ഇന്നെന്റെ ബ്ലോഗിന്റെ ഒന്നാം പിറന്നാള്‍ ആണ്. അത് പോലും ഓര്‍ത്തിരിക്കാന്‍ വയ്യാത്ത ഞാന്‍ പിന്നെ ബ്ലോഗ് എഴുതുന്നതില്‍ അര്‍ത്ഥമില്ല. അതിനാല്‍ ഒരു മണിക്കൂര്‍ നേരത്തേക്ക് ഞാന്‍ എന്റെ ബ്ലോഗ്ഗിനു താഴിടുന്നു. അതുവരെ നിങ്ങള്‍ക്ക് വായിക്കാന്‍ ഒരു ചെറിയ ലേഖനം താഴെ കൊടുക്കുന്നു.
*************************************************************************************
പ്രിയപ്പെട്ട ബൂലോകം സുഹൃത്തുക്കളെ,
ഇന്നെന്റെ ബ്ലോഗിന്റെ ഒന്നാം പിറന്നാള്‍ ആണ്. പിന്തിരിഞ്ഞു നോക്കുമ്പോള്‍ ഒരുപാട് അത്ഭുതം തോന്നുന്നു. ഏകദേശം മുപ്പതു പോസ്റ്റുകള്‍ ഞാന്‍ എഴുതി എന്നത് തന്നെ വിശ്വസിക്കാന്‍ പ്രയാസം. ജീവിതത്തിലെ കണ്ടതും കേട്ടതുമായ ചില സംഭവങ്ങള്‍ എന്നെകൊണ്ട് ആവുന്നപോലെ നര്‍മം ചാലിച്ചു (ഇതിനെ നര്‍മം എന്ന് വിളിക്കുമോ) നിങ്ങളോട് പങ്കു വച്ചു നിങ്ങളില്‍ ഒരാളായി മാറാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യം ആയി കരുതുന്നു. പലരെയും പോലെ വിശാലേട്ടന്, അരവിന്ദേട്ടന്, പകല്കിനവന്, പോങ്ങുമൂടന്, നന്ദപര്‍വ്വം നന്ദെട്ടന്, എന്ന ഗുരുക്കന്മാരുടെ പോസ്റ്റുകള്‍ വായിച്ചാണ് ഞാനും ബൂലോകത്തേക്ക് കടക്കുന്നതു തന്നെ. അരുണ്‍ കായംകുളം, കുമാരസംഭവം ഒക്കെ ഒരു പാട് തവണ വായിച്ചു.
അങ്ങനെയാണ് എന്നിലും ഒരു ആത്മവിശ്വാസം ഉടലെടുത്തത്, എനിക്കും എന്തേലും ഒക്കെ എഴുതി നിങ്ങളെ വധിക്കാന്‍ സാധിക്കും എന്ന്. ഇതില്‍ എനിക്ക് പ്രധാനമായും നന്ദി പറയണ്ട വ്യക്തി കുമാരസംഭവം എന്ന ബ്ലോഗിന്റെ ഉടമയായ ശ്രീ അനിലേട്ടന് ആണ്. ഒരുപാട് സംശയങ്ങളും മറ്റും തീര്‍ത്തു തരാനും, എഴുത്ത് എങ്ങനെ മെച്ചപെടുത്താം എന്ന കാര്യങ്ങളില്‍ അദ്ദേഹം തന്നെ ഉപദേശങ്ങള്‍ ഒരിക്കലും മറക്കുവാന്‍ സാധിക്കില്ല, പിന്നെ മറ്റൊരു വ്യക്തി പകല്കിനവന് മാഷാണ്. അദ്ദേഹവും എന്റെ രചന നന്നാക്കുന്നതില്‍ വഹിച്ച പങ്കും ചില്ലറയല്ല. അരുണ്‍ കായംകുളം ടെക്നിക്കല്‍ പരമയിട്ടുള്ള കാര്യങ്ങളില്‍ എന്നെ നിര്‍ലോഭം സഹായിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ രചനകളുടെ (കുട്ടപ്പേട്ടന്റെ മകള്‍ രചന അല്ല ട്ടാ) ഒരു ആരാധകന് ആയ ഞാന്‍ ഇന്ന് അദ്ദേഹവുമായി നല്ല സുഹൃത്ത് ബന്ധം നിലനിര്‍ത്തുന്നത് കാണുമ്പൊള്‍ ദൈവം വലിയവന്‍ തന്നെ എന്നെനിക്കു തോന്നിയിട്ടുണ്ട്. അരുണ്‍ എനിക്ക് എന്റെ ബ്ലോഗ്ഗിന്റെ പിറന്നാള്‍ സമ്മാനമായി തന്ന നമ്മുടെ ബൂലോകം എന്ന മാധ്യമത്തിലെ പരിചയപെടുത്തല്‍ നിങ്ങള്‍ ഏവരും കണ്ടു കാണുമല്ലോ. അതിന്റെ ലിങ്ക് ദാണ്ടെ ഇവിടെ, വായിച്ചിട്ടില്ലാത്തവര്‍ സന്ദര്‍ശിക്കുമല്ലോ. അതില്‍ ഞാന്‍ എഴുതിയ മറുപടി കമന്റ് ഞാന്‍ ഇവിടെ ചേര്‍ക്കുന്നു. പിന്നെ ഓരോ ബ്ലോഗ്ഗെര്മാരെയും ഞാന്‍ പേരെടുത്തു പറയുന്നില്ല, കാരണം ഒരു പാട് പേരുണ്ട്. നിങ്ങള്‍ ഇല്ല, പിന്നെ എന്താ?? "നമ്മള്" അത് മതി.
************************************************************************************
കുറുപ്പിന്റെ കണക്കു പുസ്തകം, November 4, 2009 1:25 PM
പ്രിയപ്പെട്ട അരുണ്‍,
നന്ദി പറഞ്ഞാല്‍ കൂടി പോവും, അത് കൊണ്ട് പറയുന്നില്ലാ കാരണം അത് മനസ്സില്‍ ഉണ്ട്. ഓരോ എഴുത്തുകാരനെയും (എന്റെ കാര്യം വിട്ടേര്) ഇങ്ങനെ പ്രോത്സാഹിപ്പിക്കുന്ന അരുണിന്റെ ഈ സംരംഭം അഭിനന്ദനാര്‍ഹം തന്നെ എന്ന് പറയണം. കൂടുതല്‍ എഴുതുവാനും വായനക്കാരിലേക്ക് ഇറങ്ങി ചെല്ലാനും എന്നെ പോലുള്ള കുരുപ്പുകള്‍ക്ക് ശക്തി താങ്കളെ പോലുള്ള എഴുത്തുകാരുടെ ശക്തമായ ഈ പിന്താങ്ങ് തന്നെ എന്ന് എടുത്തു പറയണം. ഒരു പാട് ബ്ലോഗുകള്‍ വായിച്ചു വന്ന വ്യക്തി എന്ന നിലയില്‍ ബ്ലോഗ് തുടങ്ങാനും എഴുതാനും ആദ്യം പേടി തോന്നിയിരുന്നു, എങ്കിലും രണ്ടും കല്പ്പിച്ചു മുന്നോട്ടു പോയപ്പോള്‍ ബൂലോകം സുഹൃത്തുക്കള്‍ തന്ന ഈ സപ്പോര്‍ട്ട് ഒരിക്കലും മറക്കാന്‍ എനിക്കാവില്ല. എന്നെ കൊണ്ട് ആവും വിധം ആര്‍ക്കും യാതൊരു വേദനയും നല്‍കാതെ എന്റെ ജീവിതത്തില്‍ ഞാന്‍ അനുഭവിച്ച കാര്യങ്ങള്‍ നിങ്ങളുമായി പങ്കു വച്ച് നിങ്ങളില്‍ ഒരാളായി മാറാന്‍ സാധിച്ചതില്‍ ഞാന്‍ ദൈവത്തിനു നന്ദി പറയുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും വിഷമമേറിയ പ്രതിസന്ധിയില്‍ ആണ് ഞാന്‍ ബ്ലോഗ് തുടങ്ങുന്നതും കുറച്ചു പേര്‍ക്കെങ്കിലും ഇഷ്ടമാവുന്നതും. ആ വിഷമം മറക്കാനും ഒരു പാട് സുഹൃത്തുക്കളെ അതും പരസ്പരം കാണാത്തവരെ തന്നു എന്നെ അനുഗ്രഹിച്ച ദൈവമേ നിനക്ക് നൂറു നൂറു നന്ദി. ഇനിയും ഇതുപോലെ ഒരു പാട് പേരെ അരുണിന് ബൂലോകര്‍ക്കായി പരിചയപെടുത്താന്‍ കഴിയട്ടെ ഒപ്പം നമ്മുടെ സൌഹ്രദത്തിന്റെ ഈ പച്ചപ്പ് എന്നും നിലനില്ക്കട്ടെ. അരുണ്‍ എനിക്ക് തന്ന വിലപെട്ട സമ്മാനമായി ഞാന്‍ ഇതിനെ നെഞ്ചോട് ചേര്‍ക്കുന്നു. കൂടാതെ നമ്മുടെ ബൂലോകത്തിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല, ഇങ്ങനെ ഒരു പ്ലാറ്റ്ഫോം ഒരുക്കിതരുന്ന അതിന്റെ അണിയറ ശില്‍പ്പികള്‍ക്ക് എന്റെ വിനീതമായ കൂപ്പു കൈ. തുടര്‍ന്നും പ്രോത്സാഹിപ്പിക്കുക. എല്ലാ പ്രിയ ബൂലോകം സുഹൃത്തുക്കള്‍ക്കും എന്റെ നന്ദി . പ്രീതികുളങ്ങര അമ്മ നമ്മളെ എല്ലാം അനുഗ്രഹിക്കട്ടെ.
സസ്നേഹം രാജീവ് കുറുപ്പ്
(കൂടിപോയോ ഇല്ലല്ലോ, സഹിച്ചോ സഹിച്ചോ)
75 comments:
കവിത ബ്ലോഗ്ഗര്‍ സുകന്യ ഓപ്പോള് ആന്‍ഡ് വര്‍ഷഗീതം ബ്ലോഗ്ഗര്‍ കണ്ണനുണ്ണി ഒക്കെ ആണ് ഇന്നത്തെ ഈ പിറന്നാളിന്റെ ആഘോഷങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. എല്ലാവരെയും സഹര്‍ഷം സ്വാഗതം ചെയ്യുന്നു, നമ്മള്‍ക്ക് അടിച്ചു പൊളിക്കണം ട്ടാ?? സ്ഥലവും മറ്റു കാര്യങ്ങളും അവരോടു ചോദിക്കണം. എന്റെ മെക്കിട്ടു കേറാന്‍ വന്നേക്കല്ല് പറഞ്ഞേക്കാം.
എന്റെ മച്ചാ, നീ ബ്ലോഗ് പൂട്ടുവല്ല, ബ്ലോഗിനു തീയിടുകയാ വേണ്ടത്.കുറുപ്പിനെ കുറുപ്പാക്കിയ ബ്ലോഗിന്റെ ഒന്നാം പിറന്നാള്‍ മറന്നു എന്ന് പറഞ്ഞാല്‍, ഇതില്‍ കൂടുതല്‍ ഒരു വിഡ്ഡിത്തമുണ്ടോ??
(വെറുതെ മനുഷ്യരെ പേടിപ്പിക്കാന്‍ ഒരോ തലക്കെട്ടുമായി വരും, ഹും!!)
പിന്നെ ബ്ലോഗിനു ഒരു പിറന്നാള്‍ ആശംകള്‍!!
ഇതേ പോലെ ഒരുപാട് പിറന്നാള്‍ ആഘോഷിക്കാന്‍ കഴിയട്ടെ..
ഇനിയും എഴുതണം..
(അങ്ങനെ ഞങ്ങളെ ഒരുപാട് ബുദ്ധിമുട്ടിക്കണം)
അപ്പോള്‍ ഒരിക്കല്‍കൂടി ആശംസകള്‍!!
ബ്ലോഗിന് ഒരു പിറന്നാള്‍ ആശംകള്‍!!
ഇനിയുമിങ്ങനെ ഒരുപാട് പിറന്നാളുകള്‍ ഉണ്ടാകട്ടെ.
:)
ഒന്നാം പിറന്നാള്‍ ആശംസകള്‍...
oru mathriri manushyane vati aakkaruth kettaaa...pootunnathu kaanann oooti vannitu!!!!
Appo pirannal asamsakal :):)
ഒരു വയസ്സായീല്ലേ, ആശംസകള്‍. ഇനിയും ഒരുപാട് പിറന്നാളുകള്‍ സന്തോഷത്തോടെ ആഘോഷിക്കാന്‍ കഴിയട്ടെ.
ആശംസകള്‍!!!ആശംസകള്‍!!!ആശംസകള്‍!!
അരുണ്‍ അളിയാ നന്ദി അളിയാ എന്നും നമ്മള്‍ക്കിങ്ങനെ സ്നേഹത്തോടെ കഴിയണം. തലകെട്ട് കൂടി പോയല്ലേ, (നീ തന്നെ പറയണം) അപ്പോള്‍ ചിയെര്സ്
hAnLLaLaTh said...
Areekkodan | അരീക്കോടന്‍ said...
കോറോത്ത് said...
Typist | എഴുത്തുകാരി said...
Captain Haddock said...
(എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി, ഈ പ്രോത്സാഹനം ആണ് എന്റെ ശക്തി, നന്ദി നന്ദി നന്ദി)
കണ്ണനുണ്ണി ഇതു കണ്ടില്ലേ .... കുറുപ്പ് അനിയന് ചെയ്ത വേല.. അല്ലെങ്കില്‍ വേണ്ട ഈ ജോലി ഏറ്റെടുക്കുന്നു. സന്തോഷത്തോടെ. എല്ലാവര്ക്കും വരാം. പാലക്കാടിലെ കല്പാത്തി എന്നസ്ഥലത്ത് നാളെ തൊട്ടു മൂന്നു ദിവസത്തേക്ക് രാജീവ് കുറുപ്പിന്റെ ബ്ലോഗ് ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നു. അവിടെ രഥഘോഷയാത്ര ഇതു സംബന്ധിച്ച് നടത്തുന്നുണ്ട്. ഹഹഹഹ ... ഈ ഓപ്പോളിനെ പറ്റിക്കാനോ?
ഇനി സീരിയസ് ആയിട്ട്. എന്റെ ബ്ലോഗ് പൂട്ടുന്നു എന്ന് കണ്ട് ഞാന്‍ ഒന്നു ഞെട്ടി. പിന്നെ വായിച്ചപ്പോള്‍ .... അരുണ്‍ എന്റെ ബ്ലോഗും ഇതുപോലെ എടുത്തുകാട്ടിയിരുന്നു. നമ്മള് വന്ന നില മറക്കരുത് ഏത് നിലയില്‍ എത്തിയാലും. അത് അനിയന് മറന്നില്ല. അനിയന് വളരെ നന്നായി തന്നെ നര്‍മം കൈകാര്യം ചെയ്യുന്നുണ്ടല്ലോ. നിങ്ങളൊക്കെ ഒരുപാട് സന്തോഷം തരുന്ന ദുഃഖങ്ങള്‍ മറക്കാന്‍ സഹായിക്കുന്ന എഴുത്ത് ഭംഗിയായി നടത്തുന്നു.
എന്റെ ആശംസകള്‍. എല്ലാമുപരി അനിയന് എന്നും നന്മകള് മാത്രം ഉണ്ടാവാന്‍ ഈ ഓപ്പോള് പ്രാര്‍ത്ഥിക്കുന്നു.
All the best..
കുറുപ്പണ്ണാ.. ആശംസകള്‍ ...
ഈ പോസ്റ്റ് കണ്ടപ്പോഴാ എനിക്കു ഒരു സംശയം തോന്നിയത്. നേരെ വച്ചു പിടിപ്പിച്ചു നാരായണമംഗലത്തേക്ക് അപ്പോഴല്ലെ സത്യം മനസ്സിലായത് നമ്മളെ ഇരട്ട പെറ്റതാ..
ഇന്നു എന്റെ ബ്ലോഗിന്റെയും ഒന്നാം വാര്‍ഷികമാണു..
അപ്പൊ നമുക്കിതു ഒരുമിച്ചാഘോഷിക്കാം..
ആശംസകൾ
ബ്ലോഗിനു ഒന്നാം പിറന്നാള്‍ ആശംകള്‍!!!!
ഇനി വൈകിട്ടെന്താ പരിപാടി ?
സുകന്യ , ഞാന്‍ കണ്ടു കണ്ടു...:)
കുറുപ്പിന്റെ ബൂലോക പിറന്നാളിന് വേണ്ടി കേക്ക് വാങ്ങാന്‍ ചെന്നപ്പോ എന്നെ കടക്കാര് കളിയാക്കി..
" പോയി ആ വൈന്‍ ഷോപ്പിനു ഒരു സെലിബ്രേഷന്‍സ്... വാങ്ങി പൊട്ടിക്ക് ചെക്കാ .. കുരുപ്പിനതാ പിടിക്യ..അവന് കേക്കിനു വന്നേക്കണു ." എന്നാ അവരെന്നോട് പറഞ്ഞെ..
കുറുപ്പേ ചുക്കാന്‍ ഒക്കെ പിടിക്കാം.. പക്ഷെ ഒരു കാര്യം... വൈന്‍ ഷോപ്പിലെ ചെലവ് കാശ് ആദ്യം വെയ്യ്.. അല്ലെങ്കില്‍ HDFC ക്രെഡിറ്റ് കാര്‍ഡ് ഇങ്ങേടുതോ ...ഒപ്പ് ഞാന്‍ ഇട്ടോളാം..
അപ്പൊ ഇന്ന് രാത്രി അടിച്ചു പാമ്പാവാന്‍ തയാറെടുക്കുന്ന കുറുപ്പിന്...ബൂലോകത്ത് എല്ലാവിധ ആശംസകളും നേരുന്നു....
കുറുപ്പേ...
ബ്ലോഗാപ്പീസ് പൂട്ടുന്നു എന്ന വാർത്ത കണ്ട് അന്തം വിട്ട് ഓടി വന്നതാണ്. ഓർമശക്തി കൂട്ടുന്നതിന്റെ ഭാഗമായി കുറച്ച് സമയത്തേയ്ക്ക് മാത്രമാണെന്ന് കണ്ടപ്പോൾ സന്തോഷമായി.
ഇതുപോലെ സന്തോഷത്തോടെ ഒത്തിരി വാർഷികങ്ങൾ ആഘോഷിക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു
കുറുപ്പിന്റെ കണക്ക് പുസ്തകം എന്നു കണ്ടപ്പോഴേ നിനച്ചതാ, കണക്ക് തെറ്റും ന്ന്.. :-)
ബ്ലോഗിറന്നാൾ ആശംസകൾ :)
അല്ല ഈ പിറന്നാള്‍ ആഘോഷം ബ്ലോഗിനും ഉണ്ടോ? അതിങ്ങനെ ആപ്പീസ് പൂട്ടിയിട്ടാണോ ആഘോഷിക്കേണ്ടത്? ഞാനും ഒന്ന് നോക്കട്ടെ എന്റെ ബ്ലോഗിന്റെ പിറന്നാള്‍? കഴിഞ്ഞ് പോയോ എന്ന് എനിക്കൊരു സംശയം...
ആശംസകള്‍. കുറപ്പിന്റെ കണക്കുപുസ്തകത്തില്‍ ഇനിയും നല്ല നല്ല രചനകള്‍ നിറയട്ടെ
ഒന്നാം പിറന്നാള്‍ ആഘോഷിക്കുന്ന 'കുറുപ്പിന്' തുടക്കകാരന് മാത്രമായ എന്റേയും ഹൃദയം നിറഞ്ഞ ആശംസകള്‍!!!
ജീവിതത്തിന്റെ തിരക്കില്‍ 'കുറുപ്പിന്റെ കണക്കുപുസ്തകം' തികച്ചും ചിരിയുടെ കണക്കു തന്നെയാണ് എഴുതുന്നത്!!
എല്ലാ ഭാവുകങ്ങളും!!!
ഹെഡ്ഡിങ്ങ് മാത്രമേ വായിച്ചുള്ളൂ.. സന്തോഷം!
വാഴക്കോടന്റെ പിന്നാലെ കുറുപ്പും ബ്ലോഗ് പൂട്ടുകയാണോ എന്ന ഉത്ക്കണ്ഠയോടെയാണ് ഓടിയെത്തിയത്.. എത്തിയപ്പോഴല്ലേ തരികിടയാണെന്ന് മനസ്സിലായത്. സര്‍വ്വഭാവുകങ്ങളും കുറുപ്പേ...
ഒന്നാം പിറന്നാള്‍ ആശംസകള്‍...
കുറുപ്പേ...., ഒരുമാതിരി ആളേ പേടിപ്പിക്കല്ലേ..!
വിവരമറിഞ് ഓടിവന്ന് ചവിട്ടി പൊളിച്ച് അകത്ത് കയറി നോക്കുംബോഴല്ലേ ഇതാണ് കാര്യമെന്നറിയുന്നത്!
എതായാലും എന്റെ എല്ലാവിധ ആശംസകളും വാരിക്കോരി കോരിവാരി തന്നിരിക്കുന്നു!
ആഘോഷമൊന്നുമില്ലേ കുറുപ്പേ....?!!!
വാര്‍ഷികാശംസകള്‍... കുറുപ്പേട്ടാ
വെറുതെ ഒരു ഗുണ്ട് അടിച്ചു അല്ലെ? ബ്ലോഗ് പൂട്ടുവാന്നു കേട്ട് ഓടി വന്നതാ..പൂട്ടുന്നതിന് മുന്നേ ഒന്ന് കയറി കൂടാന്‍. :)
ഒന്നാം പിറന്നാള്‍ ആശംസകള്‍
പിറന്നാള്‍ ആശംസകള്‍...
താങ്കളുടെ രചനക്ക് ഒന്നാം പിറന്നാള്‍ ആശംസകള്‍.ഞാനും കഴിഞ്ഞ നവംബറിലാണ് ആദ്യമായി എഴുതുക എന്ന സാഹസം കാണിച്ചത്. അതു പോസ്റ്റു ചെയ്തത് കൂട്ടത്തിലായിരുന്നു.അന്നൊന്നും ഇവിടെ പോസ്റ്റു ചെയ്യുന്നതിനെപ്പറ്റി വലിയ ഐഡിയ ഒന്നുമില്ലായിരുന്നു.ബ്ലോഗ്സ്പോട്ടില് ഇട്ടത് പിന്നെയും കുറച്ചു നാള് കഴിഞ്ഞിട്ടാണ്
ഒന്നാംവാര്ഷികാശംസകള്...
ഓപ്പോളേ പറ്റിക്കാന്‍ പ്രയാസം ആണെന്ന് മനസിലായി, പ്രിയപെട്ടവരെ എല്ലാവരും കല്പാത്തിക്ക് വച്ച് പിടിച്ചോ, തേര് വലിക്കാന്‍ ആള് വേണം.
ഓപ്പോളേ വന്ന വഴി ഒരിക്കലും ഈ അനിയന് മറക്കില്ല, കാരണം അത് അറിയില്ല, പിന്നെ കണ്ടിട്ടില്ല എങ്കിലും ആ മനസിലെ വാത്സല്യവും പ്രാര്‍ത്ഥനയും എത്ര ദൂരത്തു ആണെങ്കിലും എനിക്ക് ശക്തി തന്നെയാണ്. ഒന്നുമില്ലേലും നമ്മളൊക്കെ ഒരു ചോരയല്ലേ.
the man to walk with said... വളരെ നന്ദി
കിഷോര്‍ നിനക്കും എന്റെ പിറന്നാള്‍ ആശംസകള്‍, ഇനിയും ഒരു പാട് എഴുതുക, പിന്നെ ആഘോഷം നീ പറഞ്ഞപോലെ ഒരുമിച്ചു, എന്നും ഒരുമിച്ചായിരിക്കും, അപ്പോള്‍ എങ്ങനെയാ ഒഴിക്കട്ടെ?
താരകന്: നന്ദി മച്ചൂ
മുംബൈ മലയാളീ : നന്ദി വൈകിട്ട് പോരെന്നെ, ബാക്കി വന്നിട്ട്
കണ്ണോ : അണ്ണന് എന്നെ കുത്തുപാള എടുപ്പിക്കും അല്ലെ, എന്തായാലും കാര്‍ഡ് നീ ഇന്നലെ തന്ന വിലാസത്തില്‍ അയച്ചിട്ടുണ്ട്. എന്താന്ന് വച്ചാല്‍ ചെയ്യ്. ഓവര്‍ ഡ്യൂ ആയതിന്റെ പൈസ കൂടെ അടച്ചെക്കണം ട്ടാ, നീ ആണ് മുത്തെ യഥാര്‍ത്ഥ കൂട്ടുകാരന്. ഇന്നലെ വിളിച്ചപ്പോള്‍ ഐ വാസ് നോട്ട് പാമ്പ്, ഏത്??
വശം വദന്‍ : നന്ദി മച്ചൂ, എന്നും കൂടെ ഉണ്ടാവണം ട്ടാ
suchand scs said... അളിയോ നന്ദി, തെറ്റിയ കണക്കുകള്‍ ഒക്കെ റെഡി ആക്കി വരുവാ.
മിനി ടീച്ചറെ : ഒരു പാട് നന്ദി ഈ പ്രോത്സാഹനത്തിനു, ടീച്ചറുടെ ബ്ലോഗിന്റെ പിറന്നാള്‍ കഴിഞ്ഞില്ല എങ്കില്‍ ഒരുമിച്ചു ആഘോഷിക്കാം. ചെലവ് കുറയ്ക്കാമല്ലോ.
ബിജു പീ നന്ദി നമസ്കാരം
ജോയ് പാലക്കല്‍ : മാഷെ ഒരുപാട് നന്ദി, ഇനിയും കാണണം
വീ എം : ഇടിവാള്‍ അണ്ണാ മറിച്ചും സന്തോഷം
വിനുവേട്ടാ: നന്ദി, എന്നും ഈ പ്രോത്സാഹനം ഉണ്ടാവണം,
കാപ്പിലാന് മാഷെ : നന്ദി, ഈ വരവിനും പ്രോല്‍സാഹനത്തിനും
ഭായീ : ഇന്നു ലീവ് അല്ലെ, റൂമില്‍ ഇരുന്നെ, ഞാന്‍ എത്തി ഫുള്ളും കൊണ്ട്, കമന്റ് കണ്ടു മനസ് നിറഞ്ഞു
ശ്രീ: നന്ദി മാഷെ
രാധ: നന്ദി കണ്ടതില്‍ സന്തോഷം
ആദര്‍ശ് : നന്ദി, ഇനിയും വരണം
റോസിലി ചേച്ചി, നവംബറില്‍ ഇപ്പോള്‍ ഒരുപാട് പേരുടെ പിറന്നാള്‍ ആയല്ലോ. താങ്കള്‍ പറഞ്ഞപോലെ സാഹസം തന്നെ ആയിരുന്നു. ആദ്യമായി എഴുതി പബ്ലിഷ് ചെയ്തു കഴിഞ്ഞുള്ള ഒരു ടെന്‍ഷന്‍ ഇന്നും ഓര്‍ക്കുമ്പോള്‍ പേടിയാണ്. പക്ഷെ എന്റെ ജീവിതത്തില്‍ ഒരു പാട് വേദനകള്‍ മറക്കാന്‍ ഇത് കൊണ്ട് സാധിച്ചു. ഇന്നു ഇങ്ങനെ ഒരു പിറന്നാള്‍ പോലും ആഘോഷിക്കുന്നത് തന്നെ എനിക്ക് അത്ഭുതം ആണ്. കാരണം ഇതൊക്കെ ഒരിക്കല്‍ സ്വപ്നമായിരുന്നു. അപ്പോള്‍ താങ്കള്‍ക്കും എന്റെ പിറന്നാള്‍ ആശംസകള്‍, കൂടുതല്‍ ശക്തിയോടെ എഴുതുക.
രാമേട്ടാ ഒരു വര്‍ഷം കടന്നു പോയത് എത്ര പെട്ടന്ന് അല്ലെ, ഈ പ്രോത്സാഹനത്തിനു നന്ദി, വീണ്ടും കാണാം
ഒന്നാം പിറന്നാള്‍ ആശംസകള്‍
പൂട്ടുവാനുള്ള സന്തോഷ വാര്‍ത്ത അത്യധികം ആനന്ദത്തോടെ ശ്രവിചു
happy birthday annaaa
പേടിപ്പിച്ചു കളഞ്ഞു...ഹോ....എന്തായാലും ആശംസകള്‍...ഇനിയും എഴുതണം...എഴുതാന്‍ ജഗദീശ്വരന് അനുഗ്രഹിക്കട്ടെ..
wishes..!!
രണ്ടുദിവസം വൈകിയെങ്കിലും പിറന്നാള്‍ ആശംസകള്‍!!!!
അപ്പോള്‍ ഒന്നും സംഭവിച്ചിട്ടില്ല.
പൂട്ടുന്ന ബ്ലോഗ് തുറക്കാന്‍ ഒരു കള്ള താക്കോലു നിര്‍മ്മിക്കുന്ന കാര്യം ഏത് അക്കാഡമിയുടെ അജണ്ടയില്‍ വരുമോ എന്തോ.?
എന്തായാലും സന്തോഷം.ആശംസകള്‍...
മെനി....മെനി ...ഹാപ്പി രിട്ടെര്സ് ഓഫ് ദി ഡേ ...കുറുപ്പേ ....ഞങ്ങള്‍ക്ക് ഇനിയും ചിരിച്ചു ആയുസ് കൂട്ടിക്കാന്‍ ....താങ്കളുടെ ബ്ലോഗ്ഗ് ദീര്ഘയുസ്സായി ഇരിക്കട്ടെ ...
ഹോ ബ്ലോഗ് പൂട്ടുന്നു എന്നൊക്കെ കേട്ടപ്പോള്‍ നല്ല ചൂരലുമെടുത്തു ഓടിവന്നതാ നല്ല നാല് പെട തരാന്‍..പക്ഷെ പിന്നെയല്ലേ മനസ്സിലായത് കുറുപ്പ് ഒന്നാം വാര്‍ഷികം ആഘോഷിച്ചതിന്റെ 'കെട്ടില്‍' ആണ് പറഞ്ഞത് എന്ന്..അപ്പൊ കാര്യങ്ങള്‍ ഒക്കെ ഭംഗിയായി നടക്കട്ടെ രണ്ടും മൂന്നും നാലും വാഷികങ്ങള് ഒക്കെ നമുക്ക് അടിച്ചു പൊളിക്കണം ട്ടോ...
എല്ലാ ആശംസകളും നേരുന്നു..
തെച്ചിക്കോടന് said...
പൂതന/pooothana said...
മത്താപ്പ് said...
അരുണ്‍ said...
vinuxavier said...
നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. ഇനിയും കാണണം
ഞാന്‍ കുറേ ദിവസം സാന്‍ഫ്രാന്‍സിസ്കോയില്‍ ആയിരുന്നു. അതു കൊണ്ട് ഈ വാര്‍ഷികം ഒന്നുമറിഞ്ഞില്ല.
ഞാന്‍ എനിക്ക് പോലും ഒരുപകാരം ചെയ്യാത്തയാളാണ്. ആ നിലക്ക് നിനക്ക് ഉപകാരം ചെയ്തു എന്നു പറഞ്ഞാല്‍ ഞാന്‍ പോലും വിശ്വസിക്കില്ല. ഹഹഹ.
ഏതായാലും അടുത്ത വാര്‍ഷികം ആവുമ്പോഴേക്കും നീ ബ്ലോഗ് ശരിക്കും പൂട്ടുമെന്ന് ഉറപ്പാണ്. കാരണം അപ്പോഴേക്കും നീ മങ്ങലം കയിക്കുമല്ലോ... ഹഹഹ..
ഏതായാലും കൂടുതല്‍ ഉയരങ്ങളിലേക്ക് കുതികൊള്കാന് എല്ലാവിധ ആശംസകളും നേരുന്നു...
കാലചക്രം said... നന്ദി സുഹൃത്തേ
വേണു മാഷെ മനോഹരമായ കമന്റിനു നന്ദി
ഭൂതത്താന്‍: തീര്‍ച്ചയായും എന്നെ കൊണ്ട് ആവുന്നപോലെ ചിരിപ്പിച്ചും പ്രാര്‍ത്ഥിച്ചും ആയുസ് കൂട്ടിക്കും
മുരളി അളിയോ, ചൂരല്‍ വേസ്റ്റ് ആയി അല്ലെ, അടിച്ചുപൊളി ആക്കണം
"എന്റെ ബ്ലോഗ് പൂട്ടുന്നു“ !
പൂട്ടിപ്പോടേയ്, അതിനെന്തുവാ പോസ്റ്റിട്ടു ആളെക്കൂട്ടുന്നേ? 25 പൈസാ വച്ചു തരണാ എല്ലാവരും? നിന്റെ മറ്റേ കായംകുളത്തെ കെഴങ്ങന്‍ മച്ചമ്പിയാണോടേ ഈ ടെക്ക്നിക്ക് പറഞ്ഞു തന്നേ?
എഴുതി ഫേമസാവ്, അല്ലാണ്ടു മറ്റേ സുന്ദര വിഡ്ഢിയെപ്പോലെ ഇമ്മാതിരി ചടച്ച ഗിമ്മിക്കുകളുമായി എറങ്ങാതെ
കുമാര്‍ജി സാന്‍ഫ്രാന്‍സിസ്കോയില്‍ നിന്നും എപ്പോള്‍ വന്നു. അവിടുന്ന് ഞാന്‍ പറഞ്ഞ മറ്റേ സാധനം കൊണ്ട് വന്നോ??
നിങ്ങള്‍ ആര്‍ക്കും ഉപകാരം ചെയ്യാത്ത വ്യക്തി ആണെന്ന് എനിക്ക് മാത്രമല്ലെ അറിയൂ, അത് നാട്ടുകാരെ അറിയിക്കണോ. എന്തായാലും ഞാന്‍ ഒന്നും മറക്കില്ലേ, അപ്പോള്‍ ഒരിക്കല്‍ക്കൂടി അണ്ണാ നന്ദി, പ്രോത്സാഹനത്തിനു.
ഒന്നാം പിറന്നാള്‍ ആശംസകള്‍...
കുറുപ്പേട്ടന് തമാശ പറയുകയല്ലേ . ബ്ലോഗു പൂട്ടിയാല്‍ വിവരറിയും കുറുപ്പേട്ടന്..
Enjoyed ur blog's birthday party... pardon me for for not using malayalam.. allangil thanne enikyu malayalam kurachu kurachu ariyaavooo... One thing I admire about this blog is that ur narration style is superb.. it's as if u r directly talking to us... Keep this quality and one main thing dont change the style coz it would end up as other blogs.. Kurupinte kanaku book eppozhum kurupinte thanne aayirikyanam....
All the best dude...
കുരുപെട്ടന് blog നിര്തല്ലേ ... ഇങ്ങനെ വേറിട്ടെ ബ്ലോഗുക്കള്‍ വായിക്യുമ്പോള് ആണ് ബ്ലോഗിങ്ങ് എന്ന കല മനസിന് സുഖം തരുന്നെ .. ദൈവ് ചെയ്യുത് ബ്ലൊഗ്ഗിന്ഹ നിര്തല്ലേ.. നമ്മക്ക് ആയിരം കണകിനു എഴ്തുകാര്‍ കിട്ടും പക്ഷെ ഇങ്ങനെ മനസി കൊല്ലുന്നേ ബ്ലോഗ്ഗെരിനെ കിട്ടാന്‍ സാധ്യം അല്ല .. സൊ പ്ലീസ് കന്റിണ്െ....നമ്മള് എലാം സഹിചോലാം .. പക്ഷെ ബ്ലോഗിങ്ങ് നിര്തല്ലേ...
ഹാഫ് സെഞ്ച്വറി എന്റെ വക.
കുറുപ്പേ, തനിയ്ക്കും തന്റെ ബ്ലോഗിനും ആശംസകള്‍ നേരുന്നു.
കുറുപ്പിന്റെ കണക്കു പുസ്തകത്തില്‍ കൂട്ടലും കിഴിയ്ക്കലും ഗുണിക്കലും ഹരിയ്ക്കലും ഇനിയും ധാരാളമായി നടക്കട്ടെ. അവസാനം, നേട്ടങ്ങളുടെ കണക്കുകള്‍ മാത്രം തന്റെ പുസ്തകം പറയട്ടെ. ഹല്ല പിന്നെ. :)
പ്രേം : ഒരു പാട് നന്ദി, പിന്നെ blog നിര്‍ത്തിയാല്‍ കൊട്ടേഷന്‍ കൊടുക്കല്ലേ
ശ്രീകുമാര്‍ : ഇംഗ്ലീഷില്‍ എഴുതിയ ആദ്യ കമന്റ് മനസിലായില്ല എങ്കിലും ഭാഗ്യം പോലെ അളിയന് മലയാളത്തില്‍ വീണ്ടും കമന്റി. എന്തായാലും പറഞ്ഞ ഉപദേശം ശിരസാ വഹിക്കുന്നു. തീര്‍ച്ചയായും എന്നെ കൊണ്ട് ആവുന്നപോലെ നിങ്ങളെ രസിപ്പിക്കാന്‍ ശ്രമിക്കുന്നതായിരിക്കും.
ഗുരുവേ, എന്റെ പോങ്ങുമൂട്ടിലെ ഹരി ഗുരുവേ, പ്രണാമം അല്ലാതെ പ്രമാണം അല്ല, അത് പിന്നെ പണ്ടേ അച്ഛന് പണയം വച്ചാണ് എന്നെ ഡല്‍ഹിക്ക് അയച്ചത്. ഹരിയേട്ടാ വളരെ നന്ദി, എന്തായാലും ഗുരുത്വം ഉണ്ടെന്നു തോന്നുന്നു, ആരാധിച്ചു വന്ന നിങ്ങള്‍ ഗുരുക്കന്മാര് തന്നെ അനുഗ്രഹിക്കുമ്പോള്‍ നിറഞ്ഞ മനസോടെ കൈ കൂപ്പുന്നു, തീര്‍ച്ചയായും കൂട്ടലും കിഴിക്കലും ഗുണിക്കലും ഹരിക്കലും എല്ലാം നടത്തും, പക്ഷെ ശിഷ്ടം വന്നാല്‍ എന്ത് ചെയ്യണം എന്ന് പറഞ്ഞില്ലാ. ഒരു പാട് നന്ദി ഈ അനുഗ്രഹത്തിന്.
ആദ്യമായി കുറുപ്പേട്ടന്റെ കണക്കു പുസ്തകത്തില്‍ വലതുകാല്‍ വെച്ചതും ദേ കിടക്കണ് ഞാന്‍ പൂട്ടുന്നു എന്ന്.പഴയ കണക്കു മാഷേ ആണ് ഓര്‍ത്തത് ഞാന്‍ ചെല്ലുമ്പോ അങ്ങോര് പോകും അങ്ങോര് വന്നാ ഞാന്‍ പോകും.എന്തായാലും ഇനിയും ഒരുപാട് ഒരുപാട് ബ്ലോഗ് പിറന്നാളുകള്‍ നൂറു കണക്കിന് കിടിലന്‍ പോസ്റ്റുകളുടെ അകമ്പടിയോടെ ആഘോഷിക്കാന്‍ കഴിയട്ടെ ആശംസകള്‍ .
ഒരായിരം മണിയ്ക്കൂറെങ്കിലും ഇതു പോലെ ബ്ലോഗ് പൂട്ടാന്‍ ഭാഗ്യമുണ്ടാകട്ടെ...!!!
വിനൂസ് ഒത്തിരി നന്ദി
കൊട്ടോട്ടിക്കാരന്... നന്ദി മാഷെ
ഒന്നാം വാര്‍ഷികാഘോഷ വേളയില്‍
എല്ലാ വിധ ആശംസകളും
ഒന്നാം പിറന്നാളിന് ആശംസകള്‍ നേരുന്നു.
എന്നാലും ഈ പോസ്റ്റിന്റെ ഹെഡ്ഡിങ്ങിനെതിരെ പ്രതിഷേധിക്കുന്നു. എന്തിനേ അങ്ങനെ എഴുതി? ഒരിക്കല്‍ ബ്ലോഗ് തുടങ്ങിയാല്‍ പിന്നെ പൂട്ടരുത്. ജീവിതാവസാനം വരെ അതങ്ങനെ തുടരട്ടേ.
ഞങ്ങളെ ( വായനക്കാരെ) തുടരെ തുടരെ ‘വധിക്കാനുള്ള’ ഭാഗ്യം എന്നുമുണ്ടാകട്ടേ.
ആശംസകള്‍ !
ഉമേഷ് നന്ദി
ഗീതേച്ചി, ഒരുപാട് നന്ദി, തുടര്‍ന്നും പ്രോത്സാഹനം പ്രതീക്ഷിക്കുന്നു, കമന്റ് തകര്‍ത്തു
ഒന്നാം പിറന്നാള്‍ ആശംസകള്‍ നേരുന്നു...!!!
ഹെന്ത്... ബ്ലോഗ് പൂട്ടുകയോ?? ശുട്ടിടുവേന്‍ !! ഹല്ലാ പിന്നെ... മനുഷ്യനെ പേടിപ്പിക്കാന്‍ ഓരോ തലേക്കെട്ടുമായി വന്നോളും..
ഇത് പൂട്ടിയാല്‍ പിന്നെ പറയാന്‍ ബാക്കി വച്ചിരിക്കുന്ന അബുദാബി ജീവിതമെല്ലാം ആരെഴുതും..??
ഇപ്പോള്‍ എഴുത്തെല്ലാം വളരെ മെച്ചപ്പെട്ടിട്ടുണ്ട്... അത് കൊണ്ട് നല്ല കുട്ടിയായി തുടര്‍ന്നെഴുതൂ...
ഒരിക്കല്‍ കൂടി ആശംസകള്‍..!!
Snehapoorvvam Pirannal ashamsakal....!!! Prarthanakal..!!!
സുമേഷ് ഒരു പാട് നന്ദി കമന്റിനു, ഇനിയും വരുമല്ലോ
സുരേഷ്: നന്ദി പ്രിയ സുഹൃത്തേ
ആ പൂട്ടൊന്നു തുറന്ന് എന്റെ പിറന്നാൾ ആശംസകൾ പിടിച്ചോ...
ഇനിയും ഒരുപാട് പോസ്റ്റുകളും പിറന്നാളുകളും ഉണ്ടാവട്ടെ
ആശംസകള്‍
ഇപ്പോഴാണു കണ്ടത്.
കുറച്ചുമാസങ്ങളായി ഞാൻ കണക്കു പുസ്തകത്തിന്റെ വായനക്കാരനാണ്.
രസകരമായ പോസ്റ്റുകൾ.
ഭുകമ്പകഥ, ഷണ്മുഖകഥ തുടങ്ങിയ കഥകൾ ഇപ്പോഴും ഓർക്കുന്നു.
നല്ല നല്ല പോസ്റ്റുകൾ ഇനിയുമെഴുതാൻ കഴിയട്ടെ..
ഒന്നാം പിറന്നാൾ ആശംസകൾ
ബിലാത്തിപട്ടണം, അക്ബര്‍, ആര്‍ദ്ര ആസാദ്, പ്രോത്സാഹനം നിറഞ്ഞ വാക്കുകള്‍ക്ക് നന്ദി, നമസ്കാരം
കുറുപ്പണ്ണോ ന്താദ് പിറന്നാളായിട്ട് സ്പെഷ്യലൊന്നുമില്ലേ...സ്ഥിരം വായനക്കാരിയാണെങ്കിലും സ്വന്തമായിത്തിരി ബൂമി വാങ്ങിയത് അടുത്തകാലത്താ. വൈകിയാണെങ്കിലും ജന്മദിനാശംസകള്
ഇഷ്ടായി
ബ്ലോഗിനു ഒന്നാം പിറന്നാള്‍ ആശംകള്‍!!!!
ചുരത്തുക നവനവ രസാമൃത പൈംപാല് പോസ്റ്റുകള്‍..
സേചിതമാകട്ടെയാ ക്ഷീര ധാരയാല്‍ ബൂലോകമിനിയും
വത്സരങ്ങളനേകം മനോഹരം
:-)
കുഞ്ചിയമ്മോ നന്ദി, ബ്ലോഗ് കണ്ടിരുന്നു
ആഭ നന്ദി
മനോരാജ് നന്ദി
ശാരദനിലാവ് : സുനിലേട്ടാ നന്ദി കമന്റ് ബോധിച്ചു,
ഉമേഷ് വീണ്ടും നന്ദി
mone ,oruvayassalle ? pichhavechu pichhavechu odinadannu munneratte...prannaalaashamsakalkkoppam puthuvalsaraashamsakal!!
എന്താ മാക്ഷെ, പിറന്നാള്‍ ആഘോഷത്തില്‍ ഫിറ്റായി പോയോ? പുതിയ പോസ്റ്റിട്..........
കൊള്ളാം മാഷേ,
ഈ ബ്ലൊഗിലും നോക്കുമല്ലോ..
ജോയിന്‍ ചെയ്യുമല്ലോ..!!
പരസ്പര കൂട്ടായ്മ നല്ലതല്ലേ..!!
http://tomskonumadam.blogspot.com/
http://entemalayalam1.blogspot.com/
പിറന്നാള്‍ ആശംകള്‍
വിജയലക്ഷ്മി said...
ആര്‍ദ്ര ആസാദ് / Ardra Azad said...
റ്റോംസ് കോനുമഠം said...
നന്ദന said...
എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി
Post a Comment