Wednesday, October 21, 2009

അബുദാബി എയര്‍പോര്‍ട്ടിലെ തോക്ക്

ഡല്‍ഹിയിലെ വരുന്നത് തന്നെ സര്‍ക്കാര്‍ ജോലി എന്ന സ്വപ്നവും കൂടെ ചുമന്നായിരുന്നു. വന്നു കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ മനസിലായി "നടക്കില്ല തമ്പി നടക്കില്ല". ഒരു പാട് ടെസ്റ്റുകള്‍ എഴുതിയെങ്കിലും ക്യാ ഫലം നോ ഫലം, അങ്ങനെ കൂടെ ഉണ്ടായിരുന്ന പല കൂട്ടുകാരും യു എ ഇ യിലേക്ക് ചേക്കേറാന്‍ തുടങ്ങിയപ്പോള്‍ ഒരു ശരാശരി മലയാളിയപ്പോലെ ഞാനും സ്വപ്നം കാണാന്‍ തുടങ്ങി, അതെ ഗള്‍ഫ്‌ എന്നാ സ്വപ്നം. എന്റെ സ്വപ്നം സഫലമായത് രണ്ടായിരത്തി നാലില്‍. അമ്മാവന്‍ വഴി വന്ന പ്രൊപോസല്‍, അമ്മാവന്റെ അടുത്ത സുഹൃത്തിന്റെ അനന്തിരവന്റെ കമ്പനി. സ്ഥലം അബുദാബി, ജോലി കാര്യസ്ഥ പണി തന്നെ. ബയോടാറ്റ, സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട്‌ കോപീസ് എല്ലാം അയച്ചു കൊടുത്തു, പിന്നെ കാത്തിരിപ്പു തുടങ്ങി

"എന്ന് വരും വിസ, എന്ന് വരും വിസ," എന്ന പാട്ടും പാടി. അതോടെ ഇച്ചിരി ഗമ കൂടി എന്ന് പറയാം. കൂട്ടുകാര്‍ക്കൊക്കെ കുറച്ചു കൂടി ബഹുമാനം കൂടി, കുപ്പികള്‍ ഞാന്‍ ഷെയര്‍ ഇടാതെ തന്നെ പൊട്ടി.
"അളിയാ നീ മറക്കില്ലല്ലോ അല്ലെ, എന്റെ കാര്യം കൂടി നീ ചെന്നിട്ടു ശരിയാക്കണം"
"എല്ലാം ചെയ്യാം ദാസ, ഞാന്‍ ഒന്ന് ചെല്ലട്ടെ, ഒരു തണ്ടൂരി ചിക്കന്‍ കൂടി കിട്ടിയിരുന്നെങ്കില്‍...... "
"ദേ ഇപ്പം കൊണ്ട് വരാം ട്ടാ" അങ്ങനെ പോയി കാര്യങ്ങള്‍
അങ്ങനെ ഒടുവില്‍ കാത്തിരിപ്പിനു വിരാമം ഇട്ടു അബുധാബിയില്‍ നിന്നും വിസിറ്റിംഗ് വിസ ആന്‍ഡ്‌ ടിക്കറ്റ്‌ അങ്ങനെ എത്തി. പക്ഷെ പ്രശ്നം ആദ്യമായാണു ഫ്ലൈറ്റില്‍ കാല് കുത്താന്‍ പോകുന്നെ, ഈ പണ്ടാരം മുകളില്‍ കൂടി പോകുന്നത് അല്ലാതെ എനിക്കിതിന്റെ അകത്തുള്ള കാര്യം ഒന്നും അറിയില്ല, രണ്ടാമത് ഇതു ഏഴു കടലും കടന്നൊക്കെ ആണ് പോകുന്നെ എന്ന് കേട്ട് ഞാന്‍ ശരിക്കും ഞെട്ടി. കടലില്‍ വീണാല്‍ സ്രാവ് തിന്നും, അല്ലാതെ വല്ല കാട്ടിലും വീണാല്‍ നരഭോജികള്‍ കാലാപ്പാനി സ്റ്റൈലില്‍ പീഡിപ്പിക്കും, അല്ലെങ്കില്‍ താഴേക്ക് പോരുന്ന കൂട്ടത്തില്‍ ഒരു എയര്‍ ഹോസ്റ്റസ്‌ ചേച്ചിയെ കൂടെ ദൈവം കൂട്ടിനു തരണം, ഹോ ഓര്‍ക്കാന്‍ കൂടി വയ്യ.
ഇതിനിടക്ക്‌ അച്ഛമ്മ വിളിച്ചു കരഞ്ഞു പറഞ്ഞു "എന്റെ മക്കളെ ആള് കൂടുതല്‍ ആണേല്‍ കമ്പിയേല്‍ മുറുക്കെ പിടിച്ചു നിന്നോനെ എന്ന്"
അങ്ങനെ ആ ദിവസം വന്നു, ഗള്‍ഫ്‌ എയര്‍ലൈന്‍സ്‌ ആണ് വണ്ടി, വയ മസ്കറ്റ്‌. തലേ ദിവസം പാര്‍ട്ടി ഒക്കെ നടന്നു. കരച്ചില്,കെട്ടിപിടിത്തം, പാക്കിംഗ്, അങ്ങനെ ഒക്കെ പോയി.

പിറ്റേന്ന് പാലം ഇന്ദിര ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും ഫ്ലൈറ്റ്. രാവിലെ അമ്മാവന്മാര്‍ രണ്ടുപേരും കൂടെ വന്നതിനാലും, എയര്‍പോര്‍ട്ടില്‍ അവര്‍ക്ക് പരിചയക്കാര്‍ ഉള്ളതിനാലും അവിടുത്തെ എല്ലാ പരിപാടിയും ഈസി ആയി നടന്നു. ഒടുവില്‍ ഫ്ലൈറ്റില്‍ കേറുന്നതിനു തൊട്ടു മുന്‍പ് ലാസ്റ്റ് സെക്യൂരിറ്റി ചെക്ക്‌ സമയത്ത് അരഞ്ഞാണം അല്പം പ്രശനം ഉണടാക്കിയത് ഒഴിച്ചാല്‍ സംഭവം ഓക്കേ. അങ്ങനെ അതിനകത്ത് കയറി പറ്റി. സീറ്റ്‌ കണ്ടു പിടിച്ചു. (കോപ്പാണ് ബോര്‍ഡിംഗ് പാസ്‌ നോക്കിയിട്ട് ഒന്നും മനസിലായില്ല, എയര്‍ ഹോസ്ടസ് ചാച്ചി ഇരുത്തി കയറിട്ടു മുറുക്കി തന്നു എന്നതാണ് സത്യം). സത്യത്തില്‍ (ബാബു നമ്പൂതിരി അല്ല ട്ടാ) ഞാന്‍ ഓര്‍ത്തിരുന്നത് ഫ്ലൈറ്റ് നമ്മടെ ബൈക്കും, ബസും ലോറിയും ഒക്കെ പോണ പോലെ ഫസ്റ്റ് ഗിയര്‍ ഇട്ടു പിന്നെ ക്ലച്ച് പിടിച്ചു സെക്കന്റ്‌ ഇട്ടു ഒക്കെ ആണെന്നാണ്. എനിക്ക് കിട്ടിയത് ഒരു വിന്‍ഡോ സീറ്റ്‌ ആയിരുന്നു . എന്റെ അടുത്ത് ഒരു അമറന്‍ പഞ്ചാബി പെണ്‍കൊടി , എന്‍ ആര്‍ ഐ പീസ്. ഹോ കത്രിന കൈഫ്‌ അവളെ കണ്ടിരുന്നേല്‍ റണ്‍വേയില്‍ തല വച്ചനെ.
അങ്ങനെ കുറെ അറിയിപ്പും തളപ്പ് ഇങ്ങനെ കാലേല്‍ ഇട്ടു തെങ്ങേല്‍ കേറാം എന്നൊക്കെ കുറെ ആക്ഷന്‍ മൂവി ട്രെയിലര്‍ കാണിച്ചു അമ്മച്ചിമാര്‍ പോയി. എല്ലാ സീറ്റ് പിന്നിലും അതതു യാത്രക്കാര്‍ക്ക് ഉപയോഗിക്കാന്‍ ഒരു ടീ വീ പോലത്തെ സാധനം. പറ്റെ ഇരുന്ന പെങ്കൊച്ച് അറിയാതെ കുറെ കുത്തി നോക്കി എങ്കിലും ഒരു പുല്ലും വന്നില്ല. അവളണേല്‍ വന്നു കേറിയത്‌ മുതല്‍ ഒരു കോപ്പിലെ ഇംഗ്ലീഷ് ബുക്കു വായിച്ചു ഒരേ ഇരിപ്പ്. അങ്ങനെ അറിയിപ്പ് ഒക്കെ കഴിഞ്ഞു വണ്ടി പയ്യെ മുന്നോട്ടു എടുത്തു. അന്നേരം ആണ് എനിക്ക് മനസിലായെ പേടിക്കാന്‍ ഒന്നുമില്ല, നോതിംഗ് ടു വറി യാര്‍, വിജയ്‌ സൂപ്പര്‍ ആദ്യമായി ഫസ്റ്റ് ഗിയറിട്ട് ഓടിക്കുന്ന പോലെ ഒരു ഫീലിംഗ്, ലിറ്റില്‍ ബിറ്റ് കുലുക്കംസ്, ബ്ലഡി പീ ഡബ്ലിയു ഡീ, അങ്ങനെ കുറെ കുലുങ്ങി കുലുങ്ങി ഓടി അളിയന്‍ റണ്‍വേയില്‍ കയറി. പിന്നെ ഒരു അറിയിപ്പും, ഫസ്റ്റ് ഗിയറില്‍ നിന്നും പിന്നെ ലാസ്റ്റ് ഗിയരിലോട്ടു ഒറ്റ ഇടലയിരുന്നു. പിന്നെ ബ്രേക്ക്‌ പൊട്ടിയ പോലെ ഒരൊറ്റ കുതിപ്പ്. ശ്വാസം നിലച്ചു പോയി. പിന്നെ നിലത്തു നിന്നും വിമാനം പൊങ്ങിയതും കാതില്‍ കാറ്റ് കേറി ആകാശ വാണി സ്റ്റേഷന്‍ പൂട്ടിയ സൌണ്ട് ഒന്നും ഞാന്‍ അറിഞ്ഞില്ല, അത്രയും സമയം കൊണ്ട് നാട്ടിലെ ഒരു മാതിരി പെട്ട ദൈവങ്ങള്‍ക്ക് നേര്ച്ച നേരുകയും ഒപ്പം അയ്യപ്പ സ്തുതിയില്‍ നിന്നും ടേക്ക് ഓഫ്‌ ചെയ്തു ഹനുമാന്‍ സ്തുതിയില്‍ വന്നു ലാന്‍ഡ്‌ ചെയ്തു. (ആ വിമാനത്തിന്റെ പൈലറ്റിനു കൊണ്ട് പോലും ഇത് നടക്കേല്ലാ)

കണ്ണും തള്ളി കണ്ണുനീരുമായി ഉള്ള എന്റെ ഇരിപ്പ് കണ്ടു എന്റെ സഹയാത്രിക ബുക്കില്‍ നിന്നും മുഖം ഉയര്‍ത്തി എന്നെ നോക്കി. ഞാന്‍ ഒരു വളിച്ച ചിരി ചിരിച്ചു പറഞ്ഞു "സ്പീഡ് കുറവാ അല്ലിയോ"

അങ്ങനെ അബുദാബി എയര്‍പോര്‍ട്ടില്‍ സംഭവം ലാന്‍ഡ്‌ ചെയ്യാന്‍ പോകുന്നു മുറുക്കെ പിടിച്ചു ഇരുന്നോ എന്നൊക്കെ അറിയിപ്പ് വന്നു. വിമാനം നിലത്തു തൊട്ടു പിന്നെ കുലുക്കോം ബഹളവും "എന്റെ ദേവിയെ" എന്നാ വിളി എന്നില്‍ നിന്ന് ഞാന്‍ പോലും അറിയാതെ പുറത്തു വന്നു. കമ്പ്ലീറ്റ്‌ ഇടിച്ചു തെറിപ്പിച്ചു എയര്‍പോര്‍ട്ട് തകര്‍ത്തു ഇത് പോകും എന്ന് തോന്നി പോയി. അങ്ങനെ ഞാന്‍ അബുധാബിയില്‍ കാലു കുത്തി. പിന്നെ എന്റെ ഒണക്ക ബാഗും നെല്ലുകുത്തുന്ന മില്ലില്‍ നിന്നും അരിയൊക്കെ വരുന്ന പോലെ കണ്‍വെയര്‍ ബെല്‍ട്ടില്‍ നിന്നും എടുത്തു അറബി മമ്മന്മാര്‍ പറഞ്ഞ പോലെ ഒക്കെ ചെയ്തു സൂപ്പര്‍ ആയി പുറത്തു വന്നു. കസിന്‍ പുറത്തു കാത്തു നില്‍ക്കുന്നു. പുള്ളിയെ കണ്ടതും സമാധാനം ആയി. കെട്ടി പിടിച്ചു പൊട്ടികരഞ്ഞില്ല, തെറി വിളിക്കാനാ തോന്നിയെ, ഫ്ലൈറ്റില്‍ ഇരുന്ന അനുഭവിച്ച ടെന്‍ഷന്‍. ഹോ . അങ്ങനെ പുള്ളിയുടെ കാറില്‍ അവിടെ നിന്നും സലാം സ്ട്രീറ്റില്‍ എത്തി. അങ്ങനെ വിസിറ്റിംഗ് വിസയില്‍ ഗള്‍ഫ്‌ ജീവിതം തുടങ്ങി.

ഇനി അവിടുത്ത ജീവിതത്തിലേക്ക് ഞാന്‍ കടക്കുന്നില്ല, ഒരു ഒന്നര ഒന്നേ മുക്കാല്‍ മാസം കഴിഞ്ഞപ്പോള്‍ എന്റെ എമ്പ്ലോയ്മെന്റ്റ്‌ വിസ കിട്ടി. പുള്ളി എക്സിറ്റ്‌ എനിക്ക് ഡല്‍ഹിക്ക് തന്നു. അങ്ങനെ തിരുമ്പി പോകാന്‍ ഞാന്‍ വീടും അബുദാബി എയര്‍പോര്‍ട്ടില്‍ എത്തി. പുള്ളിക്കാരന്‍ എന്നെ കേറ്റി വിട്ടു. തൊണ്ണൂറ്റി എട്ടില്‍ എടുത്ത എന്റെ പാസ്പോര്‍ട്ടില്‍ ഉള്ള ഫോട്ടോ കണ്ടാല്‍ എന്റെ അപ്പന്‍ പോലും എന്നെ തിരിച്ചറിയില്ല, കാരണം ഞാന്‍ ഡല്‍ഹിക്ക് പോരുന്നതിനു മുന്‍പ് വിര പോലെ ഇരുന്ന ആളായിരുന്നു, മീശ ഒക്കെ വടിച്ചു മുടിഞ്ഞ സെറ്റ് അപ്പ്‌ ആയിരുന്നു. ഡല്‍ഹിയില്‍ വന്നു മാമ്മനെ മുടിപ്പിച്ചു തീറ്റ തുടങ്ങിയതോടെ ഞാന്‍ അങ്ങ് കേറി വീര്‍ത്തു. പിന്നെ മീശയും വച്ച്. പാസ്പോര്‍ട്ടിലെ ഫോട്ടോ കണ്ടാല്‍ ഒരിക്കലും പറയില്ല ഞാന്‍ ആണെന്ന്. അകത്തു കേറിയ എന്റെ പാസ്പോര്‍ട്ടില്‍ നോക്കിയിട്ട് അറബി അണ്ണന്‍ എന്നെ സൂക്ഷിച്ചു നോക്കി, എന്നിട്ട് സൈഡില്‍ പോയി നില്ക്കാന്‍ പറഞ്ഞു. അതിനടുത്ത ഒരു ചെറിയ മുറി, അവിടെ തോക്ക് പിടിച്ച ഒരു അണ്ണന്‍ എന്റെ കൊണ്ട് റൂമില്‍ ഇരുത്തി പറഞ്ഞു "യു സിറ്റ് ദേര്‍" കുറച്ചു കഴിഞ്ഞു മറ്റേ അറബി എന്റെ അടുത്ത് വന്നു ചോദ്യം ചെയ്യാന്‍ തുടങ്ങി. അവര് പറഞ്ഞു വന്നത് ഞാന്‍ ഫോട്ടോ മാറ്റി ഒട്ടിച്ചാണ് വന്നത് എന്നും എന്റേത് കള്ളാ പാസ്പോര്‍ട്ട് ആണെന്നും പറഞ്ഞു. അന്നത്തെ പാസ്പോര്‍ട്ട്‌ ഇന്നത്തെ പോലെ പ്രിന്റ്‌ അല്ല, പേന കൊണ്ട് എഴുതി ചേര്‍ത്തായിരുന്നു. മഷിയും മറ്റും പുരണ്ടു ആകെ ചളം കുളം.

സര്‍വ്വ നാഡികളും തകര്‍ന്നു പോയി. അബുധാബിയിലെ തടവയുടെ ഗേറ്റ് എന്റെ മുന്നില്‍ അഞ്ചാറ്വട്ടം തുറന്നു. കണ്ണില്‍ ഇരുട്ട് കേറി. എങ്ങനെ ഇവരെ പറഞ്ഞു മനസിലാക്കും. കശുവണ്ടി മോട്ടിച്ചും മറ്റും മാത്രം പരിചയമുള്ള ഞാന്‍ കള്ള പാസ്പോര്‍ട്ടില്‍ വന്ന ബ്രഹ്മാണ്ട കുറ്റത്തിന് പീടിപ്പിക്കപെടുന്നു. എല്ലാ ദൈവങ്ങളെയും വിളിച്ചു, അതിന്റെ കൂടെ കമ്പനിക്ക് എന്റെ ശരീരം വിയര്‍ത്തു സപ്പോര്‍ട്ടും തന്നു. കണ്ണുകളും കൂടെ നിറഞ്ഞു അവരുടെ ഡ്യൂട്ടി ചെയ്തു. പതിയെ ഞാന്‍ സീറ്റില്‍ ഇരുന്നു, തോക്കും പിടിച്ചു നിന്ന അണ്ണന്റെ മുഖത്ത് ദയനീയമായി പ്ലീറ്റ്‌ വീണ മുഖത്തോടെ പറഞ്ഞു "അണ്ണാ ഇതെന്റെ ഒറിജിനല്‍ പാസ്പോര്‍ട്ട്‌ ആണ്, നാട്ടില്‍ നിന്നപ്പോള്‍ ഞാന്‍ വിര പോലെ ഇരുന്ന ആളായിരുന്നു, ഡല്‍ഹിയില്‍ വന്നപ്പോള്‍ റേഷന്‍ ക്വോട്ട കൂട്ടി കൂട്ടി ഞാന്‍ തടിച്ചു, പിന്നെ മീശ വരുന്നത് ഒരു തെറ്റാണോ, എന്റെ മീശയല്ലേ അതൊന്നു വടിക്കാന്‍ പോലും എനിക്ക് അവകാശമില്ലേ" അയാള്‍ ചൂടായി പറഞ്ഞു "യു ഷട്ട് അപ്പ്‌ ആന്‍ഡ്‌ സിറ്റ് തേര്‍, ഡോണ്ട് ടോക്ക് ടൂ മുച്ച്". തീര്‍ന്നു ഇവിടെ കിടന്നു ചാകാന്‍ ആണ് വിധി. പ്രീതികുളങ്ങര അമ്മയെ വിളിച്ചു, മാരാരിക്കുളം മഹാദേവനെ വിളിച്ചു, വലിയ കലവൂര്‍ കൃഷ്ണനെ വിളിച്ചു, പുതുക്കുളങ്ങര ഹനുമാന്‍ സ്വാമിയേ വിളിച്ചു, കലവൂര്‍ മുരുകന്‍ സ്വാമിയേ വിളിച്ചു, കോര്‍ത്ത്‌ശേരില്‍ അമ്മയെ വിളിച്ചു, വഴിപാടുകള്‍ പെട്ടന്ന് നേര്‍ന്നു, ഇവിടെ നിന്ന് രക്ഷപെട്ടു വന്നാലെ ഇതെല്ലം നടത്തൂ എന്ന് ഡിമാണ്ടും വച്ചു. അന്നേരം ഭാഗ്യത്തിന് കസിന്റെ ഫോണ്‍ വന്നു. കാര്യം ചോദിച്ചു. പുള്ളിക്കാരന്‍ പുറത്തു നിന്ന് കാണുന്നുണ്ടായിരുന്നു . വിറയാര്‍ന്ന സ്വരത്തില്‍ ഞാന്‍ കാര്യം പറഞ്ഞു. പുള്ളി ഉടന്‍ സ്പോന്‍സര്‍ തേങ്ങ മാങ്ങാ അങ്ങനെ ആരെക്കെയോ വിളിച്ചു പറഞ്ഞു. എന്‍ട്രി ചെയ്യുന്ന ഭിത്തിയുടെ അടുത്ത് ഉള്ള ദ്വാരത്തില്‍ വന്നു പുള്ളി കൌണ്ടറില്‍ ഇരുന്ന അറബിയോട് അറബിയില്‍ എന്തെക്കെയോ പറഞ്ഞു. ഞാന്‍ ഒടുവില്‍ രണ്ടും കല്‍പ്പിച്ചു എന്റെ കൈയ്യില്‍ ഇരുന്ന ഡല്‍ഹി ലൈസന്‍സ് കാണിച്ചു അതിലെ ഫോട്ടോ കാണിച്ചു. അതും പാസ്പോര്‍ട്ട്‌ ഫോട്ടോയും കറക്റ്റ് മാച്ചാണ്. അത് ഞാന്‍ രണ്ടായിരത്തി ഒന്നില്‍ എടുത്തതാണ്. അതോടെ പുള്ളിക്ക് വിശ്വാസം ആയി. അതിന്റെ കൂടെ ഞാന്‍ എന്റെ തൊണ്ണൂറ്റി എട്ടിലെ ടൈപ്പ് ഹയര്‍ പരീക്ഷ പാസ്സായ സര്‍ട്ടിഫിക്കറ്റ് വിത്ത്‌ ഫോട്ടോ കാണിച്ചു. "സാറെ നോക്കിക്കേ നിഷ്കളങ്കമായ മുഖം കണ്ടില്ലേ", അപ്പം പിന്നേം വിശ്വാസം കൂടി. അന്നേരം കുറെ സമയം കടന്നു പോയിരുന്നു. ഫ്ലൈറ്റ് വിടും എന്ന പേടിയും എനിക്കുണ്ടായിരുന്നു. ഒടുവില്‍ പുള്ളിക്കാരന്‍ സോറി ഒക്കെ പറഞ്ഞു എല്ലാം തിരിച്ചു തന്നു. തോക്ക് പിടിച്ച അണ്ണന്‍ എന്റെ കൈ പടിച്ചു കുലുക്കി സോറി പറഞ്ഞു. എന്നിട്ട് പറഞ്ഞു
"നിന്റെ പാസ്പോര്‍ട്ട്‌ ഫോട്ടോ നെ ചേഞ്ച്‌ ചെയ്യണം, ഇത് പോലെ പ്രശ്നങ്ങള്‍ എല്ലാം ഉണ്ടാവും, ഹാപ്പി ജേര്‍ണീ " ഒക്കെ പറഞ്ഞു. ഞാന്‍ അങ്ങേരെ അടിമുടി തൊഴുതു ഫ്ലൈറ്റ് പിടിക്കാന്‍ ഓടി.

അങ്ങനെ ജീവന്‍ തിരിച്ചു കിട്ടിയ സന്തോഷത്തില്‍ ഞാന്‍ എന്റെ പാവപെട്ട ജീവനും കൊണ്ട് ഡല്‍ഹിയില്‍ ലാന്‍ഡ്‌ ചെയ്തു. എന്നിട്ട് ആദ്യം ചെയ്തത് അബുദാബി എയര്‍പോര്‍ട്ട് ടീമിന്റെ തന്തക്കു വിളിച്ചു, ചുണയുണ്ടെങ്കില്‍ ഡല്‍ഹിക്ക് വാടാ എന്ന് വെല്ലുവിളിച്ചു. എന്നിട്ട് നെക്സ്റ്റ് ഡേ നാട്ടിലേക്ക് പോയി. കാരണം അടുത്ത ടിക്കറ്റ്‌ നാട്ടില്‍ നിന്നാണ്. നാട്ടില്‍ എത്തി എല്ലാ ദൈവങ്ങളെയും പോയി കണ്ടു നന്ദി അറിയിച്ചു. പക്ഷെ ഫോട്ടോ ഒട്ടു മാറ്റിയതും ഇല്ല. കുറച്ചു നാള് കഴിഞ്ഞു എമ്പ്ലോയ്മെന്റ്റ്‌ വിസ ചേച്ചിയുടെ ഓഫീസില്‍ ഫാക്സ് ആയി വന്നു. സന്തോഷം കൊണ്ട് തുള്ളിച്ചാടി, പ്ലാസ ആന്‍ഡ്‌ കോമള ബാറില്‍ നിന്നും ഇറങ്ങാന്‍ സമയം ഇല്ലാരുന്നു.എന്റെ ഒറ്റ പൈസ പോയില്ല, പകരം കൂട്ടുകാര്‍ ചെലവ് ചെയ്തു, കാരണം ആര് കള്ളും ഫുഡും സ്പോണ്‍സര്‍ ചെയ്യുന്നേ ആള്‍ ആരോ അവരെ ആദ്യം കൊണ്ട് പോവും എന്നാ ഒറ്റ കണ്ടീഷന്‍ വച്ചു. പിന്നെ പറയണ്ടല്ലോ, വാള് വച്ചു വച്ചു എനിക്ക് ബോറായി,

അങ്ങനെ ഒരു പാട് സ്വപ്നങളും പ്രതീക്ഷകളും ആയി അമ്മയുടെ കണ്ണീരും അച്ഛന്റെ വേദനയും കൂട്ടുകാരുടെ സങ്കടവും എല്ലാം ഉള്ളില്‍ ഒതുക്കി കൊച്ചിയില്‍ നിന്നും ശ്രീലങ്കെടെ ഫ്ലൈറ്റില്‍ അത്താഴത്തിനു വേണ്ടിയുള്ള അരി സമ്പാദിക്കാന്‍ പറന്നു പൊങ്ങി. ഒരു കുഴപ്പം കൂടാതെ ഞാന്‍ എത്തി. ഇത്തവണ പേടി ഒന്നും ഇല്ലാരുന്നു. കെ എസ് ആര്‍ ടീ സീയില്‍ ആലപ്പുഴ രാധയില്‍ തുണ്ട് കാണാന്‍ പോണ ഫീലിങ്ങ്സ്‌ ആയിരുന്നു. വിസ എല്ലാം അടിച്ചു ഡ്യൂട്ടിക്ക് ജോയിന്‍ ചെയ്തു. ഒരിക്കല്‍ എന്റെ കസിനും ഞാനും കണക്കപിള്ള ഹരിയെട്ടനും കൂടി ദുബൈക്ക് കസിന്റെ കാറില്‍ പോകുമ്പോള്‍ ഇടക്കുള്ള ഒരു മാക്‌ ഡോണാല്ടിന്റെ കടയില്‍ കയറി ബര്‍ഗെരും മറ്റും ഓര്‍ഡര്‍ ചെയ്തു ഇരിക്കുമ്പോള്‍ പുറത്തു ഒരു പജീരോ വന്നു നിന്ന്. അതില്‍ നിന്നും ഒരു അറബിയും അദ്ദേഹത്തിന്റെ ഭാര്യ, പിന്നെ കുട്ടികള്‍ എല്ലാം ഇറങ്ങി അകത്തേക്ക് വന്നു. അയാളെ കണ്ടതും എന്റെ നെഞ്ചു കാളി. അന്ന് എന്നെ തടഞ്ഞ തോക്ക് ചൂണ്ടിയ അറബി അണ്ണാച്ചി.

ഞാന്‍ കസിന്റെയും ഹരിയെട്ടന്റെയും പിന്നെ മുന്നിലെ ബര്‍ഗരിന്റെയും മറവില്‍ അഡ്ജസ്റ്റ് ചെയ്തു എങ്കിലും സീറ്റില്‍ ചെന്നിരുന്ന ഉടനെ അയാളുടെ കണ്ണുകള്‍ എന്നില്‍ പതിഞ്ഞു. മറ്റൊരാള്‍ നമ്മളെ ശ്രദ്ധിക്കും എന്ന് തോന്നിയാല്‍ പിന്നെ മൊത്തം താളം തെറ്റുമല്ലോ. എന്റെ വിറയലും പരിഭ്രമവും കണ്ടു ഹരിയേട്ടന്‍ ചോദിച്ചു "എന്ത് പറ്റി" ഞാന്‍ ഒന്നുമില്ല എന്ന് പറഞ്ഞതും അറബി അണ്ണാച്ചി എന്റെ മുന്നില്‍. എന്നിട്ടൊരു ചോദ്യം "നിന്നെ ഞാന്‍ എവിടേയോ കണ്ടിട്ടുണ്ടല്ലോ, പക്ഷെ ഓര്‍മ വരുന്നില്ല" ഞാന്‍ എഴുനേറ്റു തൊഴുതു പറഞ്ഞു
"സാറെ സാറെ മറ്റേ പാസ്പോര്‍ട്ട്‌ ഫോട്ടോ, തോക്ക്, വ്യാജന്‍, വണ്ണം വച്ചു, മീശ" എന്നൊക്കെ ഇംഗ്ലീഷില്‍ പറഞ്ഞു ഒപ്പിച്ചു. "ഹോ ഒക്കെ ഒക്കെ എനിട്ട്‌ ഫോട്ടോ ചേഞ്ച്‌ ചെയ്തോ?
ഞാന്‍ പറഞ്ഞു "പിന്നെ നാട്ടില്‍ പോയി ആദ്യം ചെയ്തത് അതാണ്"
"ഗുഡ് "
പിന്നെ പുള്ളിക്കാരന്‍ കസിനെയും ഹരിയെട്ടനെയും ഒക്കെ പരിചയപെട്ടു സന്തോഷത്തോടെ കൈ ഒക്കെ തന്നു എന്നോട് പറഞ്ഞു "അപ്പോള്‍ എമ്പ്ലോയ്മെന്റ്റ്‌ വിസ ഒക്കെ കിട്ടി അല്ലെ, സൊ വര്‍ക്ക്‌ ഹാര്‍ഡ്, എങ്ങനെയുണ്ട് ഞങ്ങളുടെ സ്ഥലം ഇഷ്ടായോ എല്ലാം"
ഞാന്‍ കണ്ണും പൂട്ടി പറഞ്ഞു "സൂപ്പര്‍, കിടിലന്‍, അമറന്‍, പിന്നെ സാറിന്റെ തോക്ക് ഞാന്‍ ജീവിതത്തില്‍ മറക്കില്ല"
എല്ലാവരും ചേര്‍ന്ന് ചിരിച്ചപ്പോള്‍ പൊട്ടിച്ചിരിയോടെ തന്നെ അദ്ദേഹം എന്നോട് പറഞ്ഞു "ഓള്‍ ദി ബെസ്റ്റ്"

67 comments:

രാജീവ്‌ .എ . കുറുപ്പ് said...

എട്ടു മാസം ഞാന്‍ അബുധാബിയില്‍ ജോലി ചെയ്തു. ഒരു പാട് വേദനകള്‍ സമ്മാനിച്ച ഒരു പ്രവാസ ജീവിതം. ഒരിക്കല്‍ ആ വേദനയും നിങ്ങളുമായി പങ്കു വക്കും, കാരണം എനിക്ക് നിങ്ങളെ ഉള്ളു.

"മരുഭൂമിയില്‍ കിടന്നു കഷ്ടപ്പെട്ട് ചോര നീരാക്കി കുടുംബം പുലര്‍ത്തുന്ന എന്റെ എല്ലാ പ്രവാസി സുഹൃത്തുക്കള്‍ക്കും ഞാന്‍ ഇത് സമര്‍പ്പിക്കുന്നു."

അരുണ്‍ കായംകുളം said...

പ്രീതികുളങ്ങര അമ്മയെ വിളിച്ചു, മാരാരിക്കുളം മഹാദേവനെ വിളിച്ചു, വലിയ കലവൂര്‍ കൃഷ്ണനെ വിളിച്ചു, പുതുക്കുളങ്ങര ഹനുമാന്‍ സ്വാമിയേ വിളിച്ചു, കലവൂര്‍ മുരുകന്‍ സ്വാമിയേ വിളിച്ചു, കോര്‍ത്ത്‌ശേരില്‍ അമ്മയെ വിളിച്ചു, വഴിപാടുകള്‍ പെട്ടന്ന് നേര്‍ന്നു, ഇവിടെ നിന്ന് രക്ഷപെട്ടു വന്നാലെ ഇതെല്ലം നടത്തൂ എന്ന് ഡിമാണ്ടും വച്ചു.

ഹ..ഹ..ഹ
അളിയാ ഇത് കലക്കി..
പോസ്റ്റില്‍ ഏറ്റവും ഇഷ്ടമായത് ഈ വരികളാ
:)

Anil cheleri kumaran said...

പിള്ളേരെ പിഴിഞ്ഞ് കള്ളു കുടിച്ചപ്പോ ഓര്‍ക്കണാരുന്നു കൊടുത്താ അബുദാബിയിലും കിട്ടും പണി..

പോസ്റ്റ് പതിവു പോലെ രസകരം അരുണ്‍ പറഞ്ഞ വരികള്‍ കലക്കന്‍.

" വാള് വച്ചു വച്ചു എനിക്ക് ബോറായി, "

അതും സൂപ്പര്‍..

VEERU said...

ഹേയ് കുറുപ്പു മാഷ് അപ്പോൾ അവിടം ഉപേക്ഷിച്ച് തിരിച്ചു ഡൽഹിയിലേക്കു തന്നെ വന്നതാണോ??
എനിക്കും ഇങ്ങനെയൊരനുഭവം ഉണ്ട് ട്ടാ...
ഒരു ദുബൈ യാത്ര..പക്ഷേ അതത്ര നീണ്ടില്ല ...
വിസിറ്റിംഗ് കഷിഞ്ഞപ്പോൾ ഞാൻ ‘സലാം’ പറഞ്ഞു..

അരവിന്ദ് :: aravind said...

രാജീവേ...:-)
ചിരിച്ച് കണ്ണില്‍ കൂടി വെള്ളം വന്നിഷ്ടാ..ആ റ്റേക്ക് ഓഫും ലാന്‍‌ഡിംഗും...

ശരിക്കും, തൊഴുന്നു. സൂപ്പര്‍ കോമഡി, ഈസി ആയി എഴുതിയിട്ടിരിക്കുന്നു.

ശ്രീ said...

അങ്ങനെയൊക്കെ ആണെങ്കിലും ഒരു അറബിയുമായി കമ്പനിയാകാന്‍ ഒത്തല്ലോ...

:)

മുരളി I Murali Mudra said...

നല്ല (ദുര)അനുഭവങ്ങള്‍ ..കൊള്ളാം...
ഇതെന്തായാലും പ്രവാസികള്‍ക്ക് സമര്‍പ്പിച്ചത് നന്നായി....
ഈ 'കുപ്പി' പൊട്ടാത്ത ഒറ്റ പോസ്റ്റും ഇല്ലല്ലോ കുറുപ്പേ..
:) :)

അഭി said...

"സൂപ്പര്‍, കിടിലന്‍, അമറന്‍, പിന്നെ സാറിന്റെ തോക്ക് ഞാന്‍ ജീവിതത്തില്‍ മറക്കില്ല"
അടിപൊളിയായിട്ടുണ്ട്

Visala Manaskan said...

thakarthoonnu paranjaal... thakarthu!!

:))

'ksrtc yil thundu padam kaanaan poya' aa confortability undallo... athokke int'l std items aanu gadi.

very very good.

nandakumar said...

വാള് വച്ചു വച്ചു എനിക്ക് ബോറായി.... :)

കുറുപ്പേ...നിങ്ങള് വെറും കുറുപ്പല്ലാ...സുകുമാരക്കുറുപ്പാ :)

നന്നായിട്ടൂണ്ട്. നല്ല കോമഡി

ഭായി said...

ഇത്തവണ പേടി ഒന്നും ഇല്ലാരുന്നു. കെ എസ് ആര്‍ ടീ സീയില്‍ ആലപ്പുഴ രാധയില്‍ തുണ്ട് കാണാന്‍ പോണ ഫീലിങ്ങ്സ്‌ ആയിരുന്നു.

അതുകലക്കി കുറുപ്പേ....

മൊത്തത്തില്‍ രസകരം!!

പകല്‍കിനാവന്‍ | daYdreaMer said...

കലക്കീടാ കുറുപ്പച്ചാ... :):)

രാജീവ്‌ .എ . കുറുപ്പ് said...

അരുണ്‍ അളിയാ സന്തോഷം, നീ ചിരിച്ചു എന്ന് പറഞ്ഞാല്‍ പിന്നെ അപ്പീല്‍ ഇല്ലാ

കുമാരേട്ടാ അതൊക്കെ ഞാന്‍ അവിടെ അന്ന് തോക്കിന്റെ മുന്നില്‍ ഇരുന്നപ്പോള്‍ ഓര്‍ത്തു, തിരിച്ചു വന്നപ്പോള്‍ കൂട്ടുകാര്‍ ഇത് തന്നെയാ പറഞ്ഞെ

വീരു നന്ദി, അതെ ഞാന്‍ പിന്നെ നേരെ ഡല്‍ഹിക്ക് പോന്നു, നമ്മക്ക് പറ്റിയ പണി അല്ല

അരവിന്ദേട്ടാ ശിഷ്യന്‍ ആരുടെയാ, പിന്നെ എനിക്കിപ്പോളും ഇതൊന്നും വിശ്വസിക്കാന്‍ പറ്റുന്നില്ല, നിങ്ങള്‍ വല്യെട്ടന്മാരുടെ ഈ പ്രോത്സാഹനം ആണ് എഴുത്തിനു ഞങ്ങള്‍ കുരുപ്പുകളുടെ ശക്തി, എന്നെ തൊഴല്ലേ , പകരം ഞാന്‍ തൊഴുന്നു. നന്ദി നന്ദി

അതെ ശ്രീ ഒരു സമയം വരെ അദ്ദേഹമായി കോണ്ടാക്റ്റ്‌ ഉണ്ടായിരുന്നു, പിന്നെ പോയി. നന്ദി

മുരളി അളിയോ നന്ദി ട്ടാ, പിന്നെ കുപ്പിയില്ലാതെ എനിക്കെന്തു ആഘോഷം

അഭി ഇഷ്ടയല്ലോ പോസ്റ്റ്‌ അത് മതി, നന്ദി ട്ടാ

രാജീവ്‌ .എ . കുറുപ്പ് said...

വിശാലേട്ടാ,
എനിക്കെന്താ പറയേണ്ടത് എന്നറിയില്ല, അടിയന്‍ ധന്യന്‍ ആയി. അരവിന്ദേട്ടന്‍, താങ്കള്‍, നന്ദെട്ടന്‍, പൊങ്ങു മാഷ്, കുറുമാന്‍ജി, ബെര്‍ലി, അരുണ്‍ കായംകുളം, പകല്കിനവന്‍, കുമാരേട്ടന്‍, ഇങ്ങനെയുള്ള ബ്ലോഗുകള്‍ വായിച്ചാണ് എനിക്ക് എന്തെങ്കിലും എഴുതാന്‍ കഴിയും എന്ന് ഒരു വിശ്വാസം തന്നെ തോന്നിയത്, അത് ഇത്രത്തോളം വരെ എത്തിയതില്‍ ഞാന്‍ ദൈവത്തിനു നന്ദി പറയുന്നു, ഒരിക്കല്‍ ഇതെല്ലാം സ്വപ്നം കണ്ടിരുന്ന ഒരാളായിരുന്നു ഞാന്‍, ഇന്ന് അത് യാഥാര്‍ഥ്യം ആകുമ്പോള്‍ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോകുന്നു, ഈ പ്രോത്സാഹനം ഞാന്‍ മറക്കില്ല, ഈ കമന്റ്‌ നെഞ്ചോട്‌ ചേര്‍ത്ത് വക്കുന്നു, ഒത്തിരി സന്തോഷത്തോടെ
ശിഷ്യന്‍ ,
രാജീവ്‌ കുറുപ്പ്

:: VM :: said...

കിടുകിടിലന്!

ഒന്നല്ല, 2 അല്ല, മൂന്നു തവണ എനിക്കീ അനുഭവം ഉണ്ടായിട്ടുണ്ട്. 2002ഇല് അബുദാബിയില് നിന്നും ഒരു പ്രൊജക്റ്റിന്റെ ആവശ്യത്തിനു മസ്കറ്റില് ചെന്നപ്പോള് അവിടത്തെ അറബി തടഞ്ഞു.

പിന്നീടൊരിക്കല് അബുദാബി എയര്‍പോര്‍ട്ടില് വച്ചു തന്നെ ഒരു മെലിഞ്ഞ അറബിചെക്കന് തടഞ്ഞു നിര്‍ത്തി 

3 വര്‍ഷത്തില് എന്റെ ശരീരവും മുഖവുമൊക്കെ തടിച്ചതിന്റെ ആ ഒരു ഗതിവേഗമേ!

കണ്ടാല് ആളു ഡീസന്റാണെന്നായതിനാലാവും, തന്നെ പിടിച്ച പോലെ, തോക്കു കാട്ടിയൊന്നും പേടിപ്പിച്ചില്ല .. ബാസ്ബോര്‍ത്തിലെ ഫോത്തോ മാറ്റിയേച്ചു വന്നേക്കണം എന്നു മാത്രം പറഞ്ഞു.

കട്ട മീശയൊക്കെ വച്ച് പുത്യേ ഫോട്ടമെടുത്ത് പുത്യേ പ്പാസ്പോര്‍ട്ടും വാങ്ങി 

ഇപ്പോ വേറേ പ്രശ്നം.. ബുള്‍ഗാനിയായതോടെ, നിന്റെ കട്ടമീശ എവിടേടേ എന്നാ ചോദ്യം.. ഇന്നാളു മുംബയില് വച്ചു തടഞ്ഞു.. ഇതു നീ തന്നെ ആണോടേയ് എന്നു ചോദിച്ചു-


ബാര്ബറോടു ചോയിക്കണം സാറേ, അയാളാ രോമം ട്രിം ചെയ്തത് എന്നു പറയാനൊക്കുകേലാല്ലോ, പ്രത്യേകിച്ചു മുംബൈ പോലീസിനോട് !

എന്തായാലും ഗണ്‍പോയന്റില് നിര്‍ത്തി ഇന്ററോഗേഷനൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.. ഫാഗ്യം!

രാജീവ്‌ .എ . കുറുപ്പ് said...

നന്ദെട്ട എന്റെ ഗുരുക്കന്മാര്‍ എല്ലാം കൂടി എന്നെ അനുഗ്രഹിച്ചു കൊല്ലുവാ, അതുകൊണ്ട് ശിഷ്യന് ഇച്ചിരി അഹങ്കാരം കൂടുന്നു, എന്നെ ഒന്ന് പെടക്കോ,
ഒരു പാട് നന്ദി, ഞാന്‍ പിന്നേം ധന്യന്‍ ആയി

ഭായി എന്തോ ഉണ്ട്? പോസ്റ്റ്‌ ഇഷ്ടയല്ലോ ദതു മതി ഈ ഭായിക്ക്

പകല്‍ അളിയോ, അളിയന്‍ കലക്കി എന്ന് പറഞ്ഞാല്‍ കലക്കി, ഡാങ്ക്സ് ട്ടാ ചക്കരെ

ബാര്ബറോടു ചോയിക്കണം സാറേ, അയാളാ രോമം ട്രിം ചെയ്തത് എന്നു പറയാനൊക്കുകേലാല്ലോ, പ്രത്യേകിച്ചു മുംബൈ പോലീസിനോട് !
എന്റെ വീ എമ്മേ, അത് വായിച്ചു ചിരിച്ചു ആപ്പീസ് പൂട്ടി, എന്നെ കണ്ടാല്‍ എല്ലാവരും പറയും ഒരു കള്ള ലക്ഷണം ഉണ്ടെന്നു അതാവും തോക്ക് കാട്ടിയേ, അവസാനം കെട്ടും കിടക്കയും എടുത്തു താടിയും വച്ച് ഞാന്‍ ശ്രീലങ്കന്‍ എയര്‍ലൈന്സില് (കള്ളുവണ്ടി ആണല്ലോ അത്) അടിച്ചു പാമ്പായി ഡല്‍ഹിയില്‍ ഇറങ്ങിയപ്പോള്‍ അവിടേം പറഞ്ഞു ഫോട്ടോ മിസ്സ്‌ മാച്ച് ആണെന്ന്. വെള്ളം ആയിരുന്ന കാരണം അന്നേരത്തെ മൂച്ചില്‍ പറഞ്ഞു ഷേവിംഗ് സെറ്റ് പെട്ടിയിലാ , വേണേല്‍ താടി വടിച്ചു കാണിക്കാം എന്ന്, അല്ല പിന്നെ, അണ്ണാ നൂറു നൂറു നന്ദി

Areekkodan | അരീക്കോടന്‍ said...

കോമഡി കലക്കീട്ടോ കുറുപ്പേ....

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:എന്റേം പാസ്പോര്‍ട്ടിലെ ഫോട്ടോ മീശ കിളിര്‍ത്ത് വരുന്ന പയ്യന്‍സിന്റേതാ. അറ്റകൈക്ക് ഒരു റെഡി ഷേവര്‍ വാങ്ങി എയര്‍ പോര്‍ട്ടിലിരുന്ന് മീശ കളഞ്ഞേക്കാം

Rare Rose said...

തോക്കിനു മുന്നിലെ ആ ടെന്‍ഷന്‍ രസായി പങ്കു വെച്ചിരിക്കുന്നു.:)

വശംവദൻ said...

കുറുപ്പേ, ഗംഭീരം !,

എന്താ അവതരണം !!!! ശരിക്കും നേരിട്ട് കണ്ടത് പോലുണ്ട്.

ചിരിച്ചു ചിരിച്ചു ഒരു വഴിയ്ക്കായി.

ക്വാട്ട് ചെയ്യാനാണെങ്കിൽ പോസ്റ്റ് മൊത്തം എഴുതേണ്ടി വരും.

“ശ്രീലങ്കന്‍ എയര്‍ലൈന്സില് (കള്ളുവണ്ടി ആണല്ലോ അത്) അടിച്ചു പാമ്പായി ഡല്‍ഹിയില്‍ ഇറങ്ങിയപ്പോള്‍ അവിടേം പറഞ്ഞു ഫോട്ടോ മിസ്സ്‌ മാച്ച് ആണെന്ന്. വെള്ളം ആയിരുന്ന കാരണം അന്നേരത്തെ മൂച്ചില്‍ പറഞ്ഞു ഷേവിംഗ് സെറ്റ് പെട്ടിയിലാ , വേണേല്‍ താടി വടിച്ചു കാണിക്കാം"

ഹ..ഹ..ഹ..

കമെന്റിലെഴുതിയ ഇതും സൂപ്പർ !

hshshshs said...

അതു കലക്കീ ട്ടാ..
പിന്നെ പറഞ്ഞപോലെ ‘കുപ്പി പൊട്ടിക്കൽ’ എല്ലാ പോസ്റ്റിലുമുണ്ടല്ലോ
തങ്കളെ പറ്റി ഞാൻ ബ്ലൊവിതയിൽ രണ്ടു വരിയെഴുതിയത് വായിക്കാൻ ഇവിടെ ക്ലിക്കുക
http://thonniyathu.blogspot.com/2009/09/blog-post_27.html

ദീപു said...

കുറുപ്പച്ചാ തകർത്തു...

[ nardnahc hsemus ] said...

രസിച്ചു വായിച്ചു മാഷെ

വാഴക്കോടന്‍ ‍// vazhakodan said...

നന്നായി കുറുപ്പേ...
ഈ 'കുപ്പി' പൊട്ടാത്ത ഒറ്റ പോസ്റ്റും ഇല്ലല്ലോ :):)

കുക്കു.. said...

ഫ്ലൈറ്റ് ടേക്ക് ഓഫ്‌ ആന്‍ഡ്‌ ലാന്‍‌ഡിംഗും.....സൂപ്പര്‍ ആയിരുന്നു..
:)

നരിക്കുന്നൻ said...

സൂപ്പർ. അപ്പോൾ ഒരു അറബി പോലീസിന്റെ കമ്പനിയൊക്കെ ആയി വിലസുകയാവും അല്ലേ...

ആ ഗീർമാറ്റൽ ഒന്നൊന്നരയായി. പിന്നെ കെ.എസ്.അർ.ടി.സി യിൽ തുണ്ടിന് പോയത്..ഹും കലക്കി.

കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkat said...

"കണ്ണും തള്ളി കണ്ണുനീരുമായി ഉള്ള എന്റെ ഇരിപ്പ് കണ്ടു എന്റെ സഹയാത്രിക ബുക്കില്‍ നിന്നും മുഖം ഉയര്‍ത്തി എന്നെ നോക്കി. ഞാന്‍ ഒരു വളിച്ച ചിരി ചിരിച്ചു പറഞ്ഞു "സ്പീഡ് കുറവാ അല്ലിയോ"

super anna super..

പ്രതീഷ്‌ദേവ്‌ said...

അടിപൊളി...ചിരിച്ച്‌ ചിരിച്ച്‌ മണ്ണ്‌ കപ്പി......... :)

രഞ്ജിത് വിശ്വം I ranji said...

കുറുപ്പേ.. നീയിങ്ങനെ വല്ലപ്പോഴും എഴുതിയാല്‍ മതി.. എന്തിനാ അധികം..

ആ വിമാനത്തിന്റെ ടേക്ക് ഓഫ് .. അതു വായിച്ചപ്പോള്‍ ഇതെഴുതിയത് കുറുപ്പാണോ ഞാനാണോ എന്നു സംശയം.. സെയിം പിച്ചെടാ സെയിം പിച്ച്..

mini//മിനി said...

അപ്പോള്‍ സര്‍വ്വവ്യാപിയായ എല്ലാ ദൈവങ്ങളും ഒന്നിച്ച് അവിടെ എത്തിയല്ലൊ; ഡിമാന്റ് വെച്ചതു കൊണ്ടാണ്. നന്നായി.

ബാര്‍കോഡകന്‍ said...

അബുദാബിയില്‍ ഇങ്ങനെ ഒരു ഇറക്കം, നന്നായിരികുന്നു വിവരണം

കണ്ണനുണ്ണി said...

കുറുപ്പേ..ഒന്നൊന്നര അലക്കാട്ടോ ഇത്തവണ..
ജീവിതത്തിലെ അത്യാവശ്യം നന്നായി തന്നെ കഷ്ടപെട്ട അനുഭവങ്ങലാവുംപോള്‍ നര്‍മ്മത്തില്‍ ചേര്‍ത്ത് അവതരിപ്പികുംപോള്‍...മനസ്സറിഞ്ഞു ചിരിച്ചു പോകും.. കാരണം ഇത് വായിക്കുന്നതില്‍ പകുതി പേര്‍ക്കും (പ്രവാസികള്‍) ഈ ഫീലിങ്ങ്സ്‌ ഒക്കെ ശരിക്ക് മനസ്സിലാവും.....

നിര്‍ത്തണ്ട... ഇനിം ഇത് പോലെ അങ്ങട് പൊളിച്ചു അടുക്കിക്കോ

നിഷാർ ആലാട്ട് said...

മൊത്തത്തില്‍ രസകരം!!


നന്നായി അവതരിപ്പിച്ചു

അബുദാബി അനുഭവങ്ങളും ഇങ്ങു പോരട്ടേ കുറുപ്പേ

Unknown said...

radada yila thundu padam ormipichathinu nannidi

രാജീവ്‌ .എ . കുറുപ്പ് said...

അരീക്കോടന്‍ മാഷെ നന്ദി

ചാത്താ കമന്റ്‌ കലക്കി ട്ടാ, നന്ദി മച്ചൂ

റയര്‍ റോസ് നന്ദി

വശം വദന്‍ പോസ്റ്റ്‌ ഇഷ്ടയല്ലോ അത് മതി, നന്ദി

hshshshs said... കണ്ടു മാഷെ സന്തോഷം, കമന്റും ഇട്ടു

ദീപു ഡാങ്ക്സ്

[ nardnahc hsemus ] said...നന്ദി സുഹൃത്തേ

വാഴക്കോടാ ഇതിനു നല്ല കമന്റ്‌ കിട്ടിയാല്‍ ഇനിയും കുപ്പി പൊട്ടും

കുക്കു നന്ദി

നരിക്കുന്നേല്‍ നന്ദി, ഇപ്പോള്‍ അറബി പോലീസുമായി കണക്ഷന്‍ ഇല്ലാ

കിഷോര്‍ ലാല്‍ നിനക്കിഷ്ടായി എന്ന് കേട്ടാല്‍ പിന്നെ അപ്പീല്‍ ഇല്ലേ

പ്രതീഷ്‌ നന്ദി

രഞ്ജിത്ത് അളിയാ സെയിം പിച്ച് കേട്ടോ, കമന്റ്‌ ഇടിവെട്ട്

മിനി ടീച്ചറെ നന്ദി

ബാര്‍കോടകാന്‍ നന്ദി

കണ്ണപ്പ നന്ദി നന്ദി, ഇപ്പം പൊളിച്ചു അടുക്കി എന്ന് ചോദിച്ചാല്‍ പോരെ

നിഷാർ ആലാട്ട് said...അബുദാബി അനുഭവം ഉടന്‍ ഇടാം

സുനീര്‍ മ് മ് ഉവ്വ ഉവ്വ കൊച്ചു ഗള്ളന്‍

ബിനോയ്//HariNav said...

കുറുപ്പേ തകര്‍ത്തൂട്ടാ :)

Vempally|വെമ്പള്ളി said...

രാജീവെ, താങ്കളുടെ ഈ പോസ്റ്റ് വായിച്ചപ്പോ കുറച്ചു നാളായി കൂട്ടി വച്ച ടെന്‍ഷന്‍ മാറി - ഉപകാര സ്മരണ.

എന്തായാലും രാജീവ് ഒന്നു കൂടെ അബുദാബിക്കു പോണം - ഒരു പോസ്റ്റും കൂടി ഞങ്ങള്‍ക്കു വായിക്കാല്ലൊ. അല്ലെങ്കില്‍ ദേ ഇങ്ങോട്ടു പോരൂ എന്നിട്ട് തണുപ്പത്തു തുള്ളിവിറച്ചു നടക്കുന്ന ഞങ്ങള്‍ക്കും വേണ്ടിയും സമര്‍പ്പിക്കാമല്ലൊ.

ഭൂതത്താന്‍ said...

ഈ കുറിപ്പ്‌ കലക്കീലോ ...കുറുപ്പേ ....ചിരിപ്പിച്ചു ...

താരകൻ said...

സൂപ്പര്‍, കിടിലന്‍, അമറന്‍, പിന്നെ സാറിന്റെ തോക്ക് ഞാന്‍ ജീവിതത്തില്‍ മറക്കില്ല" ..ഈ പോസ്റ്റും കുറുപ്പേ കൊള്ളാം.

രാജീവ്‌ .എ . കുറുപ്പ് said...

ബിനോയ്‌ നന്ദി വരവിന്

വെമ്പള്ളി മാഷെ, പോസ്റ്റ്‌ ഇഷ്ടായി എന്നറിഞ്ഞതില്‍ സന്തോഷം, ടെന്‍ഷന്‍ മാറിയില്ലേ അത് മതി. പിന്നെ സാറ് ഓസ്ട്രലിയയില്‍ അല്ലെ, കൊണ്ട് പോകമെന്കില്‍ ഞാന്‍ റെഡി ആണ് ട്ടാ, നന്ദി ഈ കമന്റിനു

ഭൂതത്താന്‍ നന്ദി മച്ചൂ

രാജീവ്‌ .എ . കുറുപ്പ് said...

താരകന്‍ നന്ദി മച്ചൂ

salas VARGHESE said...

മച്ചു,,, അടിപൊളി...

അപ്പൊ തിരികെ പോക്കളഞ്ഞോ?

കഷ്ടായി.. ഒന്നു കാണായിരുന്നു...

ദാ പിടിച്ചോ ഓണ്‍ ദ റോക്ക് ഒന്നു !!!

ആര്‍ദ്ര ആസാദ് / Ardra Azad said...

രസകരം.
-:)

ഗീത said...

നര്‍മ്മം എന്നാണ് ലേബല്‍ എങ്കിലും, ആ നര്‍മ്മത്തിനുള്ളിലെ ജീവിതം കണ്ടു. നര്‍മ്മം ആസ്വദിക്കയും ചെയ്തു.

രാജീവ്‌ .എ . കുറുപ്പ് said...

salas VARGHESE നന്ദി സുഹൃത്തേ, ഇനിയും കാണാം നമ്മള്‍ക്ക്

ആര്‍ദ്ര ആസാദ്‌ നന്ദി ഇനിയും വരണം

ഗീതേച്ചി, നര്‍മം ഇഷ്ടം ആയല്ലോ ദതു മതി

Sukanya said...

അന്ന് അനുഭവിച്ചതൊക്കെ ഇന്നു ചിരിയോടെ പറയാന്‍ കഴിയുന്നില്ലേ ? പിന്നെ ഓരോന്നായി എടുത്തു പറയുന്നില്ല. ചിരിക്കാന്‍ വക ഉള്ള വരികള്‍. അറബിയെ കൂടെ "നമ്മള്‍" അണ്ണാച്ചി ആക്കി അല്ലെ ?

രാജീവ്‌ .എ . കുറുപ്പ് said...

സുകന്യ ഓപ്പോളേ നല്ല പരിപാടിയ കേട്ടോ, എന്തെ കമന്റ്‌ വരാത്തത് എന്ന് ആലോച്ചിരുന്നു, പിന്നെ ഓര്‍ത്തു തിരക്കാകും എന്ന്, എന്തായാലും എള്ളോളം താമസിച്ചു ആണെങ്കിലും വന്നല്ലോ, തൃപ്തിയായി അനിയന് തൃപ്തി ആയി

Kaippally said...

വായിച്ചു. ഇഷ്ടപ്പെട്ടു. വളരെ രസകരമായി എഴുതി. അഭിനന്ദനങ്ങൾ

ജോയ്‌ പാലക്കല്‍ - Joy Palakkal said...

ജീവിതത്തിലെ പ്രയാസങ്ങളിലേയ്ക്ക്‌ തിരിഞ്ഞുനോക്കി..
ഹൃദയംതുറന്നു ചിരിയ്ക്കാന്‍ കഴിയുന്ന കുറുപ്പിന്‌ ഒരായിരം ആശംസകള്‍!!!

പാവത്താൻ said...

കൊള്ളാം...അപ്പോ നമുക്കിതങ്ങാഘോഷിച്ചാലോ? കുപ്പി എന്റെ വക. എന്നെ ഡല്‍ഹിക്കു കൊണ്ടു പോയാല്‍ മതി.

Umesh Pilicode said...

കൊടുത്താല്‍ കൊല്ലത്തും ............!!!!!!!!!!!!!!!!
:-)

രാജീവ്‌ .എ . കുറുപ്പ് said...

☮ Kaippally കൈപ്പള്ളി ☢ said...

ജോയ്‌ പാലക്കല്‍ said...

പാവത്താൻ said...


ഉമേഷ്‌ പിലിക്കൊട് said...

എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി, പാവത്താനെ ബാ പോര്

Tomkid! said...

ഒരു അമറന്‍ പഞ്ചാബി പെണ്‍കൊടി , എന്‍ ആര്‍ ഐ പീസ്. ഫുള്‍ നെയ്യായിരിക്കും അല്ലേ?

വല്യ വല്യ കൊമ്പന്മാരൊക്കെ കമന്റിയിട്ട് പോയിരിക്കുന്നു..എന്നാലും എനിക്ക് പറയാനുള്ളത് പറയണമല്ലോ... പോസ്റ്റ് കലക്കി അളിയോ...

(വായിക്കാനും കമന്റാനും താമസിച്ചതില്‍ ക്ഷമിക്കുക. ഞാനൊന്ന് വെസ്റ്റ് ജെര്‍മനി വരെ പോയതായിരുന്നു...)

:)

രാജീവ്‌ .എ . കുറുപ്പ് said...

ടോം അളിയോ തിരക്കായിരുന്നു എന്ന് മനസിലായി, എള്ളോളം താമസിച്ചാല്‍ എന്താ, കമന്റ്‌ കലക്കില്ലേ.

നീ വെസ്റ്റ് ജര്‍മ്മനിയില്‍ ഉണ്ടാരുന്നോ, ഞാന്‍ ഈസ്റ്റ്‌ ജര്‍മ്മനിയില്‍ ചൂണ്ട ഇടാന്‍ വന്നിരുന്നു, ശേ വിളിക്കാന്‍ പറ്റില്ലാ

the man to walk with said...

ippo pinnem photo maraaraayo..?:)

suraj p said...

പപ്പനൊടൂ പറഞ്ഞെക്ക് സ്വ ലെ തല്ലിപൊളീ ഫിലിം ആനെന്നു.
റ്റിക്കെറ്റിന്റെ പൈസ തിരിച്ച് തരാന്‍ പരയഞം

രാജീവ്‌ .എ . കുറുപ്പ് said...

the man to walk with said...അടുത്ത പോസ്റ്റില്‍ ഫോട്ടോ മാറ്റും

സുരാജ് ഭായ് പപ്പനോട് തീര്‍ച്ചയായും ഇത്തവണ നാട്ടില്‍ പോവുമ്പോള്‍ പറയാം.

Muralee Mukundan , ബിലാത്തിപട്ടണം said...

തനി കോമഡി തില്ലാന ..കേട്ടൊ

തൃശൂര്‍കാരന്‍ ..... said...

."അല്ലെങ്കില്‍ താഴേക്ക് പോരുന്ന കൂട്ടത്തില്‍ ഒരു എയര്‍ ഹോസ്റ്റസ്‌ ചേച്ചിയെ കൂടെ ദൈവം കൂട്ടിനു തരണം,"
കലക്കി..
:-)

റോസാപ്പൂക്കള്‍ said...

കൊള്ളാം സുഹൃത്തേ...ശരിക്കും ചിരിപ്പിച്ചു

രാജീവ്‌ .എ . കുറുപ്പ് said...

bilatthipattanam said

തൃശൂര്‍കാരന്‍..... said......

റോസാപ്പുക്കള്‍ said...

എല്ലാവര്ക്കും എന്റെ നന്ദി, ഇനിയും വരണം അനുഗ്രഹിക്കണം

Appu Adyakshari said...

കുറുപ്പേ, അരുണിന്റെ പരിചയപ്പെടുത്തല്‍ വഴിയാണ് ഇവിടെ എത്തിയത്. മോശമായില്ല. ആള്‍ ദി ബെസ്റ്റ്.

Unknown said...

സംഗതി കൊള്ളാട്ടോ... ഇനിയും പോന്നോട്ടെ ഈ വക ഐറ്റംസ്..

കൂട്ടുകാരൻ said...

കുറുപ്പേ, കുറെ നാളായി ജോലി തിരക്ക് കാരണം ബൂലോകത്ത് അടുക്കാന്‍ പറ്റാതെ നില്‍പ്പായിരുന്നു. ബ്ലോഗ്‌ പക്ഷെ ഇട്ട അന്ന് തന്നെ വായിച്ചായിരുന്നു. പക്ഷെ കമന്റ്‌ ഇടാന്‍ ആണ് പാട്. അന്നേ ഓങ്ങി വെച്ചതാണ് ഈ കമന്റ്‌. തകര്‍ത്തു മച്ചാ തകര്‍ത്തു...ഇങ്ങക്ക് അങ്ങനെ തന്നെ വേണം. വന്നിട്ട് കോര്‍ത്ത്‌ശേരിയില്‍ വന്നായിരുന്നോ?? ഇനി വരുമ്പോള്‍ വിളിക്കണേ

suraj p said...

വിജയ്‌ സൂപ്പര്‍ ആദ്യമായി ഫസ്റ്റ് ഗിയറിട്ട് ഓടിക്കുന്ന പോലെ ഒരു ഫീലിംഗ്, ഇതു കലക്കി
......പക്ഷെ പുതു തലമുറക്കു എന്താണ് ഈ സൂപ്പെര്‍ സാധനം എന്നറിയനുള്ള സധ്യത വളരെ കുറവാണു...(തമിഴ് നടന്‍ എന്തൊ ചയ്തതാണെന്നു കരുതാന്‍ സധ്യത)

രാജീവ്‌ .എ . കുറുപ്പ് said...

അപ്പു മാഷെ ഒരു പാട് നന്ദി

ഏകലവ്യന്‍ അഭിപ്രായത്തിനു നന്ദി

കൂട്ടുകാരന്‍ തീര്‍ച്ചയായും കോര്‍ത്ത്‌ശേരില്‍ അമ്മയെ വന്നു കണ്ടു തൊഴുതു. തീര്‍ച്ചയായും വിളിക്കാം

മജീദ്‌ ഭായ്, വീണ്ടും കമന്റിയതിനു നന്ദി. അതെ പുതിയ തലമുറയ്ക്ക് ഇത് മനസിലാകണം എന്നില്ല, വിജയ്‌ എന്ന നടന്റെ എന്തോ സംഭവം എന്നേ കരുതൂ

Unknown said...

കെ എസ് ആര്‍ ടീ സീയില്‍ ആലപ്പുഴ രാധയില്‍ തുണ്ട് കാണാന്‍ പോണ ഫീലിങ്ങ്സ്‌ ആയിരുന്നു.

അതുകലക്കി കുറുപ്പേ....

രസകരം!!