ബ്ലോഗ് എഴുതണം എന്ന ആഗ്രഹവുമായി ചെന്നു കയറിയത് സാക്ഷാല്‍ ഒരു ബ്ലോഗ് പുലിയായ ഉസ്താദ് കുറുമാന് സാഹിബിന്റെ മുന്നില്‍. ആവശ്യം അറിയിച്ചപ്പോള്‍ ദക്ഷിണയായി എന്തൊക്കെ വായിച്ചിട്ടുണ്ട് എന്നൊരു ചോദ്യം. രണ്ടാം ക്ലാസ്സില്‍ തോറ്റ ഈ ഞാന്‍ എന്ത് വായിക്കാന്‍. ഒടുവില്‍ ചീട്ടുകളി പഠിപ്പിച്ച ക്ലാവര്‍ കുട്ടനെ മനസ്സില്‍ ധ്യാനിച്ച് പറഞ്ഞു, ബാലരമ, മുത്തുച്ചിപ്പി, ബാലഭൂമി, അമ്പിളി അമ്മാവന് അങ്ങനെ അങ്ങനെ., പറഞ്ഞു തീര്‍ക്കും മുന്‍പേ കെട്ടിപിടിച്ചു കൂംബിനിടിച്ചു. ഒടുവില്‍ കുറുമാന് സാഹിബിന്റെ വീടുപണിക്ക് പത്തു ലോഡ് മണലും അടിച്ച് കൊടുത്തു തുടങ്ങിയ യാത്ര.. അങ്ങനെ ഞാന്‍ ആദ്യമായി പിച്ചവക്കുന്നു ബ്ലോഗിന്റെ തിരുമുറ്റത്ത്. ദ്രോനചര്യരെ ഗുരുവായി സങ്കല്പിച്ചു ഏകലവ്യന് മറഞ്ഞിരുന്നു വിദ്യ പഠിച്ചതുപോലെ, ഞാനും എന്റെ ഗുരുവായി കുറുമാന് ആചാര്യനെ നമിക്കുന്നു. ആവോ അറിയില്ല അദേഹം എന്ത് ഗുരു ദക്ഷിണ ചോദിക്കും എന്ന്. എല്ലാവരും എന്നെ അനുഗ്രഹിക്കണം.
10 comments:
പിടി ഒരനുഗ്രഹം കയ്യോടെ.
ദീർഘായുഷ്മാനായി ബ്ലോഗുലകത്തിൽ വാളുവെച്ചുകൊണ്ടിരിക്കുക.
അതിനു മുമ്പ് ഈ തലചുറ്റിക്കുന്ന വേഡ് വെരി ഒഴിവാക്കിത്തരിക.
rantaamathe peggil moonnamathe ice cube veezhumpol njaanavide untaakum,
athadikkaan. athinu mump vaaluvechu chalamaakkaruthu.
vikatan paranjath ozhivakkuka. ethu?
"word verification"
appo..? chiyezhs...
അണ്ണാ വേര്‍ഡ് വേരിഫിക്കേഷന് എങ്ങനെ ചെയ്യണം എന്നാണ് പറഞ്ഞതു.
ദയവായി ഒന്നു പറഞ്ഞു തരണം.
ഒത്തിരി നന്ദിയുണ്ട് വികടന് അണ്ണനും രാമചന്ദ്രന് അണ്ണനും.
"ആദ്യമായി നിങ്ങളുടെ കമന്റ് വന്നപ്പോള്‍ വാറ്റ് കരിക്കൊഴിച്ചു കുടിച്ചിട്ട് കിട്ടുന്ന ആ ആനന്ദം പറഞ്ഞറിയിക്കാന്‍ വയ്യ"
ഡേയ് താൻ അണ്ണന്മാരെ കളിപ്പിക്കുകയാണോ അതോ..
ആ,എന്തെരേലുമാകട്ടെ-പറഞ്ഞതെന്താന്നു വെച്ചാൽ,തന്റെ ഡാഷ് ബോർഡിൽ കമന്റ് സെറ്റിങ്ങ്സിൽ പോയാൽ വേഡ് വെരിഫിക്കേഷൻ ഒഴിവാക്കാനാവും.അതു ചെയ്യാനാണ് പറഞ്ഞത്.സ്ഥിരമായി വാറ്റിൽ കരിക്കൊഴിക്കുന്ന ആനന്ദം കിട്ടണമെങ്കിൽ അതു ചെയ്യണം.
mariyatha okke undenkil idakku vannu vaaikkaam oru paalam ittaal angottum ingottum pokanam ariyamallo alle :)
Nannaayittuntu
Hi Dost ithu Alazphuzhakkarkku mathramulla blog aano?Enthaayalum load kanakkinu mannu guruvinu koduthathinu pakaram Nattile 4 Nadan Kallu shop guruvinte peril aakkamaayirunnu.
Enthaayalum ente muzhuvan pinthunayum thaankalku tharunnu
ബൂലോകത്തേയ്ക്കു സ്വാഗതം. തുടക്കം രസമായിട്ടുണ്ട്.
:)
Post a Comment