Thursday, October 1, 2009

ഒരു കൊച്ചു ഭൂമി കുലുക്കം

തലകെട്ടില്‍ പറഞ്ഞ പോലെ ഭൂകമ്പം തന്നെയാണ് വിഷയം. നാട്ടില്‍ വച്ച് ഭൂകമ്പം എന്ന് കേട്ടിട്ടുണ്ട് എന്നല്ലാതെ അനുഭവിച്ചറിയാന്‍ യോഗം ഉണ്ടായതു ഡല്‍ഹിയില്‍ വന്ന ശേഷം ആണ്. അന്ന് അമ്മാവന്റെ കൂടെ കഴിയുന്ന സമയം. ഒരു റിപബ്ലിക്‌ ഡേ യുടെ അവധി കിട്ടിയ ആലസ്യത്തില്‍ സുഖമായി ഉറങ്ങുമ്പോള്‍ കട്ടില്‍ ആരോ ആട്ടുന്നു. അമ്മാവന്റെ മക്കള്‍ രാവിലെ എഴുന്നേറ്റാല്‍ കട്ടില്‍ ആട്ടുന്ന പരിപാടി ഉള്ളത് കൊണ്ട് അവരായിരിക്കും എന്ന് ഓര്‍ത്തു. പിന്നെ പാതി മയക്കത്തില്‍ പറഞ്ഞു

"അടി മേടിക്കും രണ്ടും"

പെട്ടന്ന് മാമന്റെ അലര്‍ച്ച
"ഓടിക്കോ ഭൂകമ്പം ആണ്" ഇതെല്ലാം തന്നെ നിമിഷങ്ങള്‍ക്കുള്ളില്‍ ആയിരുന്നു.

ഞാന്‍ പിന്നെ പണ്ടേ രക്ഷ പ്രവര്‍ത്തനത്തില്‍ എല്ലാം പങ്കെടുത്തിട്ടുള്ളത് കാരണം, ആദ്യമേ രണ്ടാം നിലയില്‍ നിന്നും ചാടി ഇറങ്ങി താഴെ റോഡില്‍ എത്തി കാവി മുണ്ടും മടക്കി കുത്തി ഗ്രൌണ്ട് ഫ്ലൂറിലെ തിവാരി ചേട്ടനോട് കൂളായി ചോദിച്ചു "ക്യാ ഹുവ, ഭൂകമ്പ് ധാ?"
"ഇവന്‍ ആരപ്പാ" എന്ന് വണ്ടറടിച്ചു തിവാരി അണ്ണന്‍ നിന്നപ്പോള്‍ മുകളില്‍ നിന്നും മാമന്റെ വിളി, അപ്പോളും ഞാന്‍ കൂളായി മറു പടി കൊടുത്തു. "ഞാന്‍ താഴെ ഉണ്ട്, ധൈര്യമായി പോന്നോളൂ"

അന്നേരം ദാണ്ടെ വരുന്നു സീ ഐ ഡി മൂസയില്‍ ജഗതിയും, ബിന്ദു പണിക്കരും കുട്ടികളെ എടുത്തു വരുന്നപോലെ മാമ്മന്‍ ആന്‍ഡ്‌ ഫാമിലി, പിന്നെ അടുത്ത ഫ്ലാറ്റില്‍ ഉള്ളവരും. പിന്നെ റോഡില്‍ ജനം നിറഞ്ഞു, ഭയങ്കര ചര്‍ച്ചകള്‍, "അന്നത്തെ ഭൂകമ്പത്തിന്റെ അത്രയും വന്നില്ല" എന്ന് ബിഹാരി ചേട്ടന്‍ പറയുമ്പോള്‍ പഞ്ചാബി അണ്ണന്‍ പറയും "പഞ്ചാബില്‍ ഉണ്ടായതു പോലെ ഒന്നും വരില്ല" എന്ന്. (പിന്നെ ജീവനും കൊണ്ട് പായുമ്പോള്‍ ഭൂകമ്പത്തിന്റെ കാഠിന്യം അളക്കാന്‍ റിക്ടര്‍ സ്കെയെലും അരയില്‍ കെട്ടി വച്ചല്ലേ ഇവന്മാര് ഉറങ്ങുന്നെ) ഇത്രയൊക്കെ ഡയലോഗ് വിട്ടിട്ടും ഒറ്റ ഒരെണ്ണം വീട്ടിനകത്ത് കയറിയതും ഇല്ല, റോഡില്‍ നിന്നും മാറിയതും ഇല്ല. ഞാന്‍ പിന്നെ ഒന്നും പറയാന്‍ പോയില്ലാ എല്ലാം കേട്ട് കൊണ്ട് നിന്നു. കാരണം ആ സമയത്ത് അവിടെ ഒരു ചായക്കട ഇട്ടാല്‍ കോടീശ്വരന്‍ ആവാന്‍ പറ്റിയ അവസരം ആണല്ലോ എന്ന ചിന്തയില്‍ ആയിരുന്നു.

പിന്നെ വേറൊരാള്‍ ഭാര്യയോടു പറയുന്നു "അരെ യാര്‍ മേരാ ടീ ഷര്‍ട്ട്‌ ലാദെ അന്തര്‍ സെ"
ഭാര്യ : "ആപ് ജാവോ മേം നഹി ജാ സക്തി, മുച്ചേ തോ ഡര്‍ ലഗ്തി ഹേ"
ഭര്‍ത്താവു : രഹ്നെ ദോ,മേം അകേലേ ജാത്താ ഹൂം. (നിന്നെ സഹിക്കുന്നതിലും ഭേദം ഭൂകമ്പത്തില്‍ മരിക്കുന്നതാ നല്ലത് എന്ന് ആ പാവത്തിന്റെ മുഖത്ത് നിന്നും എനിക്ക് വായിച്ചെടുക്കാന്‍ കഴിഞ്ഞു).

പക്ഷെ അന്നത്തെ ആ സംഭവത്തോടെ എന്റെ കമ്പ്ലീറ്റ്‌ ഗ്യാസും പോയി. ഗുജറാത്തിലെ കച്ചില്‍ ഒരുപാട് പേരുടെ ജീവന്‍ എടുത്ത ഭൂകമ്പത്തിന്റെ ചലനങ്ങള്‍ ആയിരുന്നു ഡല്‍ഹിയില്‍ സംഭവിച്ചത്. ടീവിയില്‍ കണ്ട ദൃശ്യങ്ങള്‍ മനസിനെ മരവിപ്പിച്ചു. ഉറക്കം പൂര്‍ണമായും നഷ്ടപെട്ടു. വെള്ളമടി അന്നില്ല, രാത്രിയില്‍ കിടക്കുമ്പോള്‍ കുലുങ്ങുന്ന പോലെ ഒക്കെ തോന്നും. ഏതു സമയവും ഭൂകമ്പം വരും മരിക്കും, എന്നാ ചിന്ത ആയി. പകല് പോലും നടക്കുമ്പോള്‍ കുലുങ്ങുന്ന പോലെ തോന്നും. നാട്ടില്‍ ആണേല്‍ വീടിന്റെ വാതുക്കലെ വെളിയില്‍ കിടന്നു ഉറങ്ങമായിരുന്നു. ഇത് പണ്ടാരം ചാടി ഇറങ്ങി വരുമ്പോള്‍ തന്നെ ഒരു സമയം ആകും. പിന്നെ പിന്നെ എല്ലാവരെയും പോലെ പയ്യെ അത് മറന്നു തുടങ്ങി.

അതിനു ശേഷം ബാച്ചി ലൈഫ് ആരംഭിച്ചു, പിന്നീട് ഒരു ഭൂകമ്പം അറിഞ്ഞത് രണ്ടായിരത്തി അഞ്ചില്‍ ആണെന്ന് തോന്നുന്നു , ഓഫീസില്‍ ഇരുന്നപ്പോള്‍ പെട്ടന്ന് തല മോണിറ്ററില്‍ ഇടിച്ചു. ആദ്യം ഓര്‍ത്തു തല കറങ്ങിയതവും എന്ന്, പിന്നീടാണ് അറിഞ്ഞത് അതൊരു ചെറിയൊരു ഭൂകമ്പം ആയിരുന്നു എന്ന്.കാരണം എട്ടാമത്തെ നിലയില്‍ ആണ് ഓഫീസില്‍, അതും നല്ല തിരക്കുള്ള നെഹ്‌റു പ്ലസിലെ മോഡി ടവറില്‍. പടിയൊക്കെ പറന്നു ഇറങ്ങി താഴെ എത്തിയത് ഓര്‍ക്കുമ്പോള്‍ ഇന്നും പേടിയാവുന്നു.

പക്ഷെ രണ്ടായിരത്തി ഏഴില്‍ ഡല്‍ഹിയില്‍ ഒരു കുലുക്കം ഉണ്ടായി. അതാണ് എന്റെ ജീവിതത്തിലെ മറക്കാന്‍ പറ്റാത്ത ഭൂകമ്പം. നവംബര്‍ ഇരുപത്തി ആറു തിങ്കളാഴ്ച്ച പുലര്‍ച്ചെ നാല് നാലരയോടെ ഉണ്ടായ ഭൂകമ്പം. നല്ല തണുപ്പുള്ള സമയം ആണ്. ഞാനും റൂം മേറ്റ്‌ സാജനും മാത്രമേ അന്ന് റൂമില്‍ ഉള്ളു. തലേന്ന് ഞായറാഴ്ച ആയതിനാല്‍ ഞാന്‍ അടിച്ചു പൂക്കുട്ടി (പൂക്കുറ്റി) പാമ്പായി ഓസ്കാര്‍ സ്വപ്നവും കണ്ടു ഭിത്തിയോട് ചേര്‍ത്തിട്ട കട്ടിലില്‍ കിടക്കുന്നു. മറ്റൊരു കട്ടിലില്‍ സാജന്‍ ഉറങ്ങുന്നു. എനിക്കാണേല്‍ കിടന്നത് പോലും ഓര്‍മയില്ല. അന്ന് തണുപ്പ് കാരണം രാവിലെ ചൂട് വെള്ളത്തില്‍ കുളിക്കാന്‍ ഞങ്ങള്‍ ഒരു ബക്കറ്റില്‍ വെള്ളം അകത്തെ റൂമിന്റെ വാതിലിനോടു ചേര്‍ത്ത് വക്കും. പിന്നീട് വെള്ളം ചൂടാക്കുന്ന കോയില്‍ പ്ലഗില്‍ കുത്തി വെള്ളത്തില്‍ ഇട്ടു വച്ചേക്കും. എന്നിട്ട് രാവിലെ ആറു മണിക്ക് സ്വിച്ച് ഓണ്‍ ചെയ്തിട്ട് വീണ്ടും കിടക്കും. (ഇതെല്ലാം സാജന്‍ ചെയ്യും) ഒരു എട്ടു മണി ഒക്കെ ആവുമ്പോള്‍ ഇത് രണ്ടു പേര്‍ക്ക് കുളിക്കാന്‍ ഉള്ള പാകത്തില്‍ ചൂടാവും. ചിലപ്പോള്‍ അബദ്ധത്തില്‍ ഉറങ്ങി ഒരു ഒന്‍പതു മണി ആയി പോയാല്‍ പിന്നെ ആ വെള്ളത്തിലേക്ക്‌ ഇച്ചിരി അരി കഴുകി ഇട്ടാല്‍ മതി, നല്ല സൊയമ്പന്‍ ചോറ് ഉണ്ണാം.

അങ്ങനെ തണുപ്പും ഉള്ളിലെ വെള്ളവും എല്ലാം ആസ്വദിച്ച് ജമ്മു കശ്മീരിലെ മലമുകളില്‍ അതി സാഹസികമായി സ്പോര്‍ട്സ് കാര്‍ ഓടിച്ചു നടക്കുന്ന സ്വപ്നത്തില്‍ ആയിരുന്ന എനിക്ക് എന്നെ ആരോ കാറില്‍ നിന്നും പൊക്കി എടുത്തു ഭിത്തിയില്‍ ഇടിച്ച പോലെ തോന്നി. പിന്നെ കുറെ ഒച്ചയും ബഹളവും. ആദ്യം ഒന്നും മനസിലായില്ല, മൊത്തത്തില്‍ ഒരു ആട്ടം, പുറത്തു ഭയങ്കര ബഹളം
"ഭൂകമ്പ് ആയാ ഹേ സബ് ഭാഗോ" എന്ന് ആരൊക്കെയോ പറയുന്നു. "ഭൂകമ്പ്" എന്ന വാക്ക് എന്റെ നെറ്റ്‌വര്‍ക്ക് പിടിച്ചെടുത്തു. കണ്ണും പൂട്ടി പുറത്തെ ജന്നലിലൂടെ അരിച്ചെത്തുന്ന വെട്ടം നോക്കി ഓടി. ഓടുന്ന വഴി അവിടെ വച്ചിരുന്ന ബക്കറ്റില്‍ തട്ടി ബക്കറ്റും കൊയിലും എല്ലാം പറിച്ചു കൊണ്ട് അടിച്ചു തല്ലി താഴെ. അന്നേരം ഏകദേശം ബോധം വന്നു റൂമില്‍ ആണെന്ന്. വാതിലിന്റെ കുറ്റി എടുത്തു പുറത്തേക്കു കണ്ണും പൂട്ടി ഓടി. താഴത്തെ വഴിയില്‍ ആളുകള്‍ നിറഞ്ഞിരുന്നു. സ്റ്റെപ്പ് ഇറങ്ങി പകുതി വഴിയില്‍ ആയപ്പോള്‍ തണുപ്പ് അരകെട്ടിലും മറ്റും കൂടി വരുന്നു. കാറ്റ് മൊത്തത്തില്‍ തഴുകുന്നോ എന്നൊരു സംശയം കൊണ്ട് നോക്കിയ ഞാന്‍ ആ സത്യം മനസിലാക്കി, ഞാന്‍ പിറന്ന പടി ആണെന്ന്.
ഹാന്‍ജി നംഗ ഹൂം മേം,
അതെ ഞാന്‍ നഗ്മ ആണ്.
യെസ് ഐ ആം നഗ്മ
പിന്നെ വന്നതിന്റെ ഡബിള്‍ സ്പീഡില്‍ ഞാന്‍ റൂമിലേക്ക്‌ പറന്നു. അന്നേരമാണ് ദൈവമേ പാവം സാജന്റെ കാര്യം ഓര്‍ത്തത്.
അങ്ങനെ ഒരാള്‍ റൂമില്‍ ഉള്ള കാര്യംഓര്‍ത്തില്ല. റൂമ്മില്‍ കയറി ഞാന്‍ അവനെ വിളിച്ചു.

"എടാ ഭൂകമ്പം വന്നു ഓടാം വാ, ഞാന്‍ ആദ്യം ഒന്ന് ഓടിയിട്ട് വരുവാ"

അന്നേരം സാജന്‍
"എടാ @#$%& തുണിയില്ലാതെ ഓടിയിട്ട് എന്തായി, തിരിച്ചു പോന്നില്ലേ, ഞാനും കുറെ നേരമായി ഓടാന്‍ നോക്കുന്നു, പണ്ടാരം അടങ്ങാന്‍ എന്റെ മുണ്ട് കിട്ടണ്ടേ"

55 comments:

രാജീവ്‌ .എ . കുറുപ്പ് said...

ഒരു ഭൂകമ്പ സ്മരണ,
എല്ലാവര്ക്കും ഇഷ്ടവും എന്ന് കരുതുന്നു

Anil cheleri kumaran said...

അമ്പടാ, 2007 നവംബറിനു ശേഷം ഡെല്ഹിയിലെ കുട്ടികള്‍ക്കൊക്കെ വിറയും പനിയും വന്നതിനു കാരണം...! ഈ പോസ്റ്റിനു തേങ്ങയല്ല അടിക്കേണ്ടത്,, മന്ത്രിച്ച് ചരട് കെട്ടുകയാണ്‌....

ഹഹഹ.. സാജന്റെ മറുപടി കേട്ട് ചിരിച്ച് ഒരു വകയായി..

കലക്കന്‍ പോസ്റ്റ്.

ചേര്‍ത്തലക്കാരന്‍ said...

ഹിഹിഹി.... “നഗ്മ” ആയി ഓടൂന്നതോർത്തിട്ട് ചിരിക്കാതിരിക്കൻപറ്റുന്നില്ല...
കാരണം.... ഗുജറത്തിൽ ഭൂകംഭ് ഉണ്ടായപ്പോൾ ഞങളുടേ ഫ്ലാറ്റിൽ താമസിക്കുന്ന ചേച്ചി കുളിച്ചോണ്ടിരിക്കുവായിരിന്നു.... “ഭൂകമ്പ“ ബഹളം കേട്ട് അവർ ജീവനും കൊണ്ട് ആ കുളുമുറിയിൽ നിന്നുമുള്ള ഓട്ടം ആ ഫ്ലാറ്റിൽ ഉള്ള ആരും മറക്കില്ല... അത്രക്കു സംഭവ ബഹുലമായിരിന്നു എന്നർത്തം.....


കുറുപ്പണ്ണ, ഇതിൽ ഭയങ്കരമായി രസിപ്പിച്ചതു സാജന്റെ മറുപടിയായിരിന്നു.... കലക്കി

വരവൂരാൻ said...

ഗുജറാത്തിലെ ഭുകമ്പത്തിൽ ഞാനും ഉണ്ടായിരുന്നു അവിടെ... ഇതു പോലെ ഒരു ഓട്ടം ഞാനു ഓടിയിട്ടുണ്ട്‌...അന്നും അതിന്റെ അടുത്ത രണ്ടു ദിവസങ്ങളിലും ഞങ്ങളുടെ ഫ്ലാറ്റിൽ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളു ബാക്കി എല്ലാവരും ഇനിയും ഭൂകമ്പം വരാൻ സാധ്യതയുണ്ടെന്നു പറഞ്ഞ്‌ ഫ്ലാറ്റിൽ നിന്നോഴിഞ്ഞു അവരുടെ ബന്ധുക്കളുടെ വില്ലകളിലേക്കു പോയി നമുക്ക്‌ പോകാൻ വഴിയില്ലാത്തതു കൊണ്ട്‌ അവിടെ തന്നെ കിടന്നു. ആ ഭൂകമ്പത്തിന്റെ ഓർമ്മകൾ മനസ്സിൽ നിന്നു പോവില്ലാ ഒരിക്കലും..പിന്നെ വരവൂർ, ദേശമംഗലം, പേപ്പറിൽ നിന്നു വായിച്ചിട്ടുണ്ടാവും കേരളത്തിലെ സ്ഥിരമായി ഭൂകമ്പമുണ്ടാവാറുള്ള പ്രദേശങ്ങളാണു അതുകൊണ്ടു ഇപ്പോൾ അങ്ങിനെ കുലുങ്ങാറില്ലാ...ആശംസകൾ

അരുണ്‍ കായംകുളം said...

എനിക്കറിയേണ്ടത് മറ്റ് ഫ്ലാറ്റീന്ന് ഓടി ഇറങ്ങിയവര്‍ നഗ്മയെ കണ്ട് തിരിച്ച് ഫ്ലാറ്റിലേക്ക് ഓടിയോന്നാ??
അല്ല ഭൂകമ്പമാ ഭേദം എന്ന് കരുതിയേ!!

രഞ്ജിത് വിശ്വം I ranji said...

കുരുപ്പേ... സോറി എഴുതി വന്നപ്പോള്‍ അങ്ങിനെയായിപ്പോയി..:)
ആ ഓട്ടം കണ്ട് ഭൂകമ്പത്തിന് നാണം വന്നെന്നു തോന്നുന്നു.. അതു പിന്നെ ആ വഴിക്കു വന്നിട്ടുണ്ടോ..
ഇഷ്ടപ്പെട്ടു :)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: സ്വയം പൂക്കുട്ടി ആ‍യ കാര്യമേ പറഞ്ഞിരുന്നുള്ളൂ‍ സാജനപ്പോള്‍ റഹ്മാനായിരുന്നു അല്ലേ?

രഘുനാഥന്‍ said...

കുറുപ്പേ...സാജന്‍ മുണ്ടില്ലാതെ ഓടിയാലുള്ള കാര്യം ഓര്‍ത്തിട്ടു ചിരി നില്‍ക്കുന്നില്ല...ഫയര്‍ എഞ്ചിന്‍ പോകുന്നത് പോലെ "മണിയടിച്ചു" കൊണ്ടുള്ള പോക്കല്ലേ?? ഹ് ഹഹ

Anonymous said...

നന്നായിട്ടുണ്ട്. ഭൂകമ്പ സ്മരണകള്‍..:-)

Unknown said...

ഗംഭീരമായിട്ടുണ്ട്.

Sukanya said...

"ഭൂകമ്പ്" എന്ന വാക്ക് എന്റെ നെറ്റ്‌വര്‍ക്ക് പിടിച്ചെടുത്തു"
ഇതാ എനിക്കിഷ്ടായത്. എഴുത്ത്‌ രസകരം ആയിരുന്നു.

"നിങ്ങളുടെ ഭൂകമ്പം ഞങ്ങള്‍ക്കോ രസകരം." :)

രാജീവ്‌ .എ . കുറുപ്പ് said...

കുമാരേട്ടാ നന്ദി ആദ്യ കമന്റിനും, മന്ത്ര ചരടിനും

ശ്യാം നന്ദി പിന്നെ ചേച്ചി ഓടിയ കഥ പോസ്റ്റാക്കി തട്ടടെ

വരവൂരന്‍, നന്ദി സുഹൃത്തേ, ഇപ്പോള്‍ ഭൂകമ്പം അല്ല എന്ത് വന്നാലും കുലുങ്ങില്ല അല്ലെ

അരുണ്‍ അളിയോ, കുറച്ചു പേര് കണ്ടു, അവര് "വാപ്പസ് ഭാഗോ" എന്ന് പറയുന്നത് കേട്ടു

രഞ്ജിത്ത് നന്ദി, അതെ അത് സത്യം തന്നെ, പിന്നെ ഭൂകമ്പം ഉണ്ടായിട്ടില്ല

കുട്ടിച്ചാത്തന്‍, നന്ദി, അതെ സാജന്‍ റഹ്മാന്‍ തന്നെ, എക്സ്ട്രാ ഡിസന്റ് പയ്യനാ

രഘു മാഷെ, കമന്റ്‌ ചിരിപ്പിച്ചു, നന്ദി (മണി അടിച്ചു ഹ ഹ ഹ )

കവിത നന്ദി നമസ്കാരം

mbinews said... നന്ദി ട്ടാ
സുകന്യ : ഓപ്പോളേ നമസ്കാരം, പിന്നെ പോസ്റ്റ്‌ ഇഷ്ടയല്ലോ ദതു മതി ഈ അനിയന്,

അരവിന്ദ് :: aravind said...

സൂപ്പര്‍ ഡ്യൂപ്പര്‍.
ചിരിച്ച് കണ്ണീന്നു വെള്ളം വന്നിഷ്ടാ..
:-)

സബിതാബാല said...

താഴെ എത്തുന്നതിനു മുന്‍പ് തണുത്തതിനാല്‍ മറ്റൊരു ഭൂകമ്പം ഒഴിവായി.

mini//മിനി said...

ഇവിടെ കണ്ണൂര്‍ ഭൂകമ്പമേഖലയാണെന്ന് പറയുന്നു. എന്നാല്‍ ഇടയ്ക്കിടെ ഓരോ ബോംബ് പൊട്ടുന്നതിനാല്‍ അതൊന്നും അത്ര കാര്യമാക്കാറില്ല. ഇവിടെ ശരിക്കും ഭൂകമ്പം വന്നാലും അത് മനസ്സിലായെന്നു വരില്ല. പിന്നെ ഭൂകമ്പം വന്നാല്‍ ഓടേണ്ട വിധം ഈ പോസ്റ്റ് വായിച്ചപ്പോള്‍ മനസ്സിലായി.

കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkat said...

ഭൂകമ്പം ഒന്നുമായിരുന്നുല്ല.. അടിച്ചു ഫിറ്റായി ആടിയതായിരിക്കും..
:)

കണ്ണനുണ്ണി said...

അടുത്ത ഞായറാഴ്ച ശരിയാക്കിത്തരാം...
ഒരു ക്യാമറ കൊണ്ട് റൂമിന്റെ വാതില്‍ക്കല്‍ സെറ്റ് ചെയും...എന്നിട്ട് ഭൂകമ്പ് ...എന്ന് വിളിച്ചു കൂവും.... അത് കേട്ട് കുറുപ്പ് മുണ്ടില്ലാതെ ഓടുന്ന സീന്‍ റെക്കോര്‍ഡ്‌ ചെയ്തു.. ബൂലോകത്ത് പോട്കാസ്റ്റ്‌ ചെയ്യും....
ഇത് സത്യം ...സത്യം..കള്ളിയങ്കാട്ടു സരസ്വതി ആണേ സത്യം...

ആര്‍ദ്ര ആസാദ് / Ardra Azad said...

ചൂടാക്കാന്‍ വെച്ചിരുന്ന വെള്ളത്തില്‍ തുണിയില്ലാതെ വീണിരുന്നെങ്കില്‍!!!!

ഒരുഒന്നൊന്നര ഭൂകമ്പമായിരൂന്നേനെ....

പോസ്റ്റിനും കുറുപ്പിനും ഗ്ലാമറും കിട്ടിയേനെ...

Tomkid! said...

"എടാ ഭൂകമ്പം വന്നു ഓടാം വാ, ഞാന്‍ ആദ്യം ഒന്ന് ഓടിയിട്ട് വരുവാ"

എന്റമ്മേ...എന്നാ ഒരു ഹ്യൂമര്‍ സെന്‍സ്....കലക്കി...

"ക്യാ ഹുവ, ഭൂകമ്പ് ധാ?"

അതേ ഈ ഭൂകമ്പത്തിന് ഹിന്ദിയില്‍ ഭൂകമ്പ് എന്നാണോ പറയുന്നെ? അതോ ഹിന്ദി അറിയാത്ത എന്നേ പോലുള്ളവരെ പറ്റിക്കാനുള്ള പരിപാടിയാണോ?

കൂട്ടുകാരൻ said...

മച്ചാ കൊള്ളാം...അവസാനത്തെ ടയലോഗ് സൂപ്പര്‍...പ്രീതികുളങ്ങര അമ്പലത്തിന്റെ ഫോട്ടോ സൂപ്പര്‍ ആയിട്ടുണ്ട്‌ കേട്ടോ

VEERU said...

കുറുപ്പേ...സംഗതി നേരാണോ?? ഹേയ് അങ്ങനെ വരാൻ വഴിയില്ല !!നാണം മറക്കാൻ വേണ്ട അത്യാവശ്യം ‘സെറ്റ് അപ്’ ഒണ്ടായിരുന്നില്ലേ ?? നമ്മടെ നാടിന്റെ വെല കളഞ്ഞു കുളിച്ചോ ടാ???
അതിലും ഭേദം ഭൂകമ്പത്തിനടിയിൽ പണ്ടാറടങ്ങായിരുന്നു !! ഹ ഹ ഹ !!
കൊള്ളാം അനുഭവം രസകരമായി അവതരിപ്പിച്ചിരിക്കുന്നു..ആശംസകൾ !!

Unknown said...

അതിന് ശേഷം കുറുപ്പ് ഉള്ളേടത്ത് ഭൂഗമ്പ് വന്നിട്ടുണ്ടാവില്ല. അത്രക്കല്ലേ കാണിച്ച് കൊടുത്തേ..നിനക്ക് നാണം ഇല്ലങ്കിലും ഭൂഗമ്പിനുണ്ടായിരിക്കും.

ആ ഓട്ടവും, തിരിച്ചോട്ടവും സാജന്റെ ഡയലോഗും ചിരിപ്പിച്ചു.

നരിക്കുന്നൻ said...

ഭൂഗമ്പ് വിശേഷം കലക്കി. ഇനിയൊരിക്കലും തമാശക്കായിട്ടെങ്കിലും ഭൂഗമ്പ് കുറുപ്പിനെ തേടി വരില്ല.

ഈ നഗ്മയായി ഓടിയത് കണ്ടവർ പിന്നെ കണ്ടപ്പോൾ എന്ത് പറഞ്ഞു. മുഖത്ത് നോക്കാനൊക്കെ പറ്റണുണ്ടോ?

നീര്‍വിളാകന്‍ said...

ഭൂകമ്പത്തെ വളരെ സീരിയസായി അവതരിപ്പിച്ച് കണ്ടിട്ടുണ്ട്.... ഈ എഴുത്തിലൂടെ ഭൂകമ്പത്തിന്റെ തീഷ്ണത വളരെ രസകരമായി അവതരിപ്പിക്കാന്‍ കഴിഞ്ഞിരിക്കുന്നു.... നഗ്മയെ കണ്ട് ബോധം കെട്ടവര്‍ ഇന്നും കോമാ സ്റ്റേജില്‍ അവിടെ ഉണ്ടാകും അല്ലെ??

ഞാന്‍ ബൂലോകത്തില്‍ കഴിഞ്ഞ 2 വര്‍ഷമായി ഉണ്ട്... പക്ഷെ ആരെയും വിശദമായി പരിചയപ്പെടാന്‍ തിരക്ക് അനുവദിച്ചില്ല.... ഇനി കുറെയൊക്കെ ബൂലോകത്തില്‍ ചിലവാക്കാന്‍ സമയം കണ്ടെത്താം എന്നു വിചാരിക്കുന്നു....

എന്റെ ബ്ലോഗുകളും സന്ദര്‍ശിക്കാന്‍ സമയം കണ്ടെത്തുമോ?

http://keralaperuma.blogspot.com/

http://neervilakan.blogspot.com/

hshshshs said...

ഭാഗോ....വാപ്പസ് ഭാഗോ....അണ്ണാ....ഭൂകമ്പം ശരിക്കും പിടിച്ചു കുലുക്കി ച്ചിരിപ്പിച്ചു കളഞ്ഞല്ലോ..!!

ദീപു said...

ചിരിപ്പിച്ചു...
:)

jayanEvoor said...

അടിപൊളി ഭൂകമ്പ് !!

ഒന്നൊന്നര കമ്പ്!

Unknown said...

ചിരിപ്പിച്ചു... :))))

വിനുവേട്ടന്‍ said...

ഹ ഹ ഹ ... കുറുപ്പിന്‌ ഇല്ലാത്ത സ്ഥലകാലബോധം ആ സാജനുണ്ടായല്ലോ... സാജനാണ്‌ താരം...

പകല്‍കിനാവന്‍ | daYdreaMer said...

കുറുപ്പേ എത്താന്‍ വൈകി...
ഭൂകമ്പം എന്ന് കേള്‍ക്കുമ്പോഴെ ഭീതിയാ.. ഹഹ.. ഇത് കലക്കി.. ഇപ്പൊ മിക്കവാറും ഒക്കെ (റ)പൂക്കുട്ടി ആണല്ലേ.. :):)

ANITHA HARISH said...

bhookambangal thudarnnum undaavatte. veno?

രാജീവ്‌ .എ . കുറുപ്പ് said...

അരവിന്ദേട്ടാ ഇഷ്ടയല്ലോ, ഒത്തിരി സന്തോഷം, നന്ദി

സബിത അത് സത്യം തന്നെ, നന്ദി

മിനി ടീച്ചറെ നന്ദി, ഇപ്പോള്‍ മനസിലായല്ലോ ഭൂകമ്പം വന്നാല്‍ എന്താ ചെയ്യുക എന്ന്

കിഷോര്‍ അതിനിടക്ക് ഒന്ന് താങ്ങി അല്ലെ, നന്ദി അളിയാ

കണ്ണനുണ്ണി അന്ന് നിന്നെ ഞാന്‍ കൊന്നു പുതിയ പോസ്റ്റ്‌ ഇടും, ഭൂകംബ്‌ കി കസം, നന്ദി മച്ചൂ

ആര്‍ദ്ര അതോടെ എന്റെ കമ്പ്ലീറ്റ്‌ ഗ്ലാമര്‍ പോവും, നന്ദി

ടോം അളിയോ നന്ദി, അറിയില്ല, ആയിരിക്കും, ആണോ, ആ

വീരു അളിയാ, അതിനു ശേഷം രണ്ടു മൂന്നു പഞ്ചാബി ചേച്ചിമാരു ഇത് വരെ മിണ്ടിയിട്ടില്ല, എന്താ കാര്യം,

ലവ് നന്ദി, ആ പറഞ്ഞത് സത്യം, ഭൂകമ്പം നാണിച്ചു പോയി

നരിക്കുന്നില്‍ മാഷെ, കുറേപേര്‍ ഇപ്പോഴും എന്നെ കണ്ടാല്‍ മിണ്ടാറില്ല, നന്ദി മാഷെ

നീര്‍വിളാകാന്‍ മാഷെ നന്ദി, തീര്‍ച്ചയായും വായിക്കുന്നതായിരിക്കും

നന്ദി സുഹൃത്തേ, ഇഷ്ടയല്ലോ അത് മതി

ദീപു നന്ദി ഈ വരവിന് ഇനിയും വരണം ട്ടാ

ജയന്‍ മാഷെ നന്ദി

വേദവ്യാസന്‍ നന്ദി

വിനുവേട്ട ഒത്തിരി സന്തോഷം, അതെ സാജന്‍ തന്നെ താരം

പകലേ ഇഷ്ടയല്ലോ അല്ലെ, നന്ദി, ഇപ്പോള്‍ ഞാന്‍ ഡിസന്റ് ആയി

അനിത ചേച്ചി നന്ദി, ഇനി വേണ്ടല്ലോ ഭൂകമ്പം

വശംവദൻ said...

കുറുപ്പേ, ബർത്ഡേ സ്യൂട്ടുമിട്ടുള്ള ഓട്ടം കലക്കി, സാജന്റെ ഡയലോഗും തകർ‌പ്പൻ !

നന്നായി ചിരിപ്പിച്ചു!

(പിന്നെ, കുറുപ്പിനു് സോമ്‌നാംബുലിസമൊന്നുമില്ലല്ലോ, അല്ലേ? അങ്ങനെയെങ്ങാനുമുണ്ടെങ്കിൽ ഹൊ, ഡെൽഹിനിവാസികളുടെ കാര്യം ആലോചിക്കാനേ കഴിയുന്നില്ല !!!) :)

Pahayan said...

കുറുപ്പേട്ടാ സത്യം പറഞ്ഞാല്‍ നിങ്ങള്‌ പുകഴ്‌ത്താണെന്നു വിചാരിക്കോ? നല്ല സൊയമ്പന്‍ പോസ്റ്റ്‌ട്ടോ.. എത്ര ഫുള്ളടിച്ച്‌ ബോധം പോയി കെടന്നാലും എണീറ്റോടാന്‍ ഒരു കൊച്ചുഭൂമികുലുക്കം പോരെ?

Ashly said...

കലക്കി ....അടി പൊളി എഴുത്ത്

Anonymous said...

ചിരിപ്പിച്ചു...
:)

[vinuxavier]™ said...

കൊല..!

;)

പാവത്താൻ said...

ഭൂകമ്പം അളക്കാനുള്ള എന്തോ സ്കെയിലും അരയില്‍ വച്ചു കെട്ടിക്കൊണ്ട് ആരോ ഓടി എന്നു പത്രത്തില്‍ വായിച്ചിരുന്നു.അണ്ണനായിരുന്നു അല്ലേ? ഇതായിരുന്നു സംഭവം എന്നിപ്പോഴാ മനസ്സിലായത്. നമോവാകം....

ശാന്ത കാവുമ്പായി said...

ഒരു സംശയം.മുണ്ടെവിടെപ്പോയി?

ബ്ലോക്കുട്ടന്‍ ! said...

"വട്ടു കുറുപ്പ് (എസ.ഡി കോളേജ് )സാറിന്റെ ബന്ധു ആണോ ????"

Unknown said...

ആളുകള്‍ ഇയാളെ കണ്ട് പേടിച്ചോടി എന്നു തോന്നുന്നു.. പോസ്റ്റ് ഗംഭീരം.

Unknown said...

chirich chirich oru vidhamaayi...
koottukaarante comment kalakki ketto..

Unknown said...

adipoli thamaasayaanu kurupe..
thudaruka...

ശ്രീ said...

ഹ ഹ. ഓരോരോ ഭൂകമ്പം വരുത്തുന്ന വിനകളേ... എന്നിട്ട് മുണ്ടെല്ലാം തപ്പിയെടുത്തപ്പോഴേയ്ക്കും ഭൂകമ്പം അതിന്റെ പാടും നോക്കി പോയിക്കാണുമല്ലേ... ;)

nalini said...

കായംകുളം സൂപ്പർ ഫാസ്റ്റിൽ നിന്നാണിവിടെയെത്തിയത്..
ഭൂകമ്പം നല്ല രസമായിരിക്കുന്നു..മറ്റു പോസ്റ്റുകൾ പിന്നെ വാ‍യിക്കും !!ആശംസകൾ !!

മുരളി I Murali Mudra said...

കുറുപ്പേ സംഭവഭഹുലമായി കേട്ടോ....ഇതോരോന്നന്നര ഭൂമികുലുക്കം തന്നെ...

smitha adharsh said...

ഓരോ വൃത്തികേട്‌ എഴുതിപ്പിടിപ്പിച്ച് മനുഷ്യനെ ചിരിപ്പിച്ചു കൊല്ലാന്‍ നടക്കുന്നു !!
സൂപ്പര്‍ മാഷേ..സൂപ്പര്‍...ഡൂപ്പര്‍ ..
തണുത്ത വെളുപ്പാന്‍ കാലത്തെ 'ഭൂകമ്പ്' കൊള്ളാം..നഗ്മ കീ ജയ്.

Muralee Mukundan , ബിലാത്തിപട്ടണം said...

ഇന്ത്യോനേഷ്യൻ ഭൂകമ്പം കണ്ടപ്പം കരഞ്ഞെങ്കിൽ,
ഈ ഭൂകമ്പം കണ്ടപ്പം ചിരിച്ചു..കേട്ടൊ..

Anil cheleri kumaran said...

ഇപ്പോളാ ആലോചിച്ചത്,, ആ മുണ്ട് ആരു കൊണ്ടു പോയി??????
അകത്ത് സാജനെ കൂടാതെ... ചെ... ചെ.. കുറുപ്പ് അത്തരക്കാരനല്ലല്ലോ.

രാജീവ്‌ .എ . കുറുപ്പ് said...

വശംവദൻ said...

Pahayan said...

Captain Haddock said...

anshabeegam said...

[vinuxavier]™ said...

പാവത്താൻ said...

ശാന്തകാവുമ്പായി said...

രസികന്‍ said...

greeshma said...

nimmi said...

suresh said...

ശ്രീ said...

nalini said...

Murali Nair I മുരളി നായര്‍ said...

smitha adharsh said...

bilatthipattanam said...

കുമാരന്‍ വീണ്ടും നന്ദി

ദൃശ്യ- INTIMATE STRANGER said...

kollatto... istaayi..aashamsakal..
kuruppu maashe..

ഭായി said...

ഒരു എട്ടു മണി ഒക്കെ ആവുമ്പോള്‍ ഇത് രണ്ടു പേര്‍ക്ക് കുളിക്കാന്‍ ഉള്ള പാകത്തില്‍ ചൂടാവും. ചിലപ്പോള്‍ അബദ്ധത്തില്‍ ഉറങ്ങി ഒരു ഒന്‍പതു മണി ആയി പോയാല്‍ പിന്നെ ആ വെള്ളത്തിലേക്ക്‌ ഇച്ചിരി അരി കഴുകി ഇട്ടാല്‍ മതി, നല്ല സൊയമ്പന്‍ ചോറ് ഉണ്ണാം.

അതെനിക്കിഷ്ടപെട്ടു...
മൊത്തത്തില്‍ കലക്കീ...

രാജീവ്‌ .എ . കുറുപ്പ് said...

INTIMATE STRANGER said...

ഭായി said...

നന്ദി ഇനിയും വരുമല്ലോ, അല്ലെ

Shankar said...

:)

രാജീവ്‌ .എ . കുറുപ്പ് said...

നമത് വാഴ്വും കാലവും thanks