Friday, March 6, 2009

ഒരു പ്രച്ഛന്ന വേഷം വരുത്തിയ വിന-1

എന്‍റെ നാട്ടിലെ അറിയപെടുന്ന ക്ലബ്ബ് ആണ് ചിരികുടുക്ക. ഞങ്ങളുടെ ചിരിക്കുടുക്ക ക്ലബ്ബിന്റെ ആഘോഷം ഞങ്ങളുടെ നാട്ടുകാര്‍ക്കു ഒന്നു ഒത്തു കൂടാന്‍ കിട്ടുന്ന ഒരു അവസരം ആണ്. എന്റെ വീടിനടുത്തുള്ള ഒരു വെളി പ്രദേശമാണ് ഈ ആഘോഷം ഭാരവാഹികള്‍ നടത്തിപ്പിനായി തിരഞെടുക്കുന്നത്. അമ്പലക്കാടന്‍, എന്റെ അനിയന്‍ കൊച്ചു കുറുപ്പ്, നമ്പോലന്‍, ഇടി താങ്ങി, ചീവീട്, എന്നിവരുടെ നേതൃത്തത്തില്‍ ഒരു പറ്റം ചെറുപ്പക്കാര്‍ രാപകല്‍ അന്യേ കഷ്ടപ്പെട്ട് പിരിവെടുത്തു,പകുതി കണ്ടത്തില്‍ ഷാപ്പിലും, മിച്ചം എലിപ്പനയില്‍ കൊടുത്തും എല്ലാ വിജയ ദശമി നാളുകളിലും വന്പിച്ച ആഘോഷം ആക്കി മാറ്റാറുണ്ട്. ഇതില്‍ മുന്‍ നിരയില്‍ ക്യാപ്റ്റന്‍ ആയി നമ്പോലന്‍ ആണ് എപ്പോളും. കമ്മറ്റി വിളിച്ചു കൂട്ടല്‍, പ്രമേയം അവതരിപ്പിക്കല്‍, അംഗംങ്ങള്‍ക്ക് കട്ടന്‍, കപ്പ വിത്ത് മുളകുടച്ചത് വിതരണം എല്ലാം അവന്റെ നേതൃത്തത്തില്‍ തകൃതിയായി നടക്കും. പലപ്പോഴും അടിയില്‍ കലാശിച്ചു കട്ടന്‍ കാപ്പി കുടിച്ച ഗ്ലാസ്സുകള്‍ പൊട്ടിച്ചും കപ്പ പുഴുങ്ങിയ കലം ചളുക്കി റോഡില്‍ ഇട്ടു തട്ടിയും ആണ് യോഗം അവസാനിക്കുക. കാരണം അവസാനം കണക്കു പറയുമ്പോള്‍ കണ്ടത്തില്‍ ഷാപ്പിലെ പറ്റു തീര്‍ത്ത കുറിപ്പടി ആരെങ്കിലും പൊക്കി കൊണ്ടു വരും. ഇതൊക്കെ ആണെന്കിലും പരിപാടികള്‍ തുടങ്ങുമ്പോള്‍ പിന്നെ എല്ലാരും ഒറ്റ കെട്ടായി അതൊരു ഉത്സവം ആക്കി മാറ്റാറുണ്ട്. ക്ലബ്ബിന്റെ ബാനര്‍ എഴുത്ത്, മറ്റുള്ള പടങ്ങള്‍, ക്ലബ്ബിന്റെ ബോര്‍ഡ് എല്ലാം നമ്ബോലന്റെ ഫാദര്‍ സിധപ്പായിയുടെ മേഖല ആണ്. നമ്പോലന്‍ ആ ഏരിയയില്‍ വന്നാല്‍ പുള്ളി വെട്ടും എന്ന് നൂറു തരം. പരശുരാമന്റെ കഥ അറിയാമല്ലോ, അത് തന്നെ കാരണം. എന്റെ വീടിനടുത്തുള്ള ഒരു വെളി പ്രദേശം ആണ് എല്ലാ വര്‍ഷവും പരിപാടി നടത്താന്‍ തിരഞെടുക്കുന്നത്. നേരത്തെ തന്നെ എല്ലാവരും കൂടി ആ വെളി പ്രദേശത്ത് ഒത്തു കൂടി പുല്ലു കൊത്തി അവിടെ വൃത്തിയാക്കി, സിധപ്പായി കരവിരുതാല്‍ തയ്യാറാക്കിയ ക്ലബ്ബിന്റെ ബോര്‍ഡ് ആദ്യമേ അവിടെ പ്രതിഷ്ടിക്കും. അതിന്റെ എല്ലാം ഫോട്ടംസ് താഴെ.





ഇതിന് ശേഷം ആണ് സ്റ്റേജിന്‍റെ പരിപാടികള്‍ തുടങ്ങുക. മുളയെല്ലാം നാട്ടി, ടാര്‍പോളിന്‍ വലിച്ചു കെട്ടി, തട്ട് എല്ലാം അടിച്ച് സ്റ്റേജിന്‍റെ പരിപാടി പൂര്‍ത്തിയാവും. അതിന്റെ ഒരു ഫോട്ടം താഴെ കണ്ടു നോക്ക്.



സ്റ്റേജിന്‍റെ പരിപാടിയുടെ കൂടെ മൈക്ക് സെറ്റ് കാരനും വന്നു പുള്ളിയുടെ പരിപാടി തുടങ്ങും. മിക്കപ്പോഴും രാജേഷ് സൌണ്ട്സ് ആണ് അതിന്റെ മേല്‍നോട്ടം നിര്‍വഹിക്കുന്നത്. അഞ്ചോ ആറോ കോളാമ്പി ആദ്യമേ തന്നെ വയറു സഹിതം വലിച്ചു പല ദിശകളിലുള്ള വലിയ മരങ്ങളില്‍ സ്ഥാപിക്കും. പിന്നെ സ്റ്റേജിന്‍റെ രണ്ടു സൈഡില്‍ കിടിലന്‍ ബോക്സ്,അതിന് ശേഷം സൌണ്ട് ചെക്കിംഗ്, അമ്പലക്കാടന്‍ ആണ് announcement. അതവന്റെ സ്വന്തം കുത്തക ആണ്. മൈക്ക് ആര്‍ക്കും കൊടുക്കില്ല. മൂത്രം ഒഴിക്കാന്‍ പോയാലും, ഊരിയെടുത്തു കൈയില്‍ പിടിച്ചു കൊണ്ട് പോവും. ഒരിക്കല്‍ സമ്മാന ദാന ചടങ്ങില്‍ ഇങ്ങനെ പറഞ്ഞു "ഓട്ട മല്‍സരത്തില്‍ ഒന്നാം സ്ഥാനം ഡിങ്കന്റെ മകന്‍ അജേഷിനു" ഡിങ്കന്‍ സ്റ്റേജില്‍ കേറി ചവിട്ടിയത് പഴയ കഥ. വേറൊരിക്കല്‍ മഹിളകളുടെ കസേരകളി നടന്നപ്പോള്‍ അളിയന്‍ മൈക്കില്‍ വിളിച്ചു പറഞ്ഞു "കസേരകളിക്കിടെ ഗീത ചേച്ചി പുറത്തായി". ആ ചേച്ചി കസേരകളി നിര്‍ത്തി വീട്ടില്‍ പോയി അതോടെ.

അമ്പലക്കാടന്‍ announcement നിര്‍ത്തി കഴിഞ്ഞാല്‍ പിന്നെ പാട്ടുകള്‍ ഇടാന്‍ തുടങ്ങും, ഭക്തി ഗാനത്തില്‍ തുടങ്ങി, കവിത വഴി തമിള്‍ പാട്ടില്‍ എത്തി നില്ല്കുമ്പോള്‍ പതിയെ പതിയെ ജനങ്ങള്‍ അങ്ങോട്ടേക്ക് എത്താന്‍ തുടങ്ങും. പലപ്പോഴും എനിക്ക് ഇതു കൂടാന്‍ സാധിച്ചിട്ടില്ല, കാരണം ആ സമയത്തു ലീവ് കിട്ടില്ല, ഞാന്‍ പരമാവധി വിഷുവിനാണ് പോകുന്നെ, കാരണം കണി കൊണ്ടു പോകാന്‍ ഒത്തിരി ഇഷ്ടമുള്ള കൂടത്തില്‍ ആണ് ഞാന്‍. എന്നാല്‍ ഒരിക്കല്‍ എനിക്ക് കൂടാന്‍ സാധിച്ചു. അത് ഒരിക്കലും മറക്കാന്‍ കഴിയില്ലാത്ത ഒരു അനുഭവം തന്നെ ആയി മാറി. പാട്ടുകള്‍ എല്ലാം ഇട്ടു ഒന്നു രംഗം കൊഴുക്കുമ്പോള്‍ പിന്നെ ഞങ്ങള്‍ കുറച്ചു പേര്‍ പതിയെ കണ്ടത്തില്‍ ഷാപ്പിലേക്ക് വലിയും, എന്നിട്ട് ചെത്തിയിറക്കിയ നല്ല നാടന്‍ മുന്തിരി കള്ളിന്റെ കൂജ ഓരോന്ന് കാലിയാക്കി, ഒപ്പം കപ്പയും, വരാല് വറുത്തത്, കക്ക ഇറച്ചി തോരന്‍, തവള കാല് ഫ്രൈ, ചൂടന്‍ പറ്റിച്ചത് എല്ലാം നല്ല ഭംഗിയായി തീര്ത്തു, മുണ്ട് മടക്കി കുത്തി, തലയില്‍ ഒരു കെട്ടും കെട്ടി, പരിപാടി സ്ഥലത്തേക്ക് വരും. (കള്ളിന്റെ ഒരു ഫോട്ടോ കൂടി കണ്ടോ, വായില്‍ വെള്ളം വന്നല്ലേ)

എന്നിട്ട് സ്റ്റേജിന്‍റെ മുന്നിലെ റോഡില്‍ എല്ലാവരും കൂട്ടം കൂടി നിന്നു കൈ കൊട്ടി കളിയുണ്ട്. പരിപാടി ഒന്നു കൊഴുപ്പിക്കാന്‍. ചാളുവ കുട്ടന്‍ ആണ് കൈ കൊട്ടി കളിയുടെ നേതാവ്. "പണ്ടു പരമേശന്‍ പാര്‍വതി താനുമായി കൈലാസ മാം മല തന്‍ മുകളില്‍" എന്ന് തുടങുന്ന ഗാനത്തോടെ ഞങ്ങള്‍ വട്ടത്തില്‍ കറങി ചുവടു വക്കും. ഇടതു വാക്കില്‍ ഒരു കൊട്ട്, വലതു വാക്കില്‍ ഒരു കൊട്ട്, നടക്കു കുമ്പിട്ടു മൂന്നു കൊട്ട്, അതാണ്‌ അതിന്റെ ഒരു താളവും, രീതിയും. വേണേല്‍ അതിന്റെ ഒരു ഫോട്ടോം കൂടി കണ്ടോ. (തപ്പ് കൊട്ടുന്ന സുന്ദരന്‍ ആണ് കുറുപ്പ്)



പിന്നെ ഇതെല്ലം കഴിഞ്ഞു രാത്രിയില്‍ ആ വെളിയില്‍ തന്നെ കിടന്നു ഉറങ്ങി, പിറ്റേന്നു തലയിലയും ദേഹത്തിലെയും മണ്ണ് തുടച്ചു വീട്ടില്‍ എത്തി പ്രഭാത ദിന ചര്യകള്‍ പൂര്‍ത്തിയാക്കി എന്തേലുമൊക്കെ കഴിച്ചു എന്ന് വരുത്തി വീണ്ടും ഗ്രൗണ്ടില്‍ എല്ലാരും റിപ്പോര്‍ട്ട് ചെയ്യും. പിന്നെ ഓരോ പരിപാടികള്‍ തുടങ്ങുകയായി. ഓട്ടം, ചാട്ടം, ചാക്കില്‍ കയറി ഓട്ടം, സുന്ദരിക്ക് പൊട്ടു തൊടല്‍, ഇങ്ങനെ ഐറ്റംസ് പകല്‍ തീര്‍ക്കും, സന്ധ്യ ആവുന്നതോടെ, വനിതകള്‍ക്ക് വേണ്ടി മാത്രം കിച്ചന്‍ കച്ചേരി, പിന്നെ കവിത പാരായണം, പ്രച്ഛന്ന വേഷ മല്‍സരം, മിമിക്രി, ഡാന്‍സ്, ഗാനമേള അങ്ങനെ ആണ് ഇതിന്റെ ഒരു ടൈം ടേബിള്‍. കവിത പാരായണം ഒരിക്കല്‍ ഉന്തും തള്ളില്‍ അവസാനിച്ചതും ഒരു രസകരമായ ഓര്‍മ ഉണര്‍ത്തുന്നു. കുട്ടന്‍ എന്ന സുഹൃത്ത്‌ പനച്ചൂരാന്റെ "അനാഥന്‍" കവിത ചൊല്ലി പുറത്തു ഇറങ്ങിയതും, അടിച്ചു പാമ്പായി ഇരുന്ന കാടന്‍ രമേഷ് കുത്തിനു പിടിച്ചു "ആ ഭ്രാന്തി പെണ്ണിന്റെ പിഴപ്പിച്ചു കൊന്നവന്റെ പേര് പറഞ്ഞിട്ട് നീ സ്റ്റേജില്‍ നിന്ന് ഇറങ്ങിയാല്‍ മതി" എന്ന് പറഞ്ഞു പൊക്കിയെടുത്തു അന്നേരം കരഞ്ഞു കൊണ്ട് കുട്ടന്‍ പറഞ്ഞു "സന്തോഷം ആയി അളിയാ, നീ മാത്രമേ ഈ കവിത ശ്രദ്ധിച്ചു കേട്ടോള്ളൂ" എന്ന് പറഞ്ഞു തോളില്‍ കൈയിട്ടു കണ്ടത്തില്‍ ഷാപ്പില്‍ പോയി രമേശന് കള്ളും കപ്പയും വാങ്ങി കൊടുത്തു തുരു തുരാ കുറെ കവിത അങ്ങ് ചൊല്ലി, അവസാനം കാടന്‍ ചവിട്ടി കൂട്ടി ഷാപ്പിന്റെ കിഴക്കേ തോട്ടില്‍ ഇട്ടു "ഇനി മേലാല്‍ കവിത എന്ന് മിണ്ടുക പോലും ചെയ്യരുത്, നിന്റെ കവിത കേട്ട് ഞാന്‍ കരഞ്ഞു എന്ന് സത്യം തന്നെ, അതിനു ഇങ്ങനെ ശിക്ഷികണോ *&^%$ ?. ചിരികുടുക്കയുടെ ആഘോഷം വരുമ്പോള്‍ ആദ്യം ഓര്‍മ വരുന്നതും ഈ സംഭവം ആണ്. ഒരിക്കല്‍ ഞാന്‍ നാട്ടില്‍ ഉള്ള വര്ഷം, ആഘോഷം പൊടി പൊടിച്ചു കൊണ്ടിരിക്കുന്നു. അമ്പലക്കാടന്‍ announcement ചെയ്തു, "അടുത്തതായി പ്രച്ഛന്ന വേഷ മല്‍സരം" (തുടരും)

29 comments:

രാജീവ്‌ .എ . കുറുപ്പ് said...

ഒരു നാടന്‍ വിഭവം പോസ്റ്റുന്നു, ഇഷ്ടപെടും എന്ന വിശ്വാസത്തില്‍

പാറുക്കുട്ടി said...

((((ഠേ)))

ഇനി വയിച്ചിട്ട് വരാം

പകല്‍കിനാവന്‍ | daYdreaMer said...

കുറുപ്പേ .. വായിച്ചില്ല.. തിരക്കിലാ.. പിന്നെ വരാം... !
ഇപ്പൊ പ്രൊഫൈല്‍ ഫോട്ടോ യില്‍ "ഗ്രാമര്‍" കൂടിയല്ലോ.. !!

Unknown said...

Dosthe - Kavitha cholliyathinu Ramesh Kuttante kuthi pidichatu aalochichu ippozhum chiri varunnu.
Pinne valare valare Thanxx. Karanam Varshangalayi naatthil poyittillatha enikkyu ithu "Njhaan naattil ulla pole thonni". Thanxxxxxxx. Ennu SAJAN

പകല്‍കിനാവന്‍ | daYdreaMer said...

അവസാനം കാടന്‍ ചവിട്ടി കൂട്ടി ഷാപ്പിന്റെ കിഴക്കേ തോട്ടില്‍ ഇട്ടു "ഇനി മേലാല്‍ കവിത എന്ന് മിണ്ടുക പോലും ചെയ്യരുത്, നിന്റെ കവിത കേട്ട് ഞാന്‍ കരഞ്ഞു എന്ന് സത്യം തന്നെ, അതിനു ഇങ്ങനെ ശിക്ഷികണോ *&^%$ ?.

നാടന്‍ ഓര്‍മ്മകള്‍ ഇഷ്ടമായി.. ഫോട്ടോകള്‍ കൊള്ളാമല്ലോ... "എലിപ്പന" എന്തായാലും പ്രശസ്തം ആകുന്നുണ്ട്...!

രാജീവ്‌ .എ . കുറുപ്പ് said...

പാറു ചേച്ചി തേങ്ങ അടിച്ചതിനു നന്ദി, വായിച്ചിട്ട് വീണ്ടും അഭിപ്രായം പറയുമല്ലോ

പകലെ അഭിപ്രായത്തിനു നന്ദി, ഗ്രാമര്‍ mistake ഇല്ലല്ലോ? എലിപ്പനയിലും കണ്ടത്തിലും നമ്മള്‍ക്ക് ഒന്ന് കൂടണം

ഡിയര്‍ DOST വരവിന് നന്ദി, അങ്ങനെ എങ്കിലും നീ ഒന്ന് നാട്ടില്‍ പോവുമല്ലോ.

പി.സി. പ്രദീപ്‌ said...

കുറുപ്പേ,

നാലാമത്തെ ഫോട്ടോ കണ്ടപ്പോള്‍ വായില്‍ വെള്ളമൂറുന്നൂ.....
നാടന്‍ ഓര്‍മകള്‍ നന്നായി അവതരിപ്പിച്ചു.
ഇനിയും കാണാം. കാണണം:)

രാജീവ്‌ .എ . കുറുപ്പ് said...

പ്രദീപ്ജി വണക്കം, വന്നതിനും അഭിപ്രായം അറിയച്ചതിനും നമ്മള്‍ക്ക് നാലാമത്തെ ഫോട്ടം തന്നെ വിട്ടാലോ,

ശ്രീ said...

രസകരമായ, ഗൃഹാതുരത ഉണര്‍ത്തുന്ന സംഭവങ്ങള്‍... തുടരട്ടെ മാഷേ...
:)

രാജീവ്‌ .എ . കുറുപ്പ് said...

ശ്രീയേട്ടാ നന്ദി, നന്ദി, നന്ദി, നന്ദി ഒരുപാടു നന്ദി

Anil cheleri kumaran said...

അമ്പലക്കാടന്റെ അനൌണ്‍സ്മെന്റ് കേട്ട് ചിരിച്ചു ഒരു വിധമായിപ്പോയി. അതു മാത്രം ഒരു പോസ്റ്റിനുള്ള വകുപ്പുണ്ടായിരുന്നു.
രസായിട്ടുണ്ട് ക്ലബ്ബിന്റെ വിവരണങ്ങള്‍. ബാക്കി എപ്പോഴാ..?
നിങ്ങളെന്തിനാ എപ്പോഴും ശ്രീയേട്ടാ എന്നു വിളിക്കുന്നത്? അതു ചള്ളു ചെക്കനാ കേട്ടോ.

രാജീവ്‌ .എ . കുറുപ്പ് said...

അങ്ങനെ കുമാരേട്ടന്റെ കമന്റ് വന്നു. എന്നാ സുഖം ആണെന്നോ അത് വായിക്കാന്‍.
പിന്നെ ഇനി ശ്രീയേട്ടനും ഈ ഡയലോഗ് പറയുമോ? "നിങ്ങളെന്തിനാ കുമാരേട്ടാ എന്ന് ഇപ്പോഴും വിളിക്കുന്നെ , സഹദേവന്റെ കല്യണം കുളമാക്കാന്‍ കൂട്ട് നിന്നവന്‍" ആണെന്ന് പറഞ്ഞു.

Unknown said...

ഓര്‍മ്മകള്‍ ഇഷ്ടമായി........ :)

രാജീവ്‌ .എ . കുറുപ്പ് said...

മുരളിക ഒത്തിരി നന്ദി വരവിനും അഭിപ്രായത്തിനും

SreeDeviNair.ശ്രീരാഗം said...

ഇഷ്ടമായീ...
വളരെ വളരെ...
ആശംസകള്‍.....


സ്വന്തം,
ചേച്ചി

രാജീവ്‌ .എ . കുറുപ്പ് said...

ചേച്ചി ഒത്തിരി നന്ദി, വരവിനും അഭിപ്രായത്തിനും, തുടര്‍ന്നും അനുഗ്രഹിക്കുക

വരവൂരാൻ said...

പലപ്പോഴും അടിയില്‍ കലാശിച്ചു കട്ടന്‍ കാപ്പി കുടിച്ച ഗ്ലാസ്സുകള്‍ പൊട്ടിച്ചും കപ്പ പുഴുങ്ങിയ കലം ചളുക്കി റോഡില്‍ ഇട്ടു തട്ടിയും ആണ് യോഗം അവസാനിക്കുക
"ഓട്ട മല്‍സരത്തില്‍ ഒന്നാം സ്ഥാനം ഡിങ്കന്റെ മകന്‍ അജേഷിനു" ഡിങ്കന്‍ സ്റ്റേജില്‍ കേറി ചവിട്ടിയത് പഴയ കഥ.
കള്ളും കപ്പയും വാങ്ങി കൊടുത്തു തുരു തുരാ കുറെ കവിത അങ്ങ് ചൊല്ലി, അവസാനം കാടന്‍ ചവിട്ടി കൂട്ടി ഷാപ്പിന്റെ കിഴക്കേ തോട്ടില്‍ ഇട്ടു

ദേ ഇതിനു തന്നെയാണു ഞാൻ ഇവിടേക്ക്‌ ഓടിയെത്തുന്നത്‌. മനോഹരം ഈ നാട്ടുകാര്യം. ആശംസകൾ

രാജീവ്‌ .എ . കുറുപ്പ് said...

വരവൂരാന്‍ ഞാന്‍ നോക്കി ഇരിക്കുവാരുന്നു എന്താ വരാഞ്ഞത് എന്ന്, ബിസി ആണോ ഈയിടെയായി. എന്തായാലും നന്ദി വരവൂരാന്‍ അണ്ണാ, പിന്നെ കള്ളിന്റെ ഫോട്ടം കണ്ടോ?

വിജയലക്ഷ്മി said...

അലൈന്‍ നിലെക്കുള്ള മാറ്റം കാരണം ബ്ലോഗുകളുമായി കുറച്ചു വിട്ടുനില്‍ക്കേണ്ടി വന്നു .ഈ രസികന്‍ പോസ്റ്റ് വളരെ നന്നായിരിക്കുന്നു .വിവരണ ശൈലി ഒത്തിരി ഇഷ്ടമായി ..ആശംസകള്‍ !

രാജീവ്‌ .എ . കുറുപ്പ് said...

ചേച്ചി ഒത്തിരി നന്ദി, പുതിയ താമസ സ്ഥലം എല്ലാം നന്നായിരിക്കുന്നു എന്ന് കരുതുന്നു.

അരുണ്‍ കരിമുട്ടം said...

വായിച്ച് കുറുപ്പേ,എന്നിട്ട് എന്തായി?
പിന്നെ ഒരു സംശയം നിങ്ങളുടെ നാട്ടില്‍ എല്ലാര്‍ക്കും ഈ ടൈപ്പ് പേരുകളാണോ?

"അമ്പലക്കാടന്‍, എന്റെ അനിയന്‍ കൊച്ചു കുറുപ്പ്, നമ്പോലന്‍, ഇടി താങ്ങി, ചീവീട്...."

:)

രാജീവ്‌ .എ . കുറുപ്പ് said...

അരുണേ വായിച്ചതിനു നന്ദി, ഒപ്പം കമന്റിനും, ഇത് ഇരട്ട പേരുകള്‍ ആണ്. അവരുടെ അവശ്യ പ്രകാരം ആണ് ഈ പേര് ഉപയോഗിച്ചത്.

എന്റെ ഇരട്ടപേര് അതിലും രസകരം ആണ്. പക്ഷെ കാരണവന്മാര്‍ക്ക് അടുപ്പിലും ........മല്ലോ? ഏത്

Unknown said...

ഇതിഷട്ടപെടാത്തവര്‍ ആരുണ്ട് മാഷെ?

poor-me/പാവം-ഞാന്‍ said...

Is it a Kurup's promise?

poor-me/പാവം-ഞാന്‍ said...

Is it a Kurup's promise?

രാജീവ്‌ .എ . കുറുപ്പ് said...

മുരളിക രണ്ടാം വരവിന് നന്ദി.

പാവം ഞാന്‍, കുറുപ്പിന്റെ ഉറപ്പല്ലേ?? നന്ദി

the man to walk with said...

:)

ശ്രീഇടമൺ said...

വിവരണം നന്നായിട്ടുണ്ട്...
ഫോട്ടോസും കൊള്ളാം...
അടുത്ത ലക്കം വായിക്കാന്‍ കാത്തിരിക്കുന്നു....
(കോപ്പി ഇപ്പഴേ ബുക്ക് ചെയ്യുന്നു..)

രാജീവ്‌ .എ . കുറുപ്പ് said...

ഒരു പാട് നന്ദി.
ശ്രീ ഇടമ, വരവിന് നന്ദി, പ്രോത്സാഹനത്തിനും