ഇനി ഇതൊരു സംഭവ കഥ ആണ്. ചാളുവ കുട്ടന് ആണ് എന്റെ ഈ കഥയിലെ താരം. ഇദ്ദേഹത്തെ കുറിച്ചു പറഞ്ഞാല്‍ പറയാനായി ഒത്തിരി ഉണ്ട്. അതുകൊണ്ടാണ് ഈ കഥയില്‍ നിന്നും തന്നെ തുടങ്ങാം എന്ന് കരുതിയെത്. ഇദ്ദേഹം ഒരു ചെത്തുകാരന് ആണ്. ഞങ്ങളുടെ നാട്ടിലെ തലെയെടുപ്പുള്ള ചെത്തുകാരന്. ഞങ്ങളുടെ ചെറുപ്പ കാലത്തില്‍ ഇദ്ദേഹം നാട്ടിലെ ഹീറോ തന്നെ ആയിരുന്നു എന്ന് പറയാം. കള്ളിമുണ്ട് മാത്രം ഉടുത്തു തലയില്‍ ഒരു വട്ടകെട്ടും അരയുടെ പിന് ഭാഗത്ത് കയറില്‍ ലാപ്ടോപ് കെട്ടി തേച്ചു മിനുക്കിയ ചെത്ത് കത്തിയും ഒരു സൈഡില്‍ കുടുക്കയും തൂക്കി വയറ്റില്‍ ഫുട്ബോള്‍ വച്ചിട്ടുണ്ടോ എന്നൊരു സംശയത്തോടെ ഒരു വരവുണ്ട്. ഒരു കാലത്ത് നാടിലെ തരുണീ മണികളുടെ ജയന് തന്നെ ആയിരുന്നു പുള്ളി. പക്ഷെ നടപ്പ് മാത്രം ഭീമന് രഘുവിനെ പോലെ ആയിരുന്നു. ഇദ്ദേഹം ആണ് എനിക്ക് ആദ്യമായി ചെത്ത് കള്ളുകുടിക്കാന്‍ തന്നത്. തെങ്ങില്‍ ചെത്തി കുടുക്കയില്‍ ഷാപ്പിലേക്ക് കൊണ്ടു പോണ വഴി കൈയില്‍ ഒഴിച്ച് തന്ന വെളുത്ത പാനീയത്തിന്റെ ടേസ്റ്റ് ഇന്നും നാവില്‍ ഉണ്ട്.
ഒരു ദിവസം പതിവുപോലെ അണ്ണന് ചെത്തും കഴിഞ്ഞു രണ്ടെണ്ണം വിട്ടിട്ടു അടുക്കള പടിയില്‍ ഇരിക്കുന്ന സമയം. അടുക്കളയുടെ വടക്കു ഭാഗത്ത് അവിടെ അവിടെയായി മണല്‍ കൂടി വച്ചിരുന്നു. മഴ പെയ്യുമ്പോള്‍ മണല്‍ ഒലിച്ചു പോകാതിരിക്കാന്‍. അന്നേരം ആണ് അണ്ണന് അത് കണ്ടത് ഒരു മൂര്‍ഖന്‍ പതുക്കെ തൊട്ടടുത്ത കുറ്റിക്കാട്ടില്‍ നിന്നും ഇഴഞ്ഞു വരുന്നു. ലഞ്ച് കഴിച്ചത് ഓവര്‍ ആയതു കൊണ്ടോ കുട്ടന് അണ്ണനെ കാണാത്തത് കൊണ്ടു പാവം മൂര്ഖേട്ടന് ആ മണലിന്റെ മറു സൈഡില്‍ ഒന്നു മയങ്ങിയിട്ടു ചായക്ക് സമയം ആവുമ്പോള്‍ പോവാം എന്ന വിചാരത്തില്‍ ഒന്നു കിടന്നു. ക്ഷീണം കൊണ്ടു പാവം മയങ്ങി പോയി. ഈ കാഴ്ച കണ്ട കുട്ടാണ്ണന് പതുക്കെ തന്റെ കേട്ടിയോളോട് പറഞ്ഞു "എടീ ഒരു വിറകിന്റെ കഷ്ണം കൊണ്ടു വാ. ഒരു മൂര്‍ഖന്‍ ദാണ്ടെ സുഖമായി കിടന്നു ഉറങ്ങന്നു. ഇവനെ എന്ന് ഞാന്‍ കൊന്നു കൊല വിളിക്കും. എന്ന് പറഞ്ഞു കൈയില്‍ കിട്ടിയ വിറകിന്റെ മുട്ടിയുമായി പുള്ളിക്കാരന് മൂര്‍ഖനെ ലക്ഷ്യമാക്കി പാഞ്ഞു. മുണ്ടിന്റെ കുത്ത് അഴിഞ്ഞതിനാല് അതിന്റെ കോന്തലയില്‍ തട്ടി മൂര്‍ഖന്‍ കിടന്ന കൂനയുടെ മുകളില്‍ ഫുഡ് ബോള്‍ പോലെയുള്ള വയറുമായി നിലം പതിച്ചു.മണ്ണിനും പുള്ളിക്കാരന്റെ വയറിനും അടിയില്‍ കിടന്ന മൂര്‍ഖന്‍ ആദ്യം ഒന്നു മനസിലായില്ല. അങ്ങനത്തെ അറ്റാക്കായി പോയില്ലേ. ശ്വാസം മുട്ടിയപ്പോള്‍ അത് കാറി കൊണ്ടു പറഞ്ഞു "ബച്ചാവോ ബച്ചാവോ" എന്ന്. എന്തും സംഭവിക്കാം, പുള്ളിക്കാരന് എഴുന്നേറ്റാല്‍ മൂര്‍ഖന്‍ കൊത്തും. അവിടെ കിടന്നു കൊണ്ടു പുള്ളി അലറി " മൂര്‍ഖന്‍ മൂര്‍ഖന്‍" അന്നേരമാണ് മൂര്‍ഖന്‍ തമ്പി എന്ന് ഇരട്ട പേരുള്ള തമ്പി അണ്ണന് അവിടെ കൂടി പാസ് ചെയ്തു പോയത്. പുള്ളിക്കാരന് ഓര്‍ത്തു അദേഹത്തിന്റെ ഇരട്ട പേരു വിളിച്ചതാണെന്നു. ദേഷ്യത്തില്‍ പാഞ്ഞടുത്ത തമ്പി അണ്ണന് തന്റെ ഉടുമുണ്ട് പൊക്കി പറഞ്ഞു " ദേ കിടക്കണ് മൂര്‍ഖന്‍, വെള്ളമടിച്ചു എണിക്കാന്‍ മേലത്തെ കിടന്നിട്ടും നീ എന്നെ ഇരട്ട പേരു വിളിക്കും അല്ലെ" എന്ന് പറഞ്ഞു പുള്ളിക്കാരന്റെ അച്ഛന്റേം അമ്മേടേം നേര്‍ക്ക് കുറച്ചു തെറി ഡെഡിക്കേറ്റ് ചെയ്തു കൊണ്ടു പുള്ളിയുടെ മുതുകത്തേക്ക് ചാടി കേറി ഇരുന്നിട്ട് തുടങ്ങി നല്ല സൊയമ്പന്‍ പഞ്ചാരി മേളം. ആഹാ അഹഹഹ . മട്ടന്നൂര്‍ കണ്ടിരുന്നേല്‍ തമ്പി അണ്ണന് പൊന്നാട ഇട്ടേനെ ആ കൊട്ട് കണ്ടിരുന്നേല്‍.
ഈ രണ്ടു തടിയന്മാരുടെയും മണലിന്റെയും അടിയില്‍ കിടന്ന മൂര്‍ഖന്റെ നടു വെട്ടി. ഒടുവില്‍ അലറി കൊണ്ടു കുട്ടന് അണ്ണന് പറഞ്ഞു "എന്റെ തമ്പി ഞാന്‍ നിന്നെയല്ല മൂര്‍ഖന്‍ എന്ന് വിളിച്ചേ. നമ്മുടെ അടിയില്‍ ഒരു കിടിലന്‍ മൂര്‍ഖന്‍ കിടപ്പുണ്ട്" എന്ന് പറഞ്ഞതും തമ്പി അളിയന് ഏറു കൊണ്ട പൂച്ചയെ പോലെ ചാടി എണീറ്റു. എന്നിട്ട് ഓടണോ വേണ്ടയോ ഹായ് ഹായ് ഓടണോ വേണ്ടയോ എന്നുള്ള ഭാവത്തില്‍ നിന്നു. എന്നിട്ട് രണ്ടും കല്പ്പിച്ചു കുട്ടന് അണ്ണനെ വലിച്ചു മാറ്റി ദൂരെക്കിട്ടു. എന്നിട്ട് മണല്‍ മാറ്റാന്‍ തുടങ്ങി. കുട്ടന് വടിയുമായി തയ്യാറായി. അതാ കിടക്കുന്നു മൂര്‍ഖന്‍. അത് പതുക്കെ മണ്ണില്‍ നിന്നും പുറത്തേക്ക് വന്നിട്ട് വടിവേലു പറയുന്ന പോലെ പറഞ്ഞു. "എന്തിനാടാ ഇനി എന്നെ തല്ലുന്നെ. ഞാന്‍ എങ്ങനേലും ഒന്നു ജീവിച്ചു പൊക്കോട്ടെ. എന്ന് പറഞ്ഞു ഇഴഞ്ഞിഴഞ്ഞു അടുത്തുള്ള കാട്ടിലേക്ക് കയറി പോയി.
11 comments:
തേങ്ങ എന്റെ വക
ആ പാവം മൂര്‍ഖന്‍ ജീവിച്ചോട്ടെ
അരുണ്‍ അണ്ണാ വളരെ നന്ദി. പിന്നെ കല്യാണത്തിന് പാര്‍ട്ടി തരണം.
ചിരിച്ചു ചിരിച്ചു ഒരു വിധമായി. സിനിമാ സീനുകള്‍ പോലെ വര്‍ണ്ണിച്ചിരിക്കുന്നു.
http://blogsearch.google.com/blogsearch?num=100&lr=lang_ml&scoring=d&q=.
ഇതു ഗൂഗിള്‍ അഗ്രെഗേറ്റര്‍ അതില്‍ ആഡ് ചെയ്യാന്‍ ഇതില്‍ ജൊയിന്‍ ചെയ്യു.:::http://blogsearch.google.com/ping
http://www.chintha.com/malayalam/blogroll.php
http://malayalam.homelinux.net/malayalam/work/thani2.shtml
തനി മലയാളവും ചിന്തയും നേരിട്ട് പോയി മെയില്‍ ചെയ്താല്‍ മതി.
സംശയമുണ്ടേല്‍ ഇവരു തീര്‍ത്തു തരുംട്ടോ:https://www.blogger.com/comment.g?blogID=5897235098863851494&postID=8197517829506406547
മൂര്‍ഖാ വന്ദനം
:)
പാവം കുട്ടന്, അല്ല പാവം മൂര്‍ഖന്‍....
നടാടെ വന്നതാ, പോസ്റ്റ് എല്ലാം ഇഷ്ടായി.
കുമാരേട്ടാ, ഒത്തിരി നന്ദി ഉണ്ട്. താങ്കള്‍ പറഞ്ഞതു പോലെ തന്നെ ചെയ്തു. പിന്നെ ഞാന്‍ ഇങ്ങനെ ഇടയ്ക്ക് ഓരോന്ന് ചോദിച്ചു ശല്യപെടുത്തി കൊണ്ടിരിക്കും.
മനുവേട്ടാ ഒത്തിരി നന്ദി. മനുവേട്ടന്റെ കമന്റ് മമ്മൂക്ക ഒരു പ്രൊഡക്ഷന്‍ പയ്യന് കൊടുത്ത ഷേക്ക് ഹാന്‍ഡ് പോലെ തോന്നി.
B.S.Madai അണ്ണാ നിറഞ്ഞ നന്ദി.
കുറുപ്പേ.. ഇവര്‍ നിങ്ങളുടെ എല്ലാ സംശയവും തീര്‍ത്തു തരും... പെഗ് അളവു മുതല്‍ അന്തിക്കള്ളു വരെ...
അപ്പോ അടിച്ചു പൊളിക്കന്നെ അല്ലേ..
http://bloghelpline.blogspot.com/
വളരെക്കാലത്തിനുശേഷമാണ് ശ്രീവല്ലഭന്റെ ബ്ലോഗില്‍ വരുന്നത്.
വളരെ രസകരമായി എഴുതിയിരിക്കുന്നു :)
arinjilla ithrayum kazhivundennu arinjilla. njan padippichathu verute aayilla
Post a Comment