അങ്ങനെ എനിക്കും ഒരു പെണ്ണ് കിട്ടി, അതിന്റെ തിരക്കുകള്‍ എല്ലാം കാരണം ഞാന്‍ കുറച്ചു നാളായി ഭൂലോകത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. നിങ്ങളുടെ അനുഗ്രഹവും പ്രാര്‍ത്ഥനയും എല്ലാം എന്റെ കൂടെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു.
ഓഗസ്റ്റ് മാസം ഇരുപത്തി രണ്ടിന് ആയിരുന്നു മോതിരം മാറ്റം. എന്നെ സഹിക്കാന്‍ തയ്യാറാകാന്‍ റിസ്ക് എടുത്ത ആ പെണ്‍കുട്ടിയുടെ പേരാണ് ദുര്‍ഗാദേവി. ഇഷ്ടമാണോ എന്ന് ചോദിച്ചപ്പോള്‍ "ഇതിലും വലുത് എന്തോ വരാന്‍ ഇരുന്നതാണ്" എന്ന് പറഞ്ഞു എന്റെ ഹൃദയത്തില്‍ കയറിക്കൂടിയ മിടു മിടുക്കി. കാരണം ചോദിച്ചപ്പോള്‍ എന്റെ ബ്ലോഗ് വായിച്ചു എല്ലാ കാര്യങ്ങളും അറിയാമെന്നും അതിനാല്‍ ഇനി മുതല്‍ എല്ലാ നിര്‍ത്തി മോന് നന്നായില്ലേല്‍ മുട്ട് കാലു തല്ലിയൊടിക്കുമെന്നും, അതും പോരാഞ്ഞിട്ട് എന്റെ സ്വന്തം അമ്മയോട്, അവളുടെ അമ്മായി അമ്മയോട് "നിശ്ചയത്തിനു വരുമ്പോള്‍ ഒരു ഉലക്ക കൂടെ കൊണ്ട് വരണം എന്ന് പറഞ്ഞു" മൊത്തത്തില്‍ ഞെട്ടിച്ച മിടുമിടുക്കി.
പേടിച്ചിട്ടൊന്നുമല്ല എങ്കിലും ഞാന്‍ നന്നായി, അതിന്റെ ശ്രമഫലമായി വണ്ണം കുറച്ചു, മദ്യ സേവ അങ്ങട് ഒഴിവാക്കി, എനിക്ക് വയ്യ ഇടി കൊള്ളാന്‍, കാരണം പെണ്കുട്ടികളൊക്കെ തലയ്ക്ക് അടിച്ചാല്‍, ഭയങ്കര തലവേദന വരുമെന്ന് തലയോല പറമ്പിലെ തിലോത്തമന് ചിറ്റപ്പന് പറഞ്ഞു.
അടുത്ത മാസം അതായതു നവംബര്‍ ഏഴാം തീയതി പതിനൊന്നു മണിക്കും ഒരു മണിക്കും ഇടക്കുള്ള ശുഭ മുഹൂര്‍ത്തത്തില്‍ മയൂര്‍ വിഹാര്‍ ഫേസ് ഒന്ന്, ന്യൂ ഡല്‍ഹിയിലെ, ശ്രീ ഉത്തരഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വച്ച് താലികെട്ട്, എല്ലാവരുടെയും അനുഗ്രഹങ്ങള്‍ ഞങ്ങളുടെ കൂടെ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു, വിശദമായ കല്യാണക്കുറി ദാണ്ടേ താഴെ.

ഒരിക്കല്‍ കൂടി നിങ്ങളെ എന്റെ ജീവിതത്തിലെ ഈ സുപ്രധാന മുഹൂര്‍ത്തത്തിലേക്ക് ക്ഷണിച്ചു കൊണ്ട് നന്ദിയോടെ, സ്നേഹത്തോടെ,
നിങ്ങളുടെ സ്വന്തം
രാജീവ് കുറുപ്പ്