Monday, February 1, 2010

ബൂലോകത്തെ ബാലപാഠങ്ങള്‍

ഒരു മുഖവുര പറഞ്ഞോട്ടേ, ഈ ഒരു പോസ്റ്റ് ആരെയും വ്യക്തിപരമായി ഉദ്ദേശിച്ചുള്ളതല്ല.ഒരു പക്ഷേ ചിലര്‍ക്കൊക്കെ തോന്നാം, 'ഇത് എന്നെ ഉദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ചാണ്, എന്നെ തന്നെ ഉദ്ദേശിച്ചാണ്'. അല്ല സുഹൃത്തേ, ഇത് നിങ്ങളെ ഉദ്ദേശിച്ചല്ല, നിങ്ങളെ മാത്രം ഉദ്ദേശിച്ചല്ല, നിങ്ങളെ തന്നെ ഉദ്ദേശിച്ചല്ല. ഇത് ബൂലോകമെന്ന സാഗരത്തില്‍ പിച്ച വച്ച് നടക്കുന്ന പിഞ്ച് കുഞ്ഞുങ്ങളെ ഉദ്ദേശിച്ചാണ്.അതിനാല്‍ തന്നെ ഇത് ബാലപാഠങ്ങളാണ്, ബൂലോകത്തെ ബാലപാഠങ്ങള്‍.

ഇന്‍റര്‍നെറ്റിലുള്ള സാമാന്യ പരിജ്ഞാനവും, മലയാളം ടൈപ്പ് ചെയ്യാനുള്ള വിവരവും, കുറച്ച് ഫ്രീ ടൈമും ഉണ്ടെങ്കില്‍ ആര്‍ക്കും ബ്ലോഗ് തുടങ്ങാം.ബ്ലോഗിനൊരു പേരും ബ്ലോഗര്‍ നാമവും കൈയ്യില്‍ കിട്ടിയാല്‍ പാതി ജോലി കഴിഞ്ഞു.അടുത്ത പടി ബ്ലോഗ് ഹിറ്റാക്കണം.അതിനു രണ്ട് വഴികളുണ്ട്.അനോണിക്ക് ഒരു വഴി, സനോണിക്ക് വേറൊരു വഴി, അവ ഇതാണ്..

നിങ്ങളൊരു അനോണി ആയി ആണ്‌ ബ്ലോഗെഴുതുന്നതെങ്കില്‍ സംഗതി സംപിള്‍.ബുദ്ധിപരമായ ഒരു നീക്കത്തിലൂടെ, ഒരു കൊച്ച് വിവാദത്തിലൂടെ നിങ്ങക്ക് പ്രസിദ്ധനാകാം. അതായത്, മഹോധരന്‍ എന്നൊരു ബ്ലോഗര്‍ ഉണ്ടെന്ന് കരുതുക.അതിയാന്‍ നല്ല രീതിയില്‍ തമാശ എഴുതുന്ന ബ്ലോഗറാണെന്ന് സങ്കല്‍പ്പിക്കുക.നമ്മള്‍ ഇദ്ദേഹത്തെ പറ്റി രണ്ട് വരി നമ്മുടെ ബ്ലോഗില്‍ എഴുതുക..
"മഹോധരന്‍ അലമ്പനാണ്, ആഭാസനാണ്, ആക്രാന്ദനാണ്.കുഞ്ചന്‍ നമ്പ്യാരുടെയും സജ്ഞയന്‍റെയും കൃതികളുമായി തട്ടിച്ച് നോക്കിയാല്‍ ഇവന്‍ എഴുതുന്നതെല്ലാം വെറും വളിപ്പുകളാണ്"
ഇതിന്‍റെ കൂടെ ഒരു തലക്കെട്ടും : "മഹോധരന്‍റെ തോന്ന്യാസങ്ങള്‍"
ഇനി ഇതൊന്ന് അഗ്രിഗേറ്ററില്‍ ഇട്ട് നോക്കു, നിങ്ങടെ ബ്ലോഗ് ഹിറ്റ്.
ഇനി ഇതിനു മഹോധരന്‍ പ്രതികരിച്ചു എന്ന് കരുതുക, നിങ്ങടെ ബ്ലോഗ് സൂപ്പര്‍ഹിറ്റ്!

എന്നാല്‍ സനോണി ആണെങ്കില്‍ കാര്യങ്ങളുടെ നീക്ക് പോക്ക് അത്ര എളുപ്പമല്ല.അതിനു ആദ്യമായി നിങ്ങള്‍ അത്യാവശ്യം നല്ലൊരു പോസ്റ്റ് എഴുതി അഗ്രിഗേറ്ററില്‍ ഇടുക. ഇതോട് കൂടി നിങ്ങടെ ബ്ലോഗ് ഹിറ്റാവുമോ?
ഇല്ല.
അപ്പോള്‍ സെല്‍ഫ് മാര്‍ക്കറ്റിംഗാണ്‌ ഏറ്റവും നല്ലത്. അതായത്, ഓര്‍ക്കൂട്ട്, ജീമെയില്‍ തുടങ്ങിയ സൌകര്യങ്ങള്‍ ഉപയോഗിച്ച് നിങ്ങളുടെ ബ്ലോഗിന്‍റെ ലിങ്ക് മാക്സിമം പേരില്‍ എത്തിക്കുക.എന്നിട്ടും ഗുണമൊന്നും കാണുന്നില്ലെങ്കില്‍ വേറെ ആരുടെയെങ്കിലും ബ്ലോഗില്‍ കയറി അവരുടെ ലാസ്റ്റ് പോസ്റ്റില്‍ 'സൂപ്പര്‍', 'കിടിലന്‍' ഇമ്മാതിരി കമന്‍റുകള്‍ ഇടുക. ഇവിടെ സൂക്ഷിക്കേണ്ട ഒരു കാര്യമുണ്ട്..
ലാസ്റ്റ് പോസ്റ്റിന്‍റെ ഹെഡിംഗ് ഒന്ന് നോക്കിയാല്‍ നന്നായിരിക്കും, കാരണം ആരെങ്കിലും ചത്തതിനു ആദരാഞ്ജലി എഴുതിയ പോസ്റ്റില്‍ കേറി 'സൂപ്പര്‍' എന്ന് കമന്‍റ്‌ ഇട്ടാല്‍ അവര്‍ തിരികെ തന്തക്ക് വിളിക്കും.ഞാന്‍ ഇങ്ങനെ പേടിപ്പിച്ചു എന്ന് കരുതി ആദരാഞ്ജലി പോസ്റ്റില്‍ കമന്‍റ്‌ ഇടാതെ ഇരിക്കരുത്.ഇത്തരം പോസ്റ്റുകളുടെ കമന്‍റ്‌ ബോക്സില്‍ മിനിമം അഞ്ച് പേരെങ്കിലും ആദരാഞ്ജലി പറഞ്ഞിരിക്കും, അതില്‍ ഏതെങ്കിലും ഒന്ന് കോപ്പി പേസ്റ്റ് ചെയ്താല്‍ കാര്യം ഓവര്‍!

ഇനിയാണ്‌ നമ്മളിലെ സി.ഐ.ഡി വര്‍ക്ക് ചെയ്യേണ്ടത്..
നാട്ടില്‍ കുറികല്യാണം എന്നൊരു പരിപാടിയുണ്ട്, അതായത് നമ്മള്‍ ആരുടെയെങ്കിലും വീട്ടിലെ കല്യാണത്തിനു ഇരുന്നൂറ്‌ രൂപ സംഭാവന കൊടുത്താല്‍, നമ്മുടെ വീട്ടിലെ കല്യാണത്തിനു ഇരുന്നൂറ്റി ഒന്ന് രൂപ തിരികെ കിട്ടും, അല്ല കിട്ടണം. ബൂലോകത്തെ കമന്‍റും ഏകദേശം ഇപ്രകാരമാ.അതായത് നമ്മള്‍ ആര്‍ക്കൊക്കെയാണോ കമന്‍റ്‌ ഇട്ടത്, അവര്‍ നമ്മുടെ പോസ്റ്റിനു കമന്‍റ്‌ ഇടും, അല്ല ഇടണം.ഇരുന്നൂറിനു, ഇരുന്നൂറ്റി ഒന്ന് എന്ന പോലെ സൂപ്പറിനു ഡൂപ്പര്‍, കിടിലത്തിനു കിടിലോല്‍ കിടിലം, ഇങ്ങനെ ഒരു ലൈന്‍.
ഇനി നമ്മള്‍ കമന്‍റ്‌ ഇട്ട ഒരുത്തന്‍ തിരികെ നല്‍കിയില്ലെന്ന് നമ്മളിലെ സി.ഐ.ഡി മനസിലാക്കിയാല്‍ വിഷമിക്കരുത്, അവനു ഒരു ചാന്‍സ് കൂടി കൊടുക്കുക.അതായത് അവന്‍റെ അടുത്ത പോസ്റ്റില്‍ പോയി ഒരു കമന്‍റ്‌ കൂടി കമന്‍റുക..
'ഭാവനാപൂര്‍ണ്ണവും ചിരിയുടെ ചിന്തകളെ ഉദ്ദീപിക്കുന്നതുമായ വരികള്‍'
അതോട് കൂടി ടിയാന്‍ ഫ്ലാറ്റ്, അവന്‍ ഓടി വന്ന് നമുക്ക് കമന്‍റും..
'സുഹൃത്തേ, ഇത് ഞാന്‍ നേരത്തെ വായിച്ചിരുന്നു.ചിരിച്ച് ചിരിച്ച് വയറുളുക്കി ആശുപത്രിയില്‍ ആയിരുന്നു, അതാ കമന്‍റിടാന്‍ വൈകിയത്'
ചില പരമ നാറികളുണ്ട്, നമ്മള്‍ എത്ര കമന്‍റിയാലും തിരിച്ച് കമന്‍റില്ല.അവനോടൊന്നും ഒരു ദാക്ഷണ്യവും വേണ്ടാ, നേരെ അനോണിയായി ചെന്ന് പ്രതികരിക്കുക, അതും മാന്യമായി..
'താങ്കളുടെ പോസ്റ്റുകള്‍ ഒരു നിലവാരമില്ലാത്ത താണ്, ദയവായി എഴുത്ത് നിര്‍ത്തി കൂടെ'
അതോടെ അവന്‍റെ രചനാ വൈഭവം തീരും.

ക്രമേണ നമ്മള്‍ വളരും, നമ്മളെ കുറിച്ച് നാല്‌ പേരറിയും, അറിയപ്പെടുന്ന അമ്പത് ബ്ലോഗേഴ്സില്‍ നമ്മളും ഒരാളാവും.ഇനിയാണ്‌ അടുത്ത കടമ്പ..
ഫോളോവേഴ്സ്സ്!
ഈ വാക്കിനര്‍ത്ഥം അനുയായികള്‍ എന്നാകുന്നു.ഒരു മലയാളിയും മറ്റൊരു മലയാളിയുടെ അനുയായി ആകാന്‍ ആഗ്രഹിക്കില്ല, അതൊരു ബേസിക്ക് നേച്ചറാണ്.അപ്പോള്‍ ആദ്യം നമ്മള്‍ ഫോളോവേഴ്സ് എന്ന പേര്‌ മാറ്റണം, പകരം ഗുരുക്കന്‍മാര്‍, സുഹൃത്തുക്കള്‍, സ്നേഹിതര്‍ എന്നിവയൊക്കെ പരീക്ഷിക്കാം.
ഇനി എങ്ങനെ ഫോളോവേഴ്സിനെ കൂട്ടാം?
ഒന്ന്, നമ്മള്‍ തന്നെ ഫോളോവര്‍ ആകുക!
രണ്ട്, ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവരെ നിര്‍ബന്ധിച്ച് ഫോളോവര്‍ ആക്കുക!
മൂന്ന്, നമ്മള്‍ ആരുടെയെങ്കിലും ഫോളോവര്‍ ആകുക, ഒരു മര്യാദക്ക് അവര്‍ തിരിച്ച് ആകും.ഇനി അഞ്ച് ദിവസത്തിനകം ആയില്ലെങ്കില്‍, നമ്മള്‍ ഫോളോവര്‍ ആയത് ക്യാന്‍സല്‍ ചെയ്യുക!
ഇത് കൂടാതെ വേറെ എന്ത് വഴി?
ഒരു വഴിയുമില്ല മക്കളെ, നല്ല രീതിയില്‍ എഴുതാന്‍ ശ്രമിക്കുക.നമ്മുടെ കൃതികള്‍ ഇഷ്ടമായാല്‍ സ്വന്തം രീതിയില്‍ കുറേ പേര്‍ സുഹൃത്തുക്കളാകും, അത് തന്നെ വലിയ കാര്യം.

മേല്‍ പറഞ്ഞതെല്ലാം ബേസിക്ക് കോഴ്സുകളാ, ഇനി അഡ്വാന്‍സ് കോഴ്സുകള്‍.
അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്‌ ഗ്രൂപ്പിസം!
നമ്മള്‍ ബൂലോകത്ത് അറിയപ്പെട്ട് തുടങ്ങിയാല്‍ കുറേ സുഹൃത്തുക്കളെ കൂട്ടി ഒരു കോക്കസ്സ് ഉണ്ടാക്കുക.സന്നദ്ധ സംഘടനകള്‍ രജിസ്റ്റര്‍ ചെയ്യുന്ന പോലെ വേണേല്‍ എല്ലാവര്‍ക്കും കൂടി ഒരു ഗ്രൂപ്പ് ബ്ലോഗും ഉണ്ടാക്കാം! തുടര്‍ന്ന് സുഹൃത്തുക്കളുടെ പേഴ്സണല്‍ രഹസ്യങ്ങള്‍ പരമാവധി മനസിലാക്കുക.ഒരു കാര്യം പ്രത്യേകം ഓര്‍ക്കുക, നമ്മളെ പറ്റി ഒന്നും വിട്ട് പറയരുത്.ഇത് കൊണ്ട് ഒരു ഗുണമുണ്ട്, നാളെ ഒരു കാലത്ത് ഈ സുഹൃത്തിനു നമ്മളെ വിട്ട് പോണമെന്ന് തോന്നിയാലും ഒന്ന് മടിക്കും. കാരണം രഹസ്യങ്ങള്‍ നമ്മോടൊപ്പമാണ്!
ഇനി ഗ്രൂപ്പില്‍ കുറേ നിയമങ്ങള്‍..
1. എല്ലാവരും പരസ്പരം ഫോളോവേഴ്സ് ആകുക.
2. ഒരുത്തന്‍ എഴുതുന്ന എന്ത് ചവറും സൂപ്പര്‍ ആണെന്ന് പറയുക.
3. ആരെങ്കിലും കൊള്ളരുത് എന്ന് പറഞ്ഞാല്‍ അവനെ പരമാവധി നാറ്റിക്കുക.
4. വേണേല്‍ ഓണത്തിനും സംക്രാന്ദിക്കും ഗ്രൂപ്പ് ബ്ലോഗില്‍ പരിപാടികള്‍ നടത്തുക.
ഇപ്പോ നിങ്ങളൊരു പ്രസ്ഥാനമായി.

മേല്‍ സൂചിപ്പിച്ചത് ബൂലോകത്തെ കുറുക്ക് വഴികളാണ്.ഇതിനു മറ്റൊരു വശമുണ്ട്, വര്‍ഷങ്ങളോളം ബൂലോകത്ത് കഥകളെഴുതി, ആ പോസ്റ്റുകള്‍ വായനക്കാരെ രസിപ്പിച്ച്, അങ്ങനെ ഒരുപാട് സുഹൃത്തുക്കള്‍ ഫോളോവേഴ്സായി, പതിയെ പതിയെ ബൂലോകത്ത് അറിയപ്പെടുക!!
കുറുക്ക് വഴി പെട്ടന്ന് ഫെയ്മസ്സ് ആക്കുമെങ്കില്‍, ഈ വഴി ആഴത്തില്‍ ഫെയ്മസ്സ് ആക്കും. എന്നാല്‍ ഇവിടെയുമുണ്ട് പ്രശ്നങ്ങള്‍..
ഈ പ്രശ്നങ്ങള്‍ സുഖമുള്ളവയാണ്, കാരണം നമ്മളോടുള്ള അമിത സ്നേഹമാണ്‌ ഇതിനു ഹേതു എന്നത് തന്നെ..

ഉദാഹരണത്തിനു നമ്മള്‍ സാമ്പത്തികമാന്ദ്യത്തെ കുറിച്ച് ഒരു പോസ്റ്റ് എഴുതി എന്ന് കരുതുക, ഉടന്‍ കമന്‍റ്‌ വരും, 'അണ്ണാ സൂപ്പര്‍ സാമ്പത്തിക മാന്ദ്യം'
നമ്മള്‍ വീണ്ടും ഈ സാമ്പത്തികമാന്ദ്യത്തെ കുറിച്ച് എഴുതിയാലോ?
'അണ്ണാ നേരത്തത്തെ മാന്ദ്യം വച്ച് നോക്കിയാല്‍ ഈ മാന്ദ്യം പോരാ, എന്നാലും സൂപ്പര്‍'
ഒരിക്കല്‍ കൂടി നമ്മള്‍ ഇതേ വിഷയം എഴുതിയാലോ..
'എന്തിരടേ, പിന്നേം മാന്ദ്യം, ഒന്ന് വിട്ട് പിടി മാഷേ'
ഓര്‍ക്കുക..
ഇവരുടെ ഈ പെരുമാറ്റം നമ്മളോടുള്ള ദേഷ്യമോ, നമ്മള്‍ എഴുതിയത് ആസ്വദിക്കാനിട്ടോ അല്ല.പിന്നെയോ.. ഒന്നുങ്കില്‍ സാമ്പത്തികമാന്ദ്യത്തോടുള്ള വെറുപ്പ്, അല്ലെങ്കില്‍ നമ്മളില്‍ നിന്നും അവര്‍ വെറൈറ്റി പ്രതീക്ഷിക്കുന്നു.എന്നാല്‍ ഈ സുഹൃത്തുക്കള്‍ ഒരിക്കലും അറിയുന്നില്ല സാമ്പത്തികമാന്ദ്യത്തോടുള്ള ഇഷ്ടകൂടുതല്‍ കൊണ്ടല്ല, ആശയമാന്ദ്യം മൂലമുള്ള കഷ്ടകൂടുതല്‍ കാരണമാണ്‌ നമ്മള്‍ വീണ്ടും ഇത് എഴുതുന്നതെന്ന്.

പണ്ട് എന്‍റെ ഒരു സാറ്‌, നന്നായി അരയന്നത്തെ വരക്കുമായിരുന്നു.പറക്കുന്ന, ചിരിക്കുന്ന, നീന്തുന്ന, അരയന്നങ്ങളുടെ വിവിധ പോസുകള്‍.
"സാറേ ഈ അരയന്നം സൂപ്പര്‍"
സാറിനങ്ങ് സന്തോഷമായി, അങ്ങേര്‌ വീണ്ടും വരച്ചു..
"സാറേ ഈ അരയന്നം നേരത്തത്തെ അരയന്നത്തിന്‍റെ അത്ര പോരാ"
സാറിന്‍റെ മുഖമൊന്ന് വാടി, അത് കണ്ട് സാറിനു വിഷമമായല്ലോന്ന് കരുതി ഞാന്‍ പറഞ്ഞു: "എന്നാലും സൂപ്പറാ"
ദേ, സാറിനു വീണ്ടും സന്തോഷം.
പഹയന്‍ വീണ്ടും വരച്ചു, അതും അരയന്നം..
എനിക്ക് അമര്‍ഷം അടക്കാന്‍ പറ്റിയില്ല, അറിയാതെ ചോദിച്ചു പോയി:
"എന്തോന്നാ സാറേ ഇത്, എപ്പോഴും അരയന്നം!ഒരു കോഴിയെ വരച്ച് കൂടെ?"
സാറ്‌ വിഷമത്തോടെ ബ്രഷ് എന്‍റെ കൈയ്യില്‍ തന്നു, എന്നിട്ട് പറഞ്ഞു:
"മോനൊരു കോഴിയെ വരച്ചേ?"
"അയ്യോ, എനിക്ക് കോഴിയെ വരക്കാനറിയില്ല"
"എന്നാ മോനൊരു അരയന്നത്തെ വരച്ചേ?"
"അയ്യോ, എന്നെ കൊണ്ട് അതും പറ്റില്ല"
"പിന്നെ നിന്നെ കൊണ്ട് എന്നാ പറ്റും?"
"വെറുതെ കുറ്റം പറയാം"
അത് കേട്ടതും സാറ്‌ എനിക്കായി എന്ന് പറഞ്ഞൊരു കോഴിയെ വരച്ചു.കണ്ട എന്‍റെ കുഴപ്പമാണോ അതോ വരച്ച സാറിന്‍റെ കുഴപ്പമാണോന്ന് അറിയില്ല, പൂര്‍ത്തി ആയപ്പോള്‍ അതും അരയന്നം.തുടര്‍ന്ന് അദ്ദേഹം എന്നോട് ചോദിച്ചു:
"എങ്ങനുണ്ട്?"
സാറ്‌ വരച്ചത് കോഴിയെ, പക്ഷേ കണ്ടാല്‍ അരയന്നം. ഞാന്‍ എന്ത് പറയാന്‍?
ഒടുവില്‍ പറഞ്ഞു:
"സൂപ്പര്‍ കോഴി"
വര്‍ഷങ്ങള്‍ കഴിഞ്ഞു.
എന്നിട്ടും ചരിത്രം ആവര്‍ത്തിക്കുന്നു..

81 comments:

അരുണ്‍ കരിമുട്ടം said...

ആദ്യം തേങ്ങാ, ബാക്കി വായിച്ചിട്ട്..
:)

അരുണ്‍ കരിമുട്ടം said...

ഇത് എന്നെ ഉദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ചാണ്, എന്നെ തന്നെ ഉദ്ദേശിച്ചാണ്.
കുറുപ്പേ,
സത്യം പറ, ബാലപാഠമാണോ അതോ മൊത്തത്തി താങ്ങിയതാണൊ???
:)
എന്തായാലും രാജാവ് നഗ്നനാണെന്ന് പറയാനുള്ള ധൈര്യമുണ്ടല്ലോ, സമ്മതിച്ചു.
പോസ്റ്റ് ഇഷ്ടായി ട്ടോ (എങ്ങനെ ഇഷ്ടമാകാതിരിക്കും!!)

ചാണ്ടിച്ചൻ said...

വര്‍ഷങ്ങള്‍ കഴിഞ്ഞു.
എന്നിട്ടും ചരിത്രം ആവര്‍ത്തിക്കുന്നു..

ശെരിയാ....

സന്തോഷ്‌ കോറോത്ത് said...

സൂപ്പര്‍ കോഴി ;)

മുരളി I Murali Mudra said...

എന്റെ ദൈവമേ ഇതൊക്കെ ചേര്‍ത്തു ഞാന്‍ ഒരു ആത്മകഥ എഴുതാനിരിക്കുകയായിരുന്നു.."ഞാന്‍ നടന്നു വന്ന വഴികള്‍" എന്ന പേരില്‍..അപ്പോഴേക്കും കുറുപ്പ് അടിച്ചു മാറ്റി..!!
:)
മച്ചൂ..ഒന്നും പറയാനില്ല...
:) :)

കൂതറHashimܓ said...

അപ്പൊ ഇനി കൊള്ളാം സൂപ്പര്‍ എന്നുള്ള കന്മന്റുകള്‍ ഒന്നും ഉപയോഗിച്ചു കൂട അല്ലേ..

എന്തായാലും മാഷിന്റെ പോസ്റ്റ് കൊ....
ഛെ
സൂപ്........ഛെ..ഛെ
എന്താ പറയാ‍ (കിടിലം എന്നും പറഞ്ഞൂടത്രെ..!!)
പിന്നെ എന്തോന്നാ മാഷെ പറയാ????

ഫോട്ടോഗ്രാഫര്‍ said...

സംഭവം കിടു.
കുറുപ്പിനു ആശംസകള്‍, അത്ര നല്ല അലക്കാണേ
(ഒരു സംശയം മാത്രം, അരുണാണോ പ്രൂഫ് റീഡര്‍, ചില ശൈലിയില്‍ ഒരു സൂപ്പര്‍ഫാസ്റ്റ് ടച്ച്)

ഭായി said...

തുടക്കം മുതല്‍ അവസാനം വരെ നന്നായി ചിരിപ്പിച്ചു!

##ലാസ്റ്റ് പോസ്റ്റിന്‍റെ ഹെഡിംഗ് ഒന്ന് നോക്കിയാല്‍ നന്നായിരിക്കും, കാരണം ആരെങ്കിലും ചത്തതിനു ആദരാഞ്ജലി എഴുതിയ പോസ്റ്റില്‍ കേറി 'സൂപ്പര്‍' എന്ന് കമന്‍റ്‌ ഇട്ടാല്‍ അവര്‍ തിരികെ തന്തക്ക് വിളിക്കും##

ഇവിടെ ചിരിച്ച് തലകുത്തിപ്പോയി കുറുപ്പേ...

എങ്കിലും
അണ്ണാ നേരത്തത്ത ബാലപാഠം വെച്ച് നോക്കിയാല്‍ ഈ ബാല പാഠം അത്രപോര!
(കുറുപ്പ്: ഡേയ് കോപ്പേ..ഞാന്‍ നേരത്തേ ബാലപാഠം എഴുതിയിട്ടില്ല എന്ന് മാത്രമല്ല പഠിച്ചിട്ടുപോലുമില്ല.കമന്ടിടുംബം പോസ്റ്റ് വായിച്ചിട്ടിടടേയ്! ഇതുപോലെ എത്ര പോസ്റ്റിയാലും നീയൊന്നും ഒരുകാലത്തും പാഠം പഠിക്കില്ല!!!)
:-)

ഇത് ഒരു എണ്ണംപറഞ പോസ്റ്റാണ് എന്ന് പറഞാല്‍ എന്നെ ബാലനാക്കുവോ കുറുപ്പേ :-)

ശ്യൂപ്പര്‍..കുടിലന്‍..കിലുക്കിമുറിച്ച്!!!

ആര്‍ദ്ര ആസാദ് / Ardra Azad said...

:))

Renjith Kumar CR said...

കുറുപ്പ് ചേട്ടാ ഇത് 'ഭാവനാപൂര്‍ണ്ണവും ചിരിയുടെ ചിന്തകളെ ഉദ്ദീപിക്കുന്നതുമായ വരികള്‍':)

Sukanya said...

രാജീവേ, ഇതിലെ കഥാപാത്രങ്ങള്‍ തികച്ചും സാങ്കല്പ്പികമല്ല. ആരെങ്കിലുമായി സാമ്യം തോന്നുന്നുവെങ്കില്‍ തികച്ചും യാദൃശ്ചികവുമല്ല. അറിഞ്ഞോ അറിയാതെയോ ബാലപാഠം
വഴി വന്നവര്‍ ക്ഷമിക്കുക. മുരളി "ഞാന്‍ നടന്നുവന്ന വഴികള്‍" എഴുതാന്‍ ഉദ്ദേശിച്ചു എങ്കില്‍ ഞാന്‍
"കയറിവന്ന കല്‍പ്പടവുകള്‍ "എന്ന കവിത ആണെന്ന് മാത്രം. ;-)

Ashly said...

സൂപ്പറ്, കിടിലം..(മതിയൊ? )

:) :) :)

അല്ലാ, കുറുപ്പെ...കാരിയം വിട്ടു പൊയി...
ഇതു നൊക്കിയെ..http://marathalayan1.blogspot.com/2010/01/blog-post_20.html

ഹന്‍ല്ലലത്ത് Hanllalath said...

വായിച്ചു .
ഇനി ഒന്നു ട്രൈ ചെയ്യട്ടെ.:)

Kalavallabhan said...

കൊള്ളാം, ബാലപാഠങ്ങൾ വായിച്ചു പഠിച്ചു.
പ്രാക്റ്റിക്കൽ ഗുരുവിന്റടുത്തു തന്നെ ചെയ്യുന്നു

റോസാപ്പൂക്കള്‍ said...

ഗുരോ...സ്വസ്തി....നമോവാകം

krish | കൃഷ് said...

സൂപ്പര്‍, ഗംഭീരം, കലക്കന്‍, കിടിലന്‍, കിടിലോല്കിടിലന്‍!!
തല്‍ക്കാലം ഇത്രേം പോരെ.. കുറുപ്പേ.

നന്ദന said...

കുറുപ്പിന്‍റെ കണക്കു പുസ്തകം
ഇത്രയും രസിച്ച് ചിരിച്ച് വായിച്ച് മറ്റൊരു പോസ്റ്റില്ല
ലാസ്റ്റ് പോസ്റ്റിന്‍റെ ഹെഡിംഗ് ഒന്ന് നോക്കിയാല്‍ നന്നായിരിക്കും, കാരണം ആരെങ്കിലും ചത്തതിനു ആദരാഞ്ജലി എഴുതിയ പോസ്റ്റില്‍ കേറി 'സൂപ്പര്‍' എന്ന് കമന്‍റ്‌ ഇട്ടാല്‍ അവര്‍ തിരികെ തന്തക്ക് വിളിക്കും
ഇത്രയും വായിച്ചപ്പോൽ മണ്ണുകപ്പി
ഫോളോവേഴ്സ്സ്!
അങ്ങിനെ കുറ്റം പറയരുത് സത്യത്തിൽ ഞൻ ഫോളോ ചെയ്തത് അവരുടെ പോസ്റ്റുകൾ എന്റെ മുന്നിൽ കിട്ടും എന്നുള്ള +പോയിന്റുണ്ട്.
അഡ്വാന്‍സ് കോഴ്സുകള്‍: ഈ കോഴ്സുകളിൽ ചേരാൻ
എത്രറുപ്പിക വേണം
"മോനൊരു കോഴിയെ വരച്ചേ?"
"എന്നാ മോനൊരു അരയന്നത്തെ വരച്ചേ?"
ഈ ചോദ്യങ്ങൾ ബൂലോകർക്ക് വേണ്ടി ഞാൻ ഒന്നു കൂടിചോദിക്കുകയാ!!!
ഇത്രയും എഴുതിയത് എന്നെ മാത്രം ഉദ്ദേശിച്ച്,
കളിയാക്കി പോസ്റ്റിയത് കൊണ്ടാ!!
പിന്നെ ഒരു കാര്യം സൊകാര്യമായി ചൊദിച്ചോട്ടെ എന്നെയാണൊ ഉദ്ദേശിച്ചത്.
നന്മകൽ നേരുന്നു

കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkat said...

ആരുടെയെങ്കിലും ബ്ലോഗില്‍ കയറി അവരുടെ ലാസ്റ്റ് പോസ്റ്റില്‍ 'സൂപ്പര്‍', 'കിടിലന്‍' ഇമ്മാതിരി കമന്‍റുകള്‍ ഇടുക.


ഞാനും ഇട്ടേക്കാം.. ഒരു സൂപ്പറും, ഒരു കിടിലനും..

സൂപ്പര്‍, കിടിലന്‍..

ഞാനും ഒന്നു പോപ്പുലര്‍ ആകട്ടണ്ണാ.. ;)

ഒഴാക്കന്‍. said...

കുറുപ്പേ കുറുക്കുവഴികള്‍ കൊള്ളാം..... കുറിക്കു കൊള്ളുന്നവ തന്നെ

എന്നിരുന്നാലും ആ വഴിക്കൊന്നും കണ്ടില്ല!!! ആ എന്‍റെ ബ്ലോഗിലെക്കെ...

നന്നായിരിക്കുന്നു!! ഞാനും പരീക്ഷണത്തില്‍ ആണ് പുതിയ എന്തെങ്കിലും തടയുമോ എന്ന് നോക്കട്ടെ!

Unknown said...

കുറുപ്പേ, ഇത്‌ ഞാൻ നേരത്തെ വായിച്ചിരുന്നു.ചിരിച്ച്‌ ചിരിച്ച്‌ വയറുളുക്കി ആശുപത്രിയിൽ ആയിരുന്നു, അതാ കമൻറിടാൻ ലേശം വൈകിയത്‌...കുറുപ്പേട്ടന്റെ വരികൾ തന്നെയെടുത്തടിച്ചു... ചുമ്മാ.. :)

വിനുവേട്ടന്‍ said...

കുറുപ്പേ... കലക്കി...

ഇതെല്ലാം പരീക്ഷിച്ചിട്ടും രക്ഷയില്ലെങ്കില്‍ വല്ല വഴിയുമുണ്ടോ? ഉണ്ടെങ്കില്‍ ഒന്ന് പറഞ്ഞ്‌ താ... ഹി ഹി ഹി...

OAB/ഒഎബി said...

ഇതിലേതെങ്കിലും ഒരു വഴി തന്നെയാണ് കൂടുതല്‍ ബ്ലോഗര്‍മാരും സ്വീകരിക്കുന്നത്. അല്ലെങ്കില്‍ അതിനു മാത്രം എഴുത്ത് നന്നാവണം. ചുരുക്കം ചിലര്‍ക്കെ ആ ക്ഴിവുള്ളു.

ചിലര്‍ ബ്ലോഗായ ബ്ലോഗൊക്കെ നെരങ്ങി പോസ്റ്റായ പോസ്റ്റിനൊക്കെ കിടിലന്‍, കലക്കന്‍, അമറന്‍, അങ്കെ ഇങ്കെ, കുന്തം, കൊടചക്രം എന്നെല്ലാം കമന്റി, തന്റെ എല്ലാ ചവറിനും കുറിക്കല്ല്യാണം കൂട്ടി (എല്ലാവരും കമന്റിടുന്നു. ഞാന്‍ ഇവീടെ കംന്റിട്ടില്ലെങ്കില്‍ മോശമല്ലെ എന്നാണ് ചിലരുടെ ധാരണ)
ഏറെ കമന്റ് കിട്ടുന്ന ബ്ലോഗറെന്ന പേര്
സമ്പാദിച്ച് തുടങ്ങിയാല്‍ പിന്നെ സൂപ്പര്‍മാന്മാരെ മാത്രം നോക്കി എപ്പഴെങ്കിലും ഒരു വരി.
മറ്റുള്ളവരെ തിരിഞ്ഞ് നോക്കില്ല. ഇങ്ങനെ ഒരു സ്വഭാവം ചിലരെങ്കിലും വച്ച് പുലര്‍ത്തുന്നത് കാണാം.

തമാശയായ് എഴുതിയാലും പറഞ്ഞ കാര്യം സത്യം തന്നെ.

കണ്ണനുണ്ണി said...

കുറുപ്പേ...തലക്കെട്ട്‌ വായിക്കാതെ പറയുവാ
സൂപ്പര്‍

ശ്രീ said...

ഹിഹിഹി. ഇത് മൊത്തത്തിലൊരു താങ്ങ് തന്നെ ആണല്ലോ കുറുപ്പേട്ടാ.

പുതു മുഖങ്ങളേ ഇതിലേ ഇതിലേ... എല്ലാവരും ഇത് മുഴുവന്‍ വായിച്ച് മന:പാഠമാക്കൂ ;)

രഞ്ജിത് വിശ്വം I ranji said...

മാര്‍ക്കറ്റ് ചെയ്യുന്നവര് ചെയ്യട്ടെ കുറുപ്പേ.. ഗ്രൂപ്പ് കളിക്കുന്നവര് അതും ചെയ്യട്ടെ.. നമുക്ക് കിട്ടുന്ന കമന്റ് കൊണ്ട് ഓണം പോലെ അങ്ങു കഴിയാന്ന്.. ഇതിലൊന്നും ഒരു കാര്യോമില്ല കുറുപ്പേ.ബഹുജനം പല വിധം എന്നു പറയുമ്പോലെ ബഹു ബ്ലോഗേഴ്സ് പല വിധം എന്നാണല്ലോ പ്രമാണം.എന്തായാലും ബൂലോകത്ത് വന്നതില്‍ പിന്നെ കുറെ നല്ല സൌഹൃദങ്ങള്‍ കിട്ടി. അതാണ് ഏറ്റവും വലിയ കാര്യമയി എനിക്കു തോന്നിയത്. ബാക്കിയുള്ളവയൊക്കെ കി കി കി എന്നു ചിരിച്ചു കളയാവുന്നവയേ ഉള്ളൂ കുറുപ്പ്സ്..

പകല്‍കിനാവന്‍ | daYdreaMer said...

കുറുപ്പേ.. :)

സുമേഷ് | Sumesh Menon said...

കുറുപ്പണ്ണാ തകര്‍ത്തു.!! (ഹെനിക്കു വയ്യാ, ഞാനൊന്നും പറയുന്നില്ല, ഞാനിവിടെ കമന്റിയിട്ടേയില്ല!!)....
:)

Typist | എഴുത്തുകാരി said...

ഇതു് ആര്‍ക്കൊക്കെയോ ഇട്ട് ഒരു താങ്ങാണല്ലോ. ബാലപാഠമാണെങ്കിലും ഇതു മന:പാഠമാക്കിയിട്ടു തന്നെ കാര്യം. പിടിച്ചു നില്‍ക്കണമല്ലോ!.

ഇനിയിപ്പോ ഇവിടെ വന്നു് ഈ കമെന്റിട്ടതും ആ പാഠത്തില്‍ പറഞ്ഞിരിക്കുന്ന ദുരുദ്ദേശത്തിലാണെന്നു പറഞ്ഞുകളയുമോ?

രാജീവ്‌ .എ . കുറുപ്പ് said...

അരുണ്‍ അളിയോ: അളിയാ നിന്നെ ഞാന്‍ സമ്മതിച്ചു, കമന്റ്‌ സൂപ്പര്‍ കിടിലന്‍ കിണ്ണന്‍, പോസ്റ്റ്‌ ഇഷ്ടയാല്ലോ അല്ലെ ബുഹഹഹഹ

ചാണ്ടി കുഞ്ഞേ : നന്ദി

കോറോത്ത്: നന്ദി

മുരളി : ആത്മ കഥ പിന്നെ എഴുതാം, കടല്മീനുകള്‍ ഇപ്പോള്‍ എഴുത്ത് ട്ടാ

കൂതറ, നന്ദി

പോരാളി: നന്ദി, അരുണിന്റെ ശൈലി വന്നത് മനപൂര്‍വം തന്നാ, അവന്‍ കേസ് കൊടുക്കും എന്നും പറഞ്ഞു, കമന്റ്‌ കിടു

ഭായി: പോസ്റ്റിനു ചേര്‍ന്ന കമന്റ്‌, അണ്ണന്‍ പുലി തന്നെ ട്ടാ

ആര്‍ദ്ര : നന്ദി

രഞ്ജിത്: നന്ദി

സുകന്യ : ഓപ്പോളേ കമന്റ്‌ സൂപ്പര്‍ ട്ടാ

രാജീവ്‌ .എ . കുറുപ്പ് said...

ക്യാപ്റ്റന്‍ : നന്ദി, അത് വായിച്ചു

hAnLLaLaTh : നന്ദി ട്ടാ

Kalavallabhan : നന്ദി ട്ടാ

റോസാപ്പൂക്കള്‍ : റോസിലി ചേച്ചി നന്ദി, പിന്നെ നമോവാകം

കൃഷ്‌ : മതി അത് മതി, നന്ദി

നന്ദന: വിശദമായ കമന്റിനു നന്ദി, ആരെയും ഉദ്ദേശിച്ചില്ല, ഒരു തമാശ അത്ര തന്നെ.

കിഷോര്‍ : നന്ദി മച്ചൂ, നീ ഇപ്പഴേ പോപ്പുലര്‍ അല്ലെ, ഇനിയും ആവണോ?

ഒഴാക്കന്‍. നന്ദി പരീക്ഷണം വിജയിക്കട്ടെ

suchand scs : നടക്കട്ടെ മച്ചൂ, നീ ചിരിച്ചല്ലോ അത് മതി

വിനുവേട്ടന്‍|vinuvettan : അത് കലക്കി, നോക്കട്ടെ അതും അടുത്ത പോസ്റ്റ്‌ ആക്കാം, നന്ദി ട്ടാ

രാജീവ്‌ .എ . കുറുപ്പ് said...

OAB/ഒഎബി : ഈ പോസ്റ്റിനു അനുയോജ്യമായ കമന്റ്‌ തന്നെ ഇത്. താങ്കള്‍ കമന്റില്‍ പറഞ്ഞിരിക്കുന്നത് നൂറു ശതമാനം സത്യം തന്നെ, നന്ദി

കണ്ണനുണ്ണി : കണ്ണാ കമന്റ്‌ സൂപ്പര്‍, കിടിലന്‍, ബുഹഹഹ

ശ്രീ: അളിയാ പ്രോത്സാഹനങ്ങള്‍ക്ക് നന്ദി, :)

.രഞ്ജിത്ത് അളിയോ: (എന്തായാലും ബൂലോകത്ത് വന്നതില്‍ പിന്നെ കുറെ നല്ല സൌഹൃദങ്ങള്‍ കിട്ടി. അതാണ് ഏറ്റവും വലിയ കാര്യമയി എനിക്കു തോന്നിയത്.) അത് തന്നെ, ആരെയും നേരില്‍ കാണാന്‍ കഴിയുന്നില്ല എങ്കിലും ഒരു കൂട്ടായ്മ ഉണ്ടായില്ലേ, അത് തന്നെ. അപ്പോള്‍ പറഞ്ഞപോലെ

പകലോ : :) സുഖമല്ലേ

സുമേഷ് മേനോന്‍ : നിന്റെ കമന്റ്‌ ഞാന്‍ കണ്ടതും ഇല്ലാ

Typist | എഴുത്തുകാരി : കമന്റ്‌ കലക്കി ട്ടാ ചേച്ചി. ഒത്തിരി നന്ദി പെട്ടന്ന് മനപാഠം ആക്കാന്‍ നോക്ക്.

SunilKumar Elamkulam Muthukurussi said...

:):)

Unknown said...
This comment has been removed by the author.
ചേച്ചിപ്പെണ്ണ്‍ said...

കുട്ടി കുറുപ്പേ ... അല്ലെ വേണ്ട അഭിവന്ദ്യ ഗുരോ

ഞാന്‍ വെറും ഏഴു മാസം പ്രായം ഉള്ള ഒരു ബ്ലോഗര്‍ ആണ് ...
ബാല പാഠങ്ങള്‍ ഒക്കെ നന്നായി പഠിച്ചു ... തേങ്ക്സ് ...
ആദ്യം താങ്കള്‍ടെ ബ്ലോഗില്‍ തന്നെ അപ്ലൈ ചെയ്യ്ന്നു ...
ഫോളോ ചെയ്യുന്നു ..
ഞാന്‍ ഗുരു (താങ്കള്‍ തന്നെ ) പറഞ്ഞ പോലെ അഞ്ചു ദിവസത്തെ കാലാവധി തരും അതിനിടയില്‍ എന്നെ പിന്‍ തുടര്‍ന്നോണം
അല്ലേല്‍ ,,, ഹാ .. എപ്പോ "അന്‍ഫോളോ" ചെയ്തൂന്ന് ചോദിച്ച മതി ...
(കടിഞ്ഞൂപ്പോട്ടി ബ്ലോഗോ പേന ബ്ലോഗോ രണ്ടായാലും വിരോധം നഹി )
പിന്നെ എന്റെ പലേരി മാണിക്യം പോസ്റ്റില്‍ കമെന്റ് ഇട്ടോണം

അല്ലെ .. ഈ കമെന്റും വേറെ പോസ്റ്റുകളില്‍ ഇട്ടിട്ടുള്ള കമെന്റ്സും അതി ദാരുണമായി ഞാന്‍ ഡിലീറ്റ് ചെയ്യും,....
അപ്പൊ എല്ലാം പറഞ്ഞപോലെ ....

എന്ന് ...

രഘുനാഥന്‍ said...

കുറുപ്പേ...........
കുറുക്കു വഴികള്‍ ഉഗ്രന്‍...ഒന്ന് ശ്രമിച്ചു നോക്കട്ടെ?
പോസ്റ്റ്‌ ഉഗ്രന്‍ ,....

Rare Rose said...

ബാലപാഠങ്ങള്‍ വായിച്ചിട്ട് കലക്കിയെന്നൊക്കെ പറയണമെന്നുണ്ടു പക്ഷേ ഈ പാഠങ്ങള്‍ മുഴുവന്‍ വായിച്ച സ്ഥിതിക്ക് ഭാവനാപൂര്‍ണ്ണവും ചിരിയുടെ ചിന്തകളെ ഉദ്ദീപിക്കുന്നതുമായ വരികള്‍ എന്നെഴുതണോ അതോ പുതിയതൊന്നു കണ്ടു പിടിക്കണോ എന്നൊരു ആശയക്കുഴപ്പം.:)

ജോ l JOE said...

sd/- { :) }

കൂട്ടുകാരൻ said...

കുറുപ്പേ, അപ്പോള്‍ അങ്ങനെ ആണ് പട്ടാമ്പി റെയില്‍വേ സ്റ്റേഷന്‍ ഉണ്ടായതു അല്ലെ?......കൊള്ളാം...ഇതൊക്കെ ഒരു പോസ്റ്റ്‌ ആക്കി ഇട്ടാല്‍ എല്ലാവരും പരീക്ഷിക്കില്ലേ..ഒരു മെയില്‍ ആയി അയച്ചു തന്നാല്‍ പോരായിരുന്നോ?.

Areekkodan | അരീക്കോടന്‍ said...

"അപ്പോള്‍ ആദ്യം നമ്മള്‍ ഫോളോവേഴ്സ് എന്ന പേര്‌ മാറ്റണം, പകരം ഗുരുക്കന്‍മാര്‍, സുഹൃത്തുക്കള്‍, സ്നേഹിതര്‍ എന്നിവയൊക്കെ പരീക്ഷിക്കാം."
കുറുപ്പേ, ഇവിറ്റെ ഇപ്പോഴും ഫോളോവേഴ്സ് തന്നെയാണല്ലോ....

Unknown said...

ഹ..ഹ.. ബാലപാഠങ്ങൾ കറുകറക്റ്റ്‌... ഈ പറഞ്ഞത്‌ മാത്രം പോരാ... ആരുടെയെങ്കിലും ബ്ലോഗിൽ പോയി കമന്റിയാൽ തന്റെ ബ്ലോഗിന്റെ അഡ്രസ്സ്‌ ഒരു പരസ്യമായി കമന്റിന്റെ അടിയിൽ ഇടാനും മറക്കരുത്‌. പിന്നെ ചില സിനിമാക്കാർ പറയുന്ന പോലെ, നിങ്ങൾ ഇതൊന്ന് വന്ന് കാണണം ഇത്‌ വല്യ സംഭവമാ, എന്നൊക്കെ വേണേൽ കമന്റിനടിയിൽ താങ്ങുവേം ചെയ്യാം... അല്ലിയോ...

Anil cheleri kumaran said...

enthu parayaan...!

mukthaRionism said...

"സൂപ്പര്‍ കോഴി"

mukthaRionism said...

ന്റെ കുറുപ്പേട്ടാ...
ബാലപാഠങ്ങള്‍ക്കു നന്ദി..
ഞാനുമൊന്ന്
പയറ്റിനോക്കട്ടെ....

കണ്ണനുണ്ണി said...

മുക്താര്‍ സൂപ്പര്‍ കോഴി എന്ന് ഉദേശിച്ചേ കുറുപ്പിനെ അല്ലല്ലോ ല്ലേ.. :)

Manoraj said...

കുറുപ്പേ ,

ഇത്രയും കാലം ഇതൊക്കെ തന്നെയാ പയറ്റികൊണ്ടിരുന്നേ.. ഞാൻ കരുത്തിയത്‌ ആർക്കും ഇതൊന്നും മനസിലാവില്ല എന്നായിരുന്നു.. ദേ, എല്ലാം നശിപ്പിച്ചു. തെറി വിളിക്കുമ്പോൾ എ.എസ്‌. ഐ യെ വിളിച്ചിട്ട്‌ കാര്യമില്ല മറിച്ച്‌ ഡി.ഐ.ജിയെ തന്നെ വിളിക്കണം എന്ന് കരുതിയാണു ഇത്രയും കാലം കുറെ പേരെ നടന്ന് തെറി വിളിച്ചത്‌. പോരാത്തതിനു കുറുപ്പിന്റെ ബ്ലോഗിൽ ഒരു 10 വട്ടമെങ്കിലും കമന്റുമിട്ടതാ.. തിരിച്ച്‌ പ്രതികരിക്കാതായപ്പോൾ "കൂറുപ്പ്‌ വെറും കൂതറ കുറുപ്പ്‌" എന്ന പേരിൽ ഒരു ലേഖനവും തയ്യാറാക്കിയതാ.. എല്ലാം ചീറ്റിച്ചു കളഞ്ഞു.. ഇനിയിപ്പോ.. കുറുപ്പിന്റെ ഈ "കോഴി അരയന്നം" സൂപ്പർ എന്ന് പറഞ്ഞ്‌ നോക്കട്ടെ.. ഹ..ഹ..

രാജീവ്‌ .എ . കുറുപ്പ് said...

-സു‍-|Sunil said... നന്ദി

ചേച്ചിപ്പെണ്ണ് said... നന്ദി, പറഞ്ഞപോലെ എല്ലാം ഞാന്‍ ചെയ്തു, തങ്ങളുടെ പുതിയ പോസ്റ്റില്‍ കമന്റ്‌ ഇട്ടു, കൂടാതെ ഫോളോവര്‍ ആയി.

രഘുനാഥന്‍ said... നന്ദി പട്ടാളം

Rare Rose said... കമന്റ്‌ കലക്കി, നന്ദി

ജോ l JOE said... : നന്ദി ജോ

കൂട്ടുകാരന്‍ said... നന്ദി നാട്ടുകാരാ

Areekkodan | അരീക്കോടന്‍ : ഹഹഹ അത് കലക്കി, നന്ദി

Jimmy said...അത് പറഞ്ഞത് സത്യം, നന്ദി മനോഹരമായ കമന്റിനു

രാജീവ്‌ .എ . കുറുപ്പ് said...

കുമാരന്‍ | kumaran said... ഡാങ്ക്സ് , തനിക്ക് ഞാന്‍ വച്ചിട്ടുണ്ട്

mukthar udarampoyil said... : ആര് ഞാനാ ആ കോഴി, എന്തായാലും കമന്റിനു നന്ദി

കണ്ണനുണ്ണി said... ആര്‍ക്കറിയാം ആരെയാണ് ഉദ്ദേശിച്ചേ ന്നു, ഡാങ്ക്സ്

Manoraj said... നന്ദി, പിന്നെ എന്നെ കുറിച്ചുള്ള ആ ലേഖനം ഉടന്‍ പോസ്റ്റണം ട്ടാ, പണി തരാം

Umesh Pilicode said...

ആശാനെ കലക്കി !!!!!!!!!!!!!!
:-)

VEERU said...

കുറുപ്പേ..എഴുത്തിനൊരിരുത്തം വന്നിട്ടുണ്ടല്ലിഷ്ടാ..
ആ പഴയ കള്ളുഷാപ്പു വിവരണങ്ങളിൽ നിന്നും എത്രയോ ദൂരം താണ്ടിയെത്തിയെരിക്കുന്നു..ഇതിനെയാവും “കൂകിത്തെളിയുക” എന്ന് കാർന്നോന്മാർ പറയുന്നതു അല്ലേ..!!
കാര്യം പറയുന്ന ആ ശൈലി വളരെ ഇഷ്ടായി..ആശംസകൾ !!

ധനേഷ് said...

പോസ്റ്റ് അത്രക്കങ്ങ് ശരിയായില്ല കേട്ടോ.. ;-)
(എങ്ങനൊണ്ട് ?‌)
;-)

Sriletha Pillai said...

ബാലപാഠം വിജ്ഞാനപ്രദം....കളിയിലൂടെ കാര്യം.ഒരിത്തിരി സൈബര്‍സ്‌പേസും പിന്നൊരു കംപ്യൂട്ടറുമുണ്ടെങ്കില്‍.............എനിക്കും പലപ്പോഴും തോന്നിയിട്ടുണ്ട്‌ ."നിന്റെ പുറം ഞാന്‍ ചൊറിയാം, എന്റെ പുറം നീ ചൊറിയ്‌ " എന്നൊരു ഹിഡന്‍ അജണ്ട.......

G.MANU said...

:D
useful tips macha :)

ചേച്ചിപ്പെണ്ണ്‍ said...

ഞാന്‍ അത് വായിച്ചാ ഫ്ലോവില്‍ അങ്ങനെ ഒക്കെ എഴുതിയതാ ട്ടോ കുട്ടി കുറുപ്പേ ...
എന്തായാലും എന്റെ ബ്ലോഗില്‍ വന്നതിനും കമന്റിയതിനു ഫോല്ലോവുന്നതിനും നന്ദി ..
പിന്നെ ഇത് കണക്കു പുസ്തകം അല്ല ..
കുറുപ്പിന്റെ മനസ്സ് പുസ്തകം ആണ് ....

റിയാസ് കൂവിൽ said...

ഇത് എന്നെ ഉദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ചാണ്, എന്നെ തന്നെ ഉദ്ദേശിച്ചാണ്.

eee kurukku vazhikallaaannu ente vijayam :)

ദാസന്‍ കൂഴക്കോട് said...

chetto, adyamayanu vayikunne. nannayitund. self marketing alla ketto. chettanonum ente blog vayikan ponilla eennu enik nallavannam ariyam. najn sadharana vayikunna blogukalk comment idarilla karanam enik enne market cheyan udhesham illa. ith kandappol comment idanam ennu thonni. good one...

രാജീവ്‌ .എ . കുറുപ്പ് said...

ഉമേഷ്‌ : നന്ദി

വീരു: “കൂകിത്തെളിയുക” എന്ന് കാർന്നോന്മാർ പറയുന്നതു അല്ലേ..!! ഹഹഹഹ അത് തന്നെ, നന്ദി

ധനേഷ് : നന്ദി സുഹൃത്തേ

മൈത്രേയി : നന്ദി കലക്കന്‍ കമന്റിനു, ഇനിയും വരണം

മനു : ഗുരുവേ അടിയനെ അനുഗ്രഹിച്ചതിന് നന്ദി

ചേച്ചി പെണ്ണ് : നന്ദി രണ്ടാം വരവിനു, അതെ മനസ് പുസ്തകം തന്നെ, തിരിച്ചറിഞ്ഞല്ലോ നന്ദി

കൂവിലന്‍ : ഒടുവില്‍ സത്യം തിരിച്ചരിഞ്ഞല്ലേ, സന്തോഷം, നന്ദി

വിഷ്ണു : അനിയാ കമന്റിനു നന്ദി, തന്റെ ബ്ലോഗ്‌ ഞാന്‍ വായിച്ചിരുന്നു, കമന്റിയില്ല എന്നെ ഉള്ളു. പിന്നെ ഇനിയും വരണം

vinus said...

സമ്മതിക്കത്തില്ലാ അല്ലേ എന്നേപ്പോലുള്ള പാവം BPL ബ്ല്ലോഗ്ഗേർസ്സിനെ ജീവിക്കാൻ.എങ്ങനേലൂം കമന്റ്സൊരു രണ്ടക്കം തികക്കാൻ പെടാപ്പാട് പെടുമ്പൊ ദേ കിടക്ക്ണ്.

എന്നാ ഒക്കെ ആയാലും ഈ ചങ്കൂറ്റം സമ്മതിച്ചു.എനിക്കൊരു ഫുള്ള് വാങ്ങിതരാൻ തോനുന്നു

ഇതാണ് ആക്ഷേപഹാസ്യം എന്ന സാധനം അല്ലേഎനിക്കു ബോധിച്ചു (കലക്കി എന്നു പറഞ്ഞാ കൂഴപ്പമാകുമല്ലൊ )

Pd said...

ഈ ബാലപാഠങള് മറക്കില്ല ഒരിക്കലും ;)

Manoraj said...

കുറുപ്പേ,
താങ്കൾ തന്ന ബാലപാഠങ്ങൾ പയറ്റുന്ന തിരക്കിലായതിനാൽ ഇവിടേക്ക് പിന്നെ വരാൻ കഴിഞ്ഞില്ല.. കമന്റിനുള്ള മറുപടി കണ്ടു.. എന്നെ കൊണ്ട് ലേഖനം പോസ്റ്റ് ചെയ്യിച്ചേ അടങ്ങൂ അല്ലേ.. പണി ഞാൻ തരാട്ടൊ.. എല്ലാവരും കേട്ടൊ.. ഈ ബ്ലൊഗ് കുതറയാണേ.. ഹ..ഹ..

കുറുപ്പേ.. തമാശയായി എടുക്കുക.. തമാശയായി ഇട്ട ഒരു പോസ്റ്റ് ആയത് കൊണ്ടാ ഇങ്ങിനെയൊക്കെ എഴുതിയതെട്ടോ.. ക്ഷമിക്കണം..

രാജീവ്‌ .എ . കുറുപ്പ് said...

vinus said...ഒരു പാട് നന്ദി, പിന്നെ ഫുള്‍ വാങ്ങി തരുമെന്ന് പറഞ്ഞാല്‍ തരണേ, കാരണം ഇതില്‍ നോ കോമ്പ്രമൈസ്. കാണാം

Pd said...നന്ദി, വീണ്ടും കാണാം


Manoraj said...മനോരാജ്, ക്ഷമ പറയേണ്ട കാര്യം തന്നെ ഇല്ല, താങ്കളുടെ കമന്റ്‌ തമാശയായി തന്നെ ആസ്വദിക്കാനും പറ്റി, ഇനിയും ഇങ്ങനെ ഉള്ള കമന്റുകള്‍ പ്രതീക്ഷിക്കുന്നു,
അത് പോട്ടെ ലേഖനം എന്തായി, ആ പോസ്റ്റില്‍ എന്റെ ലിങ്ക് കൂടി ഒന്ന് കൊടുക്കണം, ഞാനും ഒന്ന് ഹിറ്റ്‌ ആവട്ടെ മച്ചൂ

ഗീത said...

കണ്ടാല്‍ അരയന്നം പോലിരിക്കുന്ന സൂപ്പര്‍ കോഴിയെ ഭയങ്കര ഇഷ്ടായി കുറുപ്പേ.
ഓ.ടോ. പിന്നെ, അഭിനയം ഒക്കെ കണ്ണാടിയുടെ മുന്‍പില്‍ നിന്ന് പ്രാക്ടീസ് ചെയ്യുന്നുണ്ടല്ലോ അല്ലേ. സിനിമ ഇറങ്ങുമ്പോള്‍ ഒരു നാഷണല്‍ അവാര്‍ഡ് ഒക്കെ പ്രതീക്ഷിക്കാല്ലോ അല്ലേ?

Muralee Mukundan , ബിലാത്തിപട്ടണം said...

എല്ലാബൂലോഗരുടേയും വരവുചിലവുകണക്കുകൾ വളരെ വളരെ കണിശമായി എഴുതിയ കാ‍ച്ചിക്കുറുക്കിയെഴുതിയ കണക്കുപുസ്തകം തന്നെയിത് ...കേട്ടൊ
അഭിനന്ദനങ്ങൾ രജീവ് !

the man to walk with said...

"സൂപ്പര്‍ കോഴി"

നീലത്താമര said...

ബൂലോകത്തില്‍ നവാഗതയാണേ ഞാന്‍... ഇനി ഇതൊക്കെ ഒന്ന് പരീക്ഷിച്ചു നോക്കണം..

രാജീവ്‌ .എ . കുറുപ്പ് said...

ഗീതേച്ചി : നന്ദി, മുടിഞ്ഞ അഭിനയമാണ് ചേച്ചി, തിരകഥ എവിടെ വരെ ആയി,

ബിലാത്തിപട്ടണം / Bilatthipattanam said... : അണ്ണാ നന്ദി, ഇനിയും വരണം, പ്രോത്സാഹിപ്പിക്കണം

the man to walk with said... കോഴി എന്ന് ഉദ്ദേശിച്ചത് എന്നെയല്ലല്ലോ അല്ലെ?

നീലത്താമര | neelathaamara said... ബൂലോകത്തിലേക്ക് സ്വാഗതം, ടിപ്സ് ഒക്കെ കാണാപാഠം പഠിച്ചു ഒന്ന് പയറ്റി നോക്ക്

പട്ടേപ്പാടം റാംജി said...

നമ്മുടെ കൃതികള്‍ ഇഷ്ടമായാല്‍ സ്വന്തം രീതിയില്‍ കുറേ പേര്‍ സുഹൃത്തുക്കളാകും, അത് തന്നെ വലിയ കാര്യം.

നന്നായി.
ആവര്‍ത്തനം തന്നെ ജിവിതം.

Martin Tom said...

hooooooooooooooy.................

സ്വയം ഒന്ന് കൂവി
എന്നെകുറിച്ചല്ലയോ എന്ന് വര്‍ണ്യത്തിലാശങ്ക

അഭിമന്യു said...

ഒരു നിമിഷം സുഹൃത്തേ,
നിങ്ങളൊക്കെ വല്യ ബൂലോക പുലികളല്ലേ?
താഴെ കൊടുത്തിരിക്കുന്ന എന്‍റെ പോസ്റ്റില്‍ ഒരു പ്രതികരണം പ്രതീക്ഷിക്കുന്നു.നിങ്ങളുടെ ബ്ലോഗ് ഞാന്‍ വായിച്ചില്ല, എങ്കില്‍ കൂടി അര്‍ഹതപ്പെട്ട വിഷയമായതിനാലാണ്‌ ഇങ്ങനെ ഒരു കമന്‍റ്‌ ഇട്ടത്, ക്ഷമിക്കണം.ഇനി ആവര്‍ത്തിക്കില്ല, ദയവായി പോസ്റ്റ് നോക്കുക.

അമ്മ നഗ്നയല്ല

വിജയലക്ഷ്മി said...

രസകരമായ പഠന റിപ്പോര്‍ട്ട്..

ജോയ്‌ പാലക്കല്‍ - Joy Palakkal said...

വെക്കേഷന്റെ തിരക്കില്‍ പെട്ടുപോയി.....
കുറുപ്പേ സത്യം പറയട്ടേ..
സംഗതി കലക്കി!!!

രാജീവ്‌ .എ . കുറുപ്പ് said...

അഭിമന്യു, വിജയലക്ഷ്മി, ജോയ് പാലക്കല്‍ എല്ലാവര്ക്കും നന്ദി

ഉല്ലാസ് said...

എന്നെ ഇരുത്തി ചിന്തിപ്പിച്ചു ഈ പോസ്റ്റ്‌, നന്ദി :-)

Anonymous said...

"സൂപ്പര്‍ കോഴി"

ഗിരീഷ് കാങ്കോലിയന്‍ said...

സൂപ്പര്‍, കിടിലന്‍...

നന്ദി

Unknown said...

അണ്ണാ കിടിലം....
ഞാന്‍ ഒരു തുടക്കക്കാരനാ....
പറഞ്ഞ വഴികള്‍ എല്ലാം ഞാന്‍ പരീക്ഷിച്ചു നോക്കാം ....

Jikkumon - Thattukadablog.com said...

അപ്പോള്‍ പറഞ്ഞ പോലെ തന്നെ ആയിക്കോട്ടെ സൂപ്പര്‍ വെടിക്കെട്ട് അടിപൊളി നന്നായി ചിരിപ്പിച്ചു ഒരുപാട് കരഞ്ഞു എങ്ങനെ ചിരികാതെ ഇരിക്കും എല്ലാരും ഇത് കൂടി നോക്കണേ സംഭവം തന്നെ എന്ന് പറയുന്നില്ല പക്ഷെ വന്നാല്‍ ഒരു ചായയും കടിയും കിട്ടും... കണക്കൊക്കെ കുറുപ്പിന്റെ കണക്കു പുസ്തകത്തില്‍ ആണ് പറ്റ് ചീട്ടു ഇരിക്കുന്നത് എന്താ പോരെ Join me @ Thattukadablog.com

Villagemaan/വില്ലേജ്മാന്‍ said...

സുപ്പര്‍...

ഇത് ബ്ലോഗ്‌ കടയില്‍ ആള് കേറാന്‍ വേണ്ടി സാറ് പറഞ്ഞ കുറുക്കുവഴി പോലെ അല്ല കേട്ടോ..
സത്യം പറഞ്ഞാല്‍ ഇതൊക്കെ എല്ലാര്‍ക്കും അറിയാമെങ്കിലും ആരും പറയില്ലല്ലോ..

ഇനി ഇപ്പൊ ഇതു വഴി വേണം എന്നാണ്..
കുറുക്കു വഴി ആയാലോ...ഹി ഹി ...പഠിച്ചതല്ലേ മാഷെ പാടാന്‍ പറ്റു!

African Mallu said...

സൂപര്‍ അല്ല സോറി അഞ്ജലികള്‍

Echmukutty said...

അപ്പോ കാര്യങ്ങളൊക്കെ ശരിയായി മനസ്സിലാക്കീട്ടാണ് കണക്കു പുസ്തകം തുറന്നിരിയ്ക്കുന്നത്. പുതിയൊരു അഭിനന്ദന വാക്ക് കണ്ട് പിടിച്ച് വരട്ടെ.......എന്നിട്ട് എഴുതാം.

പോസ്റ്റ് ഒത്തിരി ഇഷ്ടമായി.

Anonymous said...

അപ്പൊ ഇനി കൊള്ളാം സൂപ്പര്‍ എന്നുള്ള കന്മന്റുകള്‍ ഒന്നും ഉപയോഗിച്ചു കൂട അല്ലേ..

സുധി അറയ്ക്കൽ said...

ഹാ ഹാ ഹാാാ.അടിപൊളി.സൂപ്പർ.കിടിലോൽക്കിടിലം.