Monday, October 4, 2010

കളിയല്ല കല്യാണം

പ്രിയപ്പെട്ട എന്റെ ബൂലോകം സുഹൃത്തുക്കളെ,

അങ്ങനെ എനിക്കും ഒരു പെണ്ണ് കിട്ടി, അതിന്റെ തിരക്കുകള്‍ എല്ലാം കാരണം ഞാന്‍ കുറച്ചു നാളായി ഭൂലോകത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. നിങ്ങളുടെ അനുഗ്രഹവും പ്രാര്‍ത്ഥനയും എല്ലാം എന്റെ കൂടെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു.

ഓഗസ്റ്റ്‌ മാസം ഇരുപത്തി രണ്ടിന് ആയിരുന്നു മോതിരം മാറ്റം. എന്നെ സഹിക്കാന്‍ തയ്യാറാകാന്‍ റിസ്ക്‌ എടുത്ത ആ പെണ്‍കുട്ടിയുടെ പേരാണ് ദുര്‍ഗാദേവി. ഇഷ്ടമാണോ എന്ന് ചോദിച്ചപ്പോള്‍ "ഇതിലും വലുത് എന്തോ വരാന്‍ ഇരുന്നതാണ്" എന്ന് പറഞ്ഞു എന്റെ ഹൃദയത്തില്‍ കയറിക്കൂടിയ മിടു മിടുക്കി. കാരണം ചോദിച്ചപ്പോള്‍ എന്റെ ബ്ലോഗ്‌ വായിച്ചു എല്ലാ കാര്യങ്ങളും അറിയാമെന്നും അതിനാല്‍ ഇനി മുതല്‍ എല്ലാ നിര്‍ത്തി മോന്‍ നന്നായില്ലേല്‍ മുട്ട് കാലു തല്ലിയൊടിക്കുമെന്നും, അതും പോരാഞ്ഞിട്ട് എന്റെ സ്വന്തം അമ്മയോട്, അവളുടെ അമ്മായി അമ്മയോട് "നിശ്ചയത്തിനു വരുമ്പോള്‍ ഒരു ഉലക്ക കൂടെ കൊണ്ട് വരണം എന്ന് പറഞ്ഞു" മൊത്തത്തില്‍ ഞെട്ടിച്ച മിടുമിടുക്കി.

പേടിച്ചിട്ടൊന്നുമല്ല എങ്കിലും ഞാന്‍ നന്നായി, അതിന്റെ ശ്രമഫലമായി വണ്ണം കുറച്ചു, മദ്യ സേവ അങ്ങട് ഒഴിവാക്കി, എനിക്ക് വയ്യ ഇടി കൊള്ളാന്‍, കാരണം പെണ്‍കുട്ടികളൊക്കെ തലയ്ക്ക് അടിച്ചാല്‍, ഭയങ്കര തലവേദന വരുമെന്ന് തലയോല പറമ്പിലെ തിലോത്തമന്‍ ചിറ്റപ്പന്‍ പറഞ്ഞു.

അടുത്ത മാസം അതായതു നവംബര്‍ ഏഴാം തീയതി പതിനൊന്നു മണിക്കും ഒരു മണിക്കും ഇടക്കുള്ള ശുഭ മുഹൂര്‍ത്തത്തില്‍ മയൂര്‍ വിഹാര്‍ ഫേസ് ഒന്ന്, ന്യൂ ഡല്‍ഹിയിലെ, ശ്രീ ഉത്തരഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വച്ച് താലികെട്ട്, എല്ലാവരുടെയും അനുഗ്രഹങ്ങള്‍ ഞങ്ങളുടെ കൂടെ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു, വിശദമായ കല്യാണക്കുറി ദാണ്ടേ താഴെ.



ഒരിക്കല്‍ കൂടി നിങ്ങളെ എന്റെ ജീവിതത്തിലെ ഈ സുപ്രധാന മുഹൂര്‍ത്തത്തിലേക്ക് ക്ഷണിച്ചു കൊണ്ട് നന്ദിയോടെ, സ്നേഹത്തോടെ,

നിങ്ങളുടെ സ്വന്തം

രാജീവ്‌ കുറുപ്പ്

41 comments:

പകല്‍കിനാവന്‍ | daYdreaMer said...

ആശംസകള്‍.. ആശംസകള്‍.. ആശംസകള്‍.. ആശംസകള്‍.. ആശംസകള്‍.. ആശംസകള്‍.. ആശംസകള്‍.. ആശംസകള്‍.. ആശംസകള്‍.. ആശംസകള്‍.. ആശംസകള്‍.. ആശംസകള്‍.. ആശംസകള്‍.. ആശംസകള്‍.. ആശംസകള്‍.. ആശംസകള്‍.. ആശംസകള്‍.. ആശംസകള്‍.. ആശംസകള്‍.. ആശംസകള്‍.. ആശംസകള്‍.. ആശംസകള്‍.. :):):)

Sukanya said...

കളിയല്ല കല്യാണം എന്ന് എങ്ങനെ മനസ്സിലായി? ദുര്‍ഗ ദേവി മിടുക്കി തന്നെ. ഈ 'മിടുക്കന്' അങ്ങനെ ഒരു മിടുക്കിയെ കിട്ടിയില്ലെങ്കിലെ......?

മനസ്സ് നിറഞ്ഞു പ്രാര്‍ത്ഥിക്കുന്നു, നല്ലത് മാത്രം വരട്ടെ.

ശ്രീ said...

അദ് ശരി... അപ്പൊ ദതാണ് കാര്യം...

ഹും! എന്തായാലും നന്നായി. ഇങ്ങനേലും നന്നാവട്ട്!!! ;)

ഉലക്കയടി കൊള്ളാതെ ജീവിതകാലം മുഴുവന്‍ ആ ദേവിയോടൊപ്പം സസന്തോഷം ജിവിച്ചു തീര്‍ക്കാന്‍ എല്ലാ വിധ ആശംസകളും നേരുന്നു.
:)

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഇതിലും വലുതായി ഇനി എന്നാ വരാനാ??
;)

ആശംസകള്‍..

സന്തോഷകരമായ വിവാഹ ജീവിതം ആശംസിക്കുന്നു...

ആളവന്‍താന്‍ said...

അപ്പൊ അങ്ങനെ. എന്തായാലും കൊള്ളാം. വരാന്‍ പറ്റില്ല അതുകൊണ്ട് ഒരു സൊയമ്പന്‍ ആശംസ അറിയിക്കുന്നു.! ഇതിപ്പൊ വായിച്ചിട്ട് ചങ്കരന്‍ ചക്കിയെ കെട്ടാന്‍ പോണ പോലെയാണല്ലോ ചേട്ടാ....

mini//മിനി said...

ആശംസകളൊക്കെ മൊത്തമായി ഓരോരുത്തരായിട്ട് തന്നല്ലൊ, ഏതായാലും എന്റെ വക ഒന്നുകൂടി,,, ആശംസകൾ...

...ഉലക്ക സ്പോൺസർ ചെയ്യാൻ ആളെ വിടട്ടെ?...

ഒഴാക്കന്‍. said...

കുറുപ്പേ ഇനി കണക്കു പുത്തകം പോലെ മൊത്തം ജീവിതമേ കണക്കാ..... അപ്പൊ ഒഴാക്കന്റെ ആശംസകള്‍

ഉപാസന || Upasana said...

ഉത്തരഗുരുവായൂരമ്പലത്തില്‍ വന്നിട്ടുണ്ട്, മനുവണ്ണനോടൊപ്പം

ആശംസകള്‍
:-)

പട്ടേപ്പാടം റാംജി said...

ആശംസകള്‍.

krishnakumar513 said...

എല്ലാ വിധ ആശംസകളും നേരുന്നു.

Manoraj said...

കുറുപ്പേ..

കുറച്ചായല്ലോ കണ്ടിട്ട് എന്ന് വിചാരിക്കാറുണ്ട്. ഏതായാലും വിവാഹ ജീവിതത്തിന് ആശംസകള്‍.. ദുര്‍ഗ്ഗാദേവിയും രമേഷ് കുറുപ്പും ആയുരാരോഗ്യസൌഖ്യത്തോടെ ദീര്‍ഘനാള്‍ വാഴട്ടെ.. മനസ്സ് നിറഞ്ഞ പ്രാര്‍ത്ഥനകള്‍ എന്നുമുണ്ട്..

കണ്ണനുണ്ണി said...

കുറുപ്പേ.. സാരമില്ല.. ഇതിലും വലുതെന്തോ..വരാനിരുന്നതാ.. :)


ഹൃദയം നിറഞ്ഞ ആശംസകള്‍

വിനുവേട്ടന്‍ said...

അപ്പോള്‍ തീരുമാനിച്ചു അല്ലേ... ? ഹ ഹ ഹ...

എങ്കില്‍ പിന്നെ എല്ലാവിധ ആശംസകളും ...

ചേര്‍ത്തലക്കാരന്‍ said...

Thalllllleyyyyyyyyyyy, ningalkkum pennu kittiyo??????? Asambhavyam!!!!!!!!!!!!!
Enthayalum kevalam oru pennu paranja kettu ithreyum naaal kondu nadannirinna MADHYAPANAM niruthiyahtu moshamayi, onnum illelum nammale nammal aakkunnathu madhyam alle? Ningale kurichu njan ingane alla karuthiyirjnne, ningal entey ellla pratheeshayum thettichu!!!!!!!!!!
Anna parayn marannu, entem kalyanam kazhinju (njanum madhyapanam niruthi :) )Kalyanathinu varanam ennundu (muscat - delhi - muscat flight ticket ayachu thannal njan varunnathayirikkum)

Enthayalum annau entey ella vidha bhavugangalum nerunnu :D, ini enkilum nannayi jeevikkan nokku, illel Durga chechi Sakshal Durga Devi aakum (ithoru munnariyippayi eduthal mathi, anubhavam guru)

കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkat said...

ഒരു ഉലക്ക ഒന്നും മതിയാവും എന്ന് തോന്നുന്നില്ല..
വെള്ളമടി, പുകവലി ബ്ലോഗ്‌ എഴുത്ത് എന്നീ ദുശീലങ്ങള്‍ ഒന്നും ഇല്ലാത്ത, സുന്ദരനും സുമുഖനും സുശീലനും ആയ തനിക്കു ഒരു ഉലക്ക മതി ആവും എന്ന് തോന്നുന്നില്ല...
"കാരണം ചോദിച്ചപ്പോള്‍ എന്റെ ബ്ലോഗ്‌ വായിച്ചു എല്ലാ കാര്യങ്ങളും അറിയാമെന്നും അതിനാല്‍ ഇനി മുതല്‍ എല്ലാ നിര്‍ത്തി മോന്‍ നന്നായില്ലേല്‍ മുട്ട് കാലു തല്ലിയൊടിക്കുമെന്നും,"
നിര്‍ത്താന്‍ പോകുന്നത് ബ്ലോഗ്‌ എഴുത്താണോ അതോ ബ്ലോഗില്‍ പറഞ്ഞ കാര്യങ്ങളോ???

കൂട്ടുകാരൻ said...

അങ്ങനെ തന്നെ വേണം.....കണക്കായിപ്പോയി....ഹി ഹി

ആശംസകള്‍....

ബിനോയ്//HariNav said...

ആശംസകള്‍. :)

ആ തിലോത്തമന്‍ ചിറ്റപ്പനെ അന്വേഷിച്ചതായി പറയണം‌ട്ടാ :)

Ashly said...

ആശംസകള്‍!!!

ആചാര്യന്‍ said...
This comment has been removed by the author.
ആചാര്യന്‍ said...

ഇവിടെ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രെസ്സ് വിമാനത്തില്‍ അവിടെ എത്തുമ്പോഴേക്കും കെട്ട് കഴിഞ്ഞിരിക്കും അത് കൊണ്ട് ആ റിസ്ക്ക് എടുക്കുന്നില്ല കേട്ടാ ...എല്ലാ വിധ ആശംസകളും നേരുന്നു ...ബ്ലോഗ്‌ തുടങ്ങിയവന്‍ ഭാര്യയുടെ ചീത്ത കേള്‍ക്കും എന്ന് നൌഷാദ് അകമ്പാടത്തിന്റെ കമ്മന്റ് ഓര്‍മപ്പെടുത്തുന്നു

ഭൂതത്താന്‍ said...

അങ്ങനെ കുറുപ്പിനും പെണ്ണുകിട്ടി....സത്യത്തില്‍ ദുര്ഗ ബ്ലോഗ്‌ വായിച്ചിട്ട് തന്നാണോ കുറുപ്പേ ....അപ്പോള്‍ എന്തായാലും വെള്ളമടി അങ്ങ് നിര്തിയെരു കേട്ടോ ...അല്ലെങ്കില്‍ ദുര്ഗ ..ഭദ്ര കാളി യാകും ...ട്ടോ ...

അല്ല കുറുപ്പേ ..ഇത് ഒന്ന് ആഘോഷിക്കെണ്ടേ ...അപ്പോള്‍ എങ്ങനാ ...താമരക്കുളം ഷാപ്പില്‍ വച്ചയാലോ ...എന്താ ...

പെണ്ണിനെ കെടുന്ന കുറുപ്പിനും ...കുറുപ്പിനെ കെട്ടുന്ന പെണ്ണിനും ...ആയിരമായിരം മംഗളാശംസകള്‍ ....

ചേച്ചിപ്പെണ്ണ്‍ said...

GOd bless !!!!

girishvarma balussery... said...

ആശംസകള്‍.... കല്യാണം കഴിക്കാന്‍ പോകുന്നയാള്‍ക്ക്.. ഇനിയും രചനകള്‍ പ്രതീക്ഷിക്കാമോ.......... ഇടി കൊണ്ട വേദനയില്‍ എഴുതിയത്...............

രാജീവ്‌ .എ . കുറുപ്പ് said...

പകല്‍ കിനാവാന്‍ നന്ദി

ഓപ്പോള്‍ നന്ദി, വിവാഹത്തിന് വരണം ട്ടാ

ശ്രീ: നന്ദി ശ്രീ, ഉലക്ക അടി കൊള്ളില്ല എന്നാണ് വിശ്വാസം

രാമചന്ദ്രന്‍ : രാമേട്ടാ ഹി ഹി ഹി

ആളവന്‍താന്‍ said...നന്ദി

mini//മിനി said... മിനി ചേച്ചി നന്ദി ഉലക്ക സ്റ്റോക്ക്‌ ചെയ്തു കഴിഞ്ഞു

ഒഴാക്കന്‍. said... നന്ദി സുഹൃത്തേ, അനുഭവം ഗുരു അല്ലെ

ഉപാസന || Upasana said... നന്ദി മച്ചാ, വരാന്‍ നോക്കണേ

പട്ടേപ്പാടം റാംജി said... നന്ദി രാംജി മാഷെ

krishnakumar513 said... നന്ദി സ്നേഹിതാ

Manoraj said...നന്ദി, രമേശ്‌ അല്ല രാജീവ്‌ കുറുപ്പ് ആണ്

കണ്ണനുണ്ണി said... തമ്പി അളിയോ അതാണ് സത്യം,

വിനുവേട്ടന്‍|vinuvettan said... വിനുവേട്ടാ നന്ദി, കാണാം

ചേര്‍ത്തലക്കാരന്‍ said... നിന്റെ കമന്റ്‌ വായിച്ചു എന്റെ ടെന്‍ഷന്‍ മാറി, എന്തായാലും നീ നന്നായല്ലോ, അപ്പോള്‍ ഞാന്‍ നന്നായതില്‍ ഒരു അത്ഭുതവും ഇല്ലാ, ദുര്ഗ ചേച്ചി ദുര്ഗ ആയാല്‍ കുഴപ്പമില്ല, കാളി ആകാതിരുന്നാല്‍ മതി

കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkat said... ബ്ലോഗും, ബ്ലോഗില്‍ പറഞ്ഞ കാര്യങ്ങളും നിര്‍ത്തും, എന്തിനാ വെറുതെ തല്ലു കൊള്ളുന്നെ, നന്ദി ഉണ്ട് ട്ടാ മോനെ കിസോറെ.

കൂട്ടുകാരന്‍ said... അളിയോ നമോവാകം, കാണാം ടാ, നാട്ടില്‍ വരുമ്പോള്‍

രാജീവ്‌ .എ . കുറുപ്പ് said...

ബിനോയ്//HariNav said... നന്ദി ചിറ്റപ്പന്റെ നമ്പര്‍ തരാം ട്ടാ

Captain Haddock said... നന്ദി ക്യാപ്റ്റന്‍

ആചാര്യന്‍ said... നന്ദി കമന്റ്‌ കലക്കി, എയര്‍ ഇന്ത്യക്കിട്ടു ഒരു കൊട്ട്,

ഭൂതത്താന്‍ said... അളിയോ ഷാപ്പോ, എന്ന് വച്ചാല്‍ എന്താ, പിന്നെ മദ്യപിച്ചാല്‍ കരളിനു കേടു വരും എന്നൊക്കെ പറയുന്നു, ഉള്ളതാന്നോ, നന്ദി മച്ചൂ

ചേച്ചിപ്പെണ്ണ് said... നന്ദി

girishvarma balussery... said... ഇടി കൊണ്ട വേദനയില്‍ നിന്നും ഒരു കദന കാവ്യം ഞാന്‍ എഴുതും ഗിരിഷേ, പക്ഷെ അതൊരു നീണ്ട കഥയായിരിക്കും

പാറുക്കുട്ടി said...

Best Wishes !!!

Subiraj Raju said...

ആശംസകളോടെ.....

സ്നേഹപൂർവ്വം

Shiju Sasidharan said...

ഹ ഹ ഹ ....നമ്മള്‍ ഒരു ദിവസം വിവാഹിതരാകുന്നു...വളരെ സന്തോഷം...ആശംസകള്‍ ....

പാവത്താൻ said...

അപ്പോ ഒരാൾടെ കാര്യത്തിൽ കൂടി ഒരു തീരുമാനമായി.പെണ്ണു ബ്ലോഗൊക്കെ വായിക്കുന്ന ആളാ അല്ലേ? സൂക്ഷിക്കണം.. ഉലക്കയെ പറ്റി അറിയാവുന്നയാളായതിനാൽ വളരെ സൂക്ഷിക്കണം. എന്തായാലും ആശംസകൾ...

Unknown said...

ആശംസകൾ കുറുപ്പേ... എല്ലാം നന്നായി നടക്കട്ടേ :)

kARNOr(കാര്‍ന്നോര്) said...

ആശംസകള്‍. അങ്ങനെ ഒരാൾ കൂടി പെട്ടു. ഹ ഹ ഹ ഹ ഹാ‍ാ‍ാ‍ാ‍ാ സന്തോഷം അടക്കാൻ വയ്യേ,,,, !!!!

രാജീവ്‌ .എ . കുറുപ്പ് said...

പാറുക്കുട്ടി said...
Subiraj said...
SHIJU SASIDHARAN said...
പാവത്താൻ said...
കുഞ്ഞന്‍സ്‌ said...
kARNOr (കാര്‍ന്നോര്) said...

നിങ്ങള്‍ക്കേവര്‍ക്കും എന്റെയും ദുര്‍ഗയുടെയും ഹൃദയം നിറഞ്ഞ നന്ദി.

റോസാപ്പൂക്കള്‍ said...

ആശംസകളോടെ.....

keraladasanunni said...

വിവാഹാശംസകള്‍.

അരുണ്‍ കരിമുട്ടം said...

നിനക്ക് പെണ്ണുകിട്ടി എന്നറിഞ്ഞപ്പോ എന്‍റെ എല്ലാ സുഹൃത്തുക്കളും സന്തോഷിച്ചു, നിനക്ക് വരെ കിട്ടിയ സ്ഥിതിക്ക് ഇനി അവര്‍ക്കും കിട്ടുമത്രേ!!!
എന്തായാലും സന്തോഷമായടാ...
എല്ലാവിധ ആശംസകളും.

Areekkodan | അരീക്കോടന്‍ said...

ഞാന്‍ ഇവിടെ എത്തിയത് കല്യാണം കഴിഞാ..എല്ലാം മംഗളമായി(അല്ലെങ്കില്‍ വേണ്ട മനോരമയായി) തീര്‍ന്നു എന്ന് കരുതുന്നു.

രഞ്ജിത് വിശ്വം I ranji said...

കുറുപ്പേ.. അങ്ങിനെ ബാച്ചിലേഴ്സ് എന്ന മാര്‍ക്കറ്റിംഗ് (സ്വയം) എക്സിക്യൂട്ടീവ് പണിയില്‍ നിന്നും പ്രൊമോഷന്‍ കിട്ടി അഡ്മിനിസ്ട്രേഷന്‍ (വീട്ടിലെ) ആന്റ് കസ്റ്റമര്‍ കെയര്‍ (പറയണ്ടല്ലോ) മാനേജരായി പ്രൊമോഷന്‍ ലഭിച്ച നിനക്ക് എല്ലാ മംഗളാശംസകളും.. ദുര്‍ഗയും.. കൊച്ചുകുറുപ്പുകളും ദുര്‍ഗക്കുട്ടികളുമൊക്കെയായി സന്തോഷം നിറഞ്ഞ ഒരു കുടുംബജീവിതം ആശംസിക്കുന്നു..

Kalavallabhan said...

വിവാഹ ജീവിതാശംസകൾ....
ആദ്യ വരികൾ തന്നെ ഇഷ്ടമായി “ അങ്ങനെ എനിക്കും ‘പണി’ കിട്ടി”
അപ്പോ എഴുതിപ്പിടിപ്പിച്ചപോലെയൊക്കെ നിന്നാൽ നല്ലത് . ദേവി ദുർഗ്ഗ യാണു. കളി വേണ്ട.

ഭായി said...

ഈ പോസ്റ്റ് ഞാൻ കണ്ടില്ലായിരുന്നു :(

വൈകിയ ആശംസകൾ കുറുപ്പേ..

രാജീവ്‌ .എ . കുറുപ്പ് said...

റോസാപ്പൂക്കള്‍ said...
keraladasanunni said...
അരുണ്‍ കായംകുളം said...
Areekkodan | അരീക്കോടന്‍ said...
രഞ്ജിത് വിശ്വം I ranji said...
Kalavallabhan said...
ഭായി said...

ആശംസകള്‍ അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും എന്റെയും ദുര്‍ഗയുടെയും ഹൃദയം നിറഞ്ഞ നന്ദി, ഒപ്പം നന്മയുടെ പുതുവര്‍ഷം എല്ലാവര്‍ക്കും നേരുന്നു

Echmukutty said...

വിവാഹമംഗളാശംസകൾ എന്നു വേണമെങ്കിലും നേരാമെന്ന ധൈര്യത്തിൽ, വൈകിപ്പോയെങ്കിലും ഞാനും നേർന്നുകൊള്ളുന്നു.
ജീവിതം എന്നും എപ്പോഴും സന്തോഷകരമായിരിയ്ക്കട്ടെ....

ഉലക്ക ഒരു കാരണവശാലും വീട്ടിൽ സൂക്ഷിയ്ക്കരുത്.