Monday, November 24, 2008

ഡിസംബറിന്റെ നഷ്ടം - മൂന്ന്

അങ്ങനെ ഡല്‍ഹിയില്‍ എത്തി. ഒരു പാടു നല്ല സുഹൃത്തുക്കളെ കിട്ടി. വിര്‍ജിന്‍ നന്ദു, അപരാധി ബിനു, കോണ്‍സെപ്റ്റ് അരവിന്ദന്‍, സത്യം മനു, അച്ചാര്‍ രാജേഷ്, അങ്ങനെ എത്ര സുഹൃത്തുക്കള്‍. അങ്ങനെ അടിച്ച് പൊളിയും മറ്റുമായി മനസിലെ വേദനക്ക് ഒരു ആശ്വാസമായി. എങ്കിലും ഉള്ളില്‍ ആ ഡയറി കാണുമ്പോള്‍ പഴയ പ്രണയവും ടീച്ചറും നിറഞ്ഞു നിന്നു. രണ്ടു മൂന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞു. അന്നേരം നാട്ടില്‍ നിന്നും ബൂത്ത് സുനില്‍ വിളിച്ചു പറഞ്ഞു ടീച്ചറുടെ കല്യണം കഴിഞ്ഞു . ഒരു ഗള്‍ഫ്കാരന്‍ കെട്ടി കൊണ്ടു പോയി എന്ന്. മനസ്സില്‍ മരവിപ്പ് മാത്രം ഉണ്ടായിരുന്നത് കൊണ്ടു ഒന്നും തോന്നിയില്ല. പക്ഷെ വേദന തോന്നിയപ്പോള്‍ നേരെ ഭികാജി കാമ പ്ലസില്‍ പോയി ബെവേരജ് മുത്തപ്പനെ ശരണം പ്രാപിച്ചു.

എന്നിട്ട് പഴയ ഡയറി മറിച്ച് നോക്കി.ടീച്ചറുടെ ഫോട്ടോയും നോക്കി ഉറങ്ങി പോയി. ഇനി നമ്മല്ല്ക് ഓര്‍ക്കാന്‍ അവകാശം ഇല്ലല്ലോ. അങ്ങനെ അവള്‍ക്കും ഒരു ജീവിതം ആയി. എല്ലാ നന്മകളും വരുത്താന്‍ അയ്യപ്പനെ മനസ് തുറന്നു പ്രാര്‍ത്ഥിച്ചു. ആര്‍ കെ പുരം അമ്പലത്തില്‍ അവളുടെ പേരില്‍ വഴിപാടും കഴിച്ചു. പിന്നെ പയ്യെ പയ്യെ സാധാരണ ജീവിതത്തിലേക്ക്. ഓഫീസിന്റെ തിരക്കുകളും മറ്റുമായി ഞാനും എന്റെ ജീവിതത്തിന്റെ വഴിത്താരകളില്‍ ഓട്ടം തുടങ്ങി. ...

അങ്ങനെ നാട്ടില്‍ ലീവിനു പോകാന്‍ തീരുമാനിച്ചു. അങ്ങനെ വീണ്ടും നാട്ടിലേക്ക്. നാട്ടില്‍ ചെന്നു എലിപ്പന ഷാപ്പിലും, മാരാരിക്കുളം ഒന്നാം നമ്പരിലും, കണ്ടത്തില്‍ ഷാപ്പിലും, വോള്‍ഗ ബാറിലും, Plaza ബാറിലും മറ്റുമായി വീണ്ടും പഴയ സുഹൃത്തുക്കളുമായി ഒത്തു കൂടി. ഓരോ വിശേഷങ്ങളും മറ്റുമായി പഴയ കലവൂര്‍കാരന്‍ ആയി മാറി.

ഒരു ദിവസം ഞാന്‍ സുനിയുടെ ബൂത്തില്‍ ഇരിക്കുമ്പോള്‍ അവന്‍ പറഞ്ഞു "അളിയാ നിന്റെ ടീച്ചര്‍ വരുന്നു കൂടെ ഒരു ട്രോഫി ഉണ്ട് എന്ന്" [ട്രോഫി എന്ന് വച്ചാല്‍ കുട്ടി എന്നര്ത്ഥം.] ഞാന്‍ നോക്കുമ്പോള്‍ ടീച്ചര്‍ ഒരു പിഞ്ച് കുഞ്ഞുമായി വരുന്നു. എന്നെ കണ്ടു അവര്‍ നിന്നു. വല്ലാതെ ക്ഷീണിച്ചു പോയിരിക്കുന്നു. ഒരുതരം നിസംഗ ഭാവം. സാരിയില്‍ അവര്‍ കൂടുതല്‍ പക്വത ഉള്ളതായി തോന്നി. നല്ല ഓമനത്തം ഉള്ള കുട്ടി. ഞാന്‍ മെല്ലെ കടയില്‍ നിന്നും കുറച്ചു മിട്ടായി എടുത്തു അവരുടെ അരികിലേക്ക് ചെന്നു. എന്നിട്ട് എന്നെ കണ്ടു ചിരിക്കുന്ന ആ കുഞ്ഞിന്റെ കൈയില്‍ വച്ചു കൊടുത്തു. ഞാനും ടീച്ചറും പരസ്പരം നോക്കി. ഒന്നും മിണ്ടിയില്ല. പറയാനുള്ളത് ഞങ്ങളുടെ കണ്ണുകള്‍ പറഞ്ഞു. ഒടുവില്‍ അവര്‍ ചോദിച്ചു എന്ന് വന്നു എന്നും എന്ന് തിരിച്ചു പോകുന്നു എന്നും. ഞാന്‍ മറുപടി കൊടുത്തില്ല കുഞ്ഞിന്റെ കവിളില്‍ മെല്ലെ തലോടി പയ്യെ പോസ്റ്റ് ഓഫീസിലേക്ക് നടന്നു. അവരും മെല്ലെ നടന്നു നീങ്ങി. പോസ്റ്റ് ഓഫീസില്‍ ആ പഴയ ചെമ്പക മരം മുറിച്ചു മാറ്റിയിരുന്നു. പുതിയ കെട്ടിടത്തിനു വേണ്ടി. അതിന്റെ മിച്ചം അവശിഷ്ട്ടത്തില്‍ ഞാന്‍ വിരലുകള്‍ ഓടിച്ചു. കുറെ വാടിയ പനിനീര്പൂക്കള്‍ മാത്രം. പഴയ ഓര്‍മ്മകള്‍ അലട്ടാന്‍ തുടങ്ങിയതും നേരെ സുനിലുമായി ബാറിലേക്ക് വച്ചു പിടിച്ചു.

അങ്ങനെ ലീവും കഴിഞ്ഞു തിരിച്ചു വീണ്ടും ഡല്‍ഹിക്ക്. കുറച്ചു സുഹൃത്തുക്കള്‍ ട്രെയിനിലും കിട്ടിയത് കൊണ്ടു വലിയ ടെന്‍ഷന്‍ ഇല്ലാതെ തന്നെ എന്‍ജോയ് ചെയ്തു ഡല്‍ഹിയില്‍ എത്തിയത് അറിഞ്ഞില്ല. വീണ്ടും ഡല്‍ഹിയിലെ ചൂടിലേക്ക്. ഒരുതരം മെഷീന്‍ പോലെ യാന്ത്രികമാകുന്നു ചിന്തകളും ചലനങ്ങളും. എവിടെ എത്തും എന്നറിയാതെ എന്തൊക്കെ ചെയ്യുന്നു. അങ്ങനെ ഞാന്‍ പഴയപോലെ ഡല്‍ഹിയുടെ ഭാഗമായി. അങ്ങനെ വര്‍ഷങ്ങള്‍ കടന്നു പോയി. ഇടക്ക് ഇരുന്നും നിന്നും ഒക്കെ.

ഡിസംബറിലെ ഒരു തണുപ്പില്‍ രാവിലെ ഇന്നും പണ്ടാരം അടങ്ങാന്‍ ജോലിക്ക് പോകണമല്ലോ എന്നോര്‍ത്ത് പുറത്തോട്ടു ഇറങ്ങിയതും പത്രക്കാരന്റെ തലക്കുള്ള ഏറു തന്നെ എന്നെ എതിരേറ്റു. അവന്റെ മാം ബഹന് വിളിച്ചു കൊണ്ടു പത്രത്തിലേക്ക് കണ്ണോടിച്ചു. ഓരോ പേജും വായിച്ചു ചരമ പേജില്‍ എത്തിയെതും ഒന്നു പകച്ചു പോയി. അതെ അതില്‍ ടീച്ചറുടെ ഫോട്ടോ. എന്റെ കൈയിലെ അതെ ഫോട്ടോ. തലകെട്ട് ഇതായിരുന്നു. "വാഹനാപകടത്തില്‍ യുവതി കൊല്ലപ്പെട്ടു ഭര്‍ത്താവും കുഞ്ഞും രക്ഷപെട്ടു". എന്റെ കണ്ണില്‍ ഇരുട്ട് കയറി. ഞാന്‍ നിലത്തേക്ക്‌ ഇരുന്നു പോയി. നന്ദുവും ബിനുവും ഓടി വന്നു എന്നെ താങ്ങി. എനിക്കൊന്നും മിണ്ടാന്‍ കഴിഞ്ഞില്ല. അവര്‍ എന്റെ കൈയില്‍ നിന്നും പത്രം വാങ്ങി വായിച്ചു. അവരും വല്ലാതെ ആയി. എന്ത് പറയണം എന്നാര്‍ക്കും അറിയില്ല. ഇന്നലെ കൂടി ഞാന്‍ അവളുടെ ആയുസിനു വേണ്ടി പ്രാര്‍ഥിച്ചു എന്നിട്ടും അയ്യപ്പാ നീ കേട്ടില്ലേ അതോ കേള്‍ക്കാന്‍ മറന്നോ. ആ കുഞ്ഞിന്റെ മുഖമായിരുന്നു എന്റെ മനസ്സില്‍. ഞാന്‍ പതിയെ അകത്തേക്ക് നടന്നു. കട്ടിലിന്റെ കീഴില്‍ നിന്നും ആ പഴയ പെട്ടി വലിച്ചെടുത്തു. അതില്‍ നിന്നും ഞാന്‍ ആ ഡയറി എടുത്തു. അതിന്റെ താളില്‍ ഞാന്‍ എഴുതിയ വാക്കുകള്‍ എന്നെ കുത്തി നോവിക്കുന്ന പോലെ തോന്നി. മഹാ അപരാധം. ഞാന്‍ ആ വാക്കുകള്‍ ഒന്നു കൂടി വായിച്ചു. "ടീച്ചര്‍ നിങ്ങള്‍ എന്ന്റെ മനസ്സില്‍ മരിച്ചു കഴിഞ്ഞു . ഇനി ഒരിക്കലും ഒരു പുനര്‍ജ്ജന്മം ഉണ്ടാവില്ലാ. എന്റെ സ്നേഹത്തിന്റെ മുകളിലും നിന്റെ മുകളിലും ഞാന്‍ അരിയും പൂവും അര്‍പ്പിക്കുന്നു." ഞാന്‍ തകര്ന്നു നിലത്തു കിടന്നു ഒരു കൊച്ചു കുഞ്ഞിനെ പോലെ കരഞ്ഞു. എന്റെ സുഹൃത്തുകള്‍ എന്നെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കും എന്നറിയാതെ പകച്ചു നിന്നു. എന്റെ ടീച്ചറുടെ ഫോട്ടോയില്‍ നോക്കിയപ്പോള്‍ അവര്‍ എന്നെ നോക്കി ചിരിക്കുന്ന പോലെ തോന്നി. എന്തെ ഈ ഡിസംബര്‍ എനിക്ക് വേദനകള്‍ മാത്രം സമ്മാനിക്കുന്നു. ഡിസംബറിന്റെ താളുകള്‍ ഞാന്‍ വലിച്ചു കീറി. എനിക്ക് നഷ്ടങ്ങള്‍ സമ്മാനിക്കാന്‍ മാത്രമായി ഒരു ഡിസംബര്‍. എന്റെ മനസ്സില്‍ ഒരു ചെമ്പകമരം കട പുഴകി നിലം പതിച്ചു. എങ്ങു നിന്നോ വരുന്ന ഒരു പനിനീര്‍ പൂവിന്റെ സുഗന്ധം എന്നെ മൂടിയ പോലെ എനിക്ക് തോന്നി. പക്ഷെ ആ പൂക്കള്‍ വാടിയിരുന്നു.

ടീച്ചറുടെ ഫോട്ടോ നെഞ്ചോടടക്കി ഞാന്‍ വാവിട്ടു കരഞ്ഞു പറഞ്ഞു. "എന്റെ ടീച്ചര്‍ എനിക്ക് മാപ്പു തരില്ലേ"

(അവസാനിച്ചു)

13 comments:

രാജീവ്‌ .എ . കുറുപ്പ് said...

എന്തെ ഈ ഡിസംബര്‍ എനിക്ക് വേദനകള്‍ മാത്രം സമ്മാനിക്കുന്നു. ഡിസംബറിന്റെ താളുകള്‍ ഞാന്‍ വലിച്ചു കീറി. എനിക്ക് നഷ്ടങ്ങള്‍ സമ്മാനിക്കാന്‍ മാത്രമായി ഒരു ഡിസംബര്‍.

lone-coder said...

Good one, keep writing. you can be another kuruman

അരുണ്‍ കരിമുട്ടം said...

എല്ലാം വായിച്ചു.നന്നായിരിക്കുന്നു.,എഴുതിയ രിതി.

രാജീവ്‌ .എ . കുറുപ്പ് said...

അരുണ്‍ അണ്ണാ നിറഞ്ഞ മനസിന്റെ നന്ദി

Sunil said...

very good writing style and imaginations.i felt, you have deep observation and heart touching writing style.so totaly good effort, keep it up, congratulations.

Sunil,Bangalore

രാജീവ്‌ .എ . കുറുപ്പ് said...

സുനില്‍ അണ്ണാ ഇതു നമ്മള്ള്‍ക്ക് പലതും ഓര്‍മ്മിക്കാന്‍ ഒരു അവസരം ആയി. കമന്റ് ഇട്ടതിനു നന്ദി. വീണ്ടും നമ്മള്ള്‍ക്ക് ഒത്തു കൂടണം

വരവൂരാൻ said...

ഓർത്തെടുക്കാൻ ഒരു ഇന്നലെയും അനുഭവിച്ചു തീർക്കാൻ ഒരു ഇന്നും നോവ്‌ ഒരു പ്രാവിനെ പോലെ നെഞ്ചിൽ കുറുക്കുമെന്നും. ഈ വേദനയിൽ ഒരു ഫുള്ളു പൊട്ടിച്ചു ഞാനു ചേരുന്നു.

രാജീവ്‌ .എ . കുറുപ്പ് said...

അന്‍പുള്ള വരവൂരാന്‍ അണ്ണാ നമോവാകം

Anil cheleri kumaran said...

''പോസ്റ്റ് ഓഫീസില്‍ ആ പഴയ ചെമ്പക മരം മുറിച്ചു മാറ്റിയിരുന്നു. പുതിയ കെട്ടിടത്തിനു വേണ്ടി. അതിന്റെ മിച്ചം അവശിഷ്ട്ടത്തില്‍ ഞാന്‍ വിരലുകള്‍ ഓടിച്ചു. കുറെ വാടിയ പനിനീര്പൂക്കള്‍ മാത്രം. ''
ചെമ്പക മരത്തില്‍ പനിനീര്‍പൂക്കളോ? എന്താ കുറുപ്പേ സങ്കടം വരുമ്പോള്‍ എല്ലാം അബദ്ധമാവുന്നല്ലോ!!
തുടക്കം കണ്ടപ്പോള്‍ തോന്നിയിരുന്നു ഇതിന്റെ അവസാനം കരയിപ്പിക്കുമെന്നു. പാവം ടീച്ചര്‍!! എന്റെ ആദരാഞലികള്‍!!
കുറുപ്പേ പേടിക്കാനില്ല എഴുത്ത് വളരെ മനോഹരമാവുന്നുണ്ട്. ധൈര്യമായി പോകു.
അഗ്രഗേറ്റുകളില്‍ ബ്ലോഗ് ലിസ്റ്റ് ചെയ്യു കേട്ടോ. അതു വഴി കൂടുതല്‍ വായനക്കാര്‍ എത്തിക്കൊള്ളും.
നമുക്കൊന്നു കൂടേണ്ടേ?

രാജീവ്‌ .എ . കുറുപ്പ് said...

അണ്ണാ ഞാന്‍ ആ പനിനീര്‍ ചെമ്പകം എന്നാണ് ഉദ്ദേശിച്ചത്. തെറ്റുകള്‍ ചൂണ്ടി കാണിച്ചതിന് നന്ദി. അണ്ണന്‍ ഗ്ലാസ് എടുത്തു വച്ചോ. ഞാന്‍ ദേ വരുന്നു. അഗ്രഗേറ്റുകളില്‍ ബ്ലോഗ് ലിസ്റ്റ് ചെയ്യുവാന്‍ ഒന്നു ഹെല്‍പ്പ് ചെയ്യണം. കാരണം വലിയ പിടുത്തം ഇല്ലാത്ത ഒരു മേഖലയാണ് ഇതൊക്കെ.

pappan said...

A new Blog puli is on the way

Pappan

smitha adharsh said...

it's a good post..

വിജയലക്ഷ്മി said...

nalla post..vivarana reethi valare ishttappettu...monum kudumbathhinum puthuvalsaraashamsakal!!