Monday, September 7, 2009

ഒരു മോതിര വിരലും, പിന്നെ കാരക്കാമുറി ഷണ്മുഖനും

പത്തു വര്‍ഷത്തെ ഡല്‍ഹി വാസത്തില്‍ ഒരു പാട് സുഹൃത്തുക്കളെ കിട്ടിയിട്ടുണ്ട്. കേരളത്തിലെ എതെക്കൊയോ ജില്ലയില്‍ നിന്നും വന്നു ഒരു റൂമില്‍, ഒരു കുടുംബം പോലെ കൊച്ചു കൊച്ചു പിണക്കങ്ങളും, ദുഖങ്ങളും, വേര്‍ പിരിയലും എല്ലാം ഈ കാലയളവില്‍ തന്നെ എത്ര കണ്ടു, അനുഭവിച്ചറിഞ്ഞു. പാചകം എന്ന കല പഠിച്ചതും, തുണി അലക്കാന്‍ പഠിച്ചതും (ഇവിടെ വരുന്ന വരെ അമ്മക്ക് ആയിരുന്നു അതിന്റെ ചുമതല) മെസ്സ് കണക്കുകള്‍ കൃത്യമായി എഴുതി വക്കാനും, മാസം അവസാനം കണക്കു ക്ലോസ് ചെയ്തു കണക്കു പറയാനും, വൈകിട്ട് മണി കീച്ചി സെലിബ്രേഷന്‍ വാങ്ങി അടിച്ചു പൂക്കുറ്റിയായി അപ്പുറത്തെ ബീഹാറികളുടെ, അല്ലേല്‍ മണിപൂരികളുടെ അതും അല്ലേല്‍ ജാട്ടുകളെ തെറി പറയാനും, എന്നിട്ട് അവര് തരുന്നതും വാങ്ങി മേടിച്ചു കിടന്നുറങ്ങാനും എല്ലാം പഠിപ്പിച്ചത് മറുനാട് തന്നെ ആണ്.

സത്യത്തില്‍ കള്ളുകുടി എന്ന ഒരു സംഭവത്തിനു ലൈസന്‍സ് കിട്ടുന്നത് തന്നെ ബാച്ചി ആകുമ്പോള്‍ ആണ്. ആദ്യ സമയത്ത് വരുമ്പോള്‍ ബന്ധുക്കളുടെ കൂടെ ആയതിനാല്‍ ഒരു പരിപാടിയും നടക്കില്ല. അന്ന് വേറെ റൂമില്‍ താമസിക്കുന്ന കൂട്ടുകാരോട് ആരാധനയും, അസൂയയും ഏതളവില്‍ തോന്നിയിരുന്നു എന്ന് പറയാന്‍ പറ്റില്ലാ. തൊണ്ണൂറ്റി എട്ടിലെ അവസാന ഡിസംബര്‍ കുളിരിലാണ് ഞാന്‍ ഡല്‍ഹിയില്‍ വന്നു ഇറങ്ങുന്നത്. ആദ്യത്തെ ഒരു വര്‍ഷം ബന്ധുക്കളുടെ കൂടെ ആയിരുന്നു. പിന്നെ രണ്ടായിരം തുടങ്ങി കഴിഞ്ഞപ്പോള്‍ ഞാനും രണ്ടു സുഹൃത്തുക്കളും ചേര്‍ന്ന് മാറി താമസിക്കാന്‍ തുടങ്ങി.

അന്ന് താമസം തുടങ്ങുന്നത് ഒരു അകന്ന ബന്ധത്തില്‍ ഉള്ള ഒരു ചേട്ടന്റെ കൂടെ ആയിരുന്നു എങ്കിലും മൂന്നു മാസം കഴിഞ്ഞു ഞാന്‍ സാജന്‍ എന്ന ഒരു സുഹൃത്തിനെ പരിചയപെട്ടു. തൃശൂര്‍ ക്കാരന്‍, അന്ന് തുടങ്ങിയ ബന്ധം ഇന്നും തുടരുന്നു. നീണ്ട എട്ടു വര്‍ഷങ്ങള്‍, ഒരുമിച്ചു, ഒരു റൂമില്‍, രണ്ടു പാത്രത്തില്‍, രണ്ടു പായയില്‍ (ഒരേ പാത്രം ഒരേ പായ എന്നൊക്കെ പറഞ്ഞാല്‍ കൂടി പോവും) ഇന്നും ഈ നിമിഷവും ഒരേ ആത്മാവ് രണ്ടു ശരീരം എന്ന പോലെ കഴിയുന്നു. അന്ന് ഞങ്ങള്‍ താമസം തുടങ്ങിയത് തെക്കന്‍ ഡല്‍ഹിയിലെ മൊഹമ്മദ്‌പൂര് എന്ന സ്ഥലത്താണ്. നീണ്ട എട്ടു വര്‍ഷങ്ങള്‍ പിന്നിട്ടു ഇപ്പോളും അവിടെ തന്നെ, (കുടി കിടപ്പ് അവകാശം കിട്ടാന്‍ സമയം ആയി അല്ലെ). അഡ്രസ്‌ എഴുതില്ല കേട്ടോ.

ഒരു ജാട്ട് കുടുംബത്തിന്റെ ബില്‍ഡിംഗ്‌ ആണ് അത്, അതിന്റെ ഒന്നാമത്തെ നിലയില്‍ ആണ് ഞങ്ങളുടെ സ്വര്‍ഗം. രണ്ടു മുറി, ഒന്നാമത്തെ മുറിയുടെ മൂലയ്ക്ക് അടുക്കള, പുറത്തു കക്കൂസ് & കുളിമുറി വെവ്വേറെ ആണ്, ഒരാള്‍ക്ക് പ്രകൃതിയുടെ വിളി വന്നു രണ്ടാം നമ്പര്‍ നടത്തുമ്പോള്‍, മറ്റേ ആള്‍ക്ക് സുഖമായി കുളി നടത്താം എന്നാണ് വെവേറെ എന്നത് കൊണ്ട് അടിയന്‍ ഉദ്ദേശിച്ചേ.

പിന്നെ ഞാന്‍, സാജന്‍, അത് കൂടാതെ മറ്റൊരു സുഹൃത്ത്‌ കണ്ണാടി സജി (പത്തനംതിട്ടക്കാരന്‍). അങ്ങനെ മൂന്ന് പേരുമായി ആണ് താമസം തുടരുന്നത്. ഇനി അതിലെ വിശേഷങ്ങള്‍ രസങ്ങള്‍ എല്ലാം വിശദമായി പിന്നീട് എഴുതാം. കാരണം ബാച്ചി ലൈഫ് എത്ര പറഞ്ഞാലും തീരില്ല. ഇന്നിവിടെ പറയാന്‍ വന്ന കാര്യം, തലകെട്ടിലെ താരത്തെ കുറിച്ച് ആണ്.ഞങ്ങള്‍ മൂന്നാള്‍ അടിച്ചു പൊളിച്ചു കഴിയുന്ന സമയത്താണ് പുള്ളിക്കാരന്‍ ഞങ്ങളുടെ കൂടെ താമസിക്കാന്‍ വന്നത്. കോഴിക്കോടുകാരന്‍ ഷണ്മുഖന്‍, ബ്ലാക്കിലെ മമ്മൂക്കാന്റെ പേര് കൂടി ചേര്‍ത്ത് ഇരട്ട പേര് ആക്കി, കാരക്കാമുറി ഷണ്മുഖന്‍. വല്യേട്ടന്‍ സിനിമയില്‍ മമ്മൂക്ക കൈയ്യില്‍ മൂന്ന് വിരലിന്റെ വലിപ്പത്തില്‍ കെട്ടിയ പോലെ അവനും ചരട് കെട്ടിയിട്ടുണ്ട്. പക്ഷെ കൈ ഏതാണ്‌ ചരട് ഏതാണ്‌ എന്ന് തിരിച്ചു അറിയണമെങ്കില്‍ ചരടെല്‍ എല്‍ ഈ ഡീ ബള്‍ബ്‌ ഫിറ്റ്‌ ചെയ്യണം. ചുരുക്കം പറഞ്ഞാല്‍ ചരടിന്റെ കളര്‍ തന്നെ.

ഹിന്ദി അറിയാത്ത ബുദ്ധിമുട്ട് ആദ്യമായി വരുന്ന ഒരാളെ പോലെ അവനും ഉണ്ടായിരുന്നു. എങ്കിലും കുറെ ഞങ്ങളോട് ചോദിച്ചും പറഞ്ഞും, ഒക്കെ അവന്‍ ഒരു വിധത്തില്‍ മുന്നേറി. പുള്ളിക്കാരന്‍ ജോലി ചെയ്യുന്നത് കുത്തംബ് മിനാറിനു അടുത്തുള്ള മെഹറോളി എന്ന സ്ഥലത്തും. പുള്ളിക്കാരന്‍ മുഹമ്മദ്പുരില് കാലെടുത്ത്‌ വച്ചത് തന്നെ എല്ലാരേയും ഞെട്ടിച്ചു കൊണ്ടായിരുന്നു. ഒരിക്കല്‍ പുള്ളിക്കാരന്‍ ആദ്യമായി മുടി വെട്ടാന്‍ പോയി. മുടിയൊക്കെ വെട്ടി കഴിഞ്ഞു പൊതുവേ നോര്‍ത്ത് ഇന്ത്യയില്‍ തലയില്‍ കുറച്ചു നേരം തട്ടുകയും മുട്ടുകയും ഒക്കെ ചെയ്യും. അങ്ങനെ മുടി എല്ലാം വെട്ടി കഴിഞ്ഞു അയാള്‍ നമ്മുടെ ഷണ്മുഖന്റെ തലയില്‍ രണ്ടു മൂന്ന് വട്ടം അടിച്ചപ്പോള്‍ ചാടി എണീറ്റ്‌ അവന്റെ കുത്തിനു പിടിച്ചു. ഞെട്ടിയ ബാര്‍ബര്‍ "ക്യാ ഹുവാ " എന്ന് ചോദിച്ചപ്പോള്‍ "നോ കൊട്ട്, മൈ ഹെഡ്, ഐ നോ ലൈക്‌" എന്ന് പറഞ്ഞു ബാര്‍ബറെ ഞെട്ടിച്ച മഹാ പുരുഷു.

ഒരിക്കല്‍ ഹോളി നടക്കുമ്പോള്‍ ചേട്ടന്റെ വീട്ടില്‍ നിന്നും അടിപൊളിയായി ഡ്രസ്സ്‌ ഒക്കെ ഇട്ടു ഷണ്മുഖന്‍ വരുന്നു. കുട്ടികള്‍ കെട്ടിടങ്ങളുടെ മുകളില്‍ നിന്നും ബലൂണില്‍ കളര്‍ നിറച്ചു എറിഞ്ഞു കളറില്‍ കുളിപ്പിച്ചു. അതിന്റെ ദേഷ്യത്തില്‍ മുന്നോട്ടു വന്നപ്പോള്‍ ലോക്കല്‍ പിള്ളേര്‍ ഓടി വന്നു വീണ്ടും കളര്‍ തേച്ചു. ഷണ്മുഖന്‍ ആ കളര്‍ പൊടി അവരുടെ കൈയ്യില്‍ നിന്നെടുത്തു തേയ്ക്കാന്‍ വന്നവുരടെ കണ്ണില്‍ തേച്ചു. അവന്മാര്‍ ഇടിച്ചു കൂമ്പ്‌ വാട്ടന്‍ തുടങ്ങിയപ്പോള്‍ ഞാനും സാജനും അവന്മാരുടെ കൈയും കാലും പിടിച്ചാണ് വീട്ടില്‍ കൊണ്ട് വന്നെ.

അന്ന് ഡല്‍ഹിയില്‍ ഒരു കഥ പ്രചരിച്ചിരുന്നു. രാത്രി രണ്ടു മണി ആവുമ്പോള്‍ ആരോ വന്നു വാതിലില്‍ മുട്ടും, ഒരു സ്ത്രീ ആണെന്ന് പറയുന്നു, എന്നിട്ട് അവര്‍ റൊട്ടി അല്പം ഉള്ളി എന്നിവ ചോദിക്കും, വീട്ടുകാരന്‍/കാരി ഇത് കൊടുത്തു കഴിഞ്ഞു ഈ സ്ത്രീ തിരിച്ചു പോവുമ്പോള്‍ കൊടുത്ത ആള്‍ മരിച്ചു പോവും എന്ന്. ഇത് ഭയങ്കര ന്യൂസ്‌ ആയി ഇറങ്ങി. ചാണകത്തില്‍ കൈ മുക്കി കൈപത്തി വീടിന്റെ വാതിലില്‍ പതിച്ചാല്‍ ഇതിനു പരിഹാരം ഉണ്ടാവും എന്നൊക്കെ കഥ ഇറങ്ങി. പണ്ഡിറ്റ്‌(പൂജാരി) മാര്‍ ശരിക്കും കാശ് ഉണ്ടാക്കി എന്നുള്ളത് സത്യം (പഴയ കാലാ ബന്ദര്‍ കഥ പോലെ) എന്തായാലും ഞങ്ങള്‍ ഇത് വിശ്വസിച്ചില്ല,പേടിച്ചും ഇല്ലാ. പക്ഷെ ബാല്‍ക്കണിയില്‍ കിടപ്പ് മതിയാക്കി അകത്താക്കി എന്ന് മാത്രം. മൂത്രം പോലും ഒഴിക്കാന്‍ പുറത്തു ഇറങ്ങേല. സാധാരണ എന്നും വൈകിട്ട് പത്തു മണി കഴിഞ്ഞു അടിച്ചു പാമ്പായി കിരായാദാര്‍ മാരെ തെറി വിളിച്ചു പോകുന്ന ഞങ്ങളുടെ മാക്കാന്‍ മാലിക്ക് ടോകാസ്‌ വരെ എട്ടു മണിക്ക് കൂട്ടില്‍ കേറും.

ഈ കഥ കേട്ട് ഏറ്റവും കൂടുതല്‍ ഞെട്ടിയത് ഷണ്മുഖന്‍ ആയിരുന്നു. കാരണം ലവന്‍ ഡ്യൂട്ടി കഴിഞ്ഞു വരുമ്പോള്‍ പതിനൊന്നു മണി ആവും. ആള് ധീരന്‍ ആണ് എന്നൊക്കെ ആണ് വാദം എങ്കിലും ലോക പേടിച്ചു തൂറി ആണ്. രാത്രിയില്‍ ഇവന്‍ ഡ്യൂട്ടി കഴിഞ്ഞു വരുന്നത് തന്നെ അറിയാന്‍ പറ്റും, പടിയൊക്കെ പറന്നു കേറി പാഞ്ഞു വന്നാണ് വാതിലില്‍ ഇടി "കുറുപ്പേ, സാജാ" എന്ന്. ഒരിക്കല്‍ ഇവന്‍ വാതിലില്‍ മുട്ടിയപ്പോള്‍, വാതിലിന്റെ അടിയിലെ ഗ്യാപ്പില്‍ കൂടി ഞാന്‍ പുറത്തു നിന്ന ഇവന്റെ കാലില്‍ ഒറ്റ പിടുത്തം. അന്നത്തെ അലര്‍ച്ച ആ നാട്ടുകാര്‍ ഒരിക്കലും മറക്കില്ല. ആനയുടെ ചിന്നം വിളി ഒന്നുമല്ലന്നു അന്ന് എനിക്ക് മനസിലായി.

ഞങ്ങള്‍ താമസിക്കുന്ന ഫ്ലോരില് മൊത്തം രണ്ടു റൂം ആണ് ഉള്ളത്, ഒരെണ്ണം കാലി ആയി കിടക്കുന്നു. അതിന്റെ മുകളില്‍ ആണ് ഓണര്‍ ആന്‍ഡ്‌ കുടുംബം. കാരണം ഇത് പഴയ ഒരു ബില്‍ഡിംഗ്‌ ആണ്. ഇതിന്റെ അടുത്ത സൈഡില്‍ ആണ് പുതിയ ബില്‍ഡിംഗ്‌ കെട്ടി പൊക്കിയത്. ഞങ്ങളുടെ ഫ്ലോരില് ഞങ്ങള്‍ മാത്രം, രണ്ടിന്റേയും വഴി വേറെ വേറെ. അതിനാല്‍ ഒരു തരം വിജനത പോലെ തോന്നും. പകല്‍ കുഴപ്പമില്ല, സൂര്യന്‍ ഉണ്ടല്ലോ.

അന്ന് റൂമില്‍ യക്ഷി കഥ പറഞ്ഞു പേടിപ്പിക്കുന്ന പരിപാടി ഉണ്ടായിരുന്നു. അതിനു മുന്നില്‍ ഞാന്‍ തന്നെ ആയിരുന്നു. നാട്ടിലെ ഉള്ളതും ഇല്ലാത്തതും ഒക്കെ പറഞ്ഞു ഇവന്മാരെ വിരട്ടും. പിന്നെ പറഞ്ഞ ഞാനും വിരളും. പിന്നെ ഒരുമിച്ചു അടുത്തടുത്ത്‌ അങ്ങ് കിടന്നു ഒക്കെ അഡ്ജസ്റ്റ് ചെയ്യും.അങ്ങനെ ഒരു പ്രേത കഥ പറഞ്ഞു ഷണ്മുഖനിട്ട് പണി കൊടുക്കാന്‍ തീരുമാനിച്ചു. അന്ന് പേടിപ്പിക്കാന്‍ പ്രചാരത്തില്‍ ഇരുന്ന കഥ ആണ് ഇത്......

======ഒരിടത്ത് ഒരു അമ്മയും മകനുംതാമസിച്ചിരുന്നു, അച്ഛന്‍ ഇല്ലാത്ത ദുഃഖം അറിയിക്കാതെ ആ അമ്മ മകനെ വളര്‍ത്തി വലുതാക്കി, പക്ഷെ അവന്‍ വളരെ പെട്ടന്ന് മദ്യപാനത്തില്‍ മുങ്ങി. അമ്മ ദുഖിതയായി. പലവട്ടം ഉപദേശിച്ചു. അവന്‍ കേട്ടില്ല. അവസാനം സഹി കെട്ടു അമ്മ പറഞ്ഞു "ഇനി നീ മദ്യപിച്ചാല്‍ ഞാന്‍ ജീവനോടെ ഉണ്ടാവില്ല" മകന്‍ കേട്ടില്ല, വീണ്ടും മദ്യപിച്ചു പോലീസിന്റെ പിടിയില്‍ ആയി. പോലീസുകാരുടെ കൈയും കാലും കരഞ്ഞു പിടിച്ചു ആ അമ്മ മകനെ സ്റ്റേഷനില്‍ നിന്നും ഇറക്കി വീട്ടില്‍ കൊണ്ട് വന്നു. അന്ന് രാത്രി ആ അമ്മ മരിച്ചു. പിറ്റേന്ന് അടക്കം എല്ലാം കഴിഞ്ഞു പള്ളിയില്‍ നിന്നും എല്ലാവരും പിരിഞ്ഞു. മകന്‍ വീട്ടില്‍ തനിച്ചായി. അയാള്‍ അമ്മയുടെ ഡയറി നോക്കിയപ്പോള്‍ അതില്‍ എഴുതി ഇരുന്നു. "അമ്മ മരിച്ചു കഴിഞ്ഞാല്‍ അമ്മയുടെ കയ്യിലെ മോതിരം നീ എടുത്തു നിന്റെ കൈയ്യില്‍ വയ്ക്കണം, അത് നഷ്ടപെടരുത്". അയാള്‍ക്ക്‌ ഒരുപാട് ദുഃഖം തോന്നി. അമ്മയുടെ അവസാനത്തെ ആഗ്രഹം സാധിച്ചു കൊടുക്കാന്‍ രാത്രിയില്‍ അയാള്‍ സെമിത്തേരിയില്‍ എത്തി. കല്ലറ തുറന്നു അമ്മയുടെ ശവ ശരീരത്തില്‍ നിന്നും അയാള്‍ മോതിരം ഊരാന്‍ നോക്കി. നടന്നില്ല, ഒടുവില്‍ രണ്ടും കല്‍പ്പിച്ചു അയാള്‍ ആ മോതിര വിരല്‍ മുറിച്ചെടുത്തു മോതിരം ഊരി കല്ലറ എല്ലാം അടച്ചു വീട്ടില്‍ എത്തി. ഏകദേശം രണ്ടു മണി ആയപ്പോള്‍ വാതിലില്‍ ആരോ മുട്ടുന്നു. അയാള്‍ വാതില്‍ തുറന്നു, മുന്നില്‍ ഒരു സ്ത്രീ. അയാള്‍ ചോദിച്ചു എന്ത് വേണം എന്ന്. അവര്‍ പറഞ്ഞു കുടിക്കാന്‍ അല്പം വെള്ളം. === ഇനി ക്ലൈമാക്സ്‌ അവസാനം

അങ്ങനെ ഈ കഥ ഞാന്‍ പൊടിപ്പും തൊങ്ങലും ഒക്കെ ചേര്‍ത്ത് പറഞ്ഞു മേല്‍പറഞ്ഞ സ്ഥലത്ത് നിര്‍ത്തി. ആ സമയത്ത് റൂമില്‍ ലൈറ്റ് പോയി. സാജന്‍ മെഴുകുതിരി കൊളുത്തി. പുറത്തു നല്ല കാറ്റ് തുടങ്ങി. ഒരനക്കവും എങ്ങും ഇല്ലാ. അത് വരെ "ഇതും ഇതിനു അപ്പുറവും എത്ര കേട്ടതാ" എന്നാ മട്ടില്‍ റൂമിന്റെ ഒരു മൂലയ്ക്ക് ഇരുന്നവന്‍ ഇവിടെ കൊണ്ട് നിര്‍ത്തിയപ്പോള്‍ എന്റെയും, സാജന്റെയും, സജിയുടെയും ഇടയില്‍ ആയി. എന്നിട്ട് ഉദ്യോഗഭരിതന്‍ ആയി ചോദിച്ചു. "എന്നിട്ട്"
ഞാന്‍ കഥ തുടര്‍ന്നു

====അയാള്‍ വെള്ളം എടുക്കാന്‍ അകത്തേക്ക് പോയി, പുറത്തു ശക്തമായ കാറ്റ്. ജന്നലുകളും വാതിലുകളും ശക്തിയില്‍ അടിച്ചു തകര്‍ക്കുന്ന ശബ്ദം, പുറത്തു പട്ടികള്‍ ഓരി ഇടാന്‍ തുടങ്ങി. വെള്ളം വാങ്ങിയ അവരുടെ ഒരു കൈയ്യില്‍ ഒരു വിരല്‍ ഇല്ലാരുന്നു. അതും മോതിരം വിരല്‍. ഒരു നിശ്ശബ്ദത അവിടെ പരന്നു. പേടിയോടെ ഷണ്മുഖന്‍ ചോദിച്ചു "അവരുടെ വിരല്‍ എവിടെ"

എന്റെ ചൂണ്ടു വിരല്‍ അവന്റെ കണ്ണിലേക്കു ചൂണ്ടി അലറി കൊണ്ട് ഞാന്‍ ചോദിച്ചു "നീ അല്ലെ അത് വെട്ടി എടുത്തേ"
അവന്‍ ഒന്ന് മിഴിച്ചു നോക്കി എന്നെ, പിന്നെ ഞാന്‍ അലറിയതിന്റെ ഡബിള്‍ അലര്‍ച്ചയില്‍ പറഞ്ഞു "എന്റെ അമ്മച്ചീ ഞാനല്ലേ അത് ചെയ്തത്" എന്ന് പറഞ്ഞു താഴേക്ക് പതിച്ചു.

വാല്‍ക്കഷ്ണം : അന്ന് രാത്രി ഷണ്മുഖനു ഞങ്ങള്‍ കാവലിരുന്നു, വിറയല്‍ തന്നെ വിറയല്‍, പിന്നെ പനി കൂടിയപ്പോള്‍ സഫ്ദര്‍ ജന്ഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു ദിവസം എടുത്തു ഡിസ്ചാര്‍ജ് ചെയ്യാന്‍. അഞ്ചാം ദിവസം നാട്ടിലേക്ക് പോയി.

34 comments:

കുറുപ്പിന്‍റെ കണക്കു പുസ്തകം said...

ഡല്‍ഹിയില്‍ ബാച്ചി ലൈഫിലെ ഒരു സംഭവം പോസ്റ്റുന്നു, എല്ലാര്‍ക്കും ഇഷ്ടവും എന്നാ വിശ്വാസത്തില്‍

അരുണ്‍ കായംകുളം said...

കുറുപ്പളിയാ,
പോസ്റ്റ് ഒക്കെ ഇഷ്ടമായി.നീ ഇപ്പോള്‍ പ്രേതങ്ങളുടെ പിറകേ ആണോ?
(കല്യാണ ആലോചന ഒക്കെ നടക്കുന്നെന്ന് കേട്ടു, ശരിയാണോ?)
ഓടേ: മുകളിലത്തെ രണ്ട് ചോദ്യവും തമ്മില്‍ ലിങ്ക് ചെയ്യല്ലേ:)

രഞ്ജിത്‌ വിശ്വം I ranjith viswam said...

കുറുപ്പേ.. ഈ ബാച്ചിലര്‍ ലൈഫിന്റെ ഒരു അതേ.. യേത്.. അതൊന്നു വേറെയാ.. കഥ പറഞ്ഞത് ഷണ്മുഖനും കേട്ടത് കുറുപ്പുമാണെന്ന് ചില പാണന്മാര്‍ പാടി നടക്കുന്നുണ്ട്. വെറുതെയായിരിക്കും അല്ലേ..പിന്നേ കളി കുറുപ്പിനോടാണോ അല്ലേ :)
കഥ ഇഷ്ടപ്പെട്ടൂ..

ചേര്‍ത്തലക്കാരന്‍ said...

Kurupppanna,
Ithile sambhavangal palathum entey bachi life lum (ahmedabad - Muscat life) undaayittullatha, prathyekichu "സത്യത്തില്‍ കള്ളുകുടി എന്ന ഒരു സംഭവത്തിനു ലൈസന്‍സ് കിട്ടുന്നത് തന്നെ ബാച്ചി ആകുമ്പോള്‍ ആണ്. ആദ്യ സമയത്ത് വരുമ്പോള്‍ ബന്ധുക്കളുടെ കൂടെ ആയതിനാല്‍ ഒരു പരിപാടിയും നടക്കില്ല. അന്ന് വേറെ റൂമില്‍ താമസിക്കുന്ന കൂട്ടുകാരോട് ആരാധനയും, അസൂയയും ഏതളവില്‍ തോന്നിയിരുന്നു എന്ന് പറയാന്‍ പറ്റില്ലാ."
HIHIHIHI

ശ്രീ said...

ഈ പ്രേത കഥകള്‍‌ പറഞ്ഞ് പേടിപ്പിച്ച്, പേടിയ്ക്കുന്ന പരിപാടി ഞങ്ങള്‍ക്കും പതിവുണ്ടായിരുന്നു. അതെല്ലാം ഓര്‍മ്മിപ്പിച്ചു. :)

Rare Rose said...

ഹി..ഹി.കഥ പറഞ്ഞൊടുവില്‍ പാവം ഷണ്മുഖനെ നാടു കടത്തിയല്ലേ.പ്രേത കഥ പറഞ്ഞു പറഞ്ഞു സ്വയം പേടിക്കുന്ന സ്വഭാവം എല്ലാര്‍ക്കും ഉണ്ടല്ലേ..:)

ചാണക്യന്‍ said...

കുറുപ്പിന്റെ ഓർമ്മക്കുറിപ്പ് നന്നായി ആസ്വദിച്ചു.........

കുറുപ്പിന്‍റെ കണക്കു പുസ്തകം said...

അരുണ്‍ അളിയോ, പ്രേതത്തെ വീണ്ടും പിടിച്ചു, ഞാന്‍ കെട്ടുന്നില്ല, ഓച്ചിറക്ക് പോവുകാ. നന്ദി അളിയാ

രഞ്ജിത്ത് : ഈ പാണന്മാരെ കൊണ്ട് ഞാന്‍ തൊട്ടു. നന്ദി സുഹൃത്തേ

ശ്യാം : നന്ദി വായിച്ചു അഭിപ്രായം പറഞ്ഞതിന്, കള്ളുകുടിയെ പറ്റി പറഞ്ഞപ്പോള്‍ അവന്റെ സന്തോഷം നോക്കിക്കേ

ശ്രീ: നന്ദി മച്ചൂ, അതൊക്കെ ഒരു രസമല്ലേ

റെയര്‍ റോസ് : നന്ദി വരവിനും അഭിപ്രായത്തിനും, പേടിപ്പിക്കും, പിന്നെ സ്വയം പേടിക്കും അതാണ് അന്നത്തെ ഒരു ലൈന്‍

ചാണക്യന്‍ മാഷെ, ഇഷ്ടയല്ലോ അത് കേട്ടാല്‍ മതി

വാഴക്കോടന്‍ ‍// vazhakodan said...

കുറുപ്പേ, അപ്പോ ലിതായിരുന്നു പരിപാടി അല്ലെ? കൊള്ളാം!

MUMBAI_MALAYLEE said...

SUPER !!!!

ആര്‍ദ്ര ആസാദ് / Ardra Azad said...

കുറുപ്പെ കഥ ഇഷ്ടപെട്ടു...

പക്ഷെ ഒരു ത്രിശ്ശുകാരന്റെ കൂടെ എട്ടു വര്‍ഷം....
വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്..........

കുമാരന്‍ | kumaran said...

ഈ അലക്കുകൾ കലക്കി..

ഒരേ പാത്രം ഒരേ പായ എന്നൊക്കെ പറഞ്ഞാല് കൂടി പോവും....
"നോ കൊട്ട്, മൈ ഹെഡ്, ഐ നോ ലൈക്....
ആനയുടെ ചിന്നം വിളി ഒന്നുമല്ലന്നു അന്ന് എനിക്ക് മനസിലായി....
പകല് കുഴപ്പമില്ല, സൂര്യന് ഉണ്ടല്ലോ...

ഷണ്മുഖനെ ഒരു വഴിക്കാക്കിയപ്പോ സമാധനായി അല്ലേ..

കലക്കൻ പോസ്റ്റ്...

Tomkid! said...

അവസാനത്തെ പ്രേത കഥയടക്കം പോസ്റ്റ് ഉഗ്രനായിട്ടുണ്ട്...

പകല്‍കിനാവന്‍ | daYdreaMer said...

ഹഹ..
കുറുപ്പേ.. നീ ഇങ്ങനെ ഓരോരുത്തനു പണിയും കൊടുത്ത് എന്നും ഇങ്ങനെ ബാചി ആയി നടന്നോ.. കുരുത്തംകെട്ടവന്‍. :):)

കണ്ണനുണ്ണി said...

കുറുപ്പേ ഇത് പറഞ്ഞപ്പോഴാ ഓര്‍ത്തെ...ഇത്തവണ നാട്ടില്‍ ഓണത്തിന് പോയപ്പോ...'കാനകന്മാനി' സിനിമ പോയി കണ്ടു. ജയറാം അല്ലെ തമാശ അല്ലെ എന്നോകെ കരുതി കണ്ടതാ..പണ്ടാരം. ഹൊറര്‍ ആയിരുന്ന്നു.. എപ്പോ കുറുപ്പ് പറഞ്ഞ പോലെ ഉള്ള പേടിപ്പിക്കാല കമ്പ്ലീറ്റ്‌.... കാശ് പോയത് മിച്ചം.

കിഷോര്‍ലാല്‍ പറക്കാട്ട് said...

കുടിപ്പിച്ചു കിടത്തുക മാത്രമല്ലല്ലെ.. പേടിപ്പിച്ചു കിടത്തുന്നതും അണ്ണനൊരു ഹോബി തന്നെ..

കുറുപ്പിന്‍റെ കണക്കു പുസ്തകം said...

വാഴക്കോടന്‍ മാഷെ, ഒത്തിരി സന്തോഷം തോന്നി കമന്റ്‌ കണ്ടപ്പോള്‍, വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.

മുംബൈ മലയാളീ നന്ദി സുഹൃത്തേ

ആര്‍ദ്ര ആസാദ്‌, തൃശൂര്‍കാര്‍ അത്ര കുഴപ്പകാര്‍ ആണോ, സാജന്റെ നമ്പര്‍ തരാം ട്ടാ

ഹലോ മിസ്റ്റര്‍ കുരാമന്‍ സോറി കുമാരന്‍ ഷണ്മുഖന്‍ ഇപ്പോള്‍ നൈനിതാളിലെ മലകളുടെ നടുക്കാണ്, ഇപ്പോള്‍ അവനു പേടിയെ ഇല്ലാ.

തോമസ്കുട്ടിയെ (ടോം കിഡ്) ഈ പ്രേതകഥ എന്റെ സഹോദരിമാരെ ഒരിക്കല്‍ പറഞ്ഞു പേടിപ്പിച്ചു, രണ്ടുപേരും കൂടി എന്റെ കഴുത്തിന്‌ കുത്തി പിടിച്ചു, ഞാന്‍ പ്രേതം ആണെന്ന് ഓര്‍ത്തു

എന്റെ പകല്‍ കിനവന്‍ അണ്ണാ, ആരേലും പെണ്ണ് തരണ്ടേ, മിക്കവാറും ഓച്ചിറയില്‍ കാണും ഞാന്‍. കമന്റ്‌ കലക്കി കേട്ട അസത്തെ, നന്ദി കേട്ടാ

കണ്ണനുണ്ണി കാണാകണ്മണി കണ്ടു കാശു ഒരുപാടുപേര്‍ക്ക് പോയി. അതും മുന്‍പ് അബോര്‍ഷന്‍ നടത്തിയ കുഞ്ഞിന്റെ പ്രേതം, ഹോ കണ്ണപ്പ നീ എങ്ങനെ കണ്ടിരുന്നു. നന്ദി മച്ചൂ

കിഷോര്‍, നീ വാ കേട്ട അണ്ണാ കുപ്പി മേടിര്, ഷാപ്പില്‍ പോവാം, ബാറില്‍ പോവാം എന്ന് പറഞ്ഞു, ഈര്‍ക്കിലി വെട്ടി ചന്തിക്ക് പെടക്കും ട്ടാ. നന്ദി ഡാ

വശംവദൻ said...

കുറുപ്പേ, പോസ്റ്റ് ഉഗ്രൻ !

ആ പാവപ്പെട്ടവനെ പീഢിപ്പിച്ചു, അല്ലേ?

പൊട്ട സ്ലേറ്റ്‌ said...

:).

Coupkle of times when i tried clicking on this link in chintha, it took me to some other site.

ചേര്‍ത്തലക്കാരന്‍ said...

kallukudiye patti paranjal ethu malayaliyude mukhatha sandhosham varathey. Arun kayamkulathinte vakkukal kadameduthal "പുത്തന്‍ നെല്ല്‌ കാണുമ്പോള്‍ എലി ചിരിക്കുന്ന പോലത്തെ ചിരി!!
" alle machu :D

കുറുപ്പിന്‍റെ കണക്കു പുസ്തകം said...

വശം വദന്‍ നന്ദി പ്രിയ സുഹൃത്തേ

പൊട്ടസ്ലേറ്റ്‌ : അങ്ങനെ ഒരു അഭിപ്രായം ആരും പറഞ്ഞിരുന്നില്ല ആരും ഇത് വരെ പറഞ്ഞിട്ടില്ലാ, ഞാന്‍ ശ്രദ്ധിക്കാം എന്തായാലും. നന്ദി

ശ്യാം നീ പിന്നേം വന്നല്ലേ, അയ്യട അവിടെ ചിരിച്ചു കൊണ്ടിരുന്നോ, എലിപ്പന ഷാപ്പില്‍ പോകേണ്ടേ??

Sukanya said...

"വല്യേട്ടന്‍ സിനിമയില്‍ മമ്മൂക്ക കൈയ്യില്‍ മൂന്ന് വിരലിന്റെ വലിപ്പത്തില്‍ കെട്ടിയ പോലെ അവനും ചരട് കെട്ടിയിട്ടുണ്ട്. പക്ഷെ കൈ ഏതാണ്‌ ചരട് ഏതാണ്‌ എന്ന് തിരിച്ചു അറിയണമെങ്കില്‍ ചരടെല്‍ എല്‍ ഈ ഡീ ബള്‍ബ്‌ ഫിറ്റ്‌ ചെയ്യണം. ചുരുക്കം പറഞ്ഞാല്‍ ചരടിന്റെ കളര്‍ തന്നെ"

ഹഹഹ ഇങ്ങനത്തെ പ്രയോഗങ്ങള്‍ ഒക്കെ വായിച്ചു രസിച്ചു. പാവം പാവം കാരക്കാമുറി ഷണ്മുഖന്‍

വയനാടന്‍ said...

നന്നായിരിക്കുന്നു ഓർമ്മക്കുറിപ്പ്‌.
:)

VEERU said...

ഷണ്മുഖൻ ഭായി യുടെ കഥ കലക്കി..ട്ടാ...ഫലിതം സുപ്പർ !! കല്യാണക്കാര്യം കേട്ടതു നേരാണോ? എങ്കിൽ പിന്നെ താങ്കളുടെയീ ആർമാദത്തിനവസാനം വരാൻ പോണു ..ദിവസങ്ങളെണ്ണിക്കോ...ഹി ഹി.

Areekkodan | അരീക്കോടന്‍ said...

നന്നായി ആസ്വദിച്ചു.........
കല്യാണമോ?ഇതുവരെ താങ്കള്‍ പ്രേത കഥ പറഞ്ഞു... ഇനി അനുഭവിക്കാന്‍ പോകുന്നു!!!

ബിനോയ്//Binoy said...

കുറുപ്പേ കഥ കലക്കീട്ടാ :)

കുറുപ്പിന്‍റെ കണക്കു പുസ്തകം said...

സുകന്യ ചേച്ചി എന്നും ഈ പ്രോത്സാഹനം ഉണ്ടാവണം, നന്ദി

വയനാടോ വണക്കം, നന്ദി

വീരു എന്നെ കൊലക്ക് കൊടുക്കാന്‍ നിനക്ക് ധൃതി ആയി അല്ലെ, ഞാന്‍ മനസമാധാനത്തോടെ ജീവിക്കണ്ട എന്നാണോ

എന്റെ അരീക്കോടന്‍ മാഷെ, ഞാന്‍ ആ കടും കൈ ചെയ്യില്ല, ഡോണ്ട് വറി

ബിനോയ്‌ നന്ദി ട്ടാ

സബിതാബാല said...

സംഭവം രസകരം.....

അരവിന്ദ് :: aravind said...

ഹഹ! എങ്ങനെ ചിരിക്കാതിരിക്കും! :-)

കുറുപ്പിന്‍റെ കണക്കു പുസ്തകം said...

സബിതോ, നന്ദി നാട്ടുകാരി, നിനക്ക് സുഖം തന്നെ അല്ലെ?

അരവിന്ദേട്ടാ തൃപ്തിയായി, സന്തോഷമായി, നന്ദി നന്ദി നന്ദി (എനിക്ക് പിന്നേം അഹങ്കാരം കൂടി )

Sunil said...

kollada nannayittundu.eppozha nattilekku.

the man to walk with said...

prethakatha ishtaayi

sree said...

mashee sambhavam ugranayittunduu. enthayalum oru sambhavan thanne. eniyum enthokke undavumo avvoo.

കുറുപ്പിന്‍റെ കണക്കു പുസ്തകം said...

Sunil said...

The man to walk with said...

sree said...

എല്ലാവര്ക്കും നന്ദി