Wednesday, April 22, 2009

അങ്ങനെ ഒരു വിഷു അവധി കാലത്ത്

അങ്ങനെ നാട്ടില്‍ നിന്നും ഞാന്‍ വിഷു അടിച്ചുപൊളിച്ചു തിരിച്ചെത്തി. എല്ലാവരോടും പറഞ്ഞ പോലെ കണ്ടത്തില്‍ ആന്‍ഡ് എലിപ്പന ഷാപ്പിലെ ഫോട്ടോസ് എടുക്കാന്‍ പറ്റിയില്ല. കാരണം ഷാപ്പുകള്‍ മിക്കതും തിരഞെടുപ്പ് കാരണം അവധിയില്‍ ആയിരുന്നു. ഷാപ്പിന്റെ പുറകില്‍ നിപ്പന്‍ അടിച്ചാണ് ഓരോ ദിവസവും മുന്നോട്ടു നീക്കിയത്. എങ്കിലും കുറച്ചു ഫോട്ടോസ് ട്രൈ ചെയ്തിട്ടുണ്ട്. അതിന്റെ ഫോട്ടോസ് താഴെ കൊടുക്കുന്നു.

കണ്ടത്തില്‍ ചെന്ന അന്ന് തന്നെ കള്ളില്ല. ലേലം എന്തോ നടക്കുവാരുന്നു. പിന്നെ നേരെ കലവൂര്‍ ഷാപ്പില്‍ പോയി. വെറും രണ്ടു കുപ്പി കിട്ടി. അമ്പലക്കാടന്‍ കൂടെ ഉണ്ടായിരുന്നു. അതാണ് തുടക്കം.





അതിനു ശേഷം കലവൂരിലെ ബാറുകള്‍ സന്ദര്‍ശിച്ചു എങ്കിലും ലൈസന്‍സ് പുതുക്കല്‍ പ്രശ്നം വില്ലന്‍ ആയി അവതരിച്ചു. പൂട്ടിയ ഗേറ്റ് കണ്ടു ചങ്ക് പിടഞ്ഞു. പിന്നെ നേരെ ആലപ്പുഴ ടൌണില്‍ വന്നു കോമള്‍ ബാറില്‍ നോക്കി. ഭാഗ്യം തുറന്നിട്ടുണ്ട്.



അവിടിരുന്നു അപ്പാച്ചിയുമായി രണ്ടെണ്ണം വിടാം എന്നോര്‍ത്തപ്പോള്‍, ഇടിതങ്ങി ആന്‍ഡ് ഫാന്റം ബിജു വിളിച്ചു പറഞ്ഞു സാധനം വാങ്ങി കൊണ്ട് പോര്, വെളിയില്‍ ഇരിക്കാം എന്ന്. നേരെ വെളിയില്‍ എത്തി വന്ന ദിവസം അങ്ങനെ ആഘോഷം ആക്കി മാറ്റി. അതിന്റെ ഫോട്ടോസ് താഴെ.



അടുത്ത ദിവസം രാവിലെ, തുറവൂര്‍ നരസിംഹ ക്ഷേത്രം, ചോറ്റാനിക്കര, വൈക്കം ക്ഷേത്ര ദര്‍ശനം അപ്പാചിയുമായി. വരുന്ന വഴി എലിപ്പന, ഒരു രക്ഷയുമില്ല, നോ കള്ള്. ഉച്ച കഴിഞ്ഞു നേരെ നെടുമുടി. കിട്ടി സൊയമ്പന്‍ സാധനം. എന്താ ഒരു സമയം. കൂടെ പൂതോപ്പ് ജോസ്. ഇതാണ് പടം.


കൂട്ടിനു സൊയമ്പന്‍ കപ്പയും, പന്നി വറുത്തതും, എന്താ ഒരു ടേസ്റ്റ്,



അടുത്ത ദിവസം കൈനകരി ഷാപ്പ്‌,





ഇതിനിടക്ക്‌ കൈനകരി ഷാപ്പിന്റെ മുന്നില്‍ കണ്ട മനോഹരമായ ഒരു കാഴ്ച


കിടിലന്‍ ആമ ഇറച്ചി, കപ്പ, വരാല് കറി


അടുത്ത ദിവസം കാടനും ഞാനും കൂടി, പൊന്നാട് ഷാപ്പില്‍, അവിടെ മുയല്‍ ഇറച്ചി കിട്ടി, എന്റെ ദൈവമേ , എന്തൊരു സ്വാദ് തള്ളെ.





പിന്നെ അപ്പാച്ചി പത്താം തീയതി ദുബൈക്ക് തിരിച്ചു പോയി . ഭയങ്കര കരച്ചില്‍ ആയിരുന്നു. കലവൂര്‍ മുതല്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് വരെ കരഞ്ഞു. ഞങ്ങളെ പിരിഞ്ഞ വിഷമം കൊണ്ട് അല്ല. അന്ന് ബാര്‍ ആന്‍ഡ് ഷാപ്പ്‌ അവധി ആയിരുന്നു. ബ്ലാക്കില്‍ പോലും സാധനം കിട്ടിയില്ല.

ഈസ്റ്റര്‍ ഉച്ച ഭക്ഷണം വരെ ഷാപ്പില്‍ ആയിരുന്നു, പൂന്തോപ്പ്‌ ജോസ് സ്പോണ്‍ സര്‍ ചെയ്തു.



ഇത് വിഷു ആഘോഷം, സാധനം ഒപ്പിച്ച പാട് ഞങ്ങള്ള്‍ക്ക് അറിയാം. കണി കാണാന്‍ പോയിട്ട് മണി (കൈ നീട്ടം) പോലും കിട്ടിയില്ല





പിന്നെ ഒരല്‍പം പാട്ടും കൂത്തും




പിന്നെ കലാശ കൊട്ട്,





വാള് വക്കല്ല് കൊല്ലും ഞാന്‍



എന്റെ ഓള്‍ഡ് കാസ്ക് ഭഗവതിയേ, കാത്തു രക്ഷിക്കണേ



പിന്നെ മടക്ക യാത്ര. ഇനി അടുത്ത "ഒരു അവധി കാലത്തിനു വേണ്ടിയുള്ള കാത്തിരിപ്പ്‌ "