പ്രീഡിഗ്രി തോറ്റു തെക്ക് വടക്ക് നടക്കുന്ന കാലം. ഉള്ളില്‍ ഒരു വിളി വന്നു ഡാ കുറുപ്പേ നീ ടൈപ്പ് പഠിക്കാന്‍ പോകാടാ എന്ന്. അങ്ങനെ അശ്വതി ഇന്സ്ടിടുടില് ഞാനും abcdefgh കുത്താന്‍ തുടങ്ങി. കുത്തി കുത്തി കീബോര്‍ഡ് എന്നെ നോക്കി ദയനിയമായി പറഞ്ഞു എന്തിനാടാ ശവതെല്‍ കുത്തുന്നെ എന്ന്. ദെ പിന്നേം വിളി വന്നു. shorthandപഠിക്കണം. കാരണം മറ്റൊന്നുമല്ല. ഓ.പി.ആറിന്റെ ഷേപ്പും ഓ സീ ആറിന്റെ മധുരവും ഒത്തിണങിയ ഒരു സുന്ദരി കുട്ടി ആയിരുന്നു shorthand ടീച്ചര്‍. അങ്ങനെ ടൈപ്പ് & കുഞ്ഞുകൈ ഒരുമിച്ചു കൊണ്ടു പോയി ഞാന്‍ ഒരു വിധത്തില്‍. പലപ്പോഴും ഞങ്ങള്‍ ഒറ്റക്കായിരുന്നു രാവിലത്തെ പതിനൊന്നു മുതല്‍ പദ്രണ്ടു മണി വരെ. കാരണം പലരും പതിനൊന്നു മണിക്കേ സ്ഥലം കാലിയാക്കും. പ്രായത്തിന്റെ ചപലത കൊണ്ടോ എന്തോ എനിക്ക് ടീച്ചറോട് എന്തോ ഒരിത്. അണ്ണാ അത് തന്നെ. ഒന്നാം തിയതി ടെന്‍ഷന്‍ അടിച്ചിരിക്കുമ്പോള്‍ ആര്‍മി ചേട്ടന്റെ കൈയില്‍ നിന്നും ബ്ലാക്കില്‍ celebration വാങ്ങി കൊണ്ടു വരുന്ന കൂട്ടുകാരനോട് തോന്നുന്ന അതെ സ്നേഹം. പതുക്കെ പതുക്കെ അത് വളര്‍ന്നു പന്തലിച്ചു. അതില്‍ പടവലങ്ങ ഉണ്ടായി. ചിലത് വാടി പോയി. ഒടുവില്‍ പന്തലും വാടും എന്ന സ്ഥിതി വന്നപ്പോള്‍ തുറന്നു പറഞ്ഞു. ആദ്യം അവര്‍ ഒഴിഞ്ഞു മാറാന്‍ നോക്കി. ഞാന്‍ വിട്ടില്ല shorthand പഠിപ്പിച്ച അവര്‍ക്കു shorthandil തന്നെ ലവ് ലെറ്റര്‍ കൊടുത്തു. ആദ്യത്തെ ബലം പിടുത്തം ആദ്യമായി ഒരു പെഗ്ഗ് ഉള്ളിലോട്ടു പോണ പോലെ ആയി. അതായതു മുഖംച്ചുളിക്കള്‍, തല കുടയല് അങ്ങനെ എന്തൊക്കെ. അത് കഴിഞ്ഞു അടുത്തത് ഒഴിച്ചാലോ ചറ പറ അടിയും . ഈ പ്രേമവും അങ്ങനെ തന്നെ ആണ്. ഞങ്ങളുടെ പ്രേമത്തില്‍ . ഒരേ ഒരു പ്രശ്നം അവര്‍ എന്നേക്കാള്‍ നാലഞ്ചു വയസിനു മൂത്തതായിരുന്നു. അച്ഛന്റെ ചിലവില്‍ കഴിയുന്നു എങ്കിലും ഡയലോഗ് ഞാന്‍ കുറച്ചില്ല. ആരൊക്കെ എതിര്‍ത്താലും നിന്നെ ഞാന്‍ കെട്ടും അതിനുള്ള കഴിവ് എനിക്കുണ്ട് എന്നൊക്കെ തട്ടി വിട്ടു. ടൈപ്പ് കഴിഞ്ഞാല്‍ അവരെ കൊണ്ടു വീട്ടില്‍ ആക്കുക, പോസ്റൊഫ്ഫിസില്‍ കയറി പനിനീര് പൂക്കള്‍ പറിച്ചു കൊടുക്കുക അങ്ങനെ മിനിമം കഴിവുകള്‍ ഞാനും കാണിച്ചു പോന്ന്നു. ഇടക്ക് സാധനങ്ങള്‍ വാങ്ങാന്‍ അമ്മ മാര്‍ക്കറ്റില്‍ വരുമ്പോള്‍ പരമാവധി വേഗത്തില്‍ ബൈക്കില്‍ പറക്കുക (ബീ എസ് എ - എസെല്ലാര്‍)പേടിച്ചിട്ടൊന്നുമല്ല വെറുതെ എന്തിനാ അവളുടെ മുന്പില് റേഷന്‍ കടയിലെ മണ്ണെണ്ണ ചുമക്കണം. അമ്പലത്തില്‍ വൈകിട്ട് ഡ്യൂട്ടി ഉള്ളതുകൊണ്ട് ആരും കാണാതെ അവള്‍ക്ക് പുഷ്പാഞ്ജലി കഴിക്കുക അങ്ങനെ എന്തൊക്കെ ആയിരുന്നു. ഒടുവില്‍ എന്റെ ഈ ടൈപ്പ് ഉല്‍സാഹം കണ്ടു വീടുകാര് ഞാന്‍ ഒരു ടൈപ്പ് കോളേജ് തുടങ്ങാന്‍ കാശു ചോദിക്കുമോ എന്ന് വരെ ഭയന്ന് അച്ഛന് ആധാരം എടുത്തു മാറ്റി വച്ചു. ഒരു ആധാരം പോയിട്ട് സര്‍വ്വേ കല്ലിനു പോലും എന്നെ തോല്‍പ്പിക്കാന്‍ കഴിഞ്ഞില്ല. പയ്യെ പയ്യെ ഈ പ്രേമം കിടിലന്‍ ആയി വളര്‍ന്നു. പരസ്പരം കാണാതിരിക്കാന്‍ വയ്യ, മിണ്ടാതിരിക്കാന്‍ വയ്യ. അന്നും എനിക്കുള്ള ഒരേ ഒരു ഗുണം (വീട്ടുകാര്‍ പറഞ്ഞതാ) ഡയറി മുടങ്ങാതെ എഴുതും. ആ വര്‍ഷത്തെ ഡയറി എനിക്ക് സമ്മാനമായി തന്നതും അവള് ആയിരുന്നു. പക്ഷെ ഒരു നിബന്ധന മാത്രം. അവളെ കുറിച്ചേ എഴുതാവൂ. അന്ന് മുതല്‍ കപീഷ്, മായാവി, ഡിങ്കന്, സൂത്രന്, എന്നീ കഥാപാത്രങ്ങളെ കണ്ടു പരിചയം ഉള്ള ഞാന്‍ വായനശാലയില്‍ മെംബെര്‍ഷിപ് എടുത്തു. (എന്റെ കൂടുകാര് എന്നും കളിയാക്കാറുണ്ട് രാഷ്ട്രദീപികയുടെ നടുവിലെ പടം കാണാനാണ് എന്ന്) അവന്മാര്ക്ക് അറിയില്ലല്ലോ കരളിന്റെ വേദന. ക്ഷമിക്കണം അന്നെന്നിക്ക് കരള്‍ ഉണ്ട്. അങ്ങേനെ എം ഡി, ബഷീര്‍, തകഴി എന്നൊക്കെ മനസിലാക്കാന്‍ പറ്റി. പ്രേമത്തിന്റെ ഓരോ ഗുണങ്ങളെ. അങ്ങനെ ഈ പ്രേമം എല്ലാ വേലിക്കെട്ടുകളും ചവിട്ടി മെതിച്ചു. അതിന്റെ ചുള്ളികമ്പ് പെറുക്കി എടുത്തു ഞങ്ങള്‍ അടുപ്പില്‍ വച്ചു തീ കത്തിച്ചു കഞ്ഞിയും പയറും ഉണ്ടാക്കി കഴിച്ചു മുന്നേറി.
ഒരു ദിവസം ഞാന്‍ ഇന്സ്ടിടുടില് ചെന്നപ്പോള്‍ എന്നോട് അവര്‍ മിണ്ടുന്നില്ല. അണ്ണാ ഒന്നാം തീയതി ആണെന്നറിയാതെ ഓടി ബെവേരേജില്‍ ചെന്നു നിരാശനായി ഷാപ്പില് ചെന്നപ്പോള്‍ ദെ കള്ളില്ല എന്ന് പറയുമ്പോള്‍ ഉണ്ടാവുന്ന ഫീലിങ്ങ്സ്. ഒരുപാടു തവണ കരഞ്ഞു ചോദിച്ചു ഒരേ ഒരു വാചകം മാത്രം. ഡോണ്ട് ടോക്ക് ടൂ മീ. (raapidex ഉള്ളത് കൊണ്ടു അത് മനസിലായി എന്നത് മറ്റൊരു സത്യം) എന്നാല്‍ കാരണം പറ അതുമില്ല. ആ വിഷമത്തിന് ഞാന്‍ ഓ പീ അറെന്നോ, ഓ സീ ആരെന്നോ നോക്കാതെ അടിച്ച്. ഇടയ്ക്ക് സല്‍സ വന്നപ്പോള്‍ അതും അടിച്ചു. എന്റെ കൂടുകാര് എന്റെ ദുഃഖത്തില്‍ പങ്കു കൊണ്ടു പൊറോട്ടയും ബീഫിനും ഓര്‍ഡര്‍ കൊടുത്തു. രഘു ചേട്ടന്റെ തട്ടുകട എന്റെ താജ് മഹല്‍ ആയി. അവിടുത്തെ കറുകറുത്ത ബെന്ചില് ഞാന്‍ താജ് മഹല്‍ വരച്ചു കളിച്ചു. അന്നുവരെ ഓരോ ഷെയര്‍ അടിക്കും കണക്കു എഴുതി വയ്ക്കുന്ന അപ്പാച്ചി സൈനു വരെ എല്ലാം കുറുപ്പിന്റെ ചിലവില്‍ പോരട്ടെ അവന് അത്രയ്ക്ക് തകര്‍ന്നു നമ്മള് അവനെ വിട്ടു പോവാന്‍ പാടില്ല എന്ന് പറഞ്ഞു. അത് കേട്ടു അമ്പലക്കാടന് ഒരു കവിതയും ചൊല്ലി. പൈസ തീര്‍ന്നപ്പോള്‍ അച്ഛമ്മ കണ്ണ് കിട്ടാതിരിക്കാന്‍ ഉണ്ടാക്കി തന്ന മാലയും തകിടും plaza ബാറില്‍ കൊടുത്തു ഞങ്ങള്‍ ദുഃഖം പരസ്പരം പങ്കു വച്ചു. (ഞാന്‍ പങ്കു വച്ചു അവര്‍ എന്റെ കൂടി പങ്കു തിന്നു) അങ്ങനെ സങ്കട കടലിന്റെ തിരയില്‍ കയറി ഞങ്ങള്‍ അമ്പല പറമ്പില്‍ എത്തി. മദ്യം എത്തിച്ചു എന്നത് സത്യം. മാനം നോക്കി മലര്‍ന്നു കിടന്നു ഞാന്‍ ചങ്ക് പൊട്ടി കരഞ്ഞു. അന്നേരം നംബോലന്‍ വൈശാഖ് ഒരു കിടിലന്‍ ഐഡിയ തന്നു. യുറേക്ക ...... അവന് പറഞ്ഞു അളിയാ നീ ഇനി അവളെ മൈന്‍ഡ് ചെയ്യണ്ട. നീ ടൈം മാറ്റണം. അവള് ഇറങ്ങുപോള്‍ നീ കയറി ചെല്ലണം. എന്നിട്ട് അവള് ശ്രദ്ധിക്കുന്നുണ്ടോ എന്ന് നോക്കണം രഹസ്യമായി. അഥവാ അവള് ശ്രദ്ധിച്ചാല്‍ നീ അവള് തന്ന ഡയറി എടുത്തു എന്തേലും എഴുതണം എന്നിട്ട് കരയുന്ന പോലെ ചെയ്യണം എന്ന്. തകര്‍പ്പന്‍ ഐഡിയ. an idea can change your life എന്ന പഴമൊഴി കറക്റ്റ്. അവനെ കെട്ടി പിടിച്ചു ഉമ്മ വച്ചില്ല അപ്പോളേക്കും അവന് വാളും പിന്നെ പഞ്ചാര മണലില്‍ പൂക്കളവും ഒരുക്കുന്ന തിരക്കില്‍ ആയിരുന്നു. അന്ന് രാത്രിയില്‍ ഉറക്കം വന്നില്ല. കാരണം താമസിച്ചു വന്നതിനാല്‍ അമ്മ വാതില്‍ തുറന്നില്ല. ദേ ദിങ്ങട്ടു നോക്കിയെ തൊഴുത്തില്‍ മുടിഞ്ഞ കൊതുകാണ് കേട്ടാ. അങ്ങനെ നേരം വെളുത്തു. പിന്നെ കമ്പ്ലീറ്റ് പ്ലാന്നിംഗ് ആയിരിന്നു ഇരുന്നും കിടന്നും ഒന്നു ഉറങ്ങിയും ഒക്കെ ആലോചിച്ചു. അതിനിടക്ക് പത്തു പദ്രണ്ടു ഇദ്ദലി തിന്നാന്‍ മറന്നില്ല. എനിക്കീ വിശപ്പിന്റെ അസുഖമുള്ള ആളാണെ (കടപ്പാട്: സലിം കുമാര്‍)
അങ്ങനെ നാലു മണിക്ക് ഞാന്‍ ഡയറി എടുത്തു കക്ഷത്തില്‍ വച്ചു വണ്ടി സ്റ്റാര്‍ട്ട് ചെയ്തു. പിന്നെ കക്ഷത്തില്‍ നിന്നും എടുത്തു ബൈക്കിന്റെ കാര്ര്യിരില്‍ വച്ചു, എന്നിട്ട് ആഞ്ഞു ചവിട്ടി, സോറി ഗിയര്‍ മാറ്റി accelator കൊടുത്തു കോളേജ് എത്തിയതും വണ്ടി സ്റ്റാന്‍ഡില്‍ വച്ചതും ദെ പിന്നേം സോറി വണ്ടി പാര്‍ക്ക് ചെയ്തു ഞാന്‍ ജയന് സ്റ്റെപ്പ് കേറുന്ന സ്റ്റയിലില്‍ കോണി കേറി മുകളില്‍ എത്തി. ഡും ഡും ഡും പീ പീ പീ (എന്റെ ഹൃദയം ഇടിപ്പ് കേട്ടു എനിക്ക് തന്നെ നാണം വന്നു)
(തുടരും)
6 comments:
''ഓ.പി.ആറിന്റെ ഷേപ്പും ഓ സീ ആറിന്റെ മധുരവും ഒത്തിണങിയ ഒരു സുന്ദരി കുട്ടി ആയിരുന്നു shorthand ടീച്ചര്‍''
athu kalakki kuruppanna..
ezhuththu kollaam. nalla exp ullathu polunt.
waiting for 2nd part.
കുമാരന് അണ്ണാ വളരെ നന്ദി. തെറ്റുകള്‍ സദയം ക്ഷമിച്ചു മുന്നോട്ടു നയിക്കാനുള്ള കുപ്പി മേടിക്കാന്‍ അണ്ണന് കാശും തരും എന്ന് പ്രതിക്ഷിക്കുന്നു.
ഓ.സി.ആറിന് മധുരമോ?വർഷങ്ങളുടെ പരിചയമുള്ള ആ സുഹൃത്തിന് മധുരമില്ലെന്ന് എനിക്കുത്തമബോധ്യമുണ്ടെടേ.നീ കുട്ടി തന്നെ.
പണ്ട് ലൈബ്രറീന്ന് ബഷീറിന്റെ കഥകൾ വായിച്ച കൂട്ടത്തിൽ കാമുകന് കൊടുക്കുന്ന പുട്ടിനുള്ളിൽ പുഴുങ്ങിയമുട്ട വെച്ചുകൊടുക്കുന്ന ചായക്കടക്കാരി കാമുകിയുടെ കഥ വായിചിട്ടുണ്ടോ?
പ്രണയം പനിനീർപൂവായി മാത്രമല്ല,പുഴുങ്ങിയ കോഴിമുട്ടയായും ടീച്ചർ കാമുകിയുടെ ഡയറിയായും വരും.കാരണം പ്രണയം പരിസരബോധമില്ലാത്ത ഒരു കൂതറയാണ്.
നന്നായി മോനേ,നല്ല ഗുരുത്വം.ഇങ്ങനെയുള്ള സത്സ്വഭാവികളെയാണ് ജനാധിപത്യ ഇന്ത്യ ആവശ്യപ്പെടുന്നത്.
വികട അണ്ണാ കമന്റിനു വളരെ നന്ദി. അണ്ണാ ഓ സീ ആറു തരും വിഷം ആദ്യം കയ്ക്കും പിന്നെ മധുരിക്കും എന്നല്ലേ. അന്ന് സന്തോഷത്തില്‍ കുടിച്ചപ്പോള്‍ അമ്മാനെ നേര് കേട്ടാ എനിക്ക് മധുരം ഉള്ള പോലെ തോന്നി. അണ്ണാ തെറ്റു കുറ്റങ്ങള്‍ പറഞ്ഞു തരുമല്ലോ.
എഴുത്ത് രസകരം തന്നെ. തുടക്കത്തില്‍ തന്നെ തുടരന് ആക്കിയതില്‍ കുറച്ചു പരാതിയുന്റെന്നു മാത്രം.
ബാക്കി എപ്പഴാ?
ശ്രീ ചേട്ടാ വളരെ നന്ദി തുടക്കം മോശം അല്ല എന്ന് കരുതുന്നു. ഉടന്‍ തന്നേ അടുത്തത് ഇടാം. ശ്രീ ചേട്ടന് തെറ്റുകളും കുറ്റങ്ങളും പറഞ്ഞു തരണം
Post a Comment