Wednesday, December 17, 2008

ചീവീടിന്റെ പിണക്കം

ഇനി ചീവിടിനെ പരിചയപ്പെടാം. എന്റെ ക്ലോസ് ഫ്രണ്ട് ആണ്. അവനുള്ള ഒരു കുഴപ്പം എന്നാല് എന്ത് പറഞ്ഞാലും തെറ്റി പോവും. നല്ല അടിപൊളി വെടികെട്ടുകാരന് ആണ് ചീവീട്. തര്ക്കിക്കാന് ബഹുമിടുക്കന്. പക്ഷെ പുള്ളിക്കാരന് ഇടക്കിടക്കു കവിള് (ഫൌള്) അടിക്കുന്ന കാരണം വഴക്കുണ്ടാക്കുന്ന ആള്ക്കാര് പോലും ചിരിച്ചു മറിഞ്ഞു അവനെ തല്ലാതെ പോയ്ക്കളയും. ഇടയ്ക്ക് പണിക്കു പോകാത്ത ദിവസം ഇവന് മറിയാമ്മ ചേച്ചിടെ കടയില് നില്ക്കും. അന്ന് അവിടെ വച്ചു അവന് ഒരു പുതിയ പൈസ കണ്ടു പിടിച്ചു. അതിന്റെ പേരാണ് "ഒമ്പതര രൂപ അമ്പതു പൈസ". ബാക്കി മേടിക്കാന് പോലും നില്ക്കാതെ ആള്ക്കാര് ഓടിയത് പഴയ ചരിത്രം.

ഞങ്ങള് ഒരിക്കല് ഗംഭീരമായി പിണങ്ങി. കുറെ നാള് മിണ്ടാതെ നടന്നു. അതിന്റെ കാരണം. എന്റെ വീട്ടില് കുറച്ചു പണി നടന്നു കൊണ്ടിരിക്കുന്ന സമയം. ആശാരിമാര് തടി പണിയും മറ്റും ചെയ്തു കൊണ്ടിരിക്കുന്നു. അന്നേരം മൂത്താശാരി എന്നെ വിളിച്ചിട്ട് പറഞ്ഞു കുറച്ചു ആണി വാങ്ങി കൊണ്ടു വരന്. ഞാന് സൈക്കിള് എടുത്തു റോഡില് വന്നു. അന്നേരം പാവം ചീവീട് പനി മൂലം അനങ്ങാന് വയ്യാതെ റോഡിലേക്ക് പയ്യെ പയ്യെ വന്നു. ഞാന് പറഞ്ഞു "വാടാ നമ്മല്ല്ക്ക് ഒന്നു കലവൂര് ജംഗ്ഷനില് പോയി വരം". അവന് പറഞ്ഞു "എടാ എനിക്ക് വയ്യടാ, നി പോയിട്ട് വാ, ഞാന് നിന്റെ വീട്ടില് കാണും, ഇച്ചിരി ചൂടുവെള്ളം കുടിക്കണം." ഞാന് പിന്നെയും നിര്ബന്ധിച്ചു പറഞ്ഞു "എടാ അങ്ങോട്ടും ഇങ്ങോട്ടും ഞാന് ചവിട്ടാം, എനിക്കൊരു കൂട്ടാവുമല്ലോ, ശടെന്നു പോവുന്നു, ശടെന്നു വരുന്നു." അവന് ദയനീയമായി പറഞ്ഞു "എടാ എന്റെ കൈയില് പത്തു പൈസ ഇല്ല, നിന്റെ കൈയില് നിന്നും കടം മേടിച്ച പൈസ ഇന്നു രാവിലെ ജോര്ജ് ഡോക്ടര്ക്ക് കൊടുത്തെ ഉള്ളു, റെസ്റ്റ് എടുക്കണം എന്നും, രണ്ടു ദിവസം കുളിക്കരുത് എന്നും പറഞ്ഞു". ഒടുവില് അവനെ ഞാന് നിര്ബന്ധിച്ചു സൈക്ലിന്റെ പിന്നില് ഇരുത്തി ഞങ്ങള് കലവൂര്ക്ക് തിരിച്ചു. കലവൂര് ജംഗ്ഷനില് എത്തി. എനിക്കാണേല് റോഡ് ക്രോസ് ചെയ്തു അപ്പുറത്ത് പോണം. അന്നേരം ചീവീട് പറഞ്ഞു "ഞാന് ഗോപന്റെ കടയില് ഇരിക്കാം, നീ പോയിട്ട് പെട്ടന്ന് വാ എന്ന് പറഞ്ഞു". ഞാന് ഭാസി ചേട്ടന്റെ കടയില് ചെന്നു ആണി പറഞ്ഞു, അന്നേരമാണ് ഓര്ത്തത് ദൈവമേ എത്ര inchu വേണം എന്ന് ചോദിച്ചില്ല, അവിടെ ഇരുന്നു തന്നെ ഞാന് പുള്ളിയുടെ കടയില് നിന്നും വീട്ടിലേക്ക് ഫോണ് ചെയ്തു ആശാരിയോടു ചോദിച്ചു, അന്നേരം അമ്മ പറഞ്ഞു "എടാ നി എളുപ്പം വാ, പാസ്പോര്ട്ട് വേരിഫിക്കേഷന് നടത്താന് പോലീസ് വന്നു എന്ന്". ഞാന് അത് കേട്ടതും ആണിയും മേടിച്ചു വീട്ടിലേക്ക് പറന്നു. ചീവീടിന്റെ കാര്യം മറന്നു പോയി.

അങ്ങനെ പരിപാടി എല്ലാം കഴിഞ്ഞു ഞാന് പയ്യെ ഊണും കഴിച്ചു റോഡിലേക്ക് വന്നു. ഏകദേശം ഒരു ഒന്നു ഒന്നര മണിക്കൂര് കഴിഞ്ഞു അന്നേരം എന്ന് ഓര്ക്കണം. അന്നേരം തെക്കു നിന്നും ഒരു ഓട്ടോ വരുന്നു. അതില് നിന്നും തല ഇട്ടു പുറത്തേക്ക് ഇരുന്നു എന്നെ തെറി വിളിക്കുന്ന ചീവീട്. അന്നേരം ആണ് ഞാന് ഓര്ത്തത് ദൈവമേ ഇവന്റെ കാര്യം ഞാന് മറന്നു പോയി. ഞാന് പതിയെ മുണ്ട് മടക്കി കുത്തി. ഇന്നു ഇടി ഉറപ്പു. ഞാന് കുറച്ചു ഓടി തിരിഞ്ഞു നിന്നു. ഓട്ടോ നിര്ത്തുന്നതിനു മുന്പേ അവന് ശ്രീനിവാസന് ചാടുന്ന പോലെ ചാടി ഇറങ്ങി അലറാന് തുടങ്ങി "എടാ കുറുപ്പേ @#$%&* കടം മേടിച്ചാടാ ഓട്ടോ വിളിച്ചു വന്നെ, എന്തിനാടാ അങ്ങനെ ചെയ്തേ എന്ന് " എന്റെ കൂടുകാര് അന്തം വിട്ടു നിന്നു, എന്നിട്ട് അവനെ വട്ടം പിടിച്ചു, എന്നട്ട് കാര്യം തിരക്കി. അവന് കാര്യങ്ങള് എല്ലാം പറഞ്ഞു. എന്നോട് കൂട്ടുകാരും ചോദിച്ചു "എന്താടാ കുറുപ്പേ പറ്റിയേ, നീ എന്ത് പരിപാടി ആണ് കാണിച്ചേ എന്ന് " ഞാന് നിസഹായനായി പറഞ്ഞു. "അളിയാ ഞാന് മറന്നു പോയെടാ" അത് കേട്ടതും ചീവിടിന്റെ നിയന്ത്രണം വിട്ടു എന്റെ പിന്നാലെ പാഞ്ഞു. "ഞാന് ജീവനും കൊണ്ടു ഓടി, അന്നേരവും അവന് പറഞ്ഞു "അവനോടു ഞാന് മര്യാദക്ക് പറഞ്ഞതാ വരുന്നില്ല എന്ന്, അന്നേരം അവന് ഭയങ്കര മൃദംഗം (നിര്ബന്ധം എന്നാണ് അവന് ഉദേശിച്ചത്) എന്നെ കൊണ്ടു പോണമെന്ന്, ചോദിച്ചപ്പോള് പറയുന്നു മലന്നു പോയെന്ന്" ഓട്ടത്തിന്റെ ഇടയിലും ഞാന് ചിരിച്ചു പോയി. ഒടുവില് ഗതിയില്ലാതെ അമ്പല കുളത്തില് ചാടി. അവനും പിന്നാലെ. ഒടുവില് മുങ്ങാം കുഴിയിട്ട് അവന് എന്നെ പിടിച്ചു ശരിക്കും ഇടിച്ചു. പനി കാരണം രണ്ടു ദിവസം കുളിക്കരുത് എന്ന് ഡോക്ടര് വാണിംഗ് കൊടുത്ത അവന് കരക്ക് കേറിയതും തല കറങ്ങി താഴെ പോയി.

ഒടുവില് പൊക്കി കൊണ്ടു ഹോസ്പിറ്റലില് പോയി. ജോര്ജ് ഡോക്ടര് ഇവനെ തെറി ഒഴിച്ച് ബാക്കി എല്ലാം പറഞ്ഞു. "ഇന്നു രാവിലെ ഒരു injuction കൊടുത്തു, മരുന്നും കൊടുത്തു റെസ്റ്റ് എടുക്കട, കുളിക്കരുത് എന്നും പറഞ്ഞ വിട്ട അവന് കുളിച്ചിട്ടു തോര്ത്തുക പോലും ചെയ്യാതെ വന്നേക്കുന്നു, അല്ല ഇവന് എന്താ കാണിച്ചേ" എന്ന് ചോദിച്ചു എന്നോട്. പാവം ട്രിപ്പ് കൊടുത്ത മയക്കത്തില് ആയി പ്പോയി. ഞാന് പറഞ്ഞു "ക്ലബ്ബിന്റെ നീന്തല് മല്സരത്തില് പന്കെടുതതാണ് സാറെ. പറഞ്ഞാല് കേക്കെണ്ടേ ". ഡോക്ടര് അവനെ നോക്കി എന്തെക്കെയോ പിറുപിറുത്തു (തെറി ആവും ഉറപ്പല്ലേ) . അവന് ഉണരുന്നതിനു മുന്പ് അമ്പലക്കടനെ ദൌത്യം ഏല്പിച്ചു ഞാന് മുങ്ങി.

തിരിച്ചു ഹോസ്പിറ്റലില് നിന്നും ഡിസ്ചാര്ജ് ചെയ്തു വന്നിട്ട് അവന് എന്നോട് കുറെ നാള് മിണ്ടാതെ നടന്നു. എന്താ കാരണം എന്ന് എനിക്കറിയില്ല, ഞാന് അവന്റെ മുന്പില് പെട്ടതുമില്ല, പേടിച്ചിട്ടല്ല, ബോധം വീണപ്പോള് ഡോക്ടര് അവനെ അമ്മയുടെ മുന്പില് ഇരുത്തി ശാസിച്ചു എന്നോ, അമ്മ വീട്ടില് എത്തിയതും അവനെ ചൂലിനു തല്ലിയെന്നോ എന്നൊക്കെ പറേന്നു, ആര്ക്കറിയാം.

20 comments:

e- പണ്ടിതന്‍ said...

ഇ ചീവിടിനെ എനികൂടോന്നു പരിചയ പെടുത്തുമോ സഹോദര ?

'മുല്ലപ്പൂവ് said...

:)

...പകല്‍കിനാവന്‍...daYdreamEr... said...

ശബ്ദം നല്ല പരിചയമാ.. ആളിനെ ഇതുവരെ കണ്ടിട്ടില്ലാ.. ആശാന്റെ ഒരു പടം കൂടി ഇട്ടു കൂടെ? കൊള്ളാം കേട്ടോ... ചീവീട് കഥ...

lakshmy said...

എന്നാലും കുറുപ്പേ, ഇത് കുറച്ചു കടന്ന കയ്യായിപ്പോയി. പാവം ചീവീട്

കുറുപ്പിന്റെ കണക്കു പുസ്തകം said...

ഇ പണ്ഡിതന്‍, മുല്ലപ്പൂവ്, പകല്‍ കിനാവളിയാ, ഒത്തിരി നന്ദി.
ലക്ഷ്മി ചേച്ചി ആദ്യമായി വന്നതിനും, വായിച്ചതിനും, അഭിപ്രായം അറിയിച്ചതിനും നിറഞ്ഞ മനസോടെ കൈ കൂപ്പുന്നു

ശ്രീ said...

ഹ ഹ. പാവം ചിവീടിനെ കടയില്‍ കൊണ്ടിരുത്തിയിട്ട് വിളിയ്ക്കാതെ പോന്നുവല്ലേ? ആ രംഗം ഓര്‍ത്തിട്ട് ചിരിയടക്കാനാകുന്നില്ല.

മൃദംഗവും കലക്കി
:)

വരവൂരാൻ said...

കുറുപ്പേ ഈ ചീവിട്‌ ഇഷ്ടപ്പെട്ടു, നാട്ടുപുറം ഓർമ്മയിലെത്തുന്നു
ആശംസകളോടെ

Sunil said...

kollada very good

Sunil said...

kollada very good

smitha adharsh said...

ഹ്മം..വേല വയ്ക്കണമെങ്കില്‍ ഇങ്ങനെ തന്നെ വയ്ക്കണം..എന്നിട്ട് ചീവീടിനു കുറ്റം..!
ചിരിപ്പിച്ചു..

കുമാരന്‍ said...

ചീവീടും കലക്കി. ഇനി അമ്പലക്കാടന്റെ സാഹസിക കഥകളാണോ? ഇനിയും എഴുതുക.

Sunil said...

rajeeve kollamallo kadha.

കുറുപ്പിന്റെ കണക്കു പുസ്തകം said...

ശ്രീയേട്ടാ, വരവൂരാന്‍, സുനില്‍ അളിയാ അനുഗ്രഹത്തിന് നിറഞ്ഞ നന്ദി.

സ്മിതേച്ചി വന്നതിനും, വായിച്ചതിനും, പ്രോല്‍സാഹനത്തിനും ശിരസ് നമിക്കുന്നു

കുമാരേട്ടാ എന്താ ഇപ്പോള്‍ താമസം, ഷാപ്പില്‍ തന്നെ ഉറക്കമായോ? നന്ദി ഉണ്ട് കേട്ടോ

വിജയലക്ഷ്മി said...

post nannaayirikkunnu,paavam cheevidu :(

അരുണ്‍ കായംകുളം said...

എന്നാലും എന്തേ അവന്‍ മിണ്ടാതെ നടന്നു,അതും കുറെ കാലം?
:)
നന്നായിരുന്നു

കുറുപ്പിന്റെ കണക്കു പുസ്തകം said...

വിജയലക്ഷ്മി ചേച്ചി, അരുണ്‍ ഭായ് ഒത്തിരി നന്ദി, പുതുവല്‍സരാശംസകള്‍ ഈ ബൂലോകത്തിലെ എല്ലാവര്‍ക്കും

Sureshkumar Punjhayil said...

Cheevidine Ishattamaayi.. Ashamsakal...!!!

വരവൂരാൻ said...

കുറുപ്പേ എവിടാ പുതുവൽസരാഘോഷത്തിന്റെ കെട്ടു വിട്ടില്ലേ, കണ്ടത്തിൽ ഷാപ്പിൽ തന്നെയാണോ ഇപ്പോഴും.

Sapna Anu B.George said...

പരിചപ്പെട്ടാതിലും വായിച്ചതിലും സന്തോഷം

കുറുപ്പിന്റെ കണക്കു പുസ്തകം said...

പ്രിയപ്പെട്ട സുരേഷ് അണ്ണന്‍, ഒത്തിരി നന്ദി വന്നതിലും വായിച്ചതിലും അഭിപ്രായം പറഞ്ഞതിലും
പ്രിയപ്പെട്ട സപ്ന ചേച്ചി, നൂറു നൂറു നന്ദി, ശിരസ് കുനിക്കുന്നു നന്ദിയോടെ
വരവൂരാന്‍, സഹോദരിയുടെ കല്യാണം ആയിരുന്നു, അച്ഛനും അമ്മയും എല്ലാരും ഡല്‍ഹിയില്‍ ഉണ്ടായിരുന്നു. ഉടന്‍ അടുത്ത പോസ്റ്റ് പ്രതീക്ഷിക്കാം