കാട്ടിത്തന്ന വഴി വന്നതാ...
പരലുകറീം കൊള്ളി വറുത്തതും ഇങ്ങട്ടും കൂടി പോരട്ടെ...

ശാന്ത കാവുമ്പായി said...

കുപ്പിയും ഗ്ലാസും.കഞ്ഞിവെള്ളം പോലെയുണ്ട്‌.

രാജീവ്‌ .എ . കുറുപ്പ് said...

കുഞ്ഞായി നന്ദി മാഷെ

കൊണ്ടോട്ടിക്കാരന്‍ : ഐറ്റംസ് ഇപ്പോള്‍ കൊണ്ട് വരാം, കുപ്പി മേടിച്ചോ

ശാന്ത ടീച്ചറെ, നമസ്കാരം, ആദ്യമായിട്ടാ ഇത്‌ വഴി അല്ലെ, നന്ദി

മുരളി I Murali Mudra said...

ദൈവമേ പോട്ടം കണ്ടു ഞമ്മള് ഞെട്ടി ട്ടോ...
എന്നാലും കിടിലന്‍ എഴുത്ത്..
നമോവാകം..

റാം said...

എന്റെ OCR നമസ്കാരം
കള്ളുകുടി തുടങ്ങിയാലോ എന്നുണ്ട്...
അങ്ങയുടെ ഈ ചിത്രത്തില്‍ മലയും തിരിയും കത്തിച്ചുവെച്ചു ഒരു ഏകലവ്യന്‍ ആകാന്‍ പോവാ
ഒടുക്കം ദക്ഷിണ ചോദിച്ചു വരുമോ ?????
(എങ്കില്‍ ഞാന്‍ ഇപ്പോഴേ 100 ഇട്ടു കേട്ടോ)

എന്തായാലും സംഗതി അടിപൊളി ആയിട്ടുണ്ട്‌ കേട്ടോ

★ Shine said...

കിടു! ഫോട്ടം കണ്ടപ്പം ഞെട്ടി..നമ്മൾ ഏതോ ഷോപ്പിൽ കണ്ടപോലെ..അതോ ഷാപ്പിലോ?!!

രാജീവ്‌ .എ . കുറുപ്പ് said...

Murali Nair I മുരളി നായര്‍ said...
നന്ദി മുരളി നായര്‍

ചിസിന്‍ റാം നാട്ടിക said...
ദക്ഷിണ ആയി കള്ളുകുപ്പി മാത്രമേ സ്വീകരിക്കൂ, നന്ദി ട്ടാ

shine അഥവാ കുട്ടേട്ടൻ
നമ്മള്‍ കണ്ടത് ഫോട്ടോ ഷോപ്പിലാ, ഞാന്‍ ഷാപ്പില്‍ പോകരില്ലാ, നന്ദി സുഹൃത്തേ

VEERU said...
This comment has been removed by the author.
VEERU said...

"ഭായിയേ...ഇതിനു ഞാൻ ഒരു കമന്റ് ഇട്ടതാണല്ലോ.. പെണ്ണുകിട്ടിയാലും ഇല്ലേലും ഈ കള്ളിനെ ഉപേക്ഷിക്കരുതെന്നും പറഞ്ഞ്...എടാ ഈ പെണ്ണും പെടക്കോഴിയും വരുന്നതിനു മുൻപ് സന്തോഷത്തിലും സന്താപത്തിലും നമ്മൾ മര്യാദക്കാർക്ക് കൂട്ട് അവൻ(കള്ള്) തന്നെയല്ലേ ആയിരുന്നതു?? അതു കൊണ്ട് നെറികേട് കള്ളിനോട് പാടില്ല മോനേ...!!“
മേൽ‌പ്പറഞ്ഞതായിരുന്നു ഞാൻ ഡെലിറ്റ് ചെയ്ത കമന്റ്..അതു വിട്ടേക്ക് അതൊരു കുപ്പി അടിവരെ വലിച്ചു കുടിച്ചു ഏംബക്കം വിട്ടിരിക്കുന്ന അണ്ണന്റെ ആ പടം കണ്ടപ്പോൾ തോന്നിയ ഗൃഹാതുരതയിൽ നിന്നും ഉരുത്തിരിഞ്ഞ തെമ്മാടിയായ കൂട്ടുകാരന്റെ അഭിപ്രായം മാത്രം !!

hshshshs said...

യെന്തൊരു ചന്തം നിന്റെയിരുപ്പിന്..
കണ്ടാൽ കൊതിയൂറുന്നൊരു ‘പോട്ടം’
രസികൻ പോസ്റ്റുകൾ നമ്മൾക്കായി..
തന്ന കുറുപ്പിനു നന്ദീ നന്ദീ..!!

രാജീവ്‌ .എ . കുറുപ്പ് said...

വീരു നന്ദി, ആദ്യ കമന്റ്‌ കണ്ടില്ലായിരുന്നു, ഒരു കാര്യം സത്യം, സന്തോഷത്തിലും സന്താപത്തിലും ഉള്ള കൂട്ട്, അത് തന്നെ

ഗൌരി നന്ദി

hshshshs said...നന്ദി മാഷെ, ആദ്യമായിട്ടാ അല്ലെ

Sureshkumar Punjhayil said...

:)

Ashamsakal...!!!

സബിതാബാല said...

കൊള്ളാം.
ഈ ഫോട്ടോയുടെ കോപ്പി എടുത്ത് കല്യാണം ആലോചിച്ച് വരുന്നവര്‍ക്ക് കൊടുക്കൂ....

രാജീവ്‌ .എ . കുറുപ്പ് said...

സുരേഷ് നന്ദി

സബിത ഇത് കണ്ടു ചങ്കൂറ്റം ഉള്ള ഏതേലും പെണ്ണ് വരുവാരിക്കും, നന്ദി